Kansai റിയാക്റ്റര്‍ അടച്ചുപൂട്ടുന്നു

വെള്ളം ചോരുന്നതിനാല്‍ Mihama ആണവനിലയത്തിലെ 500 മെഗാവാട്ടിന്റെ റിയാക്റ്റര്‍ No.2 അടച്ചുപൂട്ടുന്നതായി ജപ്പാനിലെ രണ്ടാമത്തെ വൈദ്യുത വിതരണ കമ്പനിയായ Kansai Electric Power Co പറഞ്ഞു. എത്ര നാളത്തേക്കാണ് അടച്ച് പൂട്ടുന്നതെന്ന് ഇപ്പോള്‍ അറിയില്ല എന്നും റിയാക്റ്ററിന്റെ containment vessel ന് അകത്തെ ചോര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനിയുടെ ഒരു വക്താവ് അഭിപ്രായപ്പെട്ടു. പുറത്തേക്ക് ആണവവികിരണമുണ്ടാകുമെന്ന് പേടിക്കേണ്ടതില്ല എന്ന് Kansai പറഞ്ഞു. (Reporting by James Topham and Osamu Tsukimori) — സ്രോതസ്സ് reuters കഴുതകളേ … Continue reading Kansai റിയാക്റ്റര്‍ അടച്ചുപൂട്ടുന്നു

ആണവ നിലയത്തിനെതിരെ ഇന്‍ഡ്യയിലെ കര്‍ഷകര്‍ സമരം നടത്തുന്നു

ബോംബേയില്‍ നിന്ന് 350km അകലെ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗ്രാമമാണ് മാധന്‍(Madban). അവിടെ 10,000MW ആണവനിലയം പണിയാന്‍ ആസൂത്രണം നടക്കുന്നു. അതിനെതിരെ കൃഷിക്കാരും മുക്കുവരും സന്നദ്ധപ്രവര്‍ത്തകരും സമരം നടത്തുന്നു. പ്രോജക്റ്റ് പരിസ്ഥിതിയേയും അവരുടെ ജീവിതമാര്‍ഗ്ഗത്തേയും തകരാറിലാക്കുമെന്ന് മാധനിലെ ജനം വിശ്വസിക്കുന്നു. നിലയത്തിനെതിരെ സമരം നടത്തുന്നതില്‍ പ്രധാനിയായ Pravin Gavhankar പ്രാദേശിക കര്‍ഷകനാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു, "നൂറ്റാണ്ടുകളായി ഞങ്ങള്‍ ഇവിടെ താമസിക്കുന്നവരാണ്. പരമ്പരാഗതമായി ഞങ്ങള്‍ക്ക് കിട്ടിയ വീടുകളും കൃഷിയിടങ്ങളും സംരക്ഷിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാറാണ്." 2008 സെപ്റ്റംബറിലെ … Continue reading ആണവ നിലയത്തിനെതിരെ ഇന്‍ഡ്യയിലെ കര്‍ഷകര്‍ സമരം നടത്തുന്നു

സര്‍ക്കോസിയുടെ രഹസ്യം

ഫ്രാന്‍സിലെ ആണവനിലയങ്ങള്‍ക്കുള്ള ഇന്ധനത്തിന്റെ 40-45 ശതമാനവും നല്‍കുന്നത് പടിഞ്ഞാറെ ആഫ്രിക്കയിലുള്ള നൈജര്‍ (Niger) എന്ന രാജ്യമാണ്. 1971 മുതല്‍ ഫ്രാന്‍സിലെ കമ്പനികള്‍ നൈജറില്‍ ഖനനം നടത്തുന്നു. ഫ്രഞ്ച് ആണവ കോര്‍പ്പറേറ്റ് ആയ AREVA ക്ക് 2008 ല്‍ യുറേനിയം ഖനനത്താല്‍ 26 കോടി യൂറോയുടെ വരുമാനം കിട്ടി. ഇനി ഫ്രാന്‍സിന്റെ കഴിഞ്ഞ 40 വര്‍ഷത്തെ ഖനനം കൊണ്ട് നൈജറിന് എന്ത് കിട്ടി? ആണവ സമ്പത്ത് തുല്യമായി നൈജറിന് കിട്ടിയോ? ഒറ്റവാക്കിലെ ഉത്തരം: ഇല്ല. ഐക്യ രാഷ്ട്ര സഭയുടെ … Continue reading സര്‍ക്കോസിയുടെ രഹസ്യം

