വൈദ്യുതിയുടെ കാര്‍ബണ്‍ കാല്‍പ്പാട് അമേരിക്കയില്‍ ചെറുതാകുന്നു

അടുത്തടുത്തായ രണ്ട് വര്‍ഷമായി അമേരിക്കയിലെ വൈദ്യുതി നിയങ്ങളുടെ കാര്‍ബണ്‍ ഉദ്‌വമനം 5% വീതം കുറയുകയാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് U.S. Department of Energy വിവരങ്ങള്‍ കാണിക്കുന്നു. മൊത്തത്തില്‍ അമേരിക്കക്കാരുപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 1.7% കുറഞ്ഞു. അമേരിക്ക കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കുന്നതും, കെട്ടിടങ്ങളും മറ്റും കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതായതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് DOE പറയുന്നു. — സ്രോതസ്സ് climatecentral.org

പവനോര്‍ജ്ജം വിലയുടെ കാര്യത്തില്‍ കല്‍ക്കരിയുമായി നേരിട്ട് മല്‍സരിക്കാന്‍ ശക്തമായി

കഴിഞ്ഞ ആഴ്ച ഒരു multi-state പവനോര്‍ജ്ജ പദ്ധതി Xcel Energy പ്രഖ്യാപിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ കാറ്റാടി നിലയമാകും അത്. 7 സംസ്ഥാനങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ആ പ്രോജക്റ്റ് $350-440 കോടി ഡോളറിന് 3280 MW ഉത്പാദിപ്പിക്കും. അത് വഴി 30 വര്‍ഷം കൊണ്ട് Midwest ലെ ഉപഭോക്താക്കള്‍ക്ക് $790 കോടി ലാഭം കിട്ടും. പുനരുത്പാദിതോര്‍ജ്ജത്തിന്റെ പാരിസ്ഥിതിക ഗുണത്തിന് പുറമേ, അത് ചിലവ് കുറഞ്ഞതുമാണ്. പവനോര്‍ജ്ജത്തിന്റെ കുറയുന്ന വില 56 GW കല്‍ക്കരി നിയങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണെന്ന് Moody’s … Continue reading പവനോര്‍ജ്ജം വിലയുടെ കാര്യത്തില്‍ കല്‍ക്കരിയുമായി നേരിട്ട് മല്‍സരിക്കാന്‍ ശക്തമായി

വന്യജീവി സൌഹൃദമായ കാറ്റാടി

Royal Society for Protection of Birds (RSPB) those bats are only likely to be in-flight around dawn and dusk at wind speeds between 2 and 5 meters per second—so Ecotricity and RSPB implemented a mitigation plan by which the turbine is shut off for half an hour before and after dusk, whenever wind speeds are … Continue reading വന്യജീവി സൌഹൃദമായ കാറ്റാടി

ഭീമന്‍ കാറ്റാടി റിക്കോഡ് സ്ഥാപിച്ചു

ഡാനിഷ് കമ്പനിയായ MHI Vestas Offshore Wind യുടെ പുതിയ V164 എന്ന 9 MW കാറ്റാടി 2016 ഡിസംബര്‍ 1 ന് അത്ഭുതകരമായി 216,000 kWh (യൂണീറ്റ്) ഉത്പാദിപ്പിച്ചു. ഡന്‍മാര്‍ക്കിലെ Østerild ല്‍ ആണ് ആ പരീക്ഷണ കാറ്റാടി സ്ഥാപിച്ചിരിക്കുന്നത്. 2012 ല്‍ വികസിപ്പിച്ച 8 MW ന്റെ V164 നെ പരിഷ്കരിച്ചാണ് പുതിയ 9 MW ന്റെ V164 നിര്‍മ്മിച്ചത്. ഇതുവരെയുള്ളതിലേക്കും ഏറ്റവും ശക്തമായ കാറ്റാടിയാണ് V164. 25- വര്‍ഷം ആയസുള്ള ഈ കാറ്റാടിക്ക് … Continue reading ഭീമന്‍ കാറ്റാടി റിക്കോഡ് സ്ഥാപിച്ചു

