കാറ്റാടി ശാക്തീകരണി

കാറ്റാടികളുടെ ശക്തി 30% കൂട്ടാനുള്ള കാറ്റാടി ശാക്തീകരണി (Wind Energizer)യുടെ ആദ്യ ഘട്ട പരീക്ഷണം Leviathan Energy പൂര്‍ത്തിയാക്കി. കാറ്റിന്റെ വേഗത വളരെക്കുറയുമ്പോള്‍ ഇതിന് കാറ്റാടിയുടെ ശക്തി 150% ഉയര്‍ത്തും. passive ആയ ഒരു വസ്തുവിനെ കാറ്റാടി പാടത്ത് സ്ഥാപിക്കുന്നത് കാറ്റാടിയുടെ ഇതളുകളിലൂടെയുള്ള കാറ്റിന്റെ പ്രവാഹത്തെ വ്യത്യാസപ്പെടുത്തും എന്നതാണ് ഇതിന്റെ പ്രവര്‍ത്തന തത്വം. കാറ്റാടിക്കല്ല മാറ്റം ഉണ്ടാക്കുന്നത്, പകരം അതിന് ചുറ്റുമുള്ള സ്ഥലത്തിനാണ്. അതുകൊണ്ട് ഏത് ഉത്പാദകന്റേയും കാറ്റാടികളില്‍ ഇത് ഉപയോഗിക്കാം. ഉരുക്കും പ്ലാസ്റ്റിക്കും കൊണ്ട് donut-ആകൃതിയില്‍ … Continue reading കാറ്റാടി ശാക്തീകരണി

മേല്‍ക്കൂര മേയാന്‍ Solé ന്റെ വൈദ്യുത ഓട്

SRS Energy എന്ന സുസ്ഥിര സൗര മേല്‍ക്കൂര നിര്‍മ്മാതാക്കള്‍ Solé Power Tile പുറത്തിറക്കി. വളവുകളുള്ള മേല്‍ക്കൂരക്ക് വേണ്ടി ഇതാദ്യമാണ് building-integrated photovoltaic (BIPV) വിപണിയില്‍ എത്തുന്നത്. സാധാരണ സോളാര്‍ പാനലുകള്‍ക്ക് പകരം വീടിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇത് ഉപകരിക്കും. ചിലസ്ഥലങ്ങളിലെ ഭവന നിര്‍മ്മാണ നിയമങ്ങള്‍ ഭംഗിക്കുറവ് കാരണം സാധാരണ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലും കാഴ്ച്ചയില്‍ ഭംഗിയുള്ള ഈ മേല്‍ക്കൂര ഉപയോഗിക്കാം. ചെളികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഓടിന് പുറത്ത് ഒരു തൊലി പോലെ ഈ സോളാര്‍ … Continue reading മേല്‍ക്കൂര മേയാന്‍ Solé ന്റെ വൈദ്യുത ഓട്

ചിലവ് കുറഞ്ഞ തിരമാലാ വൈദ്യുത നിലയം

സമുദ്ര tides നെ നിന്ന് ഫലപ്രദമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗം നാസയുടെ Jet Propulsion Laboratory വികസിപ്പിച്ചു. സാധാരണ tidal ജനറേറ്ററുകള്‍ tidal wave നെയാണ് ജലത്തിനടിയിലുള്ള ടര്‍ബൈന്‍ തിരിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ സിസ്റ്റം ടര്‍ബൈന്‍ ഉപയോഗിച്ച് ദ്രാവകത്തെ അതി മര്‍ദ്ദമുള്ളതാക്കുകയാണ് ചെയ്യുന്നത്. ആ ദ്രാവകം കരയില്‍ സ്ഥിതിചെയ്യുന്ന വേറൊരു ടര്‍ബൈന്‍ തിരിച്ച് വൈദ്യുതിയുണ്ടാക്കും. താപനില തണുത്തതില്‍ നിന്നും ചൂടുള്ളതാവുമ്പോള്‍ ഖരാവസ്ഥയില്‍ നിന്ന് ദ്രാവകാവസ്ഥയിലേക്ക് സ്ഥിതി മാറുന്ന പ്രത്യേക പദാര്‍ത്ഥങ്ങള്‍ ഈ സിസ്റ്റത്തിന്റെ അടിസ്ഥാനം എന്ന് … Continue reading ചിലവ് കുറഞ്ഞ തിരമാലാ വൈദ്യുത നിലയം

