സൈപ്രസിലും ബ്രിട്ടണിലുമുള്ള ഗവേഷണ, വികസന കമ്പനിയാണ് Sea Wave Energy Limited (SWEL). അവർ രൂപകൽപ്പന നടത്തി വികസിപ്പിച്ച ഒരു wave energy converter (WEC) Wave Line Magnet സമുദ്രത്തിലെ ഊർജ്ജത്തെ ശേഖരിച്ച് പിന്നീടുള്ള ഉപയോഗത്തിന് സംഭരിക്കുന്നു. 10 വർഷമായി നടത്തുന്ന ഗവേഷണത്തിൽ നിന്ന് ധാരാളം പേറ്റന്റുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. സമുദ്രോപരിതലത്തിലെ ചലനങ്ങളെ നേരെ ഉപയോഗ യോഗ്യമായ ഊർജ്ജമായി ഇത് മാറ്റുന്നു. — സ്രോതസ്സ് inhabitat.com | Sep 13, 2022
വിഭാഗം: പുനരുത്പാദിതം
ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോജ്ജ പാർക്ക്
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉപഭോക്തൃ ഉടമസ്ഥതയിലുള്ള കാറ്റാടി പാടം നിർമ്മിച്ച് Ripple Energy കുറച്ച് ഓളങ്ങളുണ്ടാക്കിയിരുന്നു. ബ്രിട്ടണിലെ അത്തരത്തിലെ ആദ്യത്തെ കാര്യമായിരുന്നു അത്. ഈ മാസം അവർ ഒരു സൗരോർജ്ജ പാർക്ക് അതേ രീതിയിൽ സ്ഥാപിച്ചു. സാധാരണ സാമൂഹ്യ ഊർജ്ജത്തിൽ ലാഭം പങ്കുവെക്കുകയാണുള്ളത്. ഒരു സഹകരണസ്ഥാപനത്തിലേക്ക് നിങ്ങൾക്ക് വാങ്ങാം. സൗരോർജ്ജ പാർക്കോ കാറ്റാടി പാടമോ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് കിട്ടും. എന്നാൽ ഇവിടെ ഉടമസ്ഥർക്ക് അവരുടെ ഓഹരിയുടെ അടിസ്ഥാനത്തിൽ അവരുടെ ഊർജ്ജ ബില്ലിൽ … Continue reading ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോജ്ജ പാർക്ക്
ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം
റഷ്യയിൽ നിന്നുള്ള ഫോസിലിന്ധനത്തിന് ബദലായി ഇറ്റലി അവരുടെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടത്തിന്റെ പണി പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. Taranto തുറമുഖത്താണ് ഈ കാറ്റാടി പാടം. തെക്കെ ഇറ്റലിയിലെ മലിനീകരണമുണ്ടാക്കുന്ന ഉരുക്ക് ഫാക്റ്ററി Ilva സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള Beleolico കാറ്റാടി പാടം Taranto തീരത്ത് നിന്ന് 100 മീറ്റർ ഉള്ളിലാണ്. 30 MW ശേഷിയുള്ള നിലയത്തിന് 10 കാറ്റാടികളുണ്ട്. അതിന് 58,000 MWh ഉത്പാദിപ്പിക്കാനാകും. 60 000 ആളുകൾക്ക് ഒരു വർഷം വേണ്ട വൈദ്യുതി ആണ്. വേറൊരു രീതിയിൽ … Continue reading ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം
തൊഴിലില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളികളെ ചൈനീസ് കാറ്റാടി കമ്പനി ജോലിക്കെടുക്കുന്നു
കുറയുന്ന കല്‍ക്കരി തൊഴിലും കൂടുന്ന പവനോര്‍ജ്ജ സാങ്കേതിക തൊഴിലുകള്‍ക്കും ഇടയിലുള്ള വിടവ് നികത്താനായി വയോമിങ്ങിലെ പുതിയ തൊഴില്‍ പരിശീലന പദ്ധതി ശ്രമിക്കുന്നു. ചൈനയിലെ ഒരു പ്രധാന കാറ്റാടി നിര്‍മ്മാണ കമ്പനിയുടെ പ്രാദേശിക ശാഖയയ Goldwind Americas സൌജന്യമായി തൊഴില്‍ പരിശീലനം നല്‍കുകയാണ്. Bureau of Labor Statistics ന്റെ കണക്ക് പ്രകാരം അമേരിക്കയിലെ പവനോര്‍ജ്ജ വ്യവസായ രംഗത്തെ തൊഴിലുകള്‍ കുതിച്ചുയരുകയാണ്. — സ്രോതസ്സ് greentechmedia.com | May 23, 2017
പവനോര്‍ജ്ജ രംഗത്ത് പട്ടങ്ങള്‍ അടുത്തപടിയായേക്കാം