ലോകം മൊത്തം 2016 ല്‍ സൌരോര്‍ജ്ജോത്പാദനം 50% വര്‍ദ്ധിച്ചു

SolarPower Europe ന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം സൌരോര്‍ജ്ജത്തിന്റെ നല്ല വര്‍ഷമായിരുന്നു. 50% വര്‍ദ്ധനവായിരുന്നു കഴിഞ്ഞ വര്‍ഷം സൌരോര്‍ജ്ജം രേഖപ്പെടുത്തിയത്. അമേരിക്കയിലും ചൈനയിലുമായിരുന്നു ഏറ്റവും അധികം വര്‍ദ്ധനവ് കണ്ടത്. 76 ഗിഗാവാട്ട് (GW) പുതിയ സൌരോര്‍ജ്ജ നിലയങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ചു. 2015 ല്‍ പുതിയതായി 50 GW ആയിരുന്നു സ്ഥാപിക്കപ്പെട്ടത്. ലോകം മൊത്തം ഇന്ന് 305 GW സൌരോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ഏഴ് വര്‍ഷം മുമ്പ് അത് 50 GW ആയിരുന്നു. — സ്രോതസ്സ് … Continue reading ലോകം മൊത്തം 2016 ല്‍ സൌരോര്‍ജ്ജോത്പാദനം 50% വര്‍ദ്ധിച്ചു

കാറ്റാടികള്‍ അമേരിക്കയില്‍ കുറച്ച് നേരത്തേക്ക് റിക്കോഡ് സ്ഥാപിച്ചു

ഞായറാഴ്ച അമേരിക്കയില്‍ കാറ്റാടികള്‍ വൈദ്യുതി ആവശ്യകതയുടെ 50% ല്‍ അധികം വടക്കേ അമേരിക്കന്‍ പവര്‍ ഗ്രിഡ്ഡിലേക്ക് നല്‍കി എന്ന് 14- സംസ്ഥാനങ്ങളിലെ Southwest Power Pool (SPP) പറഞ്ഞു. 2000 ന്റെ തുടക്കത്തിലെ 400 മെഗാവാട്ട് എന്ന നിലയില്‍ നിന്ന് SPP പ്രദേശത്തെ പവനോര്‍ജ്ജം ഇപ്പോള്‍ 16,000 മെഗാവാട്ടായി വളര്‍ന്നിട്ടുണ്ട്. ഒരു മെഗാവാട്ടിന് 1,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്. ഞായറാഴ്ച 4:30 a.m. ന് പവനോര്‍ജ്ജം മുമ്പത്തെ റിക്കോഡായ 49.2% തെ മറികടന്നു കൊണ്ട് കുറച്ച് നേരത്തേക്ക് … Continue reading കാറ്റാടികള്‍ അമേരിക്കയില്‍ കുറച്ച് നേരത്തേക്ക് റിക്കോഡ് സ്ഥാപിച്ചു

ബുധനാഴ്ച ഡന്‍മാര്‍ക്ക് അവര്‍ക്ക് വേണ്ട മുഴുവന്‍ വൈദ്യുതിയും കാറ്റാടിയില്‍ നിന്ന് ഉത്പാദിപ്പിച്ചു

കരയില്‍ സ്ഥാപിച്ച കാറ്റാടികളില്‍ നിന്ന് 70 gigawatt-hours (GWh)(7 കോടി യൂണീറ്റ്) ഉം കടലിലും സ്ഥാപിച്ച കാറ്റാടികളില്‍ നിന്ന് 27 GWh(2.7 കോടി യൂണീറ്റ്) ഉം വൈദ്യുതി ഡന്‍മാര്‍ക്ക് ഉത്പാദിപ്പിച്ചു എന്ന് WindEurope റിപ്പോര്‍ട്ട് ചെയ്തു. അത് ഒരു കോടി ശരാശരി യൂറോപ്യന്‍ വീടുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്. ഇത് ആദ്യമായല്ല പവനോര്‍ജ്ജം ഡന്‍മാര്‍ക്കില്‍ ശക്തി തെളിയിക്കുന്നത്. ധാരാളം ദിവസങ്ങള്‍ ഇത്തരത്തിലുണ്ടാകുന്നുണ്ട്. 2015 അവസാനമായപ്പോള്‍ അവര്‍ 5 ഗിഗാവാട്ട് (GW) ശേഷിയുള്ള കാറ്റാടി നിലയങ്ങള്‍ സ്ഥാപിച്ചു. 3799 മെഗാവാട്ട് … Continue reading ബുധനാഴ്ച ഡന്‍മാര്‍ക്ക് അവര്‍ക്ക് വേണ്ട മുഴുവന്‍ വൈദ്യുതിയും കാറ്റാടിയില്‍ നിന്ന് ഉത്പാദിപ്പിച്ചു

