ലോകത്തെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന കാറ്റാടി പാടം വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി

Aberdeenshire ലെ Peterhead ല്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ കടല്‍ത്തട്ടില്‍ tethered ആയ 5 വലിയ കാറ്റാടികള്‍ ചേര്‍ന്ന കാറ്റാടി പാടം കഴിഞ്ഞ ദിവസം Nicola Sturgeon ഉദ്ഘാടനം ചെയ്തു. ഓരോ കാറ്റാടിക്കും 6 മെഗാവാട്ട് ശേഷിയാണുള്ളത്. മൊത്തം 30 മെഗാവാട്ട്. ഈ പ്രോജക്റ്റ് 20,000 കുടുംബങ്ങള്‍ക്ക് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കും എന്നും പുനരുത്പാദിതോര്‍ജ്ജ കടപ്പാടില്‍ സ്കോട്‌ലാന്റിന്റെ അന്തര്‍ദേശീയ അംഗീകരം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് മന്ത്രി പറയുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി നോര്‍വ്വേയിലെ ഊര്‍ജ്ജ കമ്പനിയായ Statoil ആണ് … Continue reading ലോകത്തെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന കാറ്റാടി പാടം വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി

സൌരോര്‍ജ്ജമാണ് ഏറ്റവും വേഗത്തില്‍ വളരുന്ന ഊര്‍ജ്ജ മേഖല

ലോകം മൊത്തം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്ഥാപിക്കപ്പെട്ട ഊര്‍ജ്ജ നിലയങ്ങള്‍ സൌരോര്‍ജ്ജത്തിന്റേതാണ്. ഇതാദ്യമായാണ് സൌരോര്‍ജ്ജം മറ്റെല്ലാ മേഖലകളേയും കവച്ച് വെക്കുന്നത്. ഊര്‍ജ്ജ വിദഗ്ദ്ധര്‍ പറയുന്നത് ഇതൊരു “പുതിയ യുഗം” ആണെന്നാണ്. 2016 ല്‍ ഗ്രിഡ്ഡുമായി ബന്ധിപ്പിച്ച മൂന്നില്‍ രണ്ട് പുതിയ ഊര്‍ജ്ജനിലയങ്ങളും പുനരുത്പാദിതോര്‍ജ്ജമായിരുന്നു എന്ന് International Energy Agency പറയുന്നു. എന്നാല്‍ സൌരോര്‍ജ്ജമാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. — സ്രോതസ്സ് theguardian.com 2017-10-06

പുനരുത്പാദിതോര്‍ജ്ജം ആസ്ട്രേലിയയിലെ 70% വീടുകള്‍ക്കും വൈദ്യുതി നല്‍കി

ആസ്ട്രേലിയയിലെ പുനരുത്പാദിതോര്‍ജ്ജ രംഗം ദേശീയ ഭവന ഊര്‍ജ്ജ ഉപഭോഗത്തിന് അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 70% വീടുകള്‍ക്കും വേണ്ട് വൈദ്യുതി ഈ രംഗത്തിന് നല്‍കാനായി. Green Energy Markets കൊണ്ടുവന്ന ആദ്യത്തെ Australian Renewable Energy Index പ്രകാരം, 2016-17 ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന പവനോര്‍ജ്ജ സൌരോര്‍ജ്ജ നിലയങ്ങള്‍ പണി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ വീടുകളുടെ 90% ത്തിനും പുനരുത്പാദിതോര്‍ജ്ജം നല്‍കാനാകും. ഒരു ദശാബ്ദം മുമ്പ് പുനരുത്പാദിതോര്‍ജ്ജം ദേശീയ വൈദ്യുതോര്‍ജ്ജ ഉത്പാദനത്തിന്റെ വെറും 7% മാത്രമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ … Continue reading പുനരുത്പാദിതോര്‍ജ്ജം ആസ്ട്രേലിയയിലെ 70% വീടുകള്‍ക്കും വൈദ്യുതി നല്‍കി

സൌര-താപ മാറ്റത്തിന് ചിലവ് കുറഞ്ഞ വഴി

ഉയര്‍ന്ന ദക്ഷതയുള്ള selective solar absorber (SSA) നെ ഘടിപ്പിക്കാനുള്ള “dip and dry” എന്ന പുതിയ, വിപുലമാക്കാവുന്ന, ചിലവ് കുറഞ്ഞ രീതി Columbia University യിലേയും Stanford University യിലേയും ഗവേഷകര്‍ കണ്ടെത്തി. സൂര്യപ്രകാശത്തെ താപമായി മാറ്റി വെള്ളം ചൂടാക്കുക, വീട്ടിലെ നീരാവി നിര്‍മ്മിക്കുക, വീട് ചൂടാക്കുക തുടങ്ങിയ വിവിധങ്ങളായ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനമാണ് SSA. സൂര്യപ്രകാശത്തില്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം ശേഖരിക്കുന്നതിന്റെ വഴികള്‍ കണ്ടെത്തുക എന്നത് ശാസ്ത്രജ്ഞരുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. സൌര-താപ converters … Continue reading സൌര-താപ മാറ്റത്തിന് ചിലവ് കുറഞ്ഞ വഴി

