ആണവോര്‍ജ്ജം സ്വതന്ത്ര കമ്പോളത്തില്‍ പ്രവര്‍ത്തിക്കില്ല

60 കൊല്ലത്തെ ശതകോടിക്കണക്കിന് ഡോളര്‍ സര്‍ക്കാര്‍ സബ്സിഡി കിട്ടിയിട്ടും ആണവോര്‍ജ്ജ വ്യവസായം അതിന്റെ യഥാര്‍ത്ഥ സ്വഭാവം തെളിയിച്ചു. അതായത് അത് സ്വതന്ത്ര കമ്പോളത്തില്‍ പ്രവര്‍ത്തിക്കില്ല എന്നത്. ആണവോര്‍ജ്ജത്തിന്റെ വിലയുടെ നീതീകരിക്കാനാവാത്ത ഭാരം നികുതിദായകരുടേയും പൌരന്‍മാരുടേയും ചുമലില്‍ വെച്ചിട്ടും സബ്സിഡികള്‍ നല്‍കിയിട്ടും ഉപഭോക്താക്കള്‍ നിലയ നിര്‍മ്മാണത്തിന്റെ കൂടിവരുന്ന വിലയും താങ്ങേണ്ട ഗതികേടാണ്. നിര്‍മ്മാണം തുടങ്ങുമ്പോള്‍ പറയുന്നതിനേക്കാള്‍ വളരെ അധികാണ് സ്ഥിരമായി കൂടിക്കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ ചിലവ്. 50% മോ അതിലധികമോ വരുന്ന അമിത ചിലവ് വഹിക്കുന്നത് ഊര്‍ജ്ജ ഉപഭോക്താക്കളാണ്. നിക്ഷേപര്‍ക്ക് … Continue reading ആണവോര്‍ജ്ജം സ്വതന്ത്ര കമ്പോളത്തില്‍ പ്രവര്‍ത്തിക്കില്ല

അണവോര്‍ജ്ജ വ്യവസായത്തിന്റെ ഡിഎന്‍ഏയില്‍ ഈ പ്രശ്നങ്ങളെല്ലാം അടങ്ങിയിരിക്കുന്നു

റിയാക്റ്ററിന്റെ steel lining ന്റെ വെല്‍ഡിങ്ങ് ഗുണനിലവാരം കുറഞ്ഞതാണെന്ന് സെപ്റ്റംബറില്‍ കണ്ടെത്തി. അതോടെ അണുനിലയത്തിന്റെ പണി നിര്‍ത്തിവെക്കാന്‍ ഫിന്‍ലാന്റിലെ ആണവ പരിശോധകര്‍ ആയ STUK ഉത്തരവിട്ടു. ആഴ്ച്ചകള്‍ക്ക് ശേഷം STUK വീണ്ടും പരിശോധന നടത്തിയപ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്തവിധം വെല്‍ഡിങ്ങ് പണി തകൃതിയായി നടക്കുന്നതായി കണ്ടു. വെല്‍ഡിങ്ങിന്റെ ഉത്തരവാദിത്തമുള്ള Polish machine yard സുരക്ഷാ പരിഗണനകളെ മറികടന്ന് രണ്ട് വര്‍ഷത്തിലധികമായി പണിനടത്തുന്നതായി തിരിച്ചറിഞ്ഞു. ഫിന്‍ലാന്റിലെ അധികാരികളും റിയാക്റ്റര്‍ നിര്‍മ്മാതാക്കളായ Areva യും സുരക്ഷാ മുന്‍കരുതലുകളൊക്കെ തെറ്റിക്കുകയാണ്. റിയാക്റ്ററിന്റെ പ്രധാന … Continue reading അണവോര്‍ജ്ജ വ്യവസായത്തിന്റെ ഡിഎന്‍ഏയില്‍ ഈ പ്രശ്നങ്ങളെല്ലാം അടങ്ങിയിരിക്കുന്നു

വെര്‍മോണ്ട് യാങ്കി പൊളിക്കുന്നതിനെക്കുറിച്ച്

ആണവനിലയം പൊളിക്കുന്നതിന് വേണ്ട പണം സ്വരൂപിക്കാന്‍ 60 വര്‍ഷം കാത്തിരിക്കണം എന്ന് വെര്‍മോണ്ട് യാങ്കി (Vermont Yankee) നിലയത്തിന്റെ ഉടമകള്‍ പറഞ്ഞു. ഇത്ര നീളമുള്ള സമയം കാരണം നിയമ വിദഗ്ദ്ധര്‍ കമ്പനിയെ നിര്‍ബന്ധപൂര്‍വ്വം പൊളിപ്പുപണി നടത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഓഹരി വിപണി അടുത്തകാലത്ത് മൂക്കുകുത്തിയതിനാല്‍ വെര്‍മോണ്ട് യാങ്കി പൊളിക്കുന്നുള്ള ഫണ്ടിന്റേയും മൂല്യമിടിഞ്ഞു. അതിന് ഇപ്പോള്‍ $39.7കോടി ഡോളറാണ് വില. എന്നാല്‍ പൊളിക്കാന്‍ $87.5 കോടി ഡോളര്‍ വേണം. വെര്‍മോണ്ട് യാങ്കി നിലയത്തിന്റെ ഉടമസ്ഥരായ Entergy ക്ക് നിലയത്തിന്റെ ലൈസന്‍സ് … Continue reading വെര്‍മോണ്ട് യാങ്കി പൊളിക്കുന്നതിനെക്കുറിച്ച്

ഇന്‍ഡ്യന്‍ പോയന്റ് ആണവനിലയത്തിലെ പ്രശ്നങ്ങള്‍

ഇന്‍ഡ്യന്‍ പോയന്റ് (Indian Point)ആണവനിലയം അതിന്റെ റിയാകറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിഷമിക്കുകയാണ്. Unit 3 ന്റെ പ്രധാന feedwater പമ്പുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ 6/7/09 ന് രാത്രി ജോലിക്കാര്‍ റിയാക്റ്റര്‍ വീണ്ടും നിര്‍ത്തിവെച്ചു. മൂന്നാഴ്ച്ചയില്‍ ഇത് മൂന്നാം തവണയാണ് റിയാക്റ്റര്‍ ബോധപൂര്‍വ്വം നിര്‍ത്തിവെക്കുന്നത്. തൊഴിലാളികള്‍ക്കും പൊതുജനത്തിനും ഇത് ഭീഷണി ഉണ്ടാക്കുന്നില്ല എന്ന് നിലയത്തിന്റെ ഉടമകളായ Entergy Nuclear കമ്പനി പറഞ്ഞു. മാര്‍ച്ചില്‍ refueling നടത്താന്‍ വേണ്ടി റിയാക്റ്റര്‍ നിര്‍ത്തിവെക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് അത് പ്രശ്നങ്ങളുംടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചിരിക്കുന്നത്. feedwater … Continue reading ഇന്‍ഡ്യന്‍ പോയന്റ് ആണവനിലയത്തിലെ പ്രശ്നങ്ങള്‍

പൈസയുടെ കാര്യത്തില്‍ എങ്ങുമെത്തില്ല

Earth Policy Institute ലെ Lester Brown ന്റെ അഭിപ്രായത്തില്‍ ആണവോര്‍ജ്ജം “the economics are just not there”. പവനോര്‍ജ്ജം ആണവോര്‍ജ്ജത്തെക്കാള്‍ ചിലവ് കുറഞ്ഞതാണ് Amory Lovins നടത്തിയ പഠനങ്ങള്‍ Brown ചൂണ്ടിക്കാണിച്ചു. ആ പഠനമനുസരിച്ച് ആണവോര്‍ജ്ജ വൈദ്യുതി യൂണിറ്റിന് 14 സെന്റാവും. എന്നാല്‍ പവനോര്‍ജ്ജ വൈദ്യുതിക്ക് യുണിറ്റിന് 7 സെന്റെ ആവുകയുള്ളു. ആണവ മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജനത്തിന് വേണ്ട പണവും ആണവനിലയത്തിന്റെ decommissioning ന് വേണ്ട പണവും ഇതില്‍ വകയിരുത്തിയിട്ടില്ല. ഈ ചിലവുകളെല്ലാം ഒഴുവാക്കി അവ … Continue reading പൈസയുടെ കാര്യത്തില്‍ എങ്ങുമെത്തില്ല