40 ലക്ഷം സോളാര്‍ പാനല്‍ ആകാശത്തു നിന്ന് നോക്കിയാല്‍ എങ്ങനെയിരിക്കും

കിഴക്കന്‍ ചൈനയിലെ ടിബറ്റില്‍ Longyangxia Dam Solar Park ന്റെ ഭാഗമായ 40 ലക്ഷം സോളാര്‍ പാനല്‍ പ്രവര്‍ത്തിക്കുന്നു. ഈ മരുഭൂമിയിലെ 10 ചതുരശ്ര മൈല്‍ പ്രദേശത്താണ് അത് വ്യാപിച്ച് കിടക്കുന്നത്. 2013 ല്‍ ഈ നിലയത്തിന്റെ പണി തുടങ്ങി. അന്നു മുതല്‍ അതിവേഗത്തിലാണ് അത് വളര്‍ന്നത്. NASAയുടെ Earth Observatory ഉപഗ്രഹം ജനുവരി 2017 ന് എടുത്ത അതിന്റെ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. 850 മെഗാവാട്ട് വൈദ്യുതിയാണ് അത് ഉത്പാദിപ്പിക്കുന്നത്. 1.4 ലക്ഷം ശരാശരി അമേരിക്കന്‍ … Continue reading 40 ലക്ഷം സോളാര്‍ പാനല്‍ ആകാശത്തു നിന്ന് നോക്കിയാല്‍ എങ്ങനെയിരിക്കും

2016ല്‍ അമേരിക്കയില്‍ സൌരോര്‍ജ്ജോത്പാദനം 95% വര്‍ദ്ധിച്ചു

അമേരിക്കയിലെ സൌരോര്‍ജ്ജ കമ്പോളം 2016ല്‍ ഏറ്റവും വലുതായി 95% വളര്‍ച്ച രേഖപ്പെടുത്തി. 14.5 ഗിഗാവാട്ട് നിലയങ്ങളാണ് പുതിയതായി സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association (SEIA)ഉം കൂടി പ്രസിദ്ധീകരിച്ച US Solar Market Insight റിപ്പോര്‍ട്ടിലാണ് ഈ വിവരം എഴുതിയിരിക്കുന്നത്. 2015 ഉം റിക്കോഡ് തകര്‍ത്ത വര്‍ഷമായിരുന്നു. അന്ന് പുതിയതായി 7.5 ഗിഗാവാട്ട് നിലയങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ 2016 ല്‍ ഏകദേശം അതിന്റെ ഇരട്ടി നിലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 14,625 മെഗാവാട്ട് ശേഷിവരുന്ന നിലയങ്ങള്‍ … Continue reading 2016ല്‍ അമേരിക്കയില്‍ സൌരോര്‍ജ്ജോത്പാദനം 95% വര്‍ദ്ധിച്ചു

എല്ലാ ഡച്ച് തീവണ്ടികളും 100% പവനോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നു

വൈദ്യുത തീവണ്ടികള്‍ താരതമ്യേനെ സുസ്ഥിരമായ ഗതാഗതമാര്‍ഗ്ഗമാണ്. കാറിനെക്കാള്‍ വളരെ കുറവ് ഉദ്‌വമനമേ അതിനുള്ളു. എന്നാല്‍ ജനുവരി 1, 2017 ന് നെതര്‍ലാന്‍ഡ്സിലെ എല്ലാ വൈദ്യുത തീവണ്ടികളും ഹരിതമായി. അവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ശുദ്ധമായ, പുനരുത്പാദിതമായ, പവനോര്‍ജ്ജം കൊണ്ടാണ്. 2015 ല്‍ ഡച്ച് റയില്‍വേ കമ്പനി NS, ഊര്‍ജ്ജ കമ്പനിയായ Eneco മായി ചേര്‍ന്ന് തീവണ്ടി ഉദ്‌വമനം വന്‍തോതില്‍ കുറച്ചിരിക്കുകയാണ്. 2018ഓടെ 100% പുനരുത്പാദിതോര്‍ജ്ജം എന്ന ലക്ഷ്യമായിരുന്നു അവര്‍ക്ക്. 2016 ല്‍ 75% ലക്ഷ്യം നേടിയ അവര്‍ ഒരു … Continue reading എല്ലാ ഡച്ച് തീവണ്ടികളും 100% പവനോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നു