സൌരോര്‍ജ്ജത്തിനായി പ്രകാശ നാര്

3-D സോളാര്‍ പാനല്‍ സിസ്റ്റം എന്ന് വിളിക്കുന്ന ആദ്യത്തെ ഭൂഗര്‍ഭ ഫോടോ വോള്‍ടേയിക് സെല്ലുകള്‍ അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മേല്‍ക്കീരയും കാറുകളുടേയും പുറത്തുള്ള പാനലുകളെ ഇവ നീക്കം ചെയ്യു. പകടം അത് ഭൂമിക്കടിലേക്കും ഭിത്തികളിലേക്കും നീക്കും. പാനലുകളുടെ സുരക്ഷതത്വത്തിന് ഇത് നല്ലതാണ്. സാധാരണ പാനലുകള്‍ ഉപയോഗിക്കുന്നതിന് പകരം ഈ സിസ്റ്റം സൂര്യപ്രകാശം സ്വീകരിച്ച് സിങ്ക് ഡയോക്സൈഡ് പൂശിയ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഉപയോഗിച്ച് വൈദ്യുതിയാക്കുന്നു. മുടിനാരിന്റെ രണ്ടോ മൂന്നോ ഇരട്ടി വലിപ്പമുള്ള ഈ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ … Continue reading സൌരോര്‍ജ്ജത്തിനായി പ്രകാശ നാര്

അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയം

Arcadia, Florida യില്‍ Florida Power & Light Company സൌരോര്‍ജ്ജ നിലയം പണിഞ്ഞു. 90,000 പാനലുകളാണ് ഇതിലുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയമായ ഇതിന് 110MW ശേഷിയുണ്ട്. അങ്ങനെ ഫ്ലോറിഡ അമേരിക്കയിലെ രണ്ടാമത്തെ സൌരോര്‍ജ്ജ ഉത്പാദന സംസ്ഥാനമാകും. DeSoto Next Generation Solar Energy Center ന്റെ നിര്‍മ്മാണത്തിന് വെറും ഒരു വര്‍ഷം മാത്രമാണ് എടുത്തത്. 3,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. പ്രാദേശിക സമൂഹത്തിനും ഈ നിലയം ഗുണം ചെയ്യുന്നു. നിര്‍മ്മാണ … Continue reading അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിലയം

23.4% ദക്ഷതയുള്ള N-ടൈപ്പ് സോളാര്‍ സെല്ലുകള്‍

നേര്‍ത്ത p-type അര്‍ദ്ധചാലക പാളിയുടെ പുറത്ത് ‍n-type അര്‍ദ്ധചാലക substrate പിടിപ്പിച്ച് നിര്‍മ്മിച്ച ജര്‍മ്മനിയിലെ Fraunhofer Institute for Solar Energy Systems (ISE) ഒറ്റ ക്രിസ്റ്റല്‍ സിലിക്കണ്‍ സോളാര്‍ സെല്‍ 23.4% ദക്ഷത നേടി. 2 x 2cm വലിപ്പമുള്ള ഈ സെല്ല് വ്യാപകമായ ഉത്പാദനത്തിന് അനുയോജ്യമാണ് എന്ന് Fraunhofer ISE പറഞ്ഞു. ഉയര്‍ന്ന ദക്ഷതയുള്ള crystalline സോളാര്‍ നിര്‍മ്മാതാക്കളായ സാനിയോ(Sanyo)യുമായും മറ്റ് കമ്പനികളുമായും മത്സരിക്കാനാന്‍ ഇതിനാവും. p-type അര്‍ദ്ധചാലക substrate നെക്കാള്‍ മാലിന്യങ്ങളോട് (impurities) … Continue reading 23.4% ദക്ഷതയുള്ള N-ടൈപ്പ് സോളാര്‍ സെല്ലുകള്‍

“nanostructure films” ഉപയോഗിച്ച് സോളാര്‍ സെല്ലുകള്‍ പരിഷ്കരിക്കുന്നത്

പല പ്രതലങ്ങളില്‍ “nanostructure films” പതിപ്പിക്കുന്ന സാങ്കേതികവിദ്യ Oregon State University യിലെ രാസ എഞ്ജിനീയര്‍മാര്‍ കണ്ണാടിക്ക് ആവരണം നല്‍കുന്നതിന്റെ ചിലവ് കുറക്കും. ഗുണം കൂടുകയും ചെയ്യും. അതുപോലെ സോളാര്‍ സെല്ലുകള്‍ കൂടുതല്‍ ദക്ഷതയോടെ പ്രവര്‍ത്തിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടും. പ്രകാശത്തിന്റെ പ്രതിഫലന സ്വഭാവം ഈ പാളികള്‍ കുറക്കും. കണ്ണാടിയിലാണെങ്കില്‍ ഇത് കൂടുതല്‍ പ്രകാശത്തെ ആഗിരണം ചെയ്ത് glare കുറക്കുകയും അള്‍ട്രാവയലറ്റ് രശ്മിയുടെ ശക്തി കുറക്കുന്നു. ഇതിന്റെ ചില ആവരണങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. എന്നാല്‍ പുതിയ … Continue reading “nanostructure films” ഉപയോഗിച്ച് സോളാര്‍ സെല്ലുകള്‍ പരിഷ്കരിക്കുന്നത്

കൂടുതല്‍ പരിഷ്കരിച്ച ക്രിസ്റ്റലൈന്‍ സോളാര്‍ സെല്ലുകള്‍

multi-crystalline സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാനുള്ള രണ്ട് സാങ്കേതിക വിദ്യകള്‍ സിലിക്കണ്‍ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ 1366 Technologies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള manufacturing lines ല്‍ എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാവുന്ന ഈ സാങ്കേതികവിദ്യകള്‍ സെല്ലുകളുടെ വിലകുറക്കുകയും ദക്ഷത ഉയര്‍ത്തുകയും ചെയ്യും. ഇവ ഉപയോഗിച്ച് അടുത്ത 5 വര്‍ഷത്തില്‍ സൌരോര്‍ജ്ജ വ്യവസായത്തിന് $5000 കോടി ഡോളര്‍ ചിലവ് ചുരുക്കാനാവും. കല്‍ക്കരിയുടെ വിലയില്‍ സൌരോര്‍ജ്ജം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. cell texture ഉം front-side cell metallization ഉം സംബന്ധിച്ചാണ് പുതിയ … Continue reading കൂടുതല്‍ പരിഷ്കരിച്ച ക്രിസ്റ്റലൈന്‍ സോളാര്‍ സെല്ലുകള്‍

മിത്സുബിഷി ഇലക്ട്രിക്കില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള സോളാര്‍ സെല്ലുകള്‍

പത്ത് മോഡല്‍ സോളാര്‍ സെല്ലുകള്‍ Mitsubishi Electric Corp കമ്പോളത്തിലിറക്കി. 5 എണ്ണം യൂറോപ്യന്‍ കമ്പോളത്തിലും 5 എണ്ണം അമേരിക്കയിലും ഏഷ്യയിലുമാണ്. 210W, 220W, 225W, 230W, 235W വീതം ശേഷിയുള്ളവയാണ് ഇവ. PV-TJ235GA6 എന്ന മോഡല്‍ യൂറോപ്പിലും PV-UJ235GA6 എന്ന മോഡല്‍ അമേരിക്കയിലും ഏഷ്യയിലും ലഭിക്കും. ഇവ ലഡ് ഇല്ലാത്ത സോള്‍ഡര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവക്ക് 4 bus bars ഉണ്ട്. കൂടിയ ശേഷിയുള്ളതിനാല്‍ പാനലിന്റെ വലിപ്പവും ചിലവും കുറക്കാനാവും. bus bars ന്റെ എണ്ണം 2 … Continue reading മിത്സുബിഷി ഇലക്ട്രിക്കില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള സോളാര്‍ സെല്ലുകള്‍