വെര്‍മോണ്ട് യാങ്കി RIP

പ്രാദേശിക ജനങ്ങളും. ഗ്രീന്‍പീസ് പ്രവര്‍ത്തകരും മറ്റ് സന്നദ്ധ സംഘടനകളും ദീര്‍ഘകാലം നടത്തിയ സമരത്തിന് ശേ‍ഷം വെര്‍മോണ്ട് സംസ്ഥാന സര്‍ക്കാര്‍ അപകടകരമായ അവസ്ഥയിലുള്ള വെര്‍മോണ്ട് യാങ്കി ആണവനിലയം അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. 40-വര്‍ഷം പ്രായമായ നിലയത്തിന്റെ ആയുസ് നീട്ടിക്കിട്ടാന്‍ നിലയത്തിന്റെ ഉടമകളായ Entergy വളരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആണവവ്യവസായത്തിന്റെ ലാളനകള്‍ അധികം കിട്ടാത്ത നിലയമായിരുന്നു പാവം വെര്‍മോണ്ട് യാങ്കി. വളരേറെ കുഴപ്പങ്ങളും പ്രശ്നങ്ങളും അതുണ്ടാക്കിയിട്ടുണ്ട്. 2008 ജൂലെയില്‍ മിനിട്ടില്‍ 227 ലിറ്റര്‍ എന്ന തോതില്‍ ശീതീകരണിയില്‍ നിന്ന് വെള്ളം ചോര്‍ന്നു. … Continue reading വെര്‍മോണ്ട് യാങ്കി RIP

ആണവ മാലിന്യങ്ങളിലാണ് കടല്‍ക്കാക്കകൾ നീന്തുന്നത്

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും മലിനമായ വ്യാവസായിക സ്ഥലമാണ് Sellafield ആണവനിലയം. അപ്രതീക്ഷിതമായ പാരിസ്ഥിതിക വെല്ലുവിളിയാണ് ആ സ്ഥലം നേരിടുന്നത്. West Cumbria യിലെ 645 ഏക്കര്‍ നിലയം നിറയെ കടല്‍ക്കാക്കകൾ, എലി, അലഞ്ഞുതിരിയുന്ന പൂച്ചകൾ ആണ്. ഈ പ്രശ്നം പരിഹരിക്കാനായി മാനേജര്‍മാര്‍ കഷ്ടപ്പെടുന്നു. a cull of seabirds നെ പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൌരവരകരമായിക്കൊണ്ടിരിക്കുകയാണ്. പ്ലൂട്ടോണിയവും ആണവമാലിന്യങ്ങളും നിറഞ്ഞ തുറന്ന കുളങ്ങളില്‍ അതില്‍ ചിലത് നീന്തുന്നു. 1950കളിലും 1960കളിലും ബ്രിട്ടണ്‍ നടത്തിയ ആണവായുധ പരിപാടിയുടെ ബാക്കിയാണ് … Continue reading ആണവ മാലിന്യങ്ങളിലാണ് കടല്‍ക്കാക്കകൾ നീന്തുന്നത്

ഡിസ്കവറി ചാനല്‍ അറീവയെ പച്ചയടിക്കുന്നു

ആണവമാലിന്യങ്ങളുടെ ഫ്രാന്‍സില്‍ ചെയ്യുന്ന പുനര്‍ പ്രക്രിയെക്കുറിച്ചുള്ള അസുഖകരമായ സത്യങ്ങള്‍ അവഗണിക്കുക എന്നത് റീ അറീവയുടെ വിശിഷ്ടമായ PR തിരിയലാണ്. അറീവയുടെ പ്രചാരവേലയെ അറിയണമെങ്കില്‍ നിങ്ങള്‍ Eric Guéret ന്റേയും Laure Noualhat ന്റേയും Déchets - Le Cauchemar du Nucléaire (Waste - The Nuclear Nightmare) എന്ന സിനിമ കാണണം. International Panel on Fissile Materials’ ബ്ലോഗ് ഇങ്ങനെ പറയുന്നു… 96% ആണവ പദാര്‍ത്ഥങ്ങളും "പുനചംക്രമണം" ചെയ്യുകയാണെന്നാണ് അറീവയുടെ PR പറയുന്നത്. തിരികെയെടുത്ത … Continue reading ഡിസ്കവറി ചാനല്‍ അറീവയെ പച്ചയടിക്കുന്നു

