സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി

ബഷാര്‍ അല്‍ ആസാദിനെതിരെ യുദ്ധം ചെയ്യുന്ന റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് ട്രമ്പ് സര്‍ക്കാര്‍ നിര്‍ത്തി. പ്രസിഡന്റ് ഒബാമയുടെ സിറിയന്‍ നയത്തിന്റെ കേന്ദ്രമായിരുന്നു CIA യുടെ ഈ പദ്ധതി. CIA യുടെ റിബലുകള്‍ക്ക് നല്‍കുന്ന അമേരിക്കന്‍ ആയുധങ്ങള്‍ അവസാനം ISIS ന്റേയും al-Qaeda സംഘങ്ങളുടേയും കൈവശം എത്തുന്ന സംഭവങ്ങള്‍ വലിയ കോലാഹലമായിരുന്നു മുമ്പുണ്ടാക്കിയിരുന്നത്. — സ്രോതസ്സ് democracynow.org 2017-07-21 ഇത് മനുഷ്യത്വപരമായ കാര്യങ്ങളിലൊന്നുമല്ല സംഭവിക്കുന്നത്. പെന്റഗണിന് CIA യോട് എതിര്‍പ്പാണ്. അതുകൊണ്ടാണ് ഈ പരിപാടി നിര്‍ത്തിയത്. പെന്റഗണ്‍ … Continue reading സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി

പെന്റഗണിനും, CIAക്കും, NSAക്കും വേണ്ടി ഹോളീവുഡ് യുദ്ധത്തെ പ്രചരിപ്പിക്കുന്നു

വിവരാവകാശ നിയമ പ്രകാരം നേടിയെത്ത അമേരിക്കന്‍ സൈന്യത്തിന്റേയും രഹസ്യാന്വേഷണ വിഭാഗത്തിന്റേയും ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ച് Tom Secker ഉം Matthew Alford ഉം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അടുത്ത കാലത്തെ ഏറ്റവും പ്രചാരമുള്ള സിനിമകളില്‍ പോലും സ്ക്രിപ്റ്റില്‍ മാറ്റം വരുത്തുകയോ, സൈന്യത്തെ വിമര്‍ശിക്കുന്ന സിനിമകള്‍ വിലക്കുകയോ ഉള്‍പ്പെടുള്ള ഹോളീവുഡ്ഡിലെ അമേരിക്കന്‍ സര്‍ക്കാരിന്റെ വലിയ നിയന്ത്രണത്തെക്കുറിച്ച് ആദ്യമായി ഈ റിപ്പോര്‍ട്ട് വെളിച്ചം വീശുന്നു. ആധുനിക വിനോദ വ്യവസായത്തിലെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചു് ചോദ്യങ്ങളുയര്‍ത്തുക മാത്രമല്ല, അമേരിക്കന്‍ ദേശീയ സുരക്ഷയുടെ പ്രചചാരവേലാ യന്ത്രമായി … Continue reading പെന്റഗണിനും, CIAക്കും, NSAക്കും വേണ്ടി ഹോളീവുഡ് യുദ്ധത്തെ പ്രചരിപ്പിക്കുന്നു

CIA മാല്‍വെയര്‍ BothanSpy ഉം Gyrfalcon ഉം വിന്‍ഡോസിനേയും ലിനക്സിനേയും ലക്ഷ്യംവെക്കുന്നു

വിക്കീലീക്സ് Vault 7 ലേക്ക് പുതിയ രേഖകള്‍ പുറത്തുവിട്ടു. CIA യുടെ രണ്ട് ഹാക്കിങ് ഉപകരണങ്ങളായ BothanSpy നേയും Gyrfalcon നേയും കുറിച്ചുള്ള വിവരങ്ങളാണ് അതിലുള്ളത്. വിന്‍ഡോസിലേയും ലിനക്സിലേയും SSH credentials ചോര്‍ത്താനായാണ് അതുപയോഗിക്കുന്നത്. വിക്കീലീക്സ് പറയുന്നതനുസരിച്ച് BothanSpy ആക്രമിക്കുന്നത് വിന്‍ഡോസ് കമ്പ്യൂട്ടറുകളേയാണ്. Gyrfalcon ലിനക്സിനേയും. വിദൂരത്തുള്ള കമ്പ്യൂട്ടറുകളുമായി സുരക്ഷിതമായി ബന്ധപ്പെടാനുപയോഗിക്കുന്ന cryptographic keys ആണ് SSH credentials (Secure Shell credentials). — സ്രോതസ്സ് ibtimes.co.uk, linux.org

CIA ചാരപ്പണിക്കുപയോഗിച്ച കൂടുതല്‍ രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടു

തുടരുന്ന “Vault 7” പരിപാടിയുടെ ഭാഗമായി CIA ഉപയോഗിക്കുന്ന എന്ന് കരുതുന്ന നാല് ഉപകരണങ്ങളുടെ വിവരങ്ങള്‍ ജൂണ്‍ 22, 2017, ന് വിക്കിലീക്സ് പുറത്തുവിട്ടു. ചോര്‍ന്ന ഉപകരണത്തിന്റെ പേരുകള്‍ “EzCheese,” “Brutal Kangaroo,” “Emotional Simian,” “Shadow” എന്നിങ്ങനെയാണ്. അവയെല്ലാം ഒന്നിച്ച് ഉപയോഗിച്ചാല്‍ ആയുധമാക്കപ്പെട്ട USB drives നെ exfiltration channel ആയി പ്രയോഗിച്ച് air-gapped ആയ കമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ കഴിയും. സ്ഥാപനങ്ങളുടെ അകത്ത് പ്രവര്‍ത്തിക്കുന്നവരെ ഉപയോഗിച്ചാണ് ഈ ഉപകരണങ്ങള്‍ കമ്പ്യൂട്ടറില്‍ സ്ഥാപിക്കുന്നത്. — സ്രോതസ്സ് flashpoint-intel.com

വിന്‍ഡോസിന്റെ എല്ലാ വെര്‍ഷനുകളേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘അഥീന’ എന്ന CIA ചാരപ്പണി പ്രോഗ്രാം വിക്കിലീക്സ് പുറത്തുവിട്ടു

Vault 7 ലീക്കിന്റെ ഭാഗമായി വിക്കിലീക്സ് പുതിയ ബാച്ച് പ്രസിദ്ധപ്പെടുത്തി. Windows XP മുതല്‍ Windows 10 വരെ ഈ spyware framework "ലക്ഷ്യം വെക്കുന്ന കമ്പ്യൂട്ടറുകളില്‍ remote beacon and loader capabilities നല്‍കുന്നു". Athena/Hera എന്ന് വിളിക്കുന്ന ഈ spyware ബാധിച്ച വിന്‍ഡോസ് കമ്പ്യൂട്ടറുകളുടെ പൂര്‍ണ്ണ നിയന്ത്രണം CIA ക്ക് ഏറ്റെടുക്കാന്‍ കഴിയും. പിന്നീട് ആ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡാറ്റ നശിപ്പിക്കാം, malicious സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം, ഡാറ്റ മോഷ്ടിക്കാം, അത് CIA സെര്‍വ്വറിലേക്ക് … Continue reading വിന്‍ഡോസിന്റെ എല്ലാ വെര്‍ഷനുകളേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘അഥീന’ എന്ന CIA ചാരപ്പണി പ്രോഗ്രാം വിക്കിലീക്സ് പുറത്തുവിട്ടു

വിന്‍ഡോസ് സെര്‍വ്വറുകളെ ആക്രമണ യന്ത്രമായി CIA യുടെ “Pandemic” മാറ്റുന്നു

വിന്‍ഡോസ് സെര്‍വ്വറുകളെ രഹസ്യ ആക്രമണ യന്ത്രമായി മാറ്റി നെറ്റ്‌വര്‍ക്കിലെ മറ്റ് കമ്പ്യൂട്ടറുകളെ വൈറസ് ബാധിപ്പിക്കാനുള്ള CIA പരിപാടിയെക്കുറിച്ച് വിക്കിലീക്സ് ഇപ്പോള്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. CIAക്കാര്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമുകളെ കടത്തിവിടാനായുള്ള രഹസ്യ വാഹകരായി വിന്‍ഡോസ് സെര്‍വ്വറുകളെ മാറ്റുകയാണ് “Pandemic” എന്ന് പേരുള്ള ഈ പ്രോഗ്രാം ചെയ്യുന്നത്. ലക്ഷ്യം വെക്കുന്ന കമ്പ്യൂട്ടര്‍ സെര്‍വ്വറിലെ ഫയലുകള്‍ നോക്കുകയാണെങ്കില്‍ ഒരു bait-and-switch തന്ത്രം ഉപയോഗിച്ച് “Pandemic” സ്ഥാപിക്കപ്പെട്ടിട്ടുള്ള സെര്‍വ്വര്‍ ആവശ്യപ്പെട്ട ഫയലുകള്‍ക്ക് പകരം വൈറസ് ആയ ഫയല്‍ കൊടുക്കും. പിന്നീട് … Continue reading വിന്‍ഡോസ് സെര്‍വ്വറുകളെ ആക്രമണ യന്ത്രമായി CIA യുടെ “Pandemic” മാറ്റുന്നു

