— സ്രോതസ്സ് treehugger.com | Ken Avidor | May 17, 2019
വിഭാഗം: പരിസ്ഥിതി
അമേരിക്കക്കാര്‍ പ്രതിവര്‍ഷം 70,000 സൂഷ്മ പ്ലാസ്റ്റിക്ക് കണികള്‍ അകത്താക്കുന്നു
1940കളില്‍ പ്ലാസ്റ്റിക്കിന്റെ വന്‍തോതിലെ ഉത്പാദനം തുടങ്ങിയതിന് ശേഷം ലോകം മുഴവന്‍ പല ആവശ്യങ്ങള്‍ക്കുള്ള പോളിമറുകള്‍ വ്യാപിക്കുകയുണ്ടായി. പല രീതിയിലും നമ്മുടെ ജീവിതം എളുപ്പത്തിലാക്കിയെങ്കിലും ആ പദാര്‍ത്ഥത്തെ ഉപേക്ഷിക്കുന്നത് വളര്‍ന്ന് വരുന്ന പ്രശ്നമാണ്. ശരാശരി അമേരിക്കക്കാര്‍ പ്രതിവര്‍ഷം 70,000 സൂഷ്മ പ്ലാസ്റ്റിക്ക് കണികള്‍ അകത്താക്കുന്നു എന്നാണ് ACS ജേണലായ Environmental Science & Technology ലെ ഗവേഷകര്‍ കണക്കാക്കുന്നത്. എന്നാലും ഇതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ എന്തെന്നും ഇപ്പോഴും വ്യക്തമല്ല. — സ്രോതസ്സ് acs.org | Jun 5, 2019
സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു
സ്വിസ് ബാങ്കുകള്‍ ഫോസിലിന്ധനങ്ങള്‍ക്ക് വായ്പ കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സൂറിച്ചിലെ Credit Suisse, ബേസലിലെ UBS എന്നീ ബാങ്കുകള്‍ക്ക് മുമ്പില്‍ സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കാലാവസ്ഥാ മാറ്റത്തെ വേഗത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനായായാണ് അവര്‍ സത്യാഗ്രഹ സമരം നടത്തിയത്. അവര്‍ ഗതാഗതം തടയുകയും Zurich ലെ Parade Square ലെ കാഴ്ചക്കാരേയും Bahnhofstrasse ആഡംബര ഷോപ്പിങ് സ്ഥലത്ത് തടസങ്ങളുണ്ടാക്കുകയും ചെയ്തു. Swiss police officers detain environmental activists blocking the … Continue reading സ്വിസ് പോലീസ് കാലാവസ്ഥാ പ്രതിഷേധക്കാരെ സൂറിച്ചിലെ ബാങ്കിന് മുമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തു
വെല്‍ഷ് ഗ്രാമക്കാരാണ് ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥ അഭയാര്‍ത്ഥികള്‍
ഒരു Welsh തീരപ്രദേശ ഗ്രാമത്തിലെ നിവാസികള്‍ ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ത്ഥികളാകാന്‍ പോകുന്നു. സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ Fairbourne ലെ നിവാസികളായ 850 പേര്‍ Gwynedd Council എന്ന പ്രദേശിക സമിതിയില്‍ അടുത്ത മാസം കൂടിയിരിപ്പ് നടത്തി 2054 ന് അകം ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരക്കാന്‍ പോകുന്നു. — സ്രോതസ്സ് commondreams.org | May 27, 2019 അപ്പോള്‍ ചെറായിക്കാര്‍കക് വികസനം കൊടുക്കേണ്ടേ?
പായ് വഞ്ചിയില്‍ ആയിരിക്കും ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കയിലെ കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത്
കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് പോകാനായി അറ്റ്‌ലാന്റിക് മുറിച്ച് കടക്കുന്നത് പായ് വഞ്ചിയിലായിരിക്കുമെന്ന് അറിയിച്ചു. ഈ പായ് വഞ്ചിയില്‍ (Malizia II) സോളാര്‍ പാനലുകള്‍ പിടിപ്പിച്ചിട്ടുണ്ട്. വെള്ളത്തിനടിയില്‍ പങ്കായവുമുണ്ട്(turbines). ആഗസ്റ്റ് പകുതിയോടെ യാത്ര തുടങ്ങുമെന്നാണ് കരുതുന്നത്. വലിയ തോതിലുള്ള കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ അവിടെ തുടക്കം കുറിക്കും. സെപ്റ്റംബര്‍ 20, 27 ന് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ പ്രവര്‍ത്തന സമ്മേളനത്തില്‍ അവര്‍ പ്രസംഗിക്കും. — സ്രോതസ്സ് borisherrmannracing.com | 29 Jul … Continue reading പായ് വഞ്ചിയില്‍ ആയിരിക്കും ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കയിലെ കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത്
