ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു

കഴിഞ്ഞ ആഴ്ച Norfolk Southern ന്റെ 150-ബോഗികളുള്ള ചരക്ക് തീവണ്ടി, ഓഹായോയിലെ പാലസ്തീനില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് പുറത്ത് വന്ന വിഷ രാസവസ്തുക്കള്‍ കാരണമുള്ള ആരോഗ്യ പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. പെന്‍സില്‍വാനിയയുടെ അതിർത്തിയിലെ സ്ഥലമാണ് കിഴക്കൻ പാലസ്തീൻ. ആദ്യം പറഞ്ഞിരുന്നതിനെക്കാൾ വളരെ കൂടുതൽ വിഷവസ്തുക്കളായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത് എന്ന് Environmental Protection Agency പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. പാളം തെറ്റിയപ്പോള്‍ പുറത്തുവന്ന പദാർത്ഥങ്ങൾ Sulphur Run, Leslie Run, Bull Creek, North Fork Little Beaver Creek, … Continue reading ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു

ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു

ഒഹായോയില്‍ വ്യാപകമായി ആരോഗ്യ, പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. Norfolk Southern യുടെ കടത്ത് തീവണ്ടി, ഒഹായോയുടേയും പെൻസിൽവേനിയയുടേയും അതിർത്തിയിലുള്ള East Palestine യിൽ വെച്ച് തകർന്നു. വലിയ തീപിടുത്തത്തോടെയാണ് അതിലെ രാസവസ്തുക്കള്‍ കത്തിയത്. Environmental Protection Agency യുടെ റിപ്പോർട്ട് പ്രകാരം തീവണ്ടിയിൽ വിഷമയവും ക്യാൻസറുണ്ടാക്കുന്നതുമായ രാസവസ്തുക്കൾ രേഖയിലുള്ളതിനേക്കാൾ കൂടുതല്‍ ഉണ്ടായിരുന്നു. വിഷ ചോർച്ച കാരണം സമീപ പ്രദേശത്തെ ജലപാതകളിൽ 3,500 മീനുകൾ ചത്തു എന്ന് Ohio Department of Natural Resources കണക്കാക്കുന്നു. കോഴികളും ചത്തിട്ടുണ്ട്. … Continue reading ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു

വളര്‍ന്ന് വരുന്ന ഭക്ഷ്യ പ്രതിസന്ധി

https://mf.b37mrtl.ru/files/2019.01/5c31a015fc7e93e1268b466d.mp4 Nil Zacharias Eat for the Planet On Contact The state of the planet and the looming food crisis

ലാബില്‍ നിന്ന് പുറത്തിറങ്ങി തെരുവുകളിലേക്ക്

ജര്‍മ്മനിയില്‍ കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ ഈ ആഴ്ച പതിനായിരക്കണക്കിന് കാലാവസ്ഥ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ലിഗ്നൈറ്റ് ഖനനം തടയുന്നതിനായി വിജനമായ നഗരത്തില്‍ മാസങ്ങളായി കൈയ്യേറിയ കാലാവസ്ഥ സമരക്കാരെ പോലീസ് ഒഴിപ്പിച്ചു. വളരേറെ മലിനീകരണമുണ്ടാക്കുന്ന കല്‍ക്കരിയാണ് ലിഗ്നൈറ്റ്. കണ്ണീര്‍വാതകം, ജലപീരങ്കി, ലാത്തികള്‍ ഒക്കെ ഉപയോഗിച്ചാണ് സമരസ്ഥലം പോലീസ് ഒഴിപ്പിച്ചത്. 20 കാലാവസ്ഥ സമരക്കാര്‍ക്ക് പരിക്കേറ്റു. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് പ്രതിഷേധത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | Jan 19, 2023

