PS10 സൗരോര്‍ജ്ജ നിലയം

തെക്കന്‍ സ്പെയിനിലെ മരുഭൂമിയില്‍, Seville ല്‍ നിന്ന് 20 മൈല്‍ മാറി, 1,000 ല്‍ അധികം കണ്ണാടികള്‍ ശ്രദ്ധാപൂര്‍വ്വം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ പകുതി വലുപ്പമാണ് ഓരോന്നിനും. അതുകൊണ്ട് adjustments ന് സമയമെടുക്കും. എന്നാല്‍ അവ ഏതാനും ആഴ്ച്ചകൊണ്ട് ശരിയാവും. അന്ന് പുനരുത്പാദിതോര്‍ജ്ജ രംഗത്തം വലിയൊരു കുതിപ്പാവും ഉണ്ടാകുക. ഈ കണ്ണാടികള്‍ ലോകത്തിലെ ഏറ്റവും വലിയ സൗര ഗോപുര താപനിലയത്തിന്റേതാണ്. ഇവിടെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് ഗോപുരത്തിന് മുകളിലുള്ള ജലത്തെ അത്യധികം (superheat) ചൂടാക്കുന്നു. 20MW ശേഷിയുള്ള … Continue reading PS10 സൗരോര്‍ജ്ജ നിലയം

ഗ്രാസ്ടെല്‍ സെല്‍

സൗരോര്‍ജ്ജ രംഗത്ത് പുതിയ ഉണര്‍വ്വുണ്ടാക്കുന്ന കണ്ടുപിടുത്തം ഗവേഷകര്‍ കണ്ടെത്തി. ദക്ഷതകൂടിയ ഈ സെല്ലുകള്‍ സോളാര്‍ സെല്ലുകളുടെ കൂടിയ ഉപയോഗത്തിന് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. dye-sensitized solar cells അല്ലെങ്കില്‍ Gräztel സെല്‍ എന്ന് വിളിക്കുന്ന സോളാര്‍ സെല്ലുകള്‍ വീടുകളിലേയും വ്യവസായശാലകളിലേയും സോളാര്‍ സെല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാം. സിലിക്കണ്‍ സോളാര്‍ സെല്ലുകളേക്കാള്‍ ചിലവ് കുറച്ച് നിര്‍മ്മാമെന്നതാണ് Gräztel സെല്ലുകളുടെ ഗുണം. എന്നാല്‍ അവക്ക് ഇതുവരെ വലിയൊരു പ്രശ്നമുണ്ടായിരുന്നു. അവക്ക് പ്രകാശത്തെ വൈദ്യുതിയാക്കുന്നതില്‍ വേണ്ടത്ര ദക്ഷത ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രശ്നം. … Continue reading ഗ്രാസ്ടെല്‍ സെല്‍

ലോസാഞ്ജലസ് കോളേജ് 4-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

Los Angeles Community College District (LACCD) ന്റെ ഭാഗമായ L.A. Southwest College (LASC) 4 മെഗാവാട്ട് സൗരോര്‍ജ്ജ നിലയം കാമ്പസില്‍ സ്ഥാപിച്ചു. Chevron Energy Solutions ആണ് നിലയം രൂപകല്‍പ്പന ചെയ്തത്. കുട്ടികളില്‍ പുനരുത്പാദിതോര്‍ജ്ജത്തിനെക്കുറിച്ച് ബോധം വളര്‍ത്തുന്നതിനും അതിന്റെ നിര്‍മ്മാണം, രസതന്ത്രം, ഭൗതികശാസ്ത്രം ഇവയൊക്കെ പഠിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. നേരത്തെ Chevron Energy Solutions ജില്ലയില്‍ 1.2-MW നിലയം സ്ഥാപിച്ചിരുന്നു. ഹരിത സമ്പദ് വ്യവസ്ഥക്കും പച്ച കോളര്‍ തൊഴിലിനും വേണ്ടി കുട്ടികളെ തയ്യാറെടുപ്പിക്കുന്നതില്‍ രണ്ട് … Continue reading ലോസാഞ്ജലസ് കോളേജ് 4-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

