അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി

അമേരിക്കയില്‍ സൌരോര്‍ജ്ജ നിലയയങ്ങള്‍ തന്നത്താനെ പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. സാന്‍ഡിയാഗോ ആസ്ഥാനമായ Sempra Generation അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം Boulder City, Nev. ല്‍ പണിതു തീര്‍ത്തു. ലാസ് വെഗാസില് നിന്ന് 64 കിലോമീറ്റര്‍ അകലെയാണിത്. 48-മെഗാവാട്ടിന്റെ Copper Mountain Solar ന് 775,000 thin-film സോളാര്‍ പാനലുകളുണ്ട്. 14,000 വീടുകള്‍ക്ക് അത് വൈദ്യുതി നല്കും. ജനുവരി 2010 നാണ് 380 ഏക്കര്‍ മരുഭൂമിയില്‍ അവര്‍ പണി തുടങ്ങിയത്. 350 നിര്‍മ്മാണ തൊഴിലാളികള്‍ 775,000 thin-film … Continue reading അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി

സഹകരണ കാറ്റാടി നിലയം

Baywind Energy Cooperative നിലയം നിര്‍മ്മിച്ചത് 1996 ല്‍ ആണ്. ബ്രിട്ടണിലെ ആദ്യത്തെ സാമൂഹ്യ കാറ്റാടി നിലയമാണിത്. പ്രതിവര്‍ഷം 10,000MWh വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 30,000 വീടുകള്‍ക്ക് ഉപയോഗിക്കാം.

1.1 മെഗാവാട്ട് സൗരോര്‍ജ്ജനിലയം HP ഫാക്റ്ററിയില്‍

SunPower ഉം HP ഉം ചേര്‍ന്ന് San Diego യിലെ HP യുടെ പ്രിന്റര്‍ ഫാക്റ്ററിയുടെ മേല്‍ക്കൂരയില്‍ 1.1 MW സൗരോര്‍ജ്ജനിലയം സ്ഥാപിച്ചു. വാണിജ്യ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പാനുള്ള സാദ്ധ്യതക്ക് ഉദാഹരണമാണിത്. SunPower ന്റെ T10 Solar Roof Tiles ഉപയോഗിക്കുന്ന ഈ നിലയം 5 ലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഉദ്‌വമനം ഒരു വര്‍ഷം തടയും. 200,000 ചതുരശ്ര അടി മേല്‍ക്കൂരയാണ് 180-190w ടൈല്‍ കൊണ്ട് മൂടിയിരിക്കുന്നത്. ഫാക്റ്ററിക്ക് വേണ്ട വൈദ്യുതിയുടെ 10% ഇതില്‍ … Continue reading 1.1 മെഗാവാട്ട് സൗരോര്‍ജ്ജനിലയം HP ഫാക്റ്ററിയില്‍

വാര്‍ത്തകള്‍

NATO ഹെലികോപ്റ്ററുകള്‍ 9 കുട്ടികളെ കൊന്നു Kunar പ്രദേശത്ത് വീടിനടുത്ത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന 9 കുട്ടികളെ NATO ഹെലികോപ്റ്ററുകള്‍ വെടിവെച്ചുകൊന്നു. 9 നും 15 നും ഇടക്ക് പ്രായമുള്ളവരായിരുന്നു അവര്‍. അതില്‍ രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു. Hemad എന്ന പേരുള്ള 11 വയസ് പ്രായമുള്ള ഒരു കുട്ടി രക്ഷപെട്ടു. "ഹെലികോപ്റ്ററുകള്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറന്ന് ഞങ്ങളെ പരിശോധിച്ചു. പിന്നീട് ഒരു പച്ച വെളിച്ചം തെളിയുന്നത് ഹെലികോപ്റ്ററില്‍ ഞങ്ങള്‍ കണ്ടു. അവര്‍ പിന്നീട് ഉയരത്തിലേക്ക് പറന്നു പൊങ്ങി. രണ്ടാമത്തെ … Continue reading വാര്‍ത്തകള്‍

Enel ന്റെ 250 മെഗാവാട്ട് കാറ്റാടിപാടം കന്‍സാസില്‍

Enel North America Inc കമ്പനി നിര്‍മ്മിച്ച ഏറ്റവും വലിയ കാറ്റാടി പാടം കന്‍സാസില്‍ (Kansas) പ്രവര്‍ത്തിക്കുന്നു. “Smoky Hills” എന്ന ഈ പ്രൊജക്റ്റിന് 85,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനാവും. പ്രതിവര്‍ഷം 750,000 ടണ്‍ CO2 ഉദ്‌വമനം കുറക്കാന്‍ ഇതുമൂലം കഴിയും. 175,000 ടണ്‍ equivalent എണ്ണ ഉപഭോഗവും കുറക്കാനാവും. Smoky Hills പ്രൊജക്റ്റ് Enel ന്റെ ഉടമസ്ഥാവകാശത്തിലാണ്. TradeWind Energy LLC ആണ് ഇത് നിര്‍മ്മിച്ചത്. Salinas ന് 30 km പടിഞ്ഞാറ് Ellsworth, Lincoln … Continue reading Enel ന്റെ 250 മെഗാവാട്ട് കാറ്റാടിപാടം കന്‍സാസില്‍

ടെക്സാസില്‍ പവനോര്‍ജ്ജ റിക്കോഡ്

അമേരിക്കയിലെ പവനോര്‍ജ്ജ നേതാവാണ് ടെക്സാസ്. ഈ രാവിലെ 6:37 a.m. ക്ക് അവര്‍ പുതിയ റിക്കോഡ് സ്ഥാപിച്ചു. സംസ്ഥാനത്തെ ആവശ്യത്തിന്റെ 19% കാറ്റാടികള്‍ ഗ്രിഡ്ഡിലേക്ക് നല്‍കി. 6,272-megawatt peak — Panhandle ലെ കാറ്റാടികള്‍ ഇതിലുള്‍പ്പെടുന്നില്ല. കാരണം അവ വേറെ ഗ്രിഡ്ഡിലാണ്. കാറ്റാടിയില്‍ നിന്ന് ശരാശരി കിട്ടുന്ന ഊര്‍ജ്ജം ഈ spikes ല്‍ താഴെയാണ്. കഴിഞ്ഞ വര്‍ഷം ടെക്സാസ് 6.2% വൈദ്യുതിയാണ് കാറ്റാടിയില്‍ നിന്നുല്‍പ്പാദിപ്പിച്ചത്. അമേരിക്ക മൊത്തത്തില്‍ 2% ആണ് പവനോര്‍ജ്ജ സംഭാവന. ഗ്രിഡ്ഡിന് എത്രമാത്രം വൈദ്യുതി … Continue reading ടെക്സാസില്‍ പവനോര്‍ജ്ജ റിക്കോഡ്

തടവുകാരുത്പാദിപ്പിക്കുന്ന ഊര്‍ജ്ജം

2008 ല്‍ അമേരിക്കയിലെ മൊത്തം തടവുകാരുടെ എണ്ണം 2,424,279 ആയിരുന്നു. ഒരു വ്യക്തിക്ക് സൈക്കിള്‍ ചവുട്ടി 150 വാട്ട് ഉത്പാദിപ്പിക്കാനാവും. തടവുകാരെല്ലാവരും കൂടി ചേര്‍ന്നാല്‍ 363,641.85 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. വൈദ്യുതിയുടെ ശരാശരി വില അമേരിക്കയില്‍ യൂണിറ്റിന് 12¢ സെന്റ് ആണ്. എല്ലാ തടവുകാരേയും ദിവസം 2.5 മണിക്കൂര്‍ വ്യായാമം ചെയ്യിച്ചാല്‍ $109,092 ഡോളര്‍ ദിവസവും ലാഭിക്കാം. ഒരു വര്‍ഷമാകുമ്പോള്‍ $4 കോടി ഡോളര്‍! അരിസോണ ജയിലിലെ തടവുകാരുടെ തടി കൂടുന്നത് Sheriff Joe Arpaio വിഷമിപ്പിക്കുന്നു. … Continue reading തടവുകാരുത്പാദിപ്പിക്കുന്ന ഊര്‍ജ്ജം