ചിലവ് കുറഞ്ഞ സോളാര്‍ സെല്‍: നാനോ തൂണ് സോളാര്‍ സെല്ലുകള്‍

അലൂമനിയം foil ല്‍ nanoscale pillars വളര്‍ത്തിയെടുത്ത് University of California, Berkeley യിലലെ ഗവേഷകര്‍ പുതിയ തരം സോളാര്‍ സെല്ലുകള്‍ നിര്‍മ്മിച്ചു. സില്ലിനെ വളക്കാവുന്ന സുതാര്യമായ റബ്ബര്‍ പോളിമറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സാധാരാണ സിലിക്കണ്‍ സോളാര്‍ പാനലുകളുടെ വില കുറക്കാന്‍ ഈ പുതിയ കണ്ടുപിടുത്തം സഹായിക്കും. cadmium telluride ന്റെ നേര്‍ത്ത പാളിയില്‍ ഒരേപോലുള്ള cadmium sulfide ന്റെ 500 നാനോമീറ്റര്‍-high pillars വെച്ചാണ് ഈ സോളാര്‍ സെല്‍ നിര്‍മ്മിച്ചത്. നേര്‍ത്ത-പാളി സോളാര്‍ സെല്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന അര്‍ദ്ധ … Continue reading ചിലവ് കുറഞ്ഞ സോളാര്‍ സെല്‍: നാനോ തൂണ് സോളാര്‍ സെല്ലുകള്‍

ചിലവ് കുറഞ്ഞ സോളാര്‍ സാന്ദ്രീകരണി

സൂര്യനില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കുന്നതിന്റെ ചിലവ് കുറക്കാനുള്ള ഒരു വഴി തുടക്ക കമ്പനിയായ Skyline Solar ആവിഷ്കരിച്ചു. അവരുടെ സോളാര്‍ പാനലുകള്‍ സൂര്യ പ്രകാശത്തെ ചെറിയ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കുന്നു. വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വിലപിടിപ്പുള്ള അര്‍ദ്ധ ചാലകത്തിന്റെ ആവശ്യകത ഇത് കുറക്കും. 24 കിലോ വാട്ടിന്റെ ഒരു പരീക്ഷണ നിലയം അവര്‍ പണിതിട്ടുണ്ട്. 1-മുതല്‍-10 മെഗാവാട്ട് വരെയുള്ള വാണിജ്യ നിലയങ്ങള്‍ തുടങ്ങാനാണ് ഇവരുടെ പദ്ധതി. ആഹാര-processing, ജല ശുദ്ധീകരണ നിലയങ്ങള്‍ എന്നിവക്ക് ഉപയോഗിക്കാം ഇത്. സാന്ദ്രീകരണി ഉപയോഗിക്കുന്ന … Continue reading ചിലവ് കുറഞ്ഞ സോളാര്‍ സാന്ദ്രീകരണി

മേല്‍ക്കൂര മേയാന്‍ Solé ന്റെ വൈദ്യുത ഓട്

SRS Energy എന്ന സുസ്ഥിര സൗര മേല്‍ക്കൂര നിര്‍മ്മാതാക്കള്‍ Solé Power Tile പുറത്തിറക്കി. വളവുകളുള്ള മേല്‍ക്കൂരക്ക് വേണ്ടി ഇതാദ്യമാണ് building-integrated photovoltaic (BIPV) വിപണിയില്‍ എത്തുന്നത്. സാധാരണ സോളാര്‍ പാനലുകള്‍ക്ക് പകരം വീടിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇത് ഉപകരിക്കും. ചിലസ്ഥലങ്ങളിലെ ഭവന നിര്‍മ്മാണ നിയമങ്ങള്‍ ഭംഗിക്കുറവ് കാരണം സാധാരണ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലും കാഴ്ച്ചയില്‍ ഭംഗിയുള്ള ഈ മേല്‍ക്കൂര ഉപയോഗിക്കാം. ചെളികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഓടിന് പുറത്ത് ഒരു തൊലി പോലെ ഈ സോളാര്‍ … Continue reading മേല്‍ക്കൂര മേയാന്‍ Solé ന്റെ വൈദ്യുത ഓട്