ലോകം മൊത്തവും ആല്‍ഗ അമിതവളര്‍ച്ച ഉണ്ടാകുന്നു

സമുദ്ര താപനില വര്‍ദ്ധിക്കുന്നും പ്രവാഹ മാതൃക മാറുന്നതിനും അനുസരിച്ച് ലോകം മൊത്തം കൂടെക്കൂടെ വലിയ ആല്‍ഗ അമിതവളര്‍ച്ച ഉണ്ടാകുന്നു. മാറ്റത്തിന്റെ ഒരു കാരണം കാലാവസ്ഥാ മാറ്റമാണ്. അത് phytoplankton ന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു എന്ന് നേച്ചറില്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നു. അത് നല്ലതോ ചീത്തയോ എന്നത് അവ്യക്തമായ ചോദ്യമാണ്. സമുദ്ര ജീവികളുടെ പ്രധാന ആഹാരമാണ് ആല്‍ഗകള്‍. വലിയ അമിതവളര്‍ച്ച ചിലപ്പോള്‍ സമുദ്രത്തിലെ ജൈവവ്യവസ്ഥയും മല്‍സ്യബന്ധനത്തിനും സഹായകമായേക്കാം. എന്നാല്‍ ചില ആല്‍ഗ അമിതവളര്‍ച്ച വിഷങ്ങളേയും ജലത്തിലേക്കും പരിസ്ഥിതിയിലേക്കും … Continue reading ലോകം മൊത്തവും ആല്‍ഗ അമിതവളര്‍ച്ച ഉണ്ടാകുന്നു

ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം

Glacier National Park ന് അതിന്റെ പേരിന്റെ ഭാഗമായ ഹിമനദികള്‍ നഷ്ടപ്പെടുകയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി പാര്‍ക്കിലെ ഹിമനദികളില്‍ 39 എണ്ണം 85% വരെ ചുരുങ്ങി. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് 150 ഹിമനദികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 26 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29 ലക്ഷം വിനോദസഞ്ചാരികളാണ് അവിടം സന്ദര്‍ശിച്ചത്. ഹിമനദികളുടെ നഷ്ടം പാര്‍ക്കിലേക്കുള്ള വിനോദസഞ്ചാരികളെ മാത്രമല്ല ബാധിക്കുന്നത്. വേനല്‍കാലത്ത് ഹിമനദിയില്‍ നിന്ന് ഉരുകി വരുന്ന ജലത്തെ ആശ്രയിച്ചാണ് പ്രാദേശിക ജൈവവ്യവസ്ഥയും കഴിയുന്നത്. അന്തരീക്ഷത്തില്‍ താപത്തെ … Continue reading ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം

കാലാവസ്ഥ പ്രവര്‍ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു

സമാധാനപരമായ സത്യാഗ്രഹ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില്‍ ആറ് കാലാവസ്ഥ പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ വെച്ച് തന്നെ നെതര്‍ലാന്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്‍ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്‍ക്ക് പ്രതിവര്‍ഷം $1900 കോടി ഡോളര്‍ സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023

സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്

താപനില വര്‍ദ്ധിക്കുന്നത് ധൃവ പ്രദേശങ്ങള്‍ ഉരുകുന്നത്, കാട്ടുതീ, വരള്‍ച്ച, ഉയരുന്ന സമുദ്ര നിരപ്പ് തുടങ്ങിയ വിവിധങ്ങളായ ഒരു കൂട്ടം വിരോധപരമായ പരിസ്ഥിതി ഫലങ്ങളിലേക്കാണ് നയിക്കുന്നത്. നിര്‍മ്മാണം, കടത്ത്, സാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരാണ് ആഗോള തപന പ്രശ്നത്തിന് പ്രധാന സംഭാവന ചെയ്യുന്നവര്‍. എന്നിരുന്നാലും ഭൂമിയുടെ ഭൌതികവും സാമൂഹികവുമായ സുസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് അധികമൊന്നും അറിയില്ല. പ്രവര്‍ത്തന ക്ഷമമാണെങ്കിലും രണ്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്മാര്‍ട്ട് ഫോണുകളെ ഉപേക്ഷിക്കുകയാണ് പതിവ്. McMaster University നടത്തിയ ഒരു പഠനത്തില്‍, ഈ … Continue reading സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്

നെവാഡയിലെ വിവാദപരമായ ലിഥിയം ഖനിയുടെ നിര്‍മ്മാണം തുടങ്ങി

അമേരിക്കയിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ള സ്ഥലത്ത് തുറന്ന ഖനിയുടെ നിര്‍മ്മാണം തുടങ്ങി. ആദിവാസികളും പരിസ്ഥിതി സംഘടനകളും വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധത്തെ മറികടന്നാണ് അങ്ങനെ ചെയ്യുന്നത്. നെവാഡയിലെ Humboldt പ്രവശ്യയില്‍ Thacker Pass ലിഥിയം പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി എന്ന് Lithium Americas Corp. പ്രഖ്യാപിച്ചു. നിര്‍മ്മാണം തടയാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷയെ 9th Circuit Court of Appeals റദ്ദാക്കി. — സ്രോതസ്സ് grist.org | Mar 03, 2023