അരിസോണയില്‍ പുതിയ സൗരോര്‍ജ്ജനിലയം

സ്പെയിനിലെ Albiasa Solar ന്റെ സഹോദര സ്ഥാപനമാണ് (subsidiary) Albiasa Corporation. അവര്‍ പുതിയ സൗരോര്‍ജ്ജനിലയം പണിയാന്‍ അരിസോണയെയാണെ തിരഞ്ഞെടുത്തിരിക്കുന്നത്. അരിസോണയിലെ Kingman നടുത്ത് അവര്‍ 200 MW സൗരതാപോര്‍ജ്ജനിലയം (CSP) സ്ഥാപിക്കും. കാലിഫോര്‍ണിയയിലെ Mojave മരുഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള SEGS I-IV നിലയങ്ങള്‍ പോലെ Albiasa പ്രോജക്റ്റും parabolic CSP സാങ്കേതിക വിദ്യയായിരിക്കും ഉപയോഗിക്കുക. ആ നിലയങ്ങള്‍ 1980കള്‍ മുതല്‍ parabolic collectors ഉപയോഗിച്ച് സുസ്ഥിരമായി ഊര്‍ജ്ജം ഉത്പാദിപ്പിച്ച് വരുന്നു. വര്‍ഷങ്ങളായി സ്പെയിനില്‍ പ്രവര്‍ത്തിച്ച് വരുന്ന Albiasa … Continue reading അരിസോണയില്‍ പുതിയ സൗരോര്‍ജ്ജനിലയം

ഹരിത സമ്പദ്‌വ്യവസ്ഥയില്‍ ചൈനയുടെ നിക്ഷേപം

ചൈനയിലെ നേതാക്കള്‍ മണിക്കൂറില്‍ $1.26 കോടി ഡോളര്‍ എന്ന തോതിലാണ് ഹരിത സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപം നടത്തുന്നത്. American Progress Action Fund ലെ ഗവേഷകനായ Ben Furnas ആണ് ഇങ്ങനെ പറയുന്നത്. ചൈന സോളര്‍ പാനല്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ മുന്‍ നിര രാജ്യമാണ്. ജപ്പാന് ശേഷമുള്ള രണ്ടാം രാജ്യമാണ് അവര്‍. കാറ്റാടി നിര്‍മ്മാണത്തില്‍ അവര്‍ ഒന്നാമതാണ്. HSBC Global Research നടത്തിയ വിശകലനത്തില്‍ പറയുന്നത് കഴിഞ്ഞ രണ്ട് വര്‍ഷത്തെ $58600 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജില്‍ … Continue reading ഹരിത സമ്പദ്‌വ്യവസ്ഥയില്‍ ചൈനയുടെ നിക്ഷേപം

സോളാന: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

സ്ഥലം: Gila Bend, ഫിനിക്സിനടുത്ത്, അരിസോണ വിഭാഗം: 280 MW, സംഭരണിയുള്ള CSP അരിസോണയിലെ വലിയ വൈദ്യുത കമ്പനിയായ Arizona Public Service (APS) വുമായി Abengoa Solar ലോകത്തിലെ ‌ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം പണിയാനുള്ള കരാറില്‍ ഒപ്പുവെച്ചു. അമേരിക്കയിലെ ആദ്യത്തെ സൗര സാന്ദ്രീകരണി വൈദ്യുത നിലയമാണിത്. ഫിനിക്സിനടുത്ത് Gila Bend ല്‍ ആണ് നിലയം പണിയുന്നത്. താപോര്‍ജ്ജം സംഭരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. 70,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. പ്രതി വര്‍ഷം 400,000 ടണ്‍ … Continue reading സോളാന: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

