ട്രാക്കിന്റെ വശത്തുള്ള പാനലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തീവണ്ടി ഓടിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് Imperial College London ഉം കാലാവസ്ഥാമാറ്റ സന്നദ്ധ സംഘടനയായ 10:10 ഉം ഗവേഷണം നടത്തുന്നു. സോളാര്‍ പാനലുകളെ നേരിട്ട് തീവണ്ടിക്ക് വൈദ്യുതി നല്കുന്ന ലൈനിലേക്ക് നേരിട്ട് കൊടുക്കുന്ന സംവിധാനമാണ് ഈ renewable traction power project. ഇതുവഴി വൈദ്യുതി ഗ്രിഡ്ഡിനെ മറികടന്ന് വൈദ്യുതി നല്‍കാനുള്ള നീക്കമാണിത്. തീവണ്ടിയില്‍ നിന്നുള്ള ഊര്‍ജ്ജ ആവശ്യത്തെ കൂടുതല്‍ ദക്ഷതയോടെ കൈകാര്യം ചെയ്യാന്‍ ഇതിനാലാവും. — സ്രോതസ്സ് theguardian.com
ടാഗ്: സൗരോർജ്ജം
പ്രകൃതിവാതകത്തേയും കാറ്റാടിയേയും സൌരോര്‍ജ്ജം മറികടന്നു
ഊര്‍ജ്ജ രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു 2016. ആദ്യമായി അമേരിക്കയില്‍ പണിത സൌരോര്‍ജ്ജ നിലയങ്ങള്‍ പ്രകൃതിവാതകത്തേയും കാറ്റാടിയേയും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു. U.S. Department of Energy ആണ് ഈ വിവരം പുറത്തുവിട്ടത്. 2016 ല്‍ പണി തീരുന്ന സൌരോര്‍ജ്ജ നിലയങ്ങള്‍ എല്ലാം കൂടി 9.5 ഗിഗാ വാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കും. 2015 ലേതിനേക്കാള്‍ മൂന്നിരട്ടിയാണിത്. 18 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി ഇത് നല്‍കും. — സ്രോതസ്സ് scientificamerican.com
ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്ഘാടനം ചെയ്തു
തമിഴ് നാട്ടിലെ Kamuthiയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന് 648 MW ശേഷിയുണ്ട്. 10 sq km ആണ് അത് വ്യാപിച്ച് കിടക്കുന്നത്. അങ്ങനെ ഒറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം എന്ന സ്ഥാനം കാമുതിക്ക് ലഭിച്ചു. 550 MW ശേഷിയുള്ള കാലിഫോര്‍ണിയയിലെ Topaz Solar Farm ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. Adani Group ആണ് ഈ നിലയം 8 മാസം കൊണ്ട് പണിഞ്ഞത്. സോളാര്‍ പാനലുകളുപയോഗിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് പാനലുകള്‍ വൃത്തിയാക്കുന്നത്. — … Continue reading ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്ഘാടനം ചെയ്തു
ചൈനയിലെ സോളാര്‍ കമ്പനി ചെര്‍ണോബിലില്‍ സൌരോര്‍ജ്ജ നിലയം പണിയും
ചെര്‍ണോബിലില്‍ ആണവനിലയത്തിന് ചുറ്റുമുള്ള exclusion zone ല്‍ ഒരു സൌരോര്‍ജ്ജ നിലയം രണ്ട് ചൈനീസ് കമ്പനി നിര്‍മ്മിക്കും. 1986 ലെ ആണവദുരന്തത്താല് മലിനമായ പ്രദേശമാണത്. ഉക്രെയിനിലെ ഈ പദ്ധതിയില്‍ China National Complete Engineering Corp (CCEC) മായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് GCL Group ന്റെ subsidiary ആയ GCL System Integration Technology (GCL-SI) പറഞ്ഞു. അടുത്ത വര്‍ഷം പണി തുടങ്ങും. — സ്രോതസ്സ് reuters.com
കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജോത്പാദനം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 1,378% വര്‍ദ്ധിച്ചു
California Green Innovation Index ന്റെ Next 10’s റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. സൌരോര്‍ജ്ജത്തിന് പുറമേ zero emission vehicle (ZEV) ന്റെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ വൈദ്യുതി വിതരണത്തിന്റെ 25% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. 2014 ല്‍ സംസ്ഥാനം 20.1% ഉം 2009 ല്‍ 12% ഉം വീതമായിരുന്നു പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് cleantechnica.com