ബ്രസിലീലെ കോണ്‍ഗ്രസ് ഫുണായ് ഭൂമിയുടെ അതിരുതിരിക്കല്‍ അധികാരം തിരിച്ചെടുത്തു
ആദിവാസികളുടെ സംരക്ഷിത ഭൂമിയില്‍ മേലുള്ള തീരുമാനമെടുക്കാനുള്ള അധികാരം കാര്‍ഷിക മന്ത്രാലയത്തിന് നല്‍കിയ തീവൃ വലതുപക്ഷ പ്രസിഡന്റായ Jair Bolsonaroയുടെ നിയമം ബ്രസീലിലെ ദേശീയ കോണ്‍ഗ്രസ് റദ്ദാക്കി. അങ്ങനെ ബ്രിസീലിലെ ആദിവാസി കാര്യാലയമായ Funai ന് ആ അധികാരം തിരികെ കിട്ടിയിരിക്കുന്നു. ആദിവാസികളും സാമൂഹ്യപ്രവര്‍ത്തകരും ഈ മാറ്റത്തെ “വലിയ വിജയം” എന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനില്‍ പറഞ്ഞിട്ടുള്ള ആദിവാസികളുടെ അവകാശം നിറവേറ്റുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെക്കുറിച്ച് വ്യാകുലതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. — സ്രോതസ്സ് news.mongabay.com | 5 Jun 2019
വായൂ മലിനീകരണം കുട്ടിക്കാലത്തെ ആകാംഷയുമായി ബന്ധപ്പെട്ടിരിക്കുന്നു
ആസ്മ, ശ്വാസകോശ രോഗങ്ങള്‍, അതുപോലെ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുമായി വായൂ മലിനീകരണം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇതിനകം നന്നായി തെളിയിക്കപ്പെട്ട ഒരു കാര്യമാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകള്‍ വായൂമലിനീകരണത്താല്‍ കൊല്ലപ്പെടുന്നു. ഗതാഗതവുമായി ബന്ധപ്പെട്ട വായൂ മലിനീകരണവും (TRAP) കുട്ടിക്കാലത്തെ ആകാംഷയും തമ്മിലുള്ള ബന്ധം ആണ് University of Cincinnati ഉം Cincinnati Children's Hospital Medical Center ഉം നടത്തിയ പുതിയ പഠനത്തില്‍ വിഷയമായി തെരഞ്ഞെടുത്തത്. ശൈശവ കാലത്തെ neurochemistry എങ്ങനെ … Continue reading വായൂ മലിനീകരണം കുട്ടിക്കാലത്തെ ആകാംഷയുമായി ബന്ധപ്പെട്ടിരിക്കുന്നു
ആഗോളതപനത്തോടൊപ്പം പേമാരി ഒരു സാധാരണ സംഭവമാകും
പെട്ടെന്നുള്ള വെള്ളപ്പൊക്കം, നാശം, ജല രോഗങ്ങളുടെ വ്യാപനം എന്നിവയിലേക്ക് നയിക്കുന്ന പേമാരിയുണ്ടാകുന്നതിന്റെ എണ്ണം ലോകം മൊത്തം കഴിഞ്ഞ 50 വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരികയാണ് എന്ന് University of Saskatchewan (USask) ലെ Global Institute for Water Security നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ക്യാനഡ, യൂറോപ്പ്, അമേരിക്കയുടെ മദ്ധ്യപടിഞ്ഞാറ് വടക്ക് കിഴക്ക് പ്രദേശങ്ങള്‍, വടക്കന്‍ ആസ്ട്രേലിയ, പടിഞ്ഞാറന്‍ റഷ്യ, ചൈനയുടെ ഭാഗങ്ങള്‍, എന്നിവിടങ്ങളില്‍ 'തീവൃ പേമാരി സംഭവങ്ങള്‍' കൂടുതല്‍ നടക്കുന്നു. ആഗോള തപനത്തോടെ അന്തരീക്ഷത്തിന്റെ ചൂട് വര്‍ദ്ധിക്കുന്നത് … Continue reading ആഗോളതപനത്തോടൊപ്പം പേമാരി ഒരു സാധാരണ സംഭവമാകും
കൊടുംകാറ്റ് ഹാര്‍വിയുടെ കാലാവസ്ഥാ മാറ്റ ബന്ധം
മാര്‍ച്ചിലെ ചൂട് കാരണം അലാസ്കയില്‍ 8 പേര്‍ മരിക്കുകയും മല്‍സ്യബന്ധനം തകരാറിലാവുകയും ചെയ്തു
In March 2019, the Bering Sea had less ice than in April 2014. (Photo: U.S. National Oceanic and Atmospheric Administration) Hakai Magazine ല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ Tim Lydon റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അമേരിക്കയുടെ ഏറ്റവും വടക്കുള്ള സംസ്ഥാനത്ത് ശരാശരി താപനില 11 °C കൂടി. ആര്‍ക്ടിക്കില്‍ അതുണ്ടാക്കുന്ന നാശം വളരെ തീവൃമാണ്. മാര്‍ച്ച് 30 ന് താപനില സാധാരണയുള്ളതിനേക്കാള്‍ 22 °C വര്‍ദ്ധിച്ച് 3 °C ല്‍ എത്തി. … Continue reading മാര്‍ച്ചിലെ ചൂട് കാരണം അലാസ്കയില്‍ 8 പേര്‍ മരിക്കുകയും മല്‍സ്യബന്ധനം തകരാറിലാവുകയും ചെയ്തു