2011 മുതല്‍ മറ്റ് സര്‍ക്കാരുകളെ ഹാക്കുചെയ്യുന്നത്

വിക്കിലീക്സ് പുറത്തുവിട്ട Central Intelligence Agency (CIA) യുടെ Malwareകള്‍ ലോകം മൊത്തമുള്ള സര്‍ക്കാരുകളേയും സ്വകാര്യ വ്യവസായങ്ങളേയും വര്‍ഷങ്ങളായി advanced ഹാക്കിങ് പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധമുള്ളതാണ് എന്ന് സുരക്ഷാ കമ്പനിയായ Symantec പറയുന്നു. Longhorn എന്ന് Symantec വിളിക്കുന്ന സംഘം സര്‍ക്കാരുകളേയും സാമ്പത്തിക, വാര്‍ത്താവിനിമയ, ഊര്‍ജ്ജ, ശൂന്യാകാശ കമ്പനികളേയും കുറഞ്ഞ് 2011 മുതല്‍ക്കോ, ചിലപ്പോള്‍ 2007 മുതല്‍ക്കോ ബാധിച്ചിരുന്നു. കുറഞ്ഞത് 16 രാജ്യങ്ങളിലെ മദ്ധ്യപൂര്‍വ്വേഷ്യ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ചിലപ്പോള്‍ അമേരിക്കയിലേയും 40 ലക്ഷ്യങ്ങളെ ഈ സംഘം … Continue reading 2011 മുതല്‍ മറ്റ് സര്‍ക്കാരുകളെ ഹാക്കുചെയ്യുന്നത്

ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി

കുറച്ച് നാളുകള്‍ക്ക് മുമ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായ MongoDB യുടെ CEO ആയ Max Schireson ഡല്‍ഹിയിലെത്തി തന്റെ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ഒരു കരാര്‍ ഒപ്പുവെച്ചു. അത് Unique Identification Authority of India (UIDAI) യുമായായിരുന്നു. വലിയ ഡാറ്റാബേസുകള്‍ പ്രത്യേകിച്ചും ഘടനയില്ലാത്ത ഡാറ്റ കൈകാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയറാണ് MongoDB. 2007 ല്‍ ആ കമ്പനി തുടങ്ങിയതിന് ശേഷം $23.1 കോടി ഡോളര്‍ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. അതില്‍ കുറച്ച് In-Q-Tel എന്ന CIA യുടെ ലാഭത്തിനല്ലാത്ത നിക്ഷേപം … Continue reading ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി

CIA ഉപയോഗിക്കുന്ന മാര്‍ബിളിന്റെ സ്രോതസ്‌കോഡ് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി

Vault 7 CIA ചോര്‍ച്ചയുടെ മൂന്നാം ഭാഗം വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി. നമുക്ക് ഇതിനകം പ്രാചരമുള്ള ഹാര്‍ഡ്‌വെയറുകളുടേയും സോഫ്റ്റ്‌വെയറുകളുടേയും കുഴപ്പങ്ങളെ ഉപയോഗപ്പെടുത്തിയ Year Zero ന്റെ ഫയലുകളും, Mac നേയും iPhone നേയും ചോര്‍ത്താനുപയോഗിക്കുന്ന Dark Matterഉം ആണ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയ മറ്റ് രണ്ട് ഭാഗങ്ങള്‍. Marble ല്‍ 676 സ്രോതസ്‌കോഡ് ഫയലുകള്‍ അടങ്ങിയിരിക്കുന്നു. CIAയുടെ കള്ള സോഫ്റ്റ്‍വെയറുകളുടെ ഉറവിടസ്ഥലത്തെ മറച്ച് വെക്കാനാണ് Marble Framework tool ഉപയോഗിക്കുന്നത്. ചില സമയത്ത് അവര്‍ തുടക്കരാജ്യത്തെ അമേരിക്ക അല്ലാതെ മറ്റേതെങ്കിലും … Continue reading CIA ഉപയോഗിക്കുന്ന മാര്‍ബിളിന്റെ സ്രോതസ്‌കോഡ് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി

മറ്റ് രാജ്യങ്ങളില്‍ പഴിചാരിയാണ് CIA ചാരപ്പണി നടത്തുന്നത്

CIA യുടെ ഹാക്കിങ് പ്രോഗ്രാമായ “Marble” നെക്കുറിച്ചുള്ള പുതിയ രേഖകളും കൂടുതല്‍ വിവരങ്ങളും വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തി. ആ ഫയലുകള്‍ പ്രകാരം അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് അവരുടെ പ്രവര്‍ത്തനം മറച്ച് വെക്കാനാകും. Wikileaks ന്റെ Vault 7 “Marble” ല്‍ 676 ഫയലുകളാണ് കൊടുത്തിരിക്കുന്നത്. വിദേശ ഭാഷകളുപയോഗിച്ച് viruses, trojans, hacking attacks നെ മുഖംമൂടിയിട്ട് ഈ പ്രശ്നം കണ്ടെത്തുന്ന forensic investigators നെ തെറ്റിധരിപ്പിക്കുകയും CIAയുടെ ബന്ധം മറച്ച് വെക്കുകയും ചെയ്യാനാവും. റഷ്യന്‍, അറബിക്, കൊറിയന്‍, ചൈനീസ്, … Continue reading മറ്റ് രാജ്യങ്ങളില്‍ പഴിചാരിയാണ് CIA ചാരപ്പണി നടത്തുന്നത്