Great Barrier Reef ന് 89% നാശം സംഭവിച്ചു

Great Barrier മണല്‍ത്തിട്ടിലെ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി 2016 ലേയും 2017 ലേയും വെളുപ്പിക്കലില്‍ നാശമുണ്ടായി. അതിനാല്‍ പുതിയ പവിഴപ്പുറ്റുകളുടെ ചരിത്രപരമായി ഏറ്റവും കുറഞ്ഞ തോതിലാകുക മാത്രമല്ല പവിഴപ്പുറ്റ് സ്പീഷീസുകളുടെ തരത്തിലും മാറ്റങ്ങളുണ്ടായി. Nature ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ത്തിട്ട് മൊത്തത്തില്‍ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കുറവുണ്ടായി എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കി. മണല്‍ത്തിട്ടിന്റെ തെക്കെ അറ്റത്ത് പുതിയ പവിഴപ്പുറ്റുകളില്‍ ചെറിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അവിടെ വെളുപ്പിക്കലുണ്ടായില്ല. — സ്രോതസ്സ് theguardian.com … Continue reading Great Barrier Reef ന് 89% നാശം സംഭവിച്ചു

ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു

Baleen whales ആയ humpbacks പാട്ടുകളുപയോഗിച്ചാണ് ആശയവിനിമയം, ആഹാര തെരയല്‍, ഇണയെക്കണ്ടെത്തല്‍, സഞ്ചാരം തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. എന്നാല്‍ ജപ്പാനില്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാരണം അവയുടെ ശബ്ദം മുങ്ങിപ്പോകുന്നു. PLOS ONE ല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം കടല്‍ ജീവനില്‍ ഇടപെടുന്ന മനുഷ്യരുണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പുതിയ തെളിവുകള്‍ കൂട്ടിച്ചേര്‍ത്തു. കപ്പലുകള്‍, സൈനിക സോണാര്‍, കടലിനടിയിലെ നിര്‍മ്മാണങ്ങള്‍, എണ്ണ പ്രകൃതിവാതകത്തിന് വേണ്ടിയുള്ള പൊട്ടിക്കലുകള്‍ തുടങ്ങിയ വര്‍ദ്ധിച്ച് വരുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ കൂടുതല്‍ ശബ്ദമുഖരിതമാണ്. വിവിധ … Continue reading ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു

ശാന്തിവനത്തെ വിട്ടുതരില്ല

ശാന്തിവനത്തെ രക്ഷിക്കാൻ കലക്ടറോ വനംവകുപ്പോ ഇല്ല. KSEB യുടെ ഗുണ്ടായിസത്തിന്, ചതിക്ക് കൂട്ടുനിൽക്കുന്നവരായി ജില്ലാ ഭരണകൂടം മാറി. ഈ അവസരത്തില്‍ എല്ലാവരും ചേർന്നു് നാളെ മുതൽ പ്രതിഷേധം ശക്തമാക്കുന്നു. 9.5.2019 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ശാന്തിവനം സംരക്ഷണ സംഗമം.. വടക്കൻ പറവൂരിനടുത്ത് വഴിക്കുളങ്ങരയിൽ . മുഴുവൻ ആളുകളും ശാന്തി വനത്തിലേക്ക് എത്തണമെന്നു് അഭ്യർത്ഥിക്കുന്നു. ശാന്തിവനം സംരക്ഷണ സമിതി വഴി: ആലുവയിൽ നിന്ന് പറവൂർ. പറവൂരിൽ നിന്നു് വരാപ്പുഴ വഴിയുള്ള എറണാകുളം വണ്ടിയിൽ വഴിക്കുളങ്ങര സ്റ്റോപ്പില്‍ നിന്ന് … Continue reading ശാന്തിവനത്തെ വിട്ടുതരില്ല

വായൂ മലിനീകരണം 6 ലക്ഷം കുട്ടികളെ 2016 ല്‍ കൊന്നു

വായൂ മലിനീകരണം കാരണം 6 ലക്ഷം കുട്ടികള്‍ 2016 ല്‍ നേരത്തെ മരിച്ചു എന്ന് ലോകാരോഗ്യസംഘടനയുടെ (WHO) റിപ്പോര്‍ട്ടില്‍ പറയുന്നു. 15 വയസിന് താഴെയുള്ള 93% ആളുകളും - 180 കോടി കുട്ടികള്‍ - വിഷമയമായ വായുവാണ് ശ്വസിക്കുന്നത്. വീട്ടിലേയും പുറത്തേയും വായൂ മലിനീകരണം കാരണം പ്രതിവര്‍ഷം 70 ലക്ഷം ആളുകള്‍ കുറഞ്ഞ പ്രായത്തില്‍ തന്നെ മരിക്കുന്നതായി WHO റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടികളാണ് കൂടുതല്‍ ദുര്‍ബലര്‍. കാരണം അവരുടെ ശ്വസന, നാഡി, ഹൃദയ, പ്രതിരോധ വ്യവസ്ഥകളെല്ലാം … Continue reading വായൂ മലിനീകരണം 6 ലക്ഷം കുട്ടികളെ 2016 ല്‍ കൊന്നു

ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

പ്രിയപ്പെട്ടവരേ, വടക്കൻ പറവൂരിനടുത്ത് കോട്ടുവള്ളി പഞ്ചായത്തിൽ പെട്ട വഴിക്കുളങ്ങരയിൽ ദേശീയപാതയുടെ ഓരത്ത് ശാന്തിവനം എന്ന പേരിലുള്ള സ്വകാര്യ സംരക്ഷിത വനത്തെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതു സമൂഹം ചർച്ച ചെയ്യുന്നുണ്ടല്ലോ. ശാന്തി വനത്തിലൂടെയാണ് KSEB യുടെ മന്നം ചെറായി 110 K V ലൈൻ കൊണ്ടു പോകുന്നത്. ശാന്തിവനത്തിനകത്തു കടക്കാതെ ലൈൻ കടന്നു പോകാൻ കൂടുതൽ സൗകര്യപ്രദമായ ഇടം ഉണ്ടെന്നിരിക്കെ അപൂർവ്വ ജൈവ വൈവിധ്യ കലവറയായ ഈ പച്ചപ്പിനെ സംരക്ഷിക്കാമായിരുന്നു. മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉൾക്കൊള്ളുന്ന … Continue reading ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

ആര്‍ക്ടിക്കില്‍ ചൂട് കൂടുന്നത് വരള്‍ച്ചയുണ്ടാക്കും

ചൂട് കൂടിയ ആര്‍ക്ടിക് ഉഷ്ണമേഖലയുമായി താപനില വ്യത്യാസം കുറക്കും എന്ന് University of Wyoming ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ പറയുന്നു. അതുവഴി മഴയുടെ അളവ് കുറയും, ചുഴലിക്കാറ്റുകളേയും മദ്ധ്യ അക്ഷാംശത്തിലെ westerly വായൂ പ്രവാഹത്തെയും ദുര്‍ബലമാക്കും. ഇവ ദീര്‍ഘകാലത്ത് വരള്‍ച്ചയാകും സൃഷ്ടിക്കുക. ധാരാളം കാലാവസ്ഥകളെ നയിക്കുന്നത് ധ്രുവ പ്രദേശവും ഉഷ്ണമേഖലയും തമ്മിലുള്ള താപനില വ്യത്യാസമാണ്. ഇവതമ്മിലുള്ള വ്യത്യാസം കൂടുതലാണെങ്കില്‍ കൂടുതല്‍ മഴയും ശക്തമായ ചുഴലിക്കാറ്റും ശക്തമായ കാറ്റിന്റെ ഒഴുക്കും ഉണ്ടാകും. എന്നാല്‍ ആര്‍ക്ടിക്കില്‍ മഞ്ഞുരുകുന്നതും … Continue reading ആര്‍ക്ടിക്കില്‍ ചൂട് കൂടുന്നത് വരള്‍ച്ചയുണ്ടാക്കും

കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കാനായി കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ‘ജനന സമര’ പ്രസ്ഥാനം ആവശ്യപ്പെടുന്നു

ഗര്‍ഭം ധരിക്കുന്നത് പുനപരിഗണിക്കണമെന്നും കാലാവസ്ഥാമാറ്റത്തിന്റെ കാലത്ത് ജന്മം കൊടുക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും ഭാവിയിലെ രക്ഷാകര്‍ത്താക്കളോട് ആവശ്യപ്പെടുന്ന ഒരു പ്രസ്ഥാനം വളരുന്ന് വരുകയാണ്. ഭൂമിയിലെ വര്‍ദ്ധിക്കുന്ന ജനസംഖ്യ പ്രകൃതി വിഭവ ചൂഷണത്തിന്റേയും കാര്‍ബണ്‍ ഉദ്‌വമനത്തിന്റേയും പരിധിയെ വികസിപ്പിക്കുന്നു. ഈ പ്രതിജ്ഞയിലൂടെ ലോകത്തെ പരിസ്ഥിതി തകര്‍ച്ചയിലേക്ക് ജനശ്രദ്ധ കൊണ്ടുവരും എന്നാണ് ഈ സംഘടന പ്രതീക്ഷിക്കുന്നത്. ലോകം മൊത്തമായി 200 അംഗങ്ങളുള്ള ബ്രിട്ടണ്‍ ആസ്ഥാനമായ ഒരു സന്നദ്ധ സംഘടനയാണ് BirthStrike. "കാലാവസ്ഥാ തകര്‍ച്ചയോടും നാഗരികത തകര്‍ച്ചയോടും" ഉള്ള പ്രതികരണമായി കുട്ടികള്‍ക്ക് ജന്മം കൊടുക്കേണ്ട … Continue reading കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കാനായി കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ‘ജനന സമര’ പ്രസ്ഥാനം ആവശ്യപ്പെടുന്നു