15 വര്‍ഷത്തെ നന്നാക്കലിന് ശേഷം

സോഡിയം coolant ന്റെ ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ട ജപ്പാനിലെ Monju fast reactor (FBR) സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്ന സുരക്ഷാ നടപടി പൂര്‍ത്തിയാക്കി. 15 വര്‍ഷം മുമ്പായിരുന്നു ഈ ചോര്‍ച്ച. Ministry of Economy, Trade and Industry(METI) യുടെ Nuclear and Industrial Safety Agency (NISA) തുടങ്ങിയവര്‍ Monju തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി എന്ന് അറിയിച്ചു. Monju നിലയം പ്രവര്‍ത്തിപ്പിക്കുന്നത് Japan Atomic Energy Agency (JAEA) ആണ്. നിലയം വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി അവര്‍ … Continue reading 15 വര്‍ഷത്തെ നന്നാക്കലിന് ശേഷം

ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍, എന്തോരു നാണക്കേട്

The International Panel on Fissile Materials (IPFM) ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്ററുകളെ അപലപിച്ചു. ‘ആറ് ദശാബ്ദങ്ങളും സഹസ്ര കോടി ഡോളര്‍ ചിലവാക്കിയിട്ടും ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്ററിന്റെ വാഗ്ദാനങ്ങള്‍ ഇതുവരെ നിറവേറ്റിയിട്ടില്ല. അതിനെ വാണിജ്യപരമാക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല,’ എന്ന് അവര്‍ പറഞ്ഞു. റിയാക്റ്ററുകള്‍ക്ക് വളരെ വലിയ വിലയും മിക്കപ്പോഴും റിപ്പയര്‍ കാരണം അടച്ചിടലും(ഉദാഹരണത്തിന് ജപ്പാനില്‍ റിപ്പയര്‍ കാരണം റിയാക്റ്റര്‍15 വര്‍ഷം അടച്ചിട്ടു), ധാരാളം സുരക്ഷാ പ്രശ്നങ്ങളും (ഓക്സിജനുമായി സമ്പര്‍ക്കത്തിലെത്തിയാലുണ്ടാവുന്ന സോഡിയം തീയും), proliferation risks മറികടക്കാനാവാത്തതും ഒക്കെ … Continue reading ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍, എന്തോരു നാണക്കേട്

പുനചംക്രമണ തട്ടിപ്പ്

ഫ്രാന്‍സിലെ ആണവമാലിന്യങ്ങള്‍ മൊത്തവും റഷ്യയിലേക്ക് പുനചംക്രമണം ചെയ്യാന്‍ അയക്കുകയാണ്. എന്നാല്‍ അതില്‍ 10% മാത്രമാണ് തിരിച്ചെത്തുന്നത്. അതായത് 33,000 ടണ്‍ അയച്ചതില്‍ 3,090 ടണ്‍ തിരിച്ചെത്തി. ബാക്കി റഷ്യയില്‍ തന്നെ കുഴിച്ച് മൂടി. മിക്കപ്പോഴും തുറന്ന സ്ഥലത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പറഞ്ഞ ‘clean’ and ‘safe’ ആണവോര്‍ജ്ജത്തിന്റെ കാര്യമാണ്. ഫ്രാന്‍സില്‍ നിന്ന് റഷ്യയിലേക്ക ആണവമാലിന്യം കയറ്റിയയക്കുന്നത് നിരോധിക്കണം എന്ന് Greenpeace ആവശ്യപ്പെടുന്നു. റഷ്യയില്‍ തട്ടാനായി Tricastin ആണവനിലയത്തില്‍ നിന്ന് ആണവമാലിന്യം കയറ്റിയത് Greenpeace പ്രവര്‍ത്തകര്‍ തടഞ്ഞത് … Continue reading പുനചംക്രമണ തട്ടിപ്പ്

ആദിവാസി സമൂഹങ്ങളില്‍ യുറേനിയം ഖനനത്തിന്റെ ആഘാതം

യുറേനിയം ഖനനത്തിന്റെ ദീര്‍ഘകാലമായ മോശം ആഘാതങ്ങള്‍ Deline (North West Territories) ലെ 800 Dene ആളുകളുള്ള ചെറിയ ഗ്രാമീണ സമൂഹത്തില്‍ കാണാം. Yellowknife ല്‍ നിന്ന് 480 കിലോമീറ്റര്‍ അകലെയുള്ള Sahtu (Great Bear Lake) ന്റെ തീരത്താണ് അവര്‍ ജീവിക്കുന്നത്. ലോകത്തെ അവസാനത്തേതെന്ന് പറയാവുന്ന വലിയ ശുദ്ധജല തടാകം ആണത്. 1934 - 1939 കാലത്ത് റേഡിയവും 1943 - 1962 കാലത്ത് യുറേനിയവും Sahtu ന്റെ വടക്കെ തീരത്ത് നിന്ന് ഖനനം ചെയ്തിരുന്നു. … Continue reading ആദിവാസി സമൂഹങ്ങളില്‍ യുറേനിയം ഖനനത്തിന്റെ ആഘാതം