സൌരോര്‍ജ്ജത്തിന് ഇപ്പോള്‍ വില യൂണിറ്റിന് 6¢ ആയി

2020 ല്‍ എത്തിച്ചേരണമെന്ന് പദ്ധതിയിട്ടിരുന്ന വിലയിലേക്ക് ഊര്‍ജ്ജക്കമ്പനികളുടെ സൌരോര്‍ജ്ജ നിരക്ക്, മൂന്ന് വര്‍ഷം മുമ്പേ, ഇപ്പോള്‍ തന്നെ നേടാനായി എന്ന് കഴിഞ്ഞ ദിവസം Department of Energy (DOE) പ്രഖ്യാപിച്ചു. കന്‍സാസ് സിറ്റിയില്‍ നടപ്പാക്കിയ ഡിപ്പാര്‍ട്ട്മെന്റിന്റെ മദ്ധ്യ നിരയിലുള്ള ആ ലക്ഷ്യം വാട്ടിന് $1 ഡോളറും യൂണിറ്റിന് 6¢ സെന്റും ആണ്. ന്യൂയോര്‍ക്കിലാണ് ഏറ്റവും വിലകൂടയ നിരക്ക്. കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്ന ഫിനിക്സ്, അരിസോണ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. NREL പറയുന്നതനുസരിച്ച് 13.7 ഗിഗാവാട്ട് … Continue reading സൌരോര്‍ജ്ജത്തിന് ഇപ്പോള്‍ വില യൂണിറ്റിന് 6¢ ആയി

കൊടുങ്കാറ്റ് ടെക്സാസിലെ കാറ്റാടി പാടങ്ങളെ ഉച്ചനിലയില്‍ പ്രവര്‍ത്തിപ്പിച്ചു

ഹാര്‍വി കൊടുങ്കാറ്റ് ടെക്സാസില്‍ പേമാരിയും മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലെ കാറ്റും നല്‍കിയ സമയത്തും Pattern Energy Group Inc ന്റെ ടെക്സാസിലെ Gulf Wind farm പ്രവര്‍ത്തിക്കുകയായിരുന്നു. 283 മെഗാവാട്ടിന്റെ ഈ കാറ്റാടി നിലയം Armstrong ല്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 88 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ കാറ്റടിച്ചാല്‍ കാറ്റാടികള്‍ സ്വയം പ്രവര്‍ത്തനം നിര്‍ത്തും. Gulf Wind ന്റെ കാറ്റാടികള്‍ അനുഭവിച്ചത് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലെ കാറ്റായിരുന്നു. അതുകൊണ്ട് കൊടുങ്കാറ്റടിച്ച ആദ്യത്തെ 36 മണിക്കൂറില്‍ … Continue reading കൊടുങ്കാറ്റ് ടെക്സാസിലെ കാറ്റാടി പാടങ്ങളെ ഉച്ചനിലയില്‍ പ്രവര്‍ത്തിപ്പിച്ചു

ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി

ചൈനയിലെ huainan നഗരത്തില്‍ സോളാര്‍ പാനലുകള്‍ ഒരിക്കല്‍ ഖനിയായിരുന്ന സ്ഥലത്തെ പൊങ്ങിക്കിടക്കുന്ന കരയില്‍ കാണാം. ഒരിക്കല്‍ കല്‍ക്കരി സമ്പന്നമായ പ്രദേശമായിരുന്ന south anhui province ല്‍ ആണ് ഈ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം. ലോകത്തെ പ്രധാനപ്പെട്ട PV inverter system നിര്‍മ്മാതാക്കളായ sungrow ആണ് ആ നിലയം നിര്‍മ്മിച്ച് ഗ്രിഡ്ഡുമായി ബന്ധിപ്പിച്ചത്. 40 മെഗാവാട്ട് ശേഷിയുള്ള ഈ നിലയം ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം ആണ്. വെള്ളത്തിന് മുകളിലായതിനാല്‍ തണുത്ത വായൂ പാനലുകള്‍ അധികം … Continue reading ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി

സൌര, പവനോര്‍ജ്ജങ്ങള്‍ക്കെതിരായ ഏറ്റവും വലിയ ഒരു വിമര്‍ശനത്തെ തകര്‍ത്തു

Nature Energy നടത്തിയ ഒരു വിശകലനത്തില്‍ പുനരുത്പാദിതോര്‍ജ്ജ സബ്സിഡി ഗുണകരമാണെന്ന് കണ്ടെത്തി. Lawerence Berkeley National Laboratory ലെ Dev Millstein ഉം സഹപ്രവര്‍ത്തകരും ആണ് ആ പഠനം നടത്തിയത്. കാറ്റാടിയും സൌരോര്‍ജ്ജവും കാരണം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലുണ്ടാവുന്ന കുറവ് 2007 - 2015 കാലത്ത് അണേരിക്കയില്‍ 3,000 മുതല്‍ 12,700 വരെ നേരത്തെയുണ്ടാകുന്ന മരണത്തെ തടഞ്ഞു എന്ന് അവര്‍ കണ്ടെത്തി. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ മനുഷ്യന് രോഗങ്ങളുണ്ടാക്കുകയും കാലാവസ്ഥാ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന carbon dioxide, sulfur … Continue reading സൌര, പവനോര്‍ജ്ജങ്ങള്‍ക്കെതിരായ ഏറ്റവും വലിയ ഒരു വിമര്‍ശനത്തെ തകര്‍ത്തു