വലിയ സൌരോര്‍ജ്ജ നിലയങ്ങളുടെ ജനനം ആസ്ട്രേലിയയിലും തുടങ്ങി

ആസ്ട്രേലിയയിലെ വലിയ സൌരോര്‍ജ്ജ നിലയ പദ്ധതികളായ Nyngan, Broken Hill സൌരോര്‍ജ്ജ നിലയങ്ങള്‍ 2013 ന് ഉദ്ഘാടനം നടത്തും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. AGL ആണ് അവ നിര്‍മ്മിക്കുന്നത്. New South Wales ല്‍ സ്ഥിതിചെയ്യുന്ന Broken Hill നിലയത്തിന് 53 MW ശേഷിയുണ്ട്. Nyngan നിലയത്തിന്റെ ശേഷി 102 MW ആണ്. ദക്ഷിണാര്‍ദ്ധഗോളത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം അതാണ്. പ്രതിവര്‍ഷം ഇവ രണ്ടും കൂടി 360,000 MWh വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. 50,000വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ … Continue reading വലിയ സൌരോര്‍ജ്ജ നിലയങ്ങളുടെ ജനനം ആസ്ട്രേലിയയിലും തുടങ്ങി

ഡന്‍മാര്‍ക്ക് സ്വന്തം പവനോര്‍ജ്ജ റിക്കോഡ് വീണ്ടും ഭേദിച്ചു

2015 ല്‍ ഡന്‍മാര്‍ക്കിലെ കാറ്റാടികള്‍ പുതിയ ലോക റിക്കോഡ് സ്ഥാപിച്ചു. മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 42.1% പവനോര്‍ജ്ജത്തില്‍ നിന്ന് ഡന്‍മാര്‍ക്ക് നേടി. പവനോര്‍ജ്ജത്തിന്റെ പങ്ക് 39.1% ആയിരുന്ന അതിന് മുമ്പത്തെ വര്‍ഷവും ഒരു ലോക റിക്കോഡ് ആയിരുന്നു. ഊര്‍ജ്ജ ഗ്രിഡ് പ്രവര്‍ത്തിപ്പിക്കുന്ന Energinet ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2005 ല്‍ പവനോര്‍ജ്ജം അവരുടെ മൊത്തം ഉപഭോഗത്തിന്റെ 18.7% ഉം 2010 ല്‍ അത് 22% ഉം 2012 ല്‍ അത് 30% ആയി ഉയര്‍ന്നു. ബ്രിട്ടണിലും … Continue reading ഡന്‍മാര്‍ക്ക് സ്വന്തം പവനോര്‍ജ്ജ റിക്കോഡ് വീണ്ടും ഭേദിച്ചു

ചൈന മരുഭൂമിയില്‍ സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു

ഓഗസ്റ്റ് 2009 നാണ് ചൈനയിലെ ആദ്യത്തെ വലിയ സൌരോര്‍ജ്ജ നിലയത്തിന്റെ പണി തുടങ്ങിയത്. ആറ് വര്‍ഷത്തിന് ശേഷം ധാരാളം സൂര്യപ്രകാശം കിട്ടുന്ന Gobi മരുഭൂമിയുടെ വിസ്ത്രിതിയിലേക്ക് സോളാര്‍ പാനലുകള്‍ പരന്നു. Dunhuang ന് അടുത്ത് വടക്കന്‍ ചൈനയിലെ Gansu പ്രദേശത്തെ ഈ സൌരോര്‍ജ്ജ പാടത്തിന്റെ ചിത്രങ്ങള്‍ Earth Observing-1 ഉപഗ്രഹത്തിന്റെ Advanced Land Imager (ALI) എടുത്തു. മുകളിലത്തെ ചിത്രം 2012 ലേതാണ്. 2015 ലേതാണ് താഴത്തെ ചിത്രം. കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നതായി കാണാം. China Dailyയുടെ … Continue reading ചൈന മരുഭൂമിയില്‍ സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു

മദ്ധ്യപൂര്‍വ്വേഷ്യയില്‍ എണ്ണലാഭിച്ച് കയറ്റുമതി ചെയ്യാനായി 150 പുനരുത്പാദിതോര്‍ജ്ജ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു

ലോകത്തെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ പകുതി വടക്കേ ആഫ്രിക്കയയിലും മദ്ധ്യപൂര്‍വ്വേഷ്യയിലുമാണുള്ളത്. അബുദാബിയിലെ Clean Energy Business Council ന്റെ മാപ്പ് പ്രകാരം ഈ സ്ഥലത്ത് 150 ല്‍ അധികം പുനരുത്പാദിതോര്‍ജ്ജ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. ഈ രാജ്യങ്ങളാണ് ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ 36%വും നല്‍കുന്നത് ഇവര്‍ക്ക് മൊത്തം നിക്ഷേപത്തിന്റെ 52% കൈവശമുണ്ട്. പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിച്ച് തങ്ങളുടെ എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. — സ്രോതസ്സ് bloomberg.com

കാറ്റാടി സൌരോര്‍ജ്ജ ഹൈബ്രിഡ് മേല്‍ക്കൂര ജനറേറ്റര്‍

SolarMill എന്നത് 1.2 kW ന്റെ സൌരോര്‍ജ്ജവും കാറ്റാടിയും ചേര്‍ന്നുള്ള സിസ്റ്റമാണ്. ഏകദേശം $3000 ഡോളര്‍ ചിലവ് വരും. WindStream Technologies ന്റെ ഈ hybrid rooftop energy system സോളാര്‍ പാനലുകളും ലംബമായുള്ള കാറ്റാടിയും ഉപയോഗിക്കുന്നു. ഊര്‍ജ്ജ വില വളരേധികമുള്ളടത്തും സ്ഥിരതയില്ലാത്തടത്തുമുപയോഗിക്കാനാണ് ഇത് വികസിപ്പിച്ചത്. എന്നാല്‍ അമേരിക്കിയലെ ഇതിന്റെ ആവശ്യക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് കമ്പനി പൊതു കമ്പോളത്തില്‍ ഈ ഉല്‍പ്പന്നം ലഭ്യമാക്കിയിരിക്കുന്നു. 1.2 kW SolarMill SM1-3P ക്ക് മൂന്ന് 300W പാനലുകളും മൂന്ന് Savonius … Continue reading കാറ്റാടി സൌരോര്‍ജ്ജ ഹൈബ്രിഡ് മേല്‍ക്കൂര ജനറേറ്റര്‍

ലിങ്കണ്‍ സെന്റര്‍ പൂര്‍ണ്ണമായും പവനോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നു

100% പവനോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ performing arts center ആയി മാറി ലിങ്കണ്‍ സെന്റര്‍. പ്രതിവര്‍ഷം 2.16 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ലിങ്കണ്‍ സെന്റര്‍ Green Mountain Energy Company ല്‍ നിന്ന് വാങ്ങുന്ന REC ആവും നല്‍കുക. മുമ്പ് ഭാഗികമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ പ്രവര്‍ത്തിച്ചിരുന്ന Juilliard ഉം അതിനോടൊപ്പം മാറുന്നു. ഇപ്പോള്‍ അതും 100% പവനോര്‍ജ്ജമാണ് ഉപയോഗിക്കുന്നത്. Lincoln Center ന്റെ പവനോര്‍ജ്ജ ഉപഭോഗം 50,500 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്ത് വരാതെ തടയുന്നതാണ്.

വൈദ്യുതി വേണ്ടാത്ത ഭൂഗര്‍ഭഫ്രിഡ്ജ്

നിങ്ങളുടെ ആഹാരം പഴകാതെ സൂക്ഷിക്കുന്നതിന് വേണ്ടിവരുന്ന ഊര്‍ജ്ജത്തെക്കുറിച്ച് മറക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് ഭൂമിയുടെ പ്രകൃതിദത്തമായ ഭൂഗര്‍ഭ കവചത്തെ നിങ്ങളുടെ ആഹാരം സൂക്ഷിക്കാന്‍ ഉപയോഗിക്കരുതോ. Weltevree എന്നത് natural and outdoor living നെ പ്രോത്സാഹിപ്പിക്കുന്ന Floris Schoonderbeek ന്റെ ഒരു ഡച്ച് ഡിസൈന്‍ കമ്പനിയാണ്. നിലവറ(root cellar) എന്ന ആശയത്തില്‍ അടിസ്ഥാനമായ ആധുനികമായ ഒരു ശ്രമമാണ് അവരുടെ Groundfridge. സാധാരണയായുള്ള ശീതീകരണി ഉപയോഗിക്കാതെ നിങ്ങളുടെ ആഹാരം പുതുമയോടെ സൂക്ഷിക്കും. പരമ്പരാഗതമായ നിലവറ പോലുള്ള ഒന്നാണ് ഭൂഗര്‍ഭഫ്രിഡ്ജ്. മണ്ണിന്റെ … Continue reading വൈദ്യുതി വേണ്ടാത്ത ഭൂഗര്‍ഭഫ്രിഡ്ജ്