അലാസ്കയിലെ Anchorage മുന്‍സിപ്പാലിറ്റിയും LED വഴിവിളക്ക് നിര്‍മ്മാതാക്കള്‍ ആയ Cree, Inc യും ചേര്‍ന്ന് 16,000 വിളക്കുകള്‍ക്കുപകരം ഉയര്‍ന്ന ദക്ഷതയുള്ള LED വിളക്കുകള്‍ സ്ഥാപിക്കുന്നു. മൊത്തം വഴിവിളക്കുകളുടെ നാലിലൊന്നാണിത്. ഈ LED വിളക്കുകള്‍ സാധാരണ വിളക്കുകളേക്കാള്‍ 50% കുറവ് ഊര്‍ജ്ജം ഉപയോഗിക്കുന്നതു കൊണ്ട് പ്രതിവര്‍ഷം $360,000 ഡോളര്‍ ലാഭിക്കാനാകും. 22 ലക്ഷം ഡോളര്‍ ആണ് ഈ പ്രൊജക്റ്റിന് ചിലവാകുക. Cree XLamp(r) LED കള്‍ സോഡിയം ബള്‍ബുകളേക്കാള്‍ 7 മടങ്ങ് life ഉള്ളതാണ്. പ്രകാശത്തിന്റെ ഗുണ മേന്‍മയും … Continue reading അലാസ്കയിലെ Anchorage ല്‍ LED വഴിവിളക്കുകള്‍
മാസം: ഒക്ടോബര്‍ 2008
കാറ്റാടി ശക്തി പകരുന്ന Lakota റേഡിയോ സ്റ്റേഷന്‍
Porcupine, South Dakota ലെ Pine Ridge Reservation ല്‍ പ്രവര്‍ത്തിക്കുന്ന 90.1 KILI-FM വൈദ്യുതി പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തും. അവര്‍ അവിടെ ഒരു കാറ്റാടി സ്ഥാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 92 MWh വൈദ്യുതി ഉത്പാദിപ്പിക്കാനിതിന് കഴിയും. അതുവഴി റേഡിയോ സ്റ്റേഷനുണ്ടാകുന്ന ലാഭം $12,000 ഡോളറാണ്. 25 കൊല്ലങ്ങള്‍ക്ക് മുമ്പ് KILI-FM സ്ഥാപിക്കുന്ന സമയം മുതല്‍ക്ക് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന് പദ്ധതിയുണ്ടൈയിരുന്നു. അന്ന് യുറേനിയം ഖനനത്തിനെതിരേയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരേയും സമരം നടത്തിയ Pine Ridge … Continue reading കാറ്റാടി ശക്തി പകരുന്ന Lakota റേഡിയോ സ്റ്റേഷന്‍
ചിക്കാഗോയിലെ പരിസ്ഥിതി സൗഹൃദമായ വീടുകള്‍
U.S. Department of Energy യുടെ Building America program ല്‍ പറയുന്നതുപോലുള്ള 20 zero energy വീടുകള്‍ South Chicago Heights ല്‍ നിര്‍മ്മിക്കാന്‍ Solar Verde പദ്ധതി തുടങ്ങിയിരുന്നു. ഇതില്‍ ആദ്യത്തേത് Solar Verde ല്‍ പണി പൂര്‍ത്തിയാക്കി. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ Sears catalog-style വീടുകള്‍ പോലിരിക്കുമിത്. എന്നാലിതിന് മേല്‍ക്കൂര സോളാര്‍ പാനലാണ്. on-demand water heating, heat pump മുതലായവയണ്ട്. ഉയര്‍ന്ന ദക്ഷതയുള്ള നിര്‍മ്മാണ വസ്തുക്കളുപയോഗിച്ച് നിര്‍മ്മിച്ച ഈ വീടിന്റെ ഊര്‍ജ്ജ … Continue reading ചിക്കാഗോയിലെ പരിസ്ഥിതി സൗഹൃദമായ വീടുകള്‍
ചില സൗര താപോര്‍ജ്ജ വിശേഷങ്ങള്‍
