ആഗോളതപനം ലോകത്തെ വരണ്ട സ്ഥലങ്ങളില്‍ മഴ വര്‍ദ്ധിപ്പിക്കും

ലോകത്തെ ഏറ്റവും വരണ്ട ചില സ്ഥലങ്ങളിലെ മഴ, ആഗോളതപനം വര്‍ദ്ധിപ്പിക്കും. നനവുള്ള പ്രദേശങ്ങള്‍ കൂടുതല്‍ നനവുള്ളതാകും എന്നതിന് പുറമേ, വരണ്ട പ്രദേശം നനവുള്ളതാകും. ഈ പഠന റിപ്പോര്‍ട്ട് Nature Climate Change പ്രസിദ്ധീകരിച്ചു. വരണ്ട പ്രദേശങ്ങളില്‍ മഴ വര്‍ദ്ധിക്കും എന്നാണ് അതില്‍ പറയുന്നത്. തീവൃ മഴ അവിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടാക്കും. അത് സാധാരണ സംഭവും ആകും. — സ്രോതസ്സ് climatescience.org.au | 2016

1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു

ലോകത്തെ തീറ്റിപ്പോറ്റാനായി കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ കാര്‍ഷിക രംഗത്ത് പ്രധാനപ്പെട്ട മുന്നേറ്റങ്ങള്‍ ഉണ്ടായിട്ട് കൂടിയും, കാലാവസ്ഥ മാറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ കിട്ടേണ്ടിയിരുന്ന ഉത്പാദനത്തെക്കാള്‍ ആഗോള കാര്‍ഷികോത്പാദനം 21% കുറവാണെന്ന് Cornell Universityയുടെ നേതൃത്വത്തില്‍ നടന്ന പഠനം കാണിക്കുന്നു.1960കള്‍ക്ക് ശേഷം 7 വര്‍ഷത്തെ കാര്‍ഷികോത്പാദനക്ഷമത നഷ്ടപ്പെട്ടതിന് തുല്യമാണ്. ആഗോള വിള ഉത്പാദനത്തില്‍ കാലാവസ്ഥ മാറ്റത്തിന്റെ ഭാവിയിലെ ആഘാത സാദ്ധ്യതയെക്കുറിച്ച് ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യജന്യമായ കാലാവസ്ഥ മാറ്റത്തിന്റെ കാര്‍ഷിക രംഗത്തെ ചരിത്രപരമായ സ്വാധീനത്തെക്കുറിച്ച് ഇതുവരെ പഠനങ്ങള്‍ നടന്നിട്ടില്ലായിരുന്നു. … Continue reading 1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു

കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

colon, rectal ക്യാന്‍സറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലെ അപകട സാദ്ധ്യതക്ക് കുടിവെള്ളത്തിലെ നൈട്രേറ്റുമായി ബന്ധമുണ്ടെന്ന് Aarhus University നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതും ഇപ്പോഴത്തെ കുടിവള്ള നിലവരാത്തെക്കാള്‍ വളരെ താഴ്ന്ന സാന്ദ്രതയിലാണ് ഈ ബന്ധം ഉണ്ടാകുന്നത്. ചെറിയ സ്വകാര്യ ജല വിതരണ കമ്പനികളുടെ വെള്ളത്തിലാണ് ഏറ്റവും കൂടുതല്‍ നൈട്രേറ്റിന്റെ സാന്ദ്രത കണ്ടത്. ഭൂഗര്‍ഭ ജലത്തിലും കുടിവെള്ളത്തിലും നൈട്രേറ്റ് എത്തുന്നത് കാര്‍ഷികോത്പാദനത്തിനായി രാസവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ്. അതിനെക്കുറിച്ച് പരിസ്ഥിതി ബോധം വളരുന്നുണ്ടെങ്കിലും ക്യാന്‍സര്‍ സാദ്ധ്യതയും വര്‍ദ്ധിക്കുകയാണ്. International Journal of Cancer … Continue reading കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു

Algae that live on snow and ice produce a kaleidoscope of colours. Jason Edwards/NGC ചുവപ്പ്, പച്ച, തവിട്ട് - നിറത്തിലെ ആല്‍ഗകളുടെ അമിതവളര്‍ച്ച പഠിക്കാന്‍ ഗവേഷകര്‍ ഗ്രാന്‍ലാന്റ് മഞ്ഞ് പാളികളിലേക്ക് എത്തുന്നു. ഈ ആല്‍ഗകള്‍ മഞ്ഞിനെ ഇരുണ്ടതാക്കുന്നു. അതിനാല്‍ അത് കൂടുതല്‍ സൌരോര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും കൂടുതല്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. എങ്ങനെയാണ് ആല്‍ഗകള്‍ മാറുന്നത്, എത്രമാത്രം സൌരോര്‍ജ്ജമാണ് ശൂന്യാകാശത്തേക്ക് പ്രതിഫലിച്ച് പോകുന്നത് എന്നൊക്കെ പഠിക്കാനാണ് Black and Bloom പരിപാടി … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു

സാമി ആദിവാസി ജനങ്ങളെ കുടിയെഴുപ്പിക്കുന്നത്

പോളണ്ടിന്റേയും ബലാറൂസിന്റേയും അതിര്‍ത്തിയില്‍ straddles ചെയ്യുന്ന Białowieża പുരാതന വനം - യൂറോപ്പിലെ താഴ്ന്ന പ്രദേശത്തെ അവശേഷിക്കുന്ന primeval വനം - യൂറോപ്യന്‍ വന്യ bison ന്റെ അവസാനത്തെ ആവാസ വ്യവസ്ഥയാണ്. അത് ഇപ്പോള്‍ 1.8 ലക്ഷം ഘന മീറ്റര്‍ തടിവെട്ടാനുള്ള പോളണ്ടിലെ സര്‍ക്കാരിന്റെ തീരുമാനത്താല്‍ ഭീഷണിയിലാണ്. അതിനിടക്ക് ഫിന്‍ലാന്റിലെ സര്‍ക്കാര്‍ അപ്രതീക്ഷിതമായി പുതിയ ഒരു വന നിയമം കൊണ്ടുവരുന്നു. അത് പ്രകാരം Finnish Lapland ലെ അവസാനത്തെ പഴയ കാടുകള്‍ക്ക് ഭീഷണിയിലാഴ്ത്തിക്കൊണ്ട് അഭൂതപൂര്‍വ്വമായ ഭൂമി തട്ടിയെടുക്കല്‍ … Continue reading സാമി ആദിവാസി ജനങ്ങളെ കുടിയെഴുപ്പിക്കുന്നത്

വംശനാശം നേരിടുന്ന ഈ പക്ഷികള്‍ അവയുടെ പാട്ട് മറന്ന് പോയി

മഞ്ഞ വാലും കറുപ്പും വെളുപ്പും നെഞ്ചുമുള്ള honeyeater പാട്ട് പാടുന്ന ചെറിയ പക്ഷികളാണ്. ആസ്ട്രേലിയയില്‍ അവ ഒരുകാലത്ത് നൂറുകണക്കിന് പറന്നിരുന്നെങ്കിലും ഇന്ന് അവയുടെ എണ്ണം വെറും 300 ല്‍ താഴെയാണ്. ഇവയുടെ മൂന്നിലൊന്ന് ഇപ്പോള്‍ അവരുടെ പരമ്പരാഗത പാട്ടിന്റെ വേറൊരു വകഭേദമാണ് പാടുന്നത് എന്ന് ഗവേഷകര്‍ കണ്ടെത്തി. വേറെ ഒരു 12% എണ്ണം honeyeater പാട്ടുകളേ പാടുന്നില്ല. വ്യത്യസ്ഥ സ്പീഷീസുകളുടെ പാട്ടുകളാണ് അവ അനുകരിക്കുന്നത്. അത് പക്ഷികള്‍ക്ക് മോശം കാര്യമാണ്. കാരണം പരമ്പരാഗതമായ പാട്ട് പാടുന്നവയെ അപേക്ഷിച്ച് … Continue reading വംശനാശം നേരിടുന്ന ഈ പക്ഷികള്‍ അവയുടെ പാട്ട് മറന്ന് പോയി

കോടീശ്വരന്‍മാര്‍ എന്തുകൊണ്ടാണ് കാലാവസ്ഥാമാറ്റത്തെ ഭയക്കുന്നത്?

3 കോടി ചത്ത മരങ്ങള്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയെ കൂടുതല്‍ വഷളാക്കുന്നു

വരള്‍ച്ചയും കാലാവസ്ഥമാറ്റവും കാലിഫോര്‍ണിയയിലെ വേനല്‍കാല കാട്ടുതീ കാലത്തെ അമിതമാക്കുന്നു. അഭൂതപൂര്‍വ്വമായി മരങ്ങള്‍ നശിക്കുന്നതിനെ കൈകാര്യം ചെയ്യാന്‍ അഗ്നിശമന സേന ദശലക്ഷക്കണക്കിന് ഡോളര്‍ സാമഗ്രികകള്‍ ശേഖരിച്ചു. സംസ്ഥാനം മൊത്തം വരള്‍ച്ചയാലും കീടങ്ങളാലും നശിച്ച ഈ 3 കോടി മരങ്ങളെ നീക്കം ചെയ്യാനായി കാലിഫോര്‍ണിയ അടുത്തകാലത്ത് $60 ലക്ഷം ഡോളറിന്റെ chippers, mobile sawmills, portable incinerators മറ്റ് ഉപകരണങ്ങളും ആണ് വാങ്ങിയത്. — സ്രോതസ്സ് grist.org | 2016

അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയുടെ 2000km ന്റെ ചിത്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ ഒരു പഠനത്തില്‍ നിന്ന് കഴിഞ്ഞ 40 വര്‍ഷങ്ങളായി 1000 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞ് നഷ്ടപ്പെട്ടത് വ്യക്തമാകുന്നു. ഈ കാലയിടയില്‍ ഇത്രയേറെ മഞ്ഞ നഷ്ടപ്പെട്ടത് ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. ആഗോള സമുദ്ര നിരപ്പ് ഉയര്‍ച്ചയുടെ മെച്ചപ്പെട്ട കണക്കെടുപ്പെടുക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. University of Edinburgh ലെ ഗവേഷകരാണ് നാസയും United States Geological Survey (USGS) ഉം European Space Agency (ESA) ഉം എടുത്ത ഉപഗ്രഹ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു