പെട്രോകെമിക്കല്‍ ഫാക്റ്ററിയിലെ വലിയ തീപിടുത്തത്തിന് ശേഷം പുക സമൂഹത്തെ പൊതിഞ്ഞു

https://www.democracynow.org/images/headlines/34/46634/quarter_hd/h13-petrochemical-fire.jpg ടെക്സാസില്‍ Houston ന് സമീപമുള്ള Deer Park ലെ ഒരു പെട്രോകെമിക്കല്‍ ഫാക്റ്ററിയിലെ വലിയ തീപിടുത്തമുണ്ടായി. തീ വേഗം അണച്ചെങ്കിലും കട്ടിയുള്ള സമീപ പ്രദേശങ്ങളെ പുതപ്പിച്ചു. അടുത്തുള്ള സ്കൂളുകള്‍ക്ക് അവധി കൊടുത്തു. ആളുകള്‍ വീടിന് പുറത്ത് പോകരുത് എന്ന നിര്‍ദ്ദേശം കൊടുത്തു. “തുടരുന്ന പെട്രോകെമിക്കല്‍ ദുരന്തങ്ങളിലൂടെയാണ് നാം ജീവിക്കുന്നത്. നാം ശ്വസിക്കുന്ന രുചിക്കുന്ന വിഷം കൊണ്ട് നമുക്കോ കുട്ടികള്‍ക്കോ ഒരു രോഗവും വരില്ല എന്ന നിലപാടാണ് സര്‍ക്കാരിന്. ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സത്യസന്ധരാകണം. ITCയെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം,” … Continue reading പെട്രോകെമിക്കല്‍ ഫാക്റ്ററിയിലെ വലിയ തീപിടുത്തത്തിന് ശേഷം പുക സമൂഹത്തെ പൊതിഞ്ഞു

വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത്

കഴിഞ്ഞ ആഴ്ച ഒരു പ്രായം കുറഞ്ഞ ഒരു തിമിംഗലം ഫിലിപ്പീന്‍സിലെ Mindanao Island ന് സമീപം 'gastric shock'കാരണം ചത്തടിഞ്ഞു. Davao Cityയിലെ D’Bone Collector Museum ത്തിലെ ഗവേഷകര്‍ ഒരു ഓടോപ്സി നടത്തി. അവര്‍ അതിന്റെ വയറ്റില്‍ നിന്ന് 40 കിലോ പ്ലാസ്റ്റിക്ക് പുറത്തെടുത്തു. അതില്‍ 16 അരിച്ചാക്ക്, വാഴത്തോട്ടത്തിലെ പോലുള്ള 4 ബാഗ്, ധാരാളം ഷോപ്പിങ്ങ് ബാഗുകള്‍ എന്നിവ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഗതിയല്ല. — സ്രോതസ്സ് treehugger.com | Mar 19, 2019 … Continue reading വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത്

അമിതമായ നൈട്രജന്‍ ഓക്സൈഡ് ഉദ്‌വമനം കാരണം ഫിയറ്റ് ക്രൈസ്‌ലര്‍ 9.6 ലക്ഷം കാറുകള്‍ തിരിച്ച് വിളിക്കുന്നു

അമേരിക്കയിലേയും ക്യാനഡയിലേയും ഉദ്‌വമന മാനദണ്ഡങ്ങള്‍ പാലിക്കാത്ത 965,000 എണ്ണ വണ്ടികള്‍ തിരിച്ച് വിളിക്കാന്‍ Fiat Chrysler Automobiles NV തീരുമാനിച്ചു. അവയുടെ catalytic converters മാറ്റിവെക്കും. പരിധിയിലധികമാണ് nitrogen oxide (NOx) മലിനീകരണം ഈ വാഹനങ്ങളുണ്ടാക്കുന്നത്. കാലിഫോര്‍ണിയയിലെ ambient ഓസോണിന്റേയും സൂഷ്മ കണികകളുടേയും പ്രധാന സ്രോതസ് NOx ആണ്. അതിനാല്‍ ആസ്മ വര്‍ദ്ധിക്കുയും, ഹൃദ്രോഗങ്ങളും ശ്വാസകോശ രോഗങ്ങളും ഉണ്ടാകുകയും ചെയ്യുന്നു എന്ന് CARB പറയുന്നു. — സ്രോതസ്സ് reuters.com | Mar 13, 2019

ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു

ദുരന്തകരമായ ആഗോള തപനത്തിന്റെ ദോഷങ്ങളുടെ പേരില്‍ ദൈര്‍ഘ്യമുള്ള പ്രതിഷേധം നടത്താന്‍ ധൈര്യമുള്ള ഒരു ആളായി Alexandria Villasenor നെ കണ്ടാല്‍ തോന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ ഈ 13 വയസുകാരി ആഗോളതപനത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ബോര്‍ഡുകളുമായി എല്ലാ വെള്ളിയാഴ്ചയും ചിലവഴിക്കുന്നു. “ആഗോളതപനമാണ് നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് എന്റെ തലമുറക്ക് അറിയാം. ഈ നേതാക്കന്‍മാരെ പ്രവര്‍ത്തി ചെയ്യാന്‍ വേണ്ടി … Continue reading ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു

വായൂ മലിനീകരണം കാരണം യൂറോപ്പിലെ ആളുകള്‍ ഭയങ്കരമായ തോതില്‍ കൊല്ലപ്പെടുന്നു

പുതിയ പഠനം അനുസരിച്ച് പ്രതിവര്‍ഷം 8 ലക്ഷം ആളുകള്‍ പ്രായമെത്തുന്നതിന് മുമ്പ് വായൂ മലിനീകരണം കാരണം മരിക്കുന്നു. ലോകം മൊത്തം 88 ലക്ഷം ആളുകളാണ് വൃത്തികെട്ട വായൂ കാരണം മരിക്കുന്നതെന്ന് മുമ്പത്തെ ഒരു പഠനം വ്യക്തമാക്കിയതായിരുന്നു. European Heart Journal ലാണ് പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉടനടി ഉപേക്ഷിക്കണമെന്ന് പഠനം നടത്തിയ ഗവേഷകര്‍ ശുപാര്‍ശ ചെയ്തു. കൂടുതല്‍ വായു മലിനീകരണവും വരുന്നത് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ അവ മാറ്റി മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം … Continue reading വായൂ മലിനീകരണം കാരണം യൂറോപ്പിലെ ആളുകള്‍ ഭയങ്കരമായ തോതില്‍ കൊല്ലപ്പെടുന്നു

9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ #FridaysForFuture നെ പിന്‍തുണക്കുന്നു

ചെറുപ്പക്കാരുടെ സംഘം ഉന്നയിക്കുന്ന കാലാവസ്ഥാ പ്രവര്‍ത്തി അടിയന്തിരമായി ചെയ്യണമെന്ന് 9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ ആവശ്യപ്പെട്ടു. ഒരു കാലാവസ്ഥാ പ്രവത്തിയിലേക്ക് നയിക്കാനായി കൂട്ടം ചേരുന്നതിന് അവര്‍ FridayForFutures എന്ന മുദ്രാവാക്യത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി കാലാവസ്ഥാ പ്രതിഷേധക്കാരുടെ നേതാക്കളെ അവര്‍ ക്ഷണിച്ചു. ആഗോളതപനത്തെ എങ്ങനെ മറികടക്കാനാകുമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ചെറുപ്പക്കാരില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് Paris, Milan, Sydney, Austin, Philadelphia, Portland, Oslo, Barcelona, Montreal എന്നീ നഗരങ്ങളിലെ മേയര്‍മാര്‍ ഒരു പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഐക്യരാഷ്ട്ര … Continue reading 9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ #FridaysForFuture നെ പിന്‍തുണക്കുന്നു

സോളമന്‍ ദ്വീപ് എണ്ണ ചോര്‍ച്ച ലോക പൈതൃക സ്ഥലത്തിന് ഭീഷണിയാകുന്നു

കഴിഞ്ഞ മാസം ഒരു പരിസ്ഥിതി പ്രതിസന്ധി സാവധാനം സോളമന്‍ ദ്വീപിന് സമീപമുണ്ടായി. ബോക്സൈറ്റ് കൊണ്ടുപോകുന്ന ഒരു ചരക്ക് കപ്പല്‍ UNESCOയുടെ World Heritage site ന് സമീപം എണ്ണ ചോര്‍ത്താന്‍ തുടങ്ങി. ഫെബ്രുവരി 5ന് ആണ് 700 ടണ്‍ fuel oil കയറ്റിയ കപ്പല്‍ Rennell Islands ന് സമീപം മണല്‍ത്തിട്ടിലിടിച്ചപ്പോഴാണ് ദുരന്തം തുടങ്ങിയത്. ആസ്ട്രേലിയന്‍ സര്‍ക്കാര്‍ പറയുന്നത് പ്രകാരം എണ്ണ ചോര്‍ച്ച ഇപ്പോള്‍ 6 കിലോമീറ്ററില്‍ അധികം സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നു. തൊട്ടടുത്തുള്ള ലോക പൈതൃക സ്ഥലത്തേക്ക് … Continue reading സോളമന്‍ ദ്വീപ് എണ്ണ ചോര്‍ച്ച ലോക പൈതൃക സ്ഥലത്തിന് ഭീഷണിയാകുന്നു