ലോകം മൊത്തം കേന്ദ്രീകൃത സൗരതാപോര്‍ജ്ജ (CSP) ഉത്പാദനം ഓരോ 16 മാസം കൂടുമ്പോളും ഇരട്ടിയാകുകയാണ്. 2012-14 ആകുമ്പോഴേക്കും അത് 6,400 മെഗാവാട്ട് ആകും. 15 വര്‍ഷത്തെ ഉറക്കത്തില്‍ നിന്നും 2006 ല്‍ ഉണര്‍ന്ന സൗരതാപോര്‍ജ്ജ വ്യവസായം 2007 ആയപ്പോഴേക്കും 100 മെഗാവാട്ട് ഉത്പാദിപ്പിച്ചു തുടങ്ങി. 1990കളിലെ വിലകുറഞ്ഞ ഫോസില്‍ ഇന്ധനങ്ങളും സര്‍ക്കാരുകളുടെ താല്‍പ്പര്യമില്ലായ്മയും ധനസഹായം ഇല്ലാതായതുമൊക്കെ സൗരതാപോര്‍ജ്ജ വ്യവസായത്തെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഊര്‍ജ്ജത്തിന്റെ വില വര്‍ദ്ധനവും ആഗോള കാലാവസ്ഥാ മാറ്റവുമൊക്കെ പുതിയൊരുണര്‍വ്വ് ഈ മേഖലയില്‍ … Continue reading ചില സൗര താപോര്‍ജ്ജ വിശേഷങ്ങള്‍
’08 മേയില്‍ അമേരിക്കന്‍ വാഹനങ്ങള്‍ 3.7% യാത്രകുറച്ചു
2008 മേയില്‍ അമേരിക്കയിലെ മൊത്തം വാഹനങ്ങള്‍ 40752 കോടി കിലോമീറ്ററുകളാണ് യാത്ര ചെയ്തത്. US Federal Highway Administration (FHA) യുടെ കണക്ക് പ്രകാരം ഇത് 2007 മേയില്‍ യാത്ര ചെയ്തതിനേക്കാള്‍ 3.7% കുറവാണ്. ഇങ്ങനെ കുറവ് പ്രകടമാകുന്ന ഏഴാമത്തെ മാസമാണ് മേയ്. 2008 മേയ് വരെയുള്ള വാര്‍ഷിക യാത്ര (Cumulative calendar year VMT) 2007 ലെ അതേ കാലയളവിലെ യാത്രയേക്കാള്‍ 2.4% കുറവാണ്. 2008 മേയ് വരെ വാഹനങ്ങള്‍ 190160 കോടി കിലോമീറ്റര്‍ യാത്ര … Continue reading ’08 മേയില്‍ അമേരിക്കന്‍ വാഹനങ്ങള്‍ 3.7% യാത്രകുറച്ചു
ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടം
ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് Oregon Energy Facility Siting Council അംഗീകാരം നല്‍കി. വടക്ക്-മദ്ധ്യ ഒറിഗണിലെ Gilliam മുതല്‍ Morrow വരെ നീളമുള്ള Shepherd ന്റെ Flat Wind Farm ന് 303 കാറ്റാടികള്‍ ആണ് ഉള്ളത്. 909 മെഗാവാട്ട് ശക്തി ഉണ്ടാകും. ഇപ്പോള്‍ സംസ്ഥാനത്തിന് 889 മെഗാവാട്ട് കാറ്റാടി ശക്തി ഉണ്ട്. Caithness Shepherds Flat, LLC of Sacramento, Calif നിര്‍മ്മിക്കുന്ന ഈ നിലയം ലോകത്തിലെ ഏറ്റവും വലിയ single wind … Continue reading ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടം
സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍
ഇന്‍ഷുറന്‍സ് ഭീമനായായ AIG (American International Group) $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം നിയന്ത്രണത്തിലാക്കി. ഭവന വായ്പാ സംരംഭങ്ങളുടെ വില ഇടിഞ്ഞതിനേ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ AIG ഈ കടാശ്വാസം കൊണ്ട് രക്ഷപെട്ടിരിക്കുകയാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ച് Lehman Brothers നെ രക്ഷപെടുത്തന്‍ വിസമ്മതിച്ച, Merrill Lynch നെ Bank of America യില്‍ ലയിപ്പിക്കുന്നതില്‍ മടികാണിക്കാഞ്ഞ ബുഷ് ഭരണകൂടവും Fed ഉം ഇപ്പോള്‍ AIG യെ രക്ഷപെടുത്താന്‍ അതുപയോഗിക്കുകയാണ്. … Continue reading സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍
പാം ഓയില്‍ കൊല്ലുന്നു
പാം ഓയിലിന് വേണ്ടിയുള്ള ആര്‍ത്തി ഒറാങ്ങ് ഉട്ടാന്റെ ആവാസവ്യവസ്ഥയായ ഇന്തോനേഷ്യയിലെ മഴക്കാടുകളെ നശിപ്പിക്കുന്നു. സുമാട്രയിലെ ശേഷിക്കുന്ന 30,000 ഒറാങ്ങ് ഉട്ടാനും അടുത്ത 3 മുതല്‍ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. ഈ ജീവികള്‍ ഇലകളും പഴങ്ങളും കഴിച്ച് കൂടുതല്‍ സമയവും മരങ്ങളില്‍ ആണ് കഴിച്ചുകൂട്ടുന്നത്. എന്നാല്‍ ഇന്തോനേഷ്യയില്‍ മണിക്കൂറില്‍ 300 ഫുട്ബാള്‍ കളിസ്ഥലം എന്ന തോതിലാണ് മഴക്കാടുകള്‍ വെട്ടിനശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് Greenpeace ന്റെ Hapsoro പറയുന്നു. പാം ഓയില്‍ കൃഷിയിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വനം നശിപ്പിക്കുന്നത്. ആഹാര … Continue reading പാം ഓയില്‍ കൊല്ലുന്നു
SolFocus ന്റെ സാന്ദ്രീകൃത സൗരോര്‍ജ്ജ നിലയം
സാന്ദ്രീകൃത സൗരോര്‍ജ്ജ തുടക്കക്കാരായ SolFocus അവരുടെ ആദ്യത്തെ വാണിജ്യ പ്രൊജക്റ്റിന്റെ ആദ്യ ഭാഗം പൂര്‍ത്തിയാക്കി. സ്പെയിനിലെ Institute of Concentration Photovoltaic Systems ന് വേണ്ടി ലെന്‍സും വളഞ്ഞ കണ്ണാടികളും ഉപയോഗിച്ച് സൂര്യ പ്രകാശം സോളാര്‍ പാനലുകളില്‍ വീഴ്ത്തി 200 കിലോവാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതി കാലിഫോര്‍ണിയയിലെ Mountain View ല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പൂര്‍ത്തിയാക്കി. അടുത്ത മാസം കൊണ്ട് 300 കിലോവാട്ട് കൂടി ഉത്പാദിപ്പിക്കുന്ന രണ്ടാം ഭാഗം പൂര്‍ത്തിയാക്കാനാണ് അവരുടെ പരിപാടി. SolFocus ന് ഈ … Continue reading SolFocus ന്റെ സാന്ദ്രീകൃത സൗരോര്‍ജ്ജ നിലയം
ഹരിത സ്ഥൂപം, ഒരു സൗര ചിമ്മിനി വൈദ്യുത നിലയം
400 MW ശക്തിയുള്ള ഒരു സൗര സ്ഥൂപം നിര്‍മ്മിക്കാന്‍ നമീബിയന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഹരിത സ്ഥൂപം എന്ന് വിളിക്കുന്ന ഇതിന് 1.5 കിലോമീറ്റര്‍ (5,000 അടി) നീളവും 280 മീറ്റര്‍ വ്യാസവും ഉണ്ട്. ഈ സ്ഥൂപം ഒരു ചിമ്മനി പോലെ പ്രവര്‍ത്തിക്കും. സ്ഥൂപത്തിന് ചുറ്റുമുള്ള ഒരു apron ലെ വായു ചൂടുപിടിക്കുന്നു. ചൂടുപിടിച്ച ഈ വായുവിന് സ്ഥൂപത്തിലൂടെ മുകളിലേക്കെ ഉഴുകാന്‍ കഴിയൂ. സ്ഥൂപത്തിന്റെ അടി ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ടര്‍ബൈനുകള്‍ മുകളിലേക്കൊഴുകുന്ന വായുവില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സൗര … Continue reading ഹരിത സ്ഥൂപം, ഒരു സൗര ചിമ്മിനി വൈദ്യുത നിലയം