യുറേനിയം ഖനിക്കരികിലെ മലിനീകൃത വെള്ളം

ബ്രസിലിലെ യുറേനിയം ഖനിയായ Caetité ക്ക് അടുത്തുള്ള പ്രദേശങ്ങളില്‍ കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അംശം ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ കാണാന്‍ കഴിഞ്ഞു. ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള അളവിനേക്കാള്‍ കൂടുതലാണാ ഇവിടെ യുറേനിയത്തിന്റെ അളവ്. ഇതിനെതിരെ ബ്രസീലിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളും നല്‍കി. രാജ്യത്തെ ജലവിതരണ വകുപ്പും വെള്ളവും മണ്ണും പരിശോധിക്കുന്നുണ്ട്. മലിനീകരണം തുടര്‍ന്ന കണ്ടാല്‍ ബ്രസീലിലെ ആണവ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് പിന്‍വരിക്കാന്‍ പരിപാടിയുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ഒത്തുചേരലും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഖനനം ഇരട്ടിപ്പാനുള്ള … Continue reading യുറേനിയം ഖനിക്കരികിലെ മലിനീകൃത വെള്ളം

20 ജോലിക്കാര്‍ക്ക് ആണവവികിരണമേറ്റൂ

ഫ്രാന്‍സിലെ ലിഫ്റ്റ് ബട്ടണുകളില്‍ കണ്ട റേഡിയോ ആക്റ്റീവ് ഉള്ള മാലിന്യങ്ങളുടെ ഉറവിടം പടിഞ്ഞാറേ ഇന്‍ഡ്യയിലെ ഫൗണ്ട്രിയിലാണെന്ന് ഇന്‍ഡ്യയുടെ Atomic Energy Regulatory Board അറിയിച്ചു. കുറഞ്ഞത് നാല് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളെങ്കിലും ഈ ഘടകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷേ ആണവ മാലിന്യങ്ങള്‍ എങ്ങനെയാണ് ഇതില്‍ എത്തിച്ചേര്‍ന്നതെന്ന് അറിവായിട്ടില്ല. ഈ ചങ്ങല മൊത്തം പരിശോധിക്കുയാണെന്ന് ബോര്‍ഡിന്റെ Satya Pal Agarwal, AFPയോട് പറഞ്ഞു. Otis ന് വേണ്ടി ഫ്രാന്‍സിലെ Mafelec എന്ന സ്ഥാപനം ആയിരക്കണക്കിന് ലിഫ്റ്റ് ബട്ടണുകള്‍ നിര്‍മ്മിക്കുന്നു. 500 ല്‍ … Continue reading 20 ജോലിക്കാര്‍ക്ക് ആണവവികിരണമേറ്റൂ

ആണവ മുറിവൈദ്യം

ചെറു രാജ്യമായ നെതര്‍ലാന്‍ഡ്സ് പുരോഗമനആശയങ്ങളുടെ അനന്ത സാദ്ധ്യതകളുള്ള രാജ്യമാണ്. അവിടെ പുതിയൊരു തട്ടിപ്പുമായി ഒരു കമ്പനി "Atoomstroom.nl" (അണുവില്‍ നിന്ന് വൈദ്യുതി എന്നര്‍ത്ഥം) ഇറങ്ങിയിരിക്കുകയാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ ആണവനിലയങ്ങളില്‍ നിന്ന് 100% ആണവ വൈദ്യുതി അവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. സബാസിഡിയൊന്നുമില്ലാതെ CO2 ന് കാരണമാകാത്ത വൈദ്യുതിയായിരിക്കും. എല്ലാ വര്‍ഷവും 10 ഗ്രാം ഭാരമുള്ള ആണവചാരം ഉള്‍ക്കൊള്ളുന്ന ഒരു ജനത്തെ തെറ്റിധരിപ്പിക്കുന്നു എന്ന് പറഞ്ഞ് നെതര്‍ലാന്‍ഡ്സിലെ ഗ്രീന്‍ പീസ് പരാതി ഉടനേ നല്‍കി. ആണവോര്‍ജ്ജം ശുദ്ധമാണെന്ന് കമ്പനി കള്ളം … Continue reading ആണവ മുറിവൈദ്യം

OL3 മൂന്നു വര്‍ഷം പിറകില്‍

ഫിന്‍ലാന്റിലെ Olkiluoto ന്റെ നിര്‍മ്മാണം മോശമായ നിലയിലാണ്. നിര്‍മ്മാതാക്കള്‍ ആഴ്ച്ചയിലെ ആറ് ദിവസവും 24 മണിക്കൂര്‍ വീതം പണി ചെയ്യുന്നുണ്ട്. പദ്ധതി അനുസരിച്ച് നിര്‍മ്മാണം മൂന്നു വര്‍ഷം പിറകില്‍ ആണെന്ന് അവര്‍ പറയുന്നു. 2009 ല്‍ വൈദ്യുതി നിര്‍മ്മാണം തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ 2012 കഴിയാതെ പ്രവര്‍ത്തനം തുടങ്ങില്ലെന്നാണ് പറയുന്നത്. കൂടുതല്‍ പണി ചെയ്യാനുണ്ട്. കൂടുതല്‍ കൂടുതല്‍ പണി പിറകിലാകുന്നു. അതോടൊപ്പം ബഡ്ജറ്റ് 25% അധികമായി. മൂന്നൂറ് കോടി യൂറോ അധികം. ഓഹരി നഷ്ടത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കളായ ഫ്രാന്‍സിലെ Areva … Continue reading OL3 മൂന്നു വര്‍ഷം പിറകില്‍

വെര്‍മോണ്ട് യാങ്കി പ്രശ്നങ്ങളിഷ്ടപ്പെടുന്ന പെണ്ണ്

വെര്‍മോണ്ട് യാങ്കി (Vermont Yankee) പ്രശ്നങ്ങളിഷ്ടപ്പെടുന്ന സ്ത്രീയാണ്. കഴിഞ്ഞ വര്‍ഷം റിയാക്റ്ററിന്റെ ശീതീകരണ ടവര്‍ പാതി തകര്‍ന്നു. ജൂലൈയില്‍ ശീതീകരണിയില്‍ നിന്ന് മിനിട്ടില്‍ 226.8 ലിറ്റര്‍ എന്ന തോതിലായിരുന്നു വെള്ളം ചോര്‍ന്നുകൊണ്ടിരുന്നത്. ഒരു ‘missing brackets’ കാരണമാണ് ഈ ചോര്‍ച്ച ഉണ്ടായതെന്ന് അധികാരികളിടെ ഭാഷ്യം. ആണവ നിലയത്തില്‍ അടിസ്ഥാനമായി വേണ്ടത് എന്താണ്? ജലം. അതാണ് ഇമ്മാതിരി ചോര്‍ന്നത്. missing brackets. എന്തുകൊണ്ട് ഈ brackets missing ആയി? ആരാണിതിന് ഉത്തരവാദി? ഇതുവരേയും കണ്ടെത്തിയിട്ടില്ലാത്ത ഭീമന്‍ പ്രശ്നം. പിന്നീട് … Continue reading വെര്‍മോണ്ട് യാങ്കി പ്രശ്നങ്ങളിഷ്ടപ്പെടുന്ന പെണ്ണ്