നിശബ്ദ കാറ്റാടി

തങ്ങളുടെ വീടിന്റെ മുകളില്‍ ഒരു കാറ്റാടി ഘടിപ്പിച്ച് സ്വന്തം കാര്‍ബണ്‍ കാല്‍പ്പാട് കുറക്കണം എന്നാഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ കാറ്റാടിയില്‍ നിന്നുള്ള ശബ്ദമലിനീകണം കാരണം അത് അയല്‍ക്കാര്‍ സൌഹൃദമല്ല. ബ്രിട്ടണില്‍ നിന്നുള്ള Sweet-Escott എന്ന കമ്പനി നിശബ്ദവും കാഴ്ച്ചയില്‍ നിന്ന് മറഞ്ഞിരിക്കുന്നതുമായ ഒരു പുതിയ തരം കാറ്റാടിയുമായി ഇതിന് പരിഹാരം കണ്ടിരിക്കുന്നു. Secret Energy Turbine (SET) എന്ന് വിളിക്കുന്ന ഈ കാറ്റാടി സാധാരണ ചിമ്മിനി പോലേ തോന്നൂ. ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഇതളുകള്‍ കാറ്റ് പിടിച്ച് തിരിയും. … Continue reading നിശബ്ദ കാറ്റാടി

2009 ല്‍ പാനല്‍ സൌരോര്‍ജ്ജം 44% വര്‍ദ്ധിച്ചു

കടം കിട്ടാന്‍ വിഷമമായിട്ടു കൂടി ആഗോള വ്യവസായം 6.4 ഗിഗാ വാട്ട് പുതിയ നിലയങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ മൊത്തം സൌരോര്‍ജ്ജം 20 ഗിഗാവാട്ടായി(GW) എന്ന് EPIA പറയുന്നു. സബ്സിഡിയും സൌരോര്‍ജ്ജ വൈദ്യുതിക്ക് നല്‍കുന്ന feed-in tariff എന്ന price premium ഉം ആണ് ഈ വളര്‍ക്ക് കാരണം. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയായിരുന്നു ഏറ്റവും വലിയ കമ്പോളം. അവര്‍ 3 ഗിഗാവാട്ട് (GW) സ്ഥാപിച്ചു. പിന്നില്‍ യഥാക്രമം ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നിവരുണ്ട്. 2010 ലും ജര്‍മ്മനിയായിരിക്കും വലിയ … Continue reading 2009 ല്‍ പാനല്‍ സൌരോര്‍ജ്ജം 44% വര്‍ദ്ധിച്ചു

ഒരു മെഗാവാട്ട് സൌരോര്‍ജ്ജ നിലയം

Wal-Mart Stores Inc പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറാനുള്ള അവരുടെ പദ്ധതിയില്‍ മുന്നോട്ട് നീങ്ങുകയാണ്. അവര്‍ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. Paramount, Baldwin Park, San Bernardino എന്നിവിടങ്ങളില്‍ മൂന്ന് സൌരോര്‍ജ്ജനിലയങ്ങള്‍ അവര്‍ സ്ഥാപിച്ചു. Apple Valley യിലെ അവരുടെ വിതരണ കേന്ദ്രത്തില്‍ 7 ഏക്കര്‍ സ്ഥലത്ത് 5,300 സോളാര്‍ പാനലുകളോട് കൂടിയ നിലയമാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഒരു മെഗാവാട്ട് ശേഷിയുള്ള അതിന് 175 വീടുകള്‍ക്ക് വേണ്ട വൈദ്യുതി നല്‍കാനാവും. മേയ് 2007 ആണ് കമ്പനി ആദ്യമായി … Continue reading ഒരു മെഗാവാട്ട് സൌരോര്‍ജ്ജ നിലയം