ഊര്‍ജ്ജത്തിന് Oyster®

Oyster® ഒരു hydro-electric Wave Energy Converter ആണ്. സമുദ്രത്തിലെ തിരമാലകളില്‍ നിന്നുള്ള പുനരുത്പാദിതോര്‍ജ്ജത്തെ ഉപയോഗിക്കാവുന്ന വൈദ്യുതിയായി മാറ്റാനുള്ള ഉപകരണമാണിത്. കടല്‍ത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള Oyster® ല്‍ ഒരു Oscillator ഉം പിസ്റ്റണുമുണ്ട്. ഓരോ തിരയും Oscillator നെ ചലിപ്പിച്ച് ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ പൈപ്പിലൂടെ തീരത്തേക്ക് അയക്കുന്നു. തീരത്തുള്ള സാധാരണ ജല വൈദ്യുത നിലയം ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ വൈദ്യുതിയായി മാറ്റുന്നു. പല മെഗാവാട്ട് നിരകളായി ആണ് Oyster® രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 300-600kW peak ശക്തി വീതമുള്ള … Continue reading ഊര്‍ജ്ജത്തിന് Oyster®

ചൈന വലിയ സൗര താപനിലയത്തിന് വേണ്ടി പദ്ധതിയിടുന്നു

30,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാനുള്ള ഒരു സൗരതാപനിലയം Chinese Academy of Sciences വികസിപ്പിച്ചതായി ചൈനയിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 13 ഹെക്റ്റര്‍ സ്ഥലത്ത് ഈ നിലയം വ്യാപിച്ച് കിടക്കും. Chinese Ministry of Science and Technology ആയിരിക്കും ധനസഹായം നല്‍കുക. 14.4 കോടി ഡോളര്‍ മൊത്തം ചിലവാണ് പ്രതീക്ഷിക്കുന്നത്. 1.5 MW മെഗാവാട്ടാണ് ശേഷി. 27 ലക്ഷം യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കും. 100 മീറ്റര്‍ പൊക്കത്തിലെ ഗോപുരത്തിലേക്ക് 100 കണ്ണാടികള്‍ സൗര താപോര്‍ജ്ജം … Continue reading ചൈന വലിയ സൗര താപനിലയത്തിന് വേണ്ടി പദ്ധതിയിടുന്നു

തെക്കന്‍ കാലിഫോര്‍ണിയ എഡിസണ്‍ 1.3-GW CSP നിലയത്തിന്

Southern California Edison (SCE) ഉം BrightSource Energy ഉം ഒത്തു ചേര്‍ന്ന് 1,300 മെഗാവാട്ടിന്റെ (MW) സൗര താപോര്‍ജ്ജ നിലയം പണിയാനുള്ള കരാര്‍ ഒപ്പുവെച്ചു. ഏഴ് പ്രൊജക്റ്റുകള്‍ അവര്‍ California Public Utilities Commission ന്റെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്. ഇവയെല്ലാം കൂടിയാണ് ഈ ശേഷി തരുക. ഇതില്‍ ആദ്യത്തേത് 100 MW ശേഷിയുള്ള നിലയം കാലിഫോര്‍ണിയയിലെ Ivanpah ലാണ് സ്ഥാപിക്കുക. 286,000 മെഗാവാട്ട്-മണിക്കൂര്‍ (MWh) പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന ഈ നിലയം 2013 ന്റെ തുടക്കത്തില്‍ പ്രവര്‍ത്തിച്ച് … Continue reading തെക്കന്‍ കാലിഫോര്‍ണിയ എഡിസണ്‍ 1.3-GW CSP നിലയത്തിന്

പവനോര്‍ജ്ജ തൊഴിലില്‍ 70% വര്‍ദ്ധനവ്

ഹരിത തൊഴില്‍ ചര്‍ച്ചകളില്‍ ഒരു പുതിയ പോയന്റ്: അമേരിക്കയില്‍ കല്‍ക്കരി ഖനന വ്യവസായത്തില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ പവനോര്‍ജ്ജ വ്യവസായത്തില്‍ ജോലി ചെയ്യുന്നു. 2008 ല്‍ പവനോര്‍ജ്ജ വ്യവസായത്തിലെ തൊഴിലവസരം 85,000 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70% വളര്‍ച്ച. American Wind Energy Association പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. കല്‍ക്കരി ഖനന വ്യവസായത്തില്‍ 81,000 പേരേ ജോലി ചെയ്യുന്നുള്ളു. 2007 ലെ U.S. Department of Energy ല്‍ നിന്നാണ് ആ വിവരം. … Continue reading പവനോര്‍ജ്ജ തൊഴിലില്‍ 70% വര്‍ദ്ധനവ്