യോര്‍ക്ക് സൌരോര്‍ജ്ജ പാടത്തിന്റെ നിര്‍മ്മാണം
വെയില്‍സിലെ കാറ്റ് വെയില്‍സിന്
Wales ലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് 76 കാറ്റാടികളുണ്ട്. വെയില്‍സിലെ ആറിലൊന്ന് വീടുകള്‍ക്ക് ഇവ വൈദ്യുതി നല്കുന്നു. Vattenfall എന്ന കമ്പനിയാണ് അത് പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ സ്വീഡിഷ് പേരാണ് ആ കമ്പനിയുടേത്. ആ കമ്പനിയുടെ അടിത്തറ Royal Waterfalls Board എന്ന സര്‍ക്കാര്‍ ജലവൈദ്യുതി കമ്പനിയിലാണ്. 1970കളില്‍ സ്വീഡനില്‍ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനായി ആ കമ്പനിയെ വികസിപ്പിച്ചു. പിന്നീട് അവര്‍ യൂറോപ്പ് മൊത്തം പുനരുത്പാദിതോര്‍ജ്ജ വികസനത്തിലേക്ക് മാറി. — സ്രോതസ്സ് earthbound.report | Dec 15, 2022
യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി
3 ലക്ഷം വീടുകള്‍ക്ക് 2 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവശ്യവമായ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം Pillswood, Cottingham ല്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങി. ഈ ഉദ്ഘാടനം ബ്രിട്ടണിലെ ശൈത്യകാലത്തെ ഊര്‍ജ്ജ പ്രതിസന്ധി സാദ്ധ്യതക്കിടക്ക് നാല് മാസം നേരത്തെയാക്കി. ടെസ്ലയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന North Yorkshire ലെ പുനരുത്പാദിതോര്‍ജ്ജ കമ്പനി Harmony Energy ആണ് ഇത് സ്ഥാപിച്ചത്. — സ്രോതസ്സ് bbc.com | 21 Nov 2022
ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്
1856 ല്‍ ആണ് Nalagarh ലെ Government Model Boys Senior Secondary School സ്ഥാപിതമായത്. 6-12 വരെയുള്ള ക്ലാസുകളിലായി 800 വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു. മുമ്പത്തെ ഭൌതികശാസ്ത്ര അദ്ധ്യാപകനായ Jitender Kumar ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍. 6 കിലോവാട്ട് ശേഷിയുള്ള മൂന്ന് സൌരോര്‍ജ്ജ യൂണിറ്റുകള്‍ ഈ സ്കൂളില്‍ സ്ഥാപിക്കുന്നതിന് സഹായം Himachal Pradesh Council for Science Technology and Environment (HIMCOSTE) നല്കി. 18kW സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചത് 40 ദിവസം കൊണ്ടാണ്. മൊത്തം … Continue reading ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്
പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ഊര്ജ്ജക്കമ്പനിക്കെതിരെ കേസ്
antitrust നിയമങ്ങള്‍ ലംഘിച്ച് പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്ക് ചുമത്തിയ അരിസോണയിലെ ഒരു പ്രധാന ഊര്ജ്ജകമ്പനിയെ ഫെഡറല്‍ അപ്പീല്‍ കോടതി ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നു. 9th Circuit Court of Appeals ലെ മൂന്ന് ജഡ്ജിമാരും ഏകകണ്ഠേനയാണ് Salt River Project ന്റെ വാദങ്ങളെ തള്ളിക്കളഞ്ഞത്. എല്ലാ ഊര്‍ജ്ജ കമ്പനികളും antitrust നിയമങ്ങള്‍ക്ക് കീഴെയാണോ എന്ന് വിധി വ്യക്തമാക്കുന്നില്ല. — സ്രോതസ്സ് tucson.com | Feb 2, 2022