പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല

ജമ്മു കാശ്മീരിലെ Udhampur ല്‍ നിന്ന് Banihal ലേക്കുള്ള National Highway 44 ന്റെ നാല് വരി പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതിപരമായ ലംഘനങ്ങളുടെ പേരില്‍ National Highway Authority of India (NHAI) യെ National Green Tribunal (NGT) ശകാരിച്ചു. നിയമവിരുദ്ധവും അശാസ്ത്രീയവുമായി സൈറ്റില്‍ അവശിഷ്ടങ്ങള്‍ തള്ളുന്നതും ഉപേക്ഷിക്കുന്നതിന്റേയും കാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷം NHAI പ്രത്യക്ഷമായ ഒന്നും ചെയ്തിട്ടില്ല എന്ന് കോടതി ശ്രദ്ധിച്ചു. അതിനെക്കുറിച്ച് ഒരു കൂട്ടം ഉത്തരവുകള്‍ NGT നല്‍കിയിട്ടും ആണിത്. … Continue reading പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല →

ആരാവലി വന പ്രദേശത്ത് സുപ്രീംകോടതി 10,000 വീടുകള്‍ നീക്കം ചെയ്തു

ഹരിയാനയോടും ഫരീദബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും ആരാവലി വന പ്രദേശത്തെ എല്ലാ കൈയ്യേറ്റങ്ങളും ഒഴുപ്പിക്കാനും 10,000 വീടുകള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂമി കൈയ്യറ്റക്കാര്‍ക്ക് നിയമ പരിരക്ഷ കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ജസ്റ്റീസ് A.M. Khanwilkar ന്റേയും Dinesh Maheshwari ന്റേയും ബഞ്ചാണ് ഈ വിധി പറഞ്ഞത്. Faridabad ജില്ലയിലെ Lakarpur Khori ഗ്രാമത്തിന് അടുത്തുള്ള എല്ലാ കൈയ്യേറ്റങ്ങളും ആറ് ആഴ്ചക്ക് അകം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് thewire.in | 07/Jun/2021

സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി

കഴിഞ്ഞ 50 വര്‍ഷങ്ങളായി തുറന്ന സമുദ്രത്തില പൂജ്യം ഓക്സിജനുള്ള ജലത്തിന്റെ അളവ് നാലിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ്. തീരക്കടലില്‍ ഓക്സിജന്‍ കുറഞ്ഞയിടം 1950 ന് ശേഷം 10-മടങ്ങായി വര്‍ദ്ധിച്ചു. ഭൂമിക്ക് ചൂട് വര്‍ദ്ധിക്കുന്നതോടെ ഈ പ്രദേശങ്ങള്‍ക്ക് പുറത്തും ഓക്സിഡന്റെ അളവ് കുറയും എന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. ഇത് തടയാന്‍ ലോകം അത്യാവശ്യമായി കാലാവസ്ഥ മാറ്റത്തേയും പോഷക മലിനീകരണത്തേയും ഇല്ലാതാക്കണം. ഭൂമിയിലെ ഓക്സിജന്റെ പകുതിയും വരുന്നത് സമുദ്രത്തില്‍ നിന്നാണ്. എന്നിരുന്നാലും പോഷകങ്ങള്‍ കൂടുന്നതും കാലാവസ്ഥ മാറ്റവും കാരണം സമുദ്ര ജിവിതം നിലനിര്‍ത്താനാകാത്ത … Continue reading സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി →

1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി

മുമ്പ് സംശയിച്ചിരുന്നതിനേക്കാള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സാദ്ധ്യതയെക്കുറിച്ചുള്ള വ്യക്തമായ മുന്നറീപ്പ് ഫോസിലിന്ധന കമ്പനികള്‍ക്ക് കൊടുത്തിരുന്നു എന്ന് പുതിയതായി കണ്ടെത്തിയ വിപുലമായ രേഖകള്‍ കാണിക്കുന്നു. വളരെ കാലം മുമ്പേ കമ്പനികള്‍ക്ക് ഈ അപകടത്തെക്കുറിച്ച് അറിയാമായിരുന്നു എന്നത് ഇനിമുതല്‍ ഒരു രഹസ്യമല്ല എന്നാണ് Center for International Environmental Law (CIEL) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ ശാസ്ത്രത്തെ അടിച്ചമര്‍ത്താനും ആഗോളതപനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനും വിശാലമായ വ്യവസായം നടത്തിയ ശ്രമം കൂടുതല്‍ … Continue reading 1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി →

ക്രില്ലുകള്‍ അന്റാര്‍ക്ടിക് ജലത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു

Weddell Sea മുതല്‍ അന്റാര്‍ക്ടിക് മുനമ്പ് വരെയുള്ള കടലിലാണ് അന്റാര്‍ക്ടിക് ക്രില്ലുകള്‍ കൂടുതലും കാണപ്പെടുന്നത്. വിവിധ തിമിംഗല, സീല്‍, പെന്‍ഗ്വിന്‍ സ്പീഷീസുകള്‍ക്ക് അവ ആഹാരമാണ്. ശോഷിച്ച വര്‍ഷങ്ങളില്‍ അവ മറ്റ് ആഹാര സ്രോതസ്സുകള്‍ കണ്ടെത്തുമെങ്കിലും അവ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ അന്റാര്‍ക്ടിക് ക്രില്ലുകളുടെ എണ്ണം 70% - 80% വരെ കുറഞ്ഞിരുന്നു. കാലാവസ്ഥ മാറ്റമാണോ അതിന് കാരണം എന്നതില്‍ ഗവേഷകര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. സമുദ്ര താപനില വര്‍ദ്ധിക്കുന്നതും, മഞ്ഞിന്റെ ആവരണം … Continue reading ക്രില്ലുകള്‍ അന്റാര്‍ക്ടിക് ജലത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു →

വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം

Royal Dutch Shell ന് എതിരായ ചരിത്രപരമായ കോടതി കേസില്‍ ഇന്നലെ നെതല്‍ലാന്റ്സിലെ വക്കീലന്‍മാര്‍ വിജയിച്ചു. താപനില വര്‍ദ്ധനവ് 1.5 ഡിഗ്രിക്ക് താഴെ നിര്‍ത്തുക എന്ന Paris Agreement ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ അവരുടെ ആഗോള പ്രവര്‍ത്തനങ്ങളെ കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടു. 2030 ആകുമ്പോഴക്കും Shell ന്റെ തന്നെയും അവരുടെ ഉപഭോക്താക്കളുടേയും ഹരിതഗൃഹവാതക ഉദ്‌വമനം 2019 ലെ നിലയില്‍ നിന്നും 45% കുറച്ചങ്കിലേ ഈ ലക്ഷ്യം നേടാനാകൂ. അതോടൊപ്പം ശക്തമായ കാലാവസ്ഥ നടപടികള്‍ എടുക്കണമെന്ന് ExxonMobil ന്റേയും … Continue reading വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം →

താപവുമായി ബന്ധപ്പെട്ട മൂന്നിലൊന്ന് മരണങ്ങളില്‍ ആഗോളതപനം ഇപ്പോള്‍തന്നെ ഉത്തരവാദിയാണ്

1991 - 2018 കാലത്ത് താപം കാരണമുണ്ടായ എല്ലാ മരണങ്ങളിലും മൂന്നിലൊന്ന് മനുഷ്യന്‍ ഉണ്ടാക്കിയ ആഗോളതപനം പ്രധാന പങ്ക് വഹിച്ചു എന്ന് Nature Climate Change ല്‍ വന്ന ലേഖനം പറയുന്നു. മൊത്തത്തില്‍ അടുത്ത കാലത്തെ വേനല്‍കാലത്ത് നടന്ന താപവുമായി ബന്ധപ്പെട്ട മരണങ്ങളുടെ 37% ഭൂമി ചൂടാകുന്നതുകൊണ്ടാണ് എന്ന് കണക്കാക്കിയിരിക്കുന്നു. ഇതുവരെ ആഗോള ശരാശരി താപനില 1°C മാത്രമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഉദ്‌വമനം തുടര്‍ന്നും വര്‍ദ്ധിച്ചാല്‍ ഉണ്ടാകുന്ന താപനില വര്‍ദ്ധനവിന്റെ ഒരു ചെറിയ അംശം മാത്രമാണത്. ആഗോള തപനം … Continue reading താപവുമായി ബന്ധപ്പെട്ട മൂന്നിലൊന്ന് മരണങ്ങളില്‍ ആഗോളതപനം ഇപ്പോള്‍തന്നെ ഉത്തരവാദിയാണ് →

പരാഗണത്തിന്റെ മൂല്യവും സാമ്പത്തികശാസ്ത്രവും

Annual Review of Resource Economics ല്‍ University of Maryland (UMD) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ട് സാമ്പത്തികവും പാരിസ്ഥിതികവും ആയ വീക്ഷണത്തിലൂടെയുള്ള പരിശോധിക്കുന്ന പരാഗണത്തിന്റെ മൂല്യത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് വെളിച്ചം വീശുന്നു. പരാഗണകാരികള്‍ ആരോഗ്യമുള്ള ജൈവവ്യവസ്ഥയുടെ നിര്‍ണ്ണായകമായ ഘടകം മാത്രമല്ല, ചില പ്രത്യേക ആഹാരം ഉത്പാദിപ്പിക്കാനും വിളകളുടെ വിളവ് കൂട്ടാനും അവ അവശ്യമാണ്. പ്രാദേശികവും വന്യ പരാഗകാരികളും (തേനീച്ചകളുടെ സ്പീഷീസുകള്‍, മറ്റ് കീടങ്ങള്‍, മൃഗങ്ങള്‍, എന്തിന് കാറ്റും) വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെങ്കിലും, കാര്‍ഷിക ഉല്‍പ്പന്നങ്ങളിലെ … Continue reading പരാഗണത്തിന്റെ മൂല്യവും സാമ്പത്തികശാസ്ത്രവും →