Duisburg സൗരോര്‍ജ്ജ നിലയം

ഒക്റ്റോബര്‍ മുതല്‍ ജര്‍മ്മനിയിലെ Duisburg ന് അടുത്തുള്ള Moers ല്‍ രാജ്യത്തെ ഏറ്റവും വലിയ നേര്‍ത്ത-പാളി (thin-film) മേല്‍ക്കൂര നിലയം വൈജ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. അമേരിക്കന്‍ സൗരോര്‍ജ്ജ കമ്പനിയായ First Solar നിര്‍മ്മിച്ച 11,000 Cadmium Telluride മൊഡ്യൂളുകള്‍ക്ക് മൊത്തം 837 കിലോ വാട്ടാണ് ശക്തി. നിലയത്തിന്റെ നിര്‍മ്മാണം നടത്തിയത് Riedel Recycling എന്ന കമ്പനിയാണ്. കല്‍ക്കരി കുഴക്കുന്ന പഴയ ഹാളിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. അതിന്റെ 9,500 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ … Continue reading Duisburg സൗരോര്‍ജ്ജ നിലയം

കിംബര്‍ലിന സൗര താപോര്‍ജ്ജ നിലയം

5 മെഗാവാട്ടിന്റെ Kimberlina സൗര താപോര്‍ജ്ജ നിലയം Bakersfield ല്‍ ഒക്റ്റോബര്‍ 23, 2008 ന് കാലിഫോര്‍ണിയയിലെ Palo Alto യില്‍ പ്രവര്‍ത്തിക്കുന്ന Ausra പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. Ausra യുടെ Compact Linear Fresnel Reflector സൗരോര്‍ജ്ജ സംഭരണിയും നീരാവി സംവിധാനവും വടക്കേ അമേരിക്കയില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്. നീരാവി സംവിധാനവും സൂര്യന്റെ ചൂടുപയോഗിച്ച് വെള്ളത്തെ നീരാവിയാക്കും. ഇവരുടെ സംവിധാനം ചിലവ് കുറഞ്ഞതും സ്ഥലം കുറച്ചുപയോഗിക്കുന്നതും പടിപടിയായി വലുതാക്കാവുന്നതുമാണ്. വെറും ഏഴ് മാസം കൊണ്ട് നിര്‍മ്മിച്ച ഈ നിലയം … Continue reading കിംബര്‍ലിന സൗര താപോര്‍ജ്ജ നിലയം

ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍

രണ്ടു വര്‍ഷത്തിനിടക്ക് ഇതാ രണ്ടാമതായി Materials Sciences Division ലെ Kin Man Yu ഉം Wladek Walukiewicz ഉം Berkeley Lab ലെ ഗവേഷകരും ദക്ഷതകൂടിയ സോളാര്‍ സെല്ലുകള്‍ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു. indium gallium nitride (InGaN) കൂട്ടുലോഹത്തിലെ indium ന്റേയും gallium ന്റേയും അളവ് ക്രമീകരിച്ചാല്‍ അത് വ്യത്യസ്ഥ തരംഗ ദൈര്‍ഖ്യമുള്ള പ്രകാശവുമായി പ്രതികരിക്കുമെന്ന് 2002 ല്‍ കണ്ടെത്തിയിരുന്നു. സൂര്യപ്രകാശത്തിന്റെ മുഴുവന്‍ വര്‍ണ്ണ രാജിയുമായി പ്രതികരിക്കുന്ന സോള്‍ സെല്ലുകള്‍ പോസിറ്റീവും നെഗറ്റീവും ആയ പാളികളായി … Continue reading ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍

പുതിയ സോളാര്‍ സെല്‍ പദാര്‍ത്ഥം

സൗരോര്‍ജ്ജം സ്വീകരിക്കുന്നതിലെ രണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് പുതിയ പദാര്‍ത്ഥം പരിഹരിക്കുക എന്ന് ഗവേഷകര്‍ പറഞ്ഞു. ഇത് സൂര്യ പ്രകാശത്തിലെ മുഴുവന്‍ ഊര്‍ജ്ജവും സ്വീകരിക്കും. ഉത്പാദിപ്പിക്കുന്ന ഇലക്ട്രോണുകളെ എളുപ്പം സ്വീകരിക്കാനാവും. Ohio State University യിലെ ഗവേഷകര്‍ വൈദ്യുത ചാലക ശക്തിയുള്ള പ്ലാസ്റ്റിക്, molybdenum വും titanium വും കലര്‍ന്ന ലോഹമുമായി ചേര്‍ത്ത് ആണ് ഈ hybrid പദാര്‍ത്ഥം നിര്‍മ്മിച്ചത്. National Academy of Sciences ന്റെ Proceedings ല്‍ അവരുടെ പഠനം പ്രസിദ്ധീകരിച്ചു. സൂര്യ പ്രകാശത്തില്‍ നമുക്ക് … Continue reading പുതിയ സോളാര്‍ സെല്‍ പദാര്‍ത്ഥം

പാലക്കാട്ട് സൗരോര്‍ജ്ജ നിലയം

പാലക്കാട്ട്‌ സൗരോര്‍ജവ്യവസായ പാര്‍ക്ക്‌ സ്ഥാപിക്കാന്‍ കിന്‍ഫ്ര തീരുമാനിച്ചു. കഞ്ചിക്കോട്ട്‌ കിന്‍ഫ്രയുടെ കൈവശമുള്ള ആറേക്കര്‍ സ്ഥലത്താണ്‌ ഇത്‌ നിലവില്‍ വരിക. കേന്ദ്രപാരമ്പര്യേതര ഊര്‍ജവകുപ്പിന്റെ ധനസഹായത്തോടെയാണ്‌ ഇത്‌ സ്ഥാപിക്കുന്നത്‌. തുടക്കത്തില്‍ മാതൃകാ സൗരോര്‍ജ പ്ലാന്റാണ്‌ ഉയരുക. സ്ഥലവില കൂടാതെ 22 കോടി രൂപയായിരിക്കും ഇതിന്റെ നിക്ഷേപം. ഒരു മെഗാവാട്ടായിരിക്കും മാതൃകാ പ്ലാന്റിന്റെ ശേഷി. പാറനിറഞ്ഞ സ്ഥലം മറ്റൊന്നിനും ഉപയോഗിക്കാന്‍ കഴിയാത്തതിനാലാണ്‌ സൗരോര്‍ജപാര്‍ക്കിനായി വിനിയോഗിക്കുന്നതെന്ന്‌ കിന്‍ഫ്രവൃത്തങ്ങള്‍ പറഞ്ഞു. 22 കോടി രൂപ മുതല്‍മുടക്കില്‍ പത്തുകോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇവിടെ … Continue reading പാലക്കാട്ട് സൗരോര്‍ജ്ജ നിലയം

Kaohsiung ലെ World Games സ്റ്റേഡിയം

Kaohsiung (തായ്‌വാന്‍) ലെ World Games സ്റ്റേഡിയത്തിന്റെ മുകള്‍ ഭാഗം മുഴുവനും സൗര സെല്ലുകള്‍ കൊണ്ട് ആവരണം ചെയ്തിരിക്കുകയാണ്. 55,000 സീറ്റുകളുള്ള ഈ സ്റ്റേഡിയം ഡിസൈന്‍ ചെയ്തിരിക്കുന്നത് ജപ്പാനിലെ Toyo Ito ആണ്. ഈ പാനലുകള്‍ ഒരുവര്‍ഷം 10 ലക്ഷം കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇത് സ്റ്റേഡിയം പ്രവര്‍ത്തിക്കുമ്പോള്‍ വേണ്ട വെളിച്ചത്തിനും air conditioning നും ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സൗരോര്‍ജ്ജ പാനലുകള്‍ക്ക് സ്റ്റേഡിയത്തിന്റെ 75% ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയും. സ്പോര്‍ട്സ് പരിപാടികള്‍ ഇല്ലാത്ത സമയത്ത് … Continue reading Kaohsiung ലെ World Games സ്റ്റേഡിയം

ബയോസോളാര്‍ നിര്‍മ്മിക്കുന്ന BioBacksheet™

പരുത്തിയില്‍ നിന്നും ആവണക്കെണ്ണയില്‍(castor beans) നിന്നും നിര്‍മ്മിക്കുന്ന വസ്തു ഉപയോഗിച്ച് BioBacksheet™ എന്ന ഉത്പന്നം ഉണ്ടാക്കുന്നതായി BioSolar, Inc എന്ന കമ്പനി പറഞ്ഞു. സോളാര്‍ സെല്ലുകളുടെ അടിയിലുള്ള പാളി നിര്‍മ്മിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സാധാരണ ഈ "backsheets" നിര്‍മ്മിക്കാന്‍ പെട്രോളിയം അടിസ്ഥാനമായ ഒരു വസ്തുവാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് Dupont Tedlar™. പെട്രോളിയത്തിന് ക്ഷാമമുണ്ടായിരുന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ ആവണക്കെണ്ണയില്‍ നിന്നും Nylon-11 extract ചെയ്യാനുള്ള വഴി കണ്ടെത്തിയിരുന്നു. ഇന്‍ഡ്യയാണ് ആവണക്കിന്റെ വലിയ ഉത്പാദകര്‍. roller blades … Continue reading ബയോസോളാര്‍ നിര്‍മ്മിക്കുന്ന BioBacksheet™