രണ്ട് സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലത്തിന്റെ പണി പൂര്‍ത്തിയാക്കി എന്ന് SANYO Electric Co., Ltd. പ്രഖ്യാപിച്ചു. 100 “eneloop bike” എന്ന വൈദ്യുത സൈക്കിളുകള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യം ഇത് നല്കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിമുക്തമാണ് ഈ സംവിധാനം. സൈക്കിള്‍ ചാര്‍ജ്ജ് ചെയ്യുന്നത് കൂടാതെ രാത്രിയില്‍ വിളക്ക് കത്തിക്കാനും ഇതില്‍ നിന്നുള്ള സൌരോര്‍ജ്ജം ഉപയോഗിക്കുന്നു. മേല്കൂരയില് 46 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ക്ക് 7.56 കിലോവാട്ട് ശേഷിയുണ്ട്. SANYO യുടെ ഊര്‍ജ്ജ പുനചംക്രമണ … Continue reading സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലം
ടാഗ്: സൗരോർജ്ജം
MicroCSP സൌരോര്‍ജ്ജ നിലയം
ലോകത്തെ ആദ്യത്തെ MicroCSP സൌരോര്‍ജ്ജ നിലയം ഹവായിലെ Natural Energy Laboratory ല്‍Sopogy Inc ഉദ്ഘാടനം ചെയ്തു. 2MW ന്റെ താപോര്‍ജ്ജ പ്രോജക്റ്റ് Kona മരുഭൂമിയിലെ 3.8 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്നു. ഇതില്‍ Sopogy യുടെ 1000 MicroCSP സൌരോര്‍ജ്ജ പാനലുകള്‍ ഉപയോഗിക്കുന്നു. കണ്ണാടികളും സൂര്യനെ പിന്തുടരുന്ന സിസ്റ്റവുമുണ്ട്. അത് നിലയത്തിന്റെ ദക്ഷത കൂട്ടും. മേഘം നിറഞ്ഞ കാലാവസ്ഥയിലും വൈകുന്നേരവും ഊര്ജ്ജമുത്പാദിപ്പിക്കാന് ഉതകുന്ന തരം പ്രത്യേക താപോര്‍ജ്ജ സംഭരണിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. — സ്രോതസ്സ് ecofriend.org
ഇരുവശവും പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍
Sanyo യുടെ പുതിയ തരം സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് ഇരു വശത്തു നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാനല്‍ DuROCK Alfacing International Inc. അവരുടെ Tio-Coat പ്രതിഫലന മേല്‍ക്കൂരക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു. Sanyo HIT (Heterojunction with Intrinsic Thin-layer) ഇരട്ട പാളി പാനല്‍ സാധാരണ പാനലുകളെക്കാള്‍ 30% അധികം വൈദ്യുതി ഉത്പാദിപ്പിക്കും. ഈ പാനലുകള്‍ carports, canopies, തുടങ്ങിയ coverings ല്‍ എളുപ്പം ഘടിപ്പിക്കാനാകും. സൌരോര്‍ജ്ജത്തിന്റെ 89% വും പ്രതിഫലിപ്പിക്കുന്ന വെളുത്ത പ്രതിഫലന ആവരണമുള്ള മേല്ക്കൂരകളില് … Continue reading ഇരുവശവും പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍
സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ പാടം റെഡി
ദീര്‍ഘ കാലമായി കാത്തിരുന്ന Florida Gulf Coast University യുടെ സൌരോര്‍ജ്ജ പാടം പ്രവര്‍ത്തന സജ്ജമായി. 2-മെഗാവാട്ടിന്റെ നിലയം കാമ്പസിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കും. അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്ന സൌരോര്‍ജ്ജ നിലയങ്ങളില്‍ ഏറ്റവും വലുത് ഇതാണ്. 200,000 ചതുരശ്ര അടി സ്ഥലത്തേക്കുള്ള വൈദ്യുതി ഇത് നല്കുന്നു. പാനലുകള്‍ സ്ഥാപിച്ച 20-ഏക്കര്‍ സ്ഥലത്തെ ചെടികളേയും മൃഗങ്ങളേയും പുതിയ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. $1.4 കോടി ഡോളറിന്റെ ഈ പ്രോജക്റ്റ് ബഡ്ജറ്റിനകത്ത് നിന്ന് തന്നെ പണി പൂര്‍ത്തിയാക്കി. 10,080 പാനലുകള്‍ക്ക് … Continue reading സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ പാടം റെഡി
തയ്വാനില് ഏഷ്യയിലെ ഏറ്റവും വലിയ HCPV നിലയം പ്രവര്‍ത്തിച്ച് തുടങ്ങി
ഏഷ്യയിലെ ഏറ്റവും വലിയ High-Concentration Photovoltaic (HCPV) തെക്കന്‍ തയ്വാനില് പ്രവര്‍ത്തിച്ച് തുടങ്ങി. ഇത് പ്രതി വര്‍ഷം 700 ടണ്‍ കാര്‍ബണ്‍ ഉദ്വമനം തടയുന്നു. Kaohsiung County ലെ Lujhu Township ല്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് Institute of Nuclear Energy Research ആണ് ഈ നിലയം സ്ഥാപിച്ചത്. ലോകത്തിലെ രണ്ടാമത്തെ ഇത്തരത്തിലെ നിലയമാണിത്. ഒന്നാമത്തേത് സ്പെയിനില്‍ പ്രവര്‍ത്തിക്കുന്നു. 141 സോളാര്‍ പാനലുകളുപയോഗിക്കുന്ന നിലയത്തിന് 100 മെഗാവാട്ട് വരെ വാര്‍ഷിക ശേഷിയുണ്ട്. solar tracker ഉപയോഗിച്ചാണ് … Continue reading തയ്വാനില് ഏഷ്യയിലെ ഏറ്റവും വലിയ HCPV നിലയം പ്രവര്‍ത്തിച്ച് തുടങ്ങി
ചൂടായ ഇലക്ട്രോണ്‍, സോളാര്‍ സെല്ലിന്റെ ദക്ഷത ഇരട്ടിയാക്കും
വളരെ നേര്‍ത്ത (15-nanometer-thick) ഒരു സോളാര്‍ സെല്‍ Boston College ലെ പ്രോഫസര്‍ ആയ Michael Naughton വികസിപ്പിച്ചു. ചൂടായ ഇലക്ട്രോണ്‍ തണുക്കുന്നതിന് മുമ്പ് അതില്‍ കൂടെ അതിവേഗം കടന്നുപോകുന്ന രീതിയാലാണ്. കട്ടി കൂടിയ സാധാരണ സോളാര്‍ സെല്ലില്‍ തണുത്ത താഴ്ന്ന ഊര്‍ജ്ജ നിലയിലുള്ള തരംഗ ദൈര്‍ഘ്യം കൂടിയ തരം ഇലക്ട്രോണുകള്‍ക്ക് മാത്രമേ കടന്നുപോകാനാവൂ. സാധാരണ സോളാര്‍ സെല്ല് ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള ഫോട്ടോണിനെ ആഗിരണം ചെയ്യുമ്പോള്‍ അത് ചൂട് കൂടിയ തരം ഇലക്ട്രോണിനെ പുറത്തുവിടും. സെല്ലിലൂടെ കടന്ന് … Continue reading ചൂടായ ഇലക്ട്രോണ്‍, സോളാര്‍ സെല്ലിന്റെ ദക്ഷത ഇരട്ടിയാക്കും
ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം
ചൈനയിലെ Shangdong Province ലെ Dezhou ല്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം ഉത്ഘാടനം ചെയ്തു. സൂര്യ ഘടികാരത്തിന്റെ (sun dial) ആകൃതിയില്‍ 75,000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഓഫീസ് കെട്ടിടം ഫോസിലിന്ധനത്തെ ഉപേക്ഷിച്ച് പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. exhibition centers, ശാസ്ത്ര ഗവേഷണ സ്ഥലങ്ങള്‍, സമ്മേളന, പരിശീലന സ്ഥലങ്ങള്‍, കൂടാതെ ഒരു സുസ്ഥിര ഹോട്ടല്‍ എന്നിവ ഈ കെട്ടിടത്തിലുണ്ട്. സൂര്യന്റേയും ചന്ദ്രന്റേയും വിളിക്കുന്ന ഈ കെട്ടിടത്തിന്റെ പുറത്ത് വെള്ള പെയിന്റെടിച്ച് ശുദ്ധ ഊര്‍ജ്ജത്തെ symbolizes … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം
Mars ഉം PSE&G യും ചേര്‍ന്ന് 2-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു
New Jersey യിലെ Hackettstown ല്‍ Mars Chocolate അവരുടെ 2 MW സൗരോര്‍ജ്ജ നിലയം ഉദ്ഘാടനം ചെയ്തു. മുമ്പ് ശൂന്യമായി കിടന്നിരുന്ന 18 ഏക്കര്‍ സ്ഥലത്താണ് Solar Garden സ്ഥാപിച്ചിരിക്കുന്നത്. Hackettstown ഫാക്റ്ററിയുടെ അഞ്ചിലൊന്ന് വൈദ്യുതി ഇപ്പോള്‍ സൂര്യപ്രകാശത്തില്‍ നിന്നാണ് ശേഖരിക്കുന്നത്. Mars Chocolate PV സിസ്റ്റത്തിന്റെ ഉടമസ്ഥര്‍ PSEG Solar Source ആണ്. അവര്‍ അമേരിക്കയില്‍ വലിയ സൗരോര്‍ജ്ജ നിലയ പദ്ധതികള്‍ നടത്തുന്നവരാണ്. ഈ പ്രോജക്റ്റിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് 30% നികുതി ഇളവ് … Continue reading Mars ഉം PSE&G യും ചേര്‍ന്ന് 2-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു
സൗരോര്‍ജ്ജ രംഗത്ത് ജര്‍മ്മനി ഒന്നാമന്
“ഊര്‍ജ്ജ ദാരിദ്ര്യം, സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥാമാറ്റം എന്നിവയോട് ഒരേ സമയം യുദ്ധം ചെയ്യുന്നതില്‍ സൗരോര്‍ജ്ജം പ്രധാന strategic നിക്ഷേപമാണ്. സര്‍ക്കാര്‍ അവതടെ സബ്സിഡികള്‍ എണ്ണ, വാതകം, കല്‍ക്കരി എന്നിവയില്‍ നിന്ന് മാറ്റി സൗരോര്‍ജ്ജത്തിലും മറ്റ് പുനരുത്പാദിതോര്‍ജ്ജത്തിലും നിക്ഷേപിക്കണമെന്ന് നാം ആവശ്യപ്പെടുന്നു. അത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കും, ഹരിതഗൃഹവാതക ഉദ്വമനം കുറക്കും, ജീവിതം മെച്ചമാക്കും. ഏതൊക്കെ രാജ്യങ്ങള്‍ ഇങ്ങനെ ചെയേയുന്നു എന്നും ഏതൊക്കെ രാജ്യങ്ങള്‍ മെച്ചപ്പെടണമെന്നും ഈ റിപ്പോര്‍ട്ട് കാണിച്ചുതരുന്നു”, എന്ന് Global Green USA യുടെ CEO ആയ … Continue reading സൗരോര്‍ജ്ജ രംഗത്ത് ജര്‍മ്മനി ഒന്നാമന്
8% ദക്ഷതയുള്ള പ്ലാസ്റ്റിക്ക് സോളാര്‍ പാനലുകള്‍
കാലിഫോര്‍ണിയയിലെ Solarmer Energy നിര്‍മ്മിച്ച പ്ലാസ്റ്റിക്ക് സോളാര്‍ പാനലുകള്‍ 8% ദക്ഷത നേടി. plastic organic photovoltaic (OPV) സെല്‍ നേടുന്ന കൂടിയ ദക്ഷതയാണിതെന്ന് U.S. Department of Energyയുടെ National Renewable Energy Laboratory പറയുന്നു. ഈ കമ്പനി അവരുടെ തന്നെ 7.6% എന്ന പഴയ റിക്കോഡിനെ മറികടന്നാണ് പുതിയ റിക്കോഡുണ്ടാക്കിയിരിക്കുന്നത്. 2007 ലായിരുന്നു Wake Forest University യിലെ ഗവേഷകര്‍ പ്ലാസ്റ്റിക്ക് സോളാര്‍ സെല്ലുകളുടെ ദക്ഷത ആദ്യമായി 6% ല്‍ കൂടുതലെത്തിച്ചത്. അടുത്ത തലമുറ … Continue reading 8% ദക്ഷതയുള്ള പ്ലാസ്റ്റിക്ക് സോളാര്‍ പാനലുകള്‍