അമേരിക്കയെ റീ വയര്‍ ചെയ്യുന്നു
20 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്‍കിക്കൊണ്ട് കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജം (വീണ്ടും) റിക്കോഡ് ഭേദിച്ചു
കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഗ്രിഡ്ഡ് ആയ California Independent System Operator (CAISO) കഴിഞ്ഞ ആഴ്ച അവരുടെ തന്നെ റിക്കോഡ് ഭേദിച്ചിരിക്കുന്നു. ജൂലൈ 12 1:06pm ന് 8,030 മെഗാവാട്ട് ഉത്പാദിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിക്കോഡിനെക്കാള് ~2,000 മെഗാവാട്ട് അധികമാണ് ഇത്. കാലിഫോര്‍ണിയയുടെ ~80% മേ CAISO യിലുള്ളു. ചെറിയ മുന്‍സിപ്പല്‍ വൈദ്യുതി വിതരണ കമ്പനികളുത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജം ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. — സ്രോതസ്സ് cleantechnica.com
അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ് മുന്നില്‍ നില്‍ക്കുന്നത്
Solar Foundation പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ്. രണ്ട് ലക്ഷം ആളുകള്‍ അമേരിക്കയിലെ സൌരോര്‍ജ്ജ രംഗത്ത് ജോലി ചെയ്യുന്നു. 2014 നവംബറിന് ശേഷം 20% വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. മൊത്തം സമ്പദ്വ്യവസ്ഥയെ അപേക്ഷിച്ച് ഈ വ്യവസായം 12 ഇരട്ടി വേഗത്തില്‍ ആളുകള്‍ക്ക് തൊഴില്‍ നല്കുന്നു. 19,000 കമ്പനികളില്‍ നിന്ന് മൂന്ന് മാസത്തെ വിവരങ്ങള്‍ ശേഖരിച്ചാണ് ആറാമത്തെ വാര്‍ഷിക റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. Massachusetts നെക്കാള്‍ അഞ്ച് മടങ്ങ് അധികം സൌരോര്‍ജ്ജ … Continue reading അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ് മുന്നില്‍ നില്‍ക്കുന്നത്
മഴ പെയ്യുന്ന ബ്രിട്ടണില്‍ ആദ്യമായി കല്ക്കരിയെക്കാള് കൂടുതല്‍ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു
കല്ക്കരിയെക്കാള് കൂടുതല്‍ വൈദ്യുതി കഴിഞ്ഞ മാസം ബ്രിട്ടണില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു. മെയില്‍ പല ദിവസങ്ങളിലും കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം പൂജ്യമായിരുന്നു. വൈദ്യുതിവല്‍ക്കരണം തുടങ്ങിയ 1800കള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് U.K. യിലെ ഊര്‍ജ്ജ നിരീക്ഷണ സംഘമായ Carbon Brief പറഞ്ഞു. ഫോസില്‍ ഇന്ധനത്തെക്കാള്‍ 50% കൂടുതല്‍ വൈദ്യുതിയാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചത്. മെയില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് 1,336 gigawatt hours (GWh) ഗിഗായൂണിറ്റും കല്‍ക്കരിയില്‍ നിന്ന് 893GWh ഉം ആണ് ഉത്പാദിപ്പിച്ചത്. … Continue reading മഴ പെയ്യുന്ന ബ്രിട്ടണില്‍ ആദ്യമായി കല്ക്കരിയെക്കാള് കൂടുതല്‍ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു
പുതിയ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് സാന്‍ഫ്രാന്‍സിസ്കോ നിര്‍ബന്ധിതമാക്കി
10 നിലയില്‍ താഴെയുള്ള പുതിയ കെട്ടിടങ്ങളില്‍ സോളാര്‍ പാനലുകള്‍ നിര്‍ബന്ധിതമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമായി സാന്‍ഫ്രാന്‍സിസ്കോ. Better Roofs Ordinance നഗരത്തിന്റെ Board of Supervisors ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ഇപ്പോഴുള്ള നിയമമനുസരിച്ച് തന്നെ പുതിയ മേല്‍ക്കൂരകളുടെ 15% വും “solar ready” ആണ്. ഇനി ഈ മേല്ക്കൂരകളില് പ്രവര്‍ത്തിക്കുന്ന പാനലുകള്‍ സ്ഥാപിക്കണം. ഇപ്പോള്‍ പണി നടക്കുന്ന 200 കെട്ടിടങ്ങള്‍ക്ക് പുതിയ ordinance ബാധകമാണ്. — സ്രോതസ്സ് grist.org