കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു

ആഗോള കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട വിവരണം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ New York Times ന്റെ headquarters ന് മുമ്പില്‍ സമരം നടത്തി. ലോക ശാസ്ത്ര സമൂഹത്തിന്റെ മുന്നറീപ്പിനോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രശ്നത്തെ "കാലാവസ്ഥാ അടിയന്തിരാവസ്ഥ" എന്ന് റിപ്പോര്‍ട്ടര്‍മാര്‍ വിളിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. Extinction Rebellion NYC ആണ് പരിപാടിയില്‍ ആസൂത്രണം ചെയ്തത്. പത്രത്തിന്റേയും ജേണലിസം വ്യവസായത്തിന്റേയും പരാജയത്തെക്കുറിച്ച് ശ്രദ്ധ കൊണ്ടുവരാനായി മാന്‍ഹാറ്റനിലെ Eight Avenue യില്‍ സംഘം കുത്തിയിരിപ്പ് സമരം തുടങ്ങിയപ്പോള്‍ 70 … Continue reading കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു

ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് മുമ്പില്‍ തന്റെ പ്രമാണസാക്ഷ്യം കൊടുത്തു

മുന്‍കൂട്ടി തയ്യാറാക്കിയ അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം 16- വയസായ സ്വീഡനില്‍ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തകയായ Greta Thunberg ഐക്യരാഷ്ട്രസഭയുടെ ആഗോളതപനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു റിപ്പോര്‍ട്ട് ആണ് U.S. House ലെ വാദത്തില്‍ പ്രമാണസാക്ഷ്യമായി കൊടുത്തത്. വിദഗ്ദ്ധരുടെ മുന്നറീപ്പുകള്‍ ശ്രദ്ധിക്കാനും അടിയന്തിരമായ ശ്രമങ്ങള്‍ തുടങ്ങാനും അവര്‍ ആവശ്യപ്പെട്ടു. "ഞാന്‍ ഈ റിപ്പോര്‍ട്ടാണ് പ്രമാണസാക്ഷ്യമായി നല്‍കുന്നത്. കാരണം നിങ്ങള്‍ എന്നേ കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും ശാസ്ത്രത്തിന് പിന്നില്‍ അണിനിരക്കണമെന്നും ഞാന്‍ … Continue reading ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് മുമ്പില്‍ തന്റെ പ്രമാണസാക്ഷ്യം കൊടുത്തു

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിക്ക് ഒരു ദിവസം 1100 കോടി ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു

മാസങ്ങളായുള്ള റിക്കോഡ് താപനിലക്ക് ശേഷം ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിയില്‍ ഈ വേനല്‍ കാലത്തെ ഏറ്റവും വലിയ ഉരുകല്‍ സംഭവിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1100 കോടി ടണ്‍ മഞ്ഞ് ആണ് ഉരുകി കടലില്‍ ചേര്‍ന്നത്. ജൂലൈയില്‍ മാത്രമായി ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികള്‍ക്ക് 19700 കോടി ടണ്‍ മഞ്ഞ് നഷ്ടമായി. കാലാവസ്ഥാ സ്ഥിതി യൂറോപ്പിലേക്ക് കഴിഞ്ഞ ആഴ്ച ഒരു താപ തരംഗം കൊണ്ടുവന്നു. അത് ആര്‍ക്ടിക് വരെ എത്തി. രേഖപ്പെടുത്തല്‍ തുടങ്ങിയ 1950 ന് ശേഷം നടന്ന വമ്പന്‍ … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിക്ക് ഒരു ദിവസം 1100 കോടി ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു

കാലാവസ്ഥാ മാറ്റം കാരണം ബ്രിട്ടണിലെ 55 സ്പീഷീസുകള്‍ക്ക് സ്ഥാനമാറ്റമുണ്ടായി

കഴിഞ്ഞ 10 വര്‍ഷത്തെ (2008-2018) കാലാവസ്ഥാ മാറ്റം കാരണം മൊത്തം 55 സ്പീഷീസുകള്‍ക്കാണ് ബ്രിട്ടണിന്റെ തീരത്തെ അവയുടെ സ്വാഭാവികമായ സ്ഥലത്ത് നിന്ന് സ്ഥാനമാറ്റമുണ്ടായത്. ZSL (Zoological Society of London) യിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 24% പുതിയതായി എത്തുന്ന സ്പീഷീസുകളോ മാറിപ്പോകുന്ന സ്പീഷീസുകളോ ആ പരിസ്ഥിതിക്കും മനുഷ്യ സമൂഹത്തിനും മോശമായ ആഘാതം ഉണ്ടാക്കുന്നു എന്നും അവര്‍ കണ്ടെത്തി. വിളകള്‍ക്ക് നാശം, biofouling, മനുഷ്യരില്‍ രോഗം പരത്തുന്നു, ആസൂത്രണ അനുവാദം കിട്ടാനായുള്ള വര്‍ദ്ധിച്ച സമ്മര്‍ദ്ദം … Continue reading കാലാവസ്ഥാ മാറ്റം കാരണം ബ്രിട്ടണിലെ 55 സ്പീഷീസുകള്‍ക്ക് സ്ഥാനമാറ്റമുണ്ടായി

#FridaysForFuture: ഇന്‍ഡ്യയിലെ ചെറുപ്പക്കാരും കാലാവസ്ഥാ നീതി അന്വേഷിക്കുന്നു

123 രാജ്യങ്ങളിലെ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ #FridaysForFuture പ്രസ്ഥാനത്തിന്റെ ഭാഗമായി. ഇന്‍ഡ്യയിലും ആദ്യമായി കാലാവസ്ഥാ മാറ്റത്തിനെതിരായ സമരങ്ങള്‍ നടന്നു. സ്വീഡനിലെ 16 വയസായ പെണ്‍കുട്ടിയും കാലാവസ്ഥാ പ്രവര്‍ത്തകയും എല്ലാ വെള്ളിയാഴ്ചയും സ്വീഡനിലെ പാര്‍ളമെന്റിന് പുറത്ത് സമരം നടത്തിയ ഗ്രറ്റ തുന്‍ബര്‍ഗില്‍ നിന്ന് പ്രചോദനം നേടിയ ഇന്‍ഡ്യയിലെ വിവിധ നഗരങ്ങളിലെ നൂറുകണക്കിന് കുട്ടികള്‍ ക്ലാസ് ഉപേക്ഷിച്ച് പുറത്ത് പോയി സര്‍ക്കാരിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ 200 കുട്ടികള്‍ സ്കൂള്‍ ബഹിഷ്കരിച്ചു. പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പ് കാര്‍ബണ്‍ ഉദ്‌വമനം കുറക്കണമെന്ന് അവര്‍ … Continue reading #FridaysForFuture: ഇന്‍ഡ്യയിലെ ചെറുപ്പക്കാരും കാലാവസ്ഥാ നീതി അന്വേഷിക്കുന്നു

കാലാവസ്ഥാ വിവരദോഷിയും വലതുപക്ഷ വില്ലനുമായ ഡേവിഡ് കോക്ക് മരിച്ചു

തന്റെ ശതകോടിക്കണക്കിന് സമ്പാദ്യത്തില്‍ നിന്ന് വലിയ തുക കാലാവസ്ഥാ വിവരദോഷത്തേയും വലതുപക്ഷ പ്രവര്‍ത്തനങ്ങളേയും പ്രചരിപ്പിക്കാന്‍ കുറഞ്ഞത് നാല് ദശാബ്ദത്തിലധികം കാലം ശ്രമിച്ച കോടീശ്വര വ്യവസായി David Koch 79 ആം വയസില്‍ മരിച്ചു. കോക്ക് ഒരു വിവാദ പുരുഷനായിരുന്നു. ഫോസിലിന്ധന ഖനനത്തില്‍ നിന്നും നിര്‍മ്മാണത്തില്‍ നുന്നുമായിരുന്നു ഇയാള്‍ തന്റെ ഭാഗ്യം നേടിയത്. സകല കാര്യത്തിലും ഈ കമ്പനിയുടെ താല്‍പ്പര്യം ഉണ്ടായിരുന്നു. അയാളും സഹോദരന്‍ Charles ഉം ലോകത്തെ ഏറ്റവും സമ്പന്നരില്‍ രണ്ടുപേരായിരുന്നു. ഇവര്‍ കുറഞ്ഞത് $10 കോടി … Continue reading കാലാവസ്ഥാ വിവരദോഷിയും വലതുപക്ഷ വില്ലനുമായ ഡേവിഡ് കോക്ക് മരിച്ചു

മനുഷ്യന്‍ കാലാവസ്ഥാ ദുരന്തത്തെ ചിലപ്പോള്‍ അതിജീവിക്കുകയില്ല

“കാലാവസ്ഥാ വര്‍ണ്ണവിവേചന”ത്തിന്റെ ഭീഷണിയെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന പുതിയ ഏജന്‍സിയാണ് ദാരിദ്ര്യത്തിന്റേയും മനുഷ്യാവകാശത്തിന്റേയും ഐക്യരാഷ്ട്ര സഭ നിരീക്ഷണ സംഘം. കാലാവസ്ഥാ മാറ്റം എന്നത് “ദരിദ്രരുടെ മേലെയുള്ള അത്യധികമായ ആക്രമണമാണ്” എന്ന് Human Rights Council ലില്‍ അവതരിപ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ U.N. special rapporteur Philip Alston എഴുതി. ഉടന്‍ പ്രവര്‍ത്തികളൊന്നും ചെയ്തില്ലെങ്കില്‍ കാലാവസ്ഥാ മാറ്റം ലോകം മൊത്തം 2030 ആകുമ്പോഴേക്കും 12 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും എന്ന ലോക ബാങ്കിന്റെ ഒരു കണക്ക് അദ്ദേഹം ഉദ്ധരിച്ചു. … Continue reading മനുഷ്യന്‍ കാലാവസ്ഥാ ദുരന്തത്തെ ചിലപ്പോള്‍ അതിജീവിക്കുകയില്ല

സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ആഗോള കാലാവസ്ഥാ സമരം

Join / Register - Register your climate strike and support demonstration here! സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ദശലക്ഷക്കണക്കിന് വരുന്ന ഞങ്ങള്‍ ക്ലാസ് മുറികളും, ജോലിസ്ഥലങ്ങളും, വീടുകളും ഉപേക്ഷിച്ച് കാലാവസ്ഥാ പ്രവര്‍ത്തിയും കാലാവസ്ഥാ നീതിയും ആവശ്യപ്പെട്ടുകൊണ്ട് നിരത്തിലേക്കിറങ്ങുകയാണ്. ഇതുവരെ 185 രാജ്യങ്ങള്‍ സമരത്തില്‍ ചേര്‍ന്നിട്ടുണ്ട്. അതായത് #FridaysForFuture ല്‍ ചേരാത്ത പത്ത് രാജ്യങ്ങളേ ഇനിയുള്ളു. ഓരോ ദിവസവും നഗരങ്ങള്‍ പുതിയ സമരത്തിന്റെ രജിസ്ട്രേഷന്‍ നടത്തുന്നു. അതിന്റെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2350 നഗരങ്ങളാണ് … Continue reading സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ആഗോള കാലാവസ്ഥാ സമരം