തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു

തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ അനുകൂല സൈന്യം പൌരന്‍മാരെ വ്യവസ്ഥാപിതമായി ബലാല്‍ക്കാരം ഉള്‍പ്പടെ മനുഷ്യവംശത്തിനെതിരായ കുറ്റങ്ങളും യുദ്ധക്കുറ്റങ്ങളും ചെയ്യുന്നതായി ഒരു പുതിയ U.N. റിപ്പോര്‍ട്ട് പറയുന്നു. "ലോകത്തെ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍" എന്നാണ് United Nations High Commissioner for Human Rights ആയ Zeid Ra’ad al-Hussein അതിനെ വിശേഷിപ്പിച്ചത്. 2013 ന് ശേഷം പതിനായിരക്കണക്കിന് ആളുകളെ കൊന്നു. തെക്കന്‍ സുഡാനിന്റെ 2011 ലെ സ്വാതന്ത്ര്യത്തേയും രാജ്യത്തെ പ്രസിഡന്റായ Salva Kiir യേയും അമേരിക്ക പിന്‍തുണച്ചു. … Continue reading തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു

കാലാവസ്ഥാ നീതിക്കായി 500 ല്‍ അധികം ആദിവാസി സ്ത്രീകള്‍ ജാഥനടത്തി

അന്തര്‍ദേശീയ വനിതാ ദിനല്ലില്‍ ആമസോണിലെ Andoa, Achuar, Kichwa, Shuar, Shiwiar, Sapara, Waorani എന്നീ 7 ആദിമ വംശീയരുടെ നേതാക്കളായ സ്ത്രീകള്‍, അവരുടെ അന്തര്‍ദേശീയ സഹസംഘടനകള്‍, എന്നിവര്‍ ഇക്വഡോറിലെ Puyo ല്‍ അമസോണിനെ ഭൂമിയേയും സംരക്ഷിക്കാനും, കാലാവസ്ഥാ നീതിക്കായും ജാഥനടത്തി ഇക്വഡോര്‍ സര്‍ക്കാരും ചൈനീസ് എണ്ണ കോര്‍പ്പറേറ്റായ Andes Petroleum ഉം ആയി പുതിയതായി ഒപ്പുവെച്ച എണ്ണക്കരാറിനെതിരെ പ്രതിഷേധിക്കാനുമാണ് അവര്‍ ഒത്തുചേര്‍ന്നത്. — സ്രോതസ്സ് amazonwatch.org

പങ്ക് വെക്കല്‍ സമ്പദ്‌വ്യവസ്ഥ തൊഴിലാളികള്‍ക്ക് ദോഷമാണ് ചെയ്യുന്നത്

അമേരിക്കയില്‍ സ്ഥിരമായ ജോലിയില്ലാത്ത എത്ര പേരുണ്ട്? “share economy” എന്ന് വിളിക്കുന്ന രംഗത്ത് സ്വന്തമായ കരാറുകാര്‍, താല്‍ക്കാലിക ജോലിക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, part-timers, freelancers, free agents തുടങ്ങിയവരുള്‍പ്പെടുന്നു. 5 വര്‍ഷം കഴിയുമ്പോള്‍ അമേരിക്കയിലെ തൊഴിലാളികളുടെ 40% വും ഇത്തരം അസ്ഥിര തൊഴില്‍ ചെയ്യുന്നവരായിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ദശാബ്ദം കഴിഞ്ഞാല്‍ നമ്മളെല്ലാം അത്തരക്കാരാകും. മൂന്നില്‍ രണ്ട് അമേരിക്കന്‍ തൊഴിലാളികളും കഷ്ടിച്ച് ജീവിക്കുന്നവരാണ്. ഈ ഗതി എല്ലാ സാമ്പത്തിക കഷ്ടതകളും തൊഴിലാളികളുടെ തലയിലേക്ക് വെക്കുകയാണ് ചെയ്യുന്നത്. … Continue reading പങ്ക് വെക്കല്‍ സമ്പദ്‌വ്യവസ്ഥ തൊഴിലാളികള്‍ക്ക് ദോഷമാണ് ചെയ്യുന്നത്

ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ

ഏണിപ്പടി കയറുന്നത് നിങ്ങളുടെ ശരീരത്തിനെ ശക്തിയുള്ളതും ആരോഗ്യമുള്ളതുമാക്കിത്തീര്‍ക്കും. എന്നാല്‍ പുതിയ ഗവേഷണം കണ്ടെത്തിയതനുസരിച്ച് അത് നിങ്ങളുടെ തലച്ചോറിനേയും ആരോഗ്യമുള്ളതാക്കുമെന്നാണ്. അതുപോലെ വിദ്യാഭ്യാസത്തിനും ഗുണകരമായ ഫലമുണ്ട്. Neurobiology of Aging എന്ന ജേണലിലാണ് Concordia’s PERFORM Centre ലെ Jason Steffener നടത്തിയ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ഏണിപ്പടികളില്‍ കൂടുതല്‍ പ്രാവശ്യം കയറിയിറങ്ങുന്നതും കൂടുതല്‍ നാള്‍ വിദ്യാഭ്യാസം ചെയ്യുന്നതും തലച്ചോറിനെ കുടുതല്‍ ചെറുപ്പമായി നിലനിര്‍ത്തുമെന്ന് അദ്ദേഹം കണ്ടെത്തി. ഓരോ വര്‍ഷത്തെ വിദ്യഭ്യാസം തലച്ചോറിന്റെ പ്രായത്തെ 0.95 വര്‍ഷം കുറക്കും. … Continue reading ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ

ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു

വര്‍ദ്ധിച്ച് വരുന്ന ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ സര്‍ക്കാര്‍ എണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പരിധി കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ 6,000 ഭൂമികുലുക്കമാണ് സംഭവിച്ചത്. 2010 ല്‍ അവിടെ magnitude three ക്ക് മുകളില്‍ വന്ന മൂന്ന് ഭൂമികുലുക്കമേ സംഭവിച്ചുള്ളു. കഴിഞ്ഞ വര്‍ഷം അത് 900 ആയി വര്‍ദ്ധിച്ചു. എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുത്തിവെക്കുന്നതാണ് ഭൂമികുലുക്കത്തിന് കാരണമായിരിക്കുന്നത്. കമ്പനികളോട് ഈ പ്രവര്‍ത്തി 40% ആയി കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്ക് … Continue reading ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു