Torsten Sachs
വിഭാഗം: പരിസ്ഥിതി
നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍
Greta Thunberg urges MEPs to ‘panic like the house is on fire’ My name is Greta Thunberg. I am 16 years old. I come from Sweden and I want you to panic. I want you to act as if the house was on fire. I have said those words before. And a lot of people … Continue reading നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍
പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍
സവർണ്ണജാതികളിലെ ജനനം, സ്ഥിരവരുമാനമുള്ള ജോലി, പൂർവ്വികാർജിതസമ്പത്ത്, ഇവയൊക്കെ പ്രിവിലേജുകളിൽ ചിലതാണ്. നമ്മുടെ സമൂഹം മുതലാളിത്തം എന്ന സംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് മാത്രമാണ് ഇത്തരം പ്രിവിലേജുകള്‍ ലഭ്യമാകുന്നത്. അത് ലഭ്യമാകുന്ന ആളുകള്‍ സാധാരണ അങ്ങനെയൊന്നുണ്ടെന്ന് ഭാവിക്കില്ല. കാരണം 99% പേര്‍ക്ക് അത് കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം അപ്പോള്‍ അംഗീകരിക്കേണ്ടിവരും. ആ മനസാക്ഷിക്കുത്ത് ഒഴുവാക്കാനായി അങ്ങനെയൊന്ന് ഇല്ലന്ന് തന്നെ ഭാവിക്കും. ലോകം മൊത്തം സാമ്രാജ്യം വികസിപ്പിച്ച ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആ സ്ഥലമെല്ലാം ആള്‍ താമസില്ലാത്ത പാഴ് ഭൂമിയാണെന്നും, … Continue reading പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍
നമ്മളാണ് മാറ്റങ്ങളുണ്ടാക്കുന്നത്
Greta Thunberg Addresses Extinction Rebellion in London
വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു
രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ … Continue reading വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു
ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു
പ്രാണികളുടെ ജൈവവൈവിദ്ധ്യം ലോകം മൊത്തം ഭീഷണിയെ നേരിടുന്നു. ലോകം മൊത്തമുള്ള പ്രാണികളുടെ നാശത്തിന്റെ 73 ചരിത്രപരമായ റിപ്പോര്‍ട്ടുകളുടെ വിശകലനമാണ് ഞങ്ങളിവിടെ കൊടുത്തിരിക്കുന്നത്. അതിനെ നയിക്കുന്ന ശക്തികളേയും വ്യവസ്ഥാപിതമായി വിശകലനം ചെയ്തിരിക്കുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കകം ലോകത്തെ പ്രാണി സ്പീഷീസുകളില്‍ 40% ഉന്‍മൂലനം ചെയ്യപ്പെടും. സ്പീഷീസുകളുടെ കുറവിന് കാരണമായിരിക്കുന്നത്: i) ആവാസവ്യവസ്ഥയുടെ നാശം വലിയ കൃഷിയില്‍ നിന്ന് നഗരവല്‍ക്കരണത്തിലേക്കുള്ള മാറ്റം, ii) മലിനീകരണം, കൃത്രിമ കീടനാശിനികളും വളങ്ങളും കൊണ്ടുണ്ടാവുന്നത്, iii) ജീവശാസ്ത്രപരമായ ഘടകങ്ങള്‍, രോഗാണുക്കളും മറ്റ് കടന്നുകയറ്റക്കാരായ സ്പീഷീസുകളും, … Continue reading ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു
അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു
കെട്ടിടങ്ങളുടെ പുറത്തുള്ള ഗ്ലാസില്‍ ഇടിച്ച് പ്രതിവര്‍ഷം 10 കോടി മുതല്‍ 100 കോടി വരെ പക്ഷികള്‍ ചാകുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. അമേരിക്കയില്‍ മറ്റേതു നഗരത്തേക്കാളും ചിക്കാഗോയിലാണ് ഏറ്റവും അധികം പക്ഷികള്‍ ഇങ്ങനെ ചാകുന്നത്. തെക്ക്, മദ്ധ്യ അമേരിക്കയില്‍ നിന്ന് ക്യാനഡയിലേക്ക് വസന്തകാലത്തും ശരല്‍ക്കാലത്തും 50 ലക്ഷം പക്ഷികള്‍ ചിക്കാഗോയിലൂടെ ദേശാടനം നടത്തുന്നുണ്ട്. വടക്കും തെക്കും നിന്നും ദേശാടനം നടത്തുന്ന പക്ഷികള്‍ കടന്ന് പോകുന്ന മാന്‍ഹാറ്റനാണ് പക്ഷിമരണത്തില്‍ രണ്ടാം സ്ഥാനം. കെട്ടിടങ്ങളില്‍ കൂട്ടിയിടിച്ച് 90,000 - 200,000 … Continue reading അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു
ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്
KSEB യുടെ മന്നം ചെറായി 110 KV ലൈൻ പദ്ധതിക്ക് ശാന്തിവനം സംരക്ഷണ സമിതി എതിരല്ല. പ്രശ്നം പത്താം നമ്പര്‍ ടവറിനെ സംബന്ധച്ചാണ്. 9ഉം, 11ഉം ടവര്‍ നിര്‍മ്മാണം നടന്നു കഴിഞ്ഞു. ഇത് രണ്ടും നേര്‍ രേഖയിലാണ്. ഇതിനിടക്ക് കൂടി ദേശീയപാത കടന്ന് പോകുന്നതുകൊണ്ട് ലൈന്‍ താഴ്ന്ന് ദേശീയപാതയില്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ ഒരു ടവര്‍ കൂടി വേണം. അതാണ് പത്താം നമ്പര്‍ ടവര്‍. അത് നേര്‍ രേഖയിലുള്ള 9ഉം, 11ഉം ടവറുകള്‍ക്ക് ഇടക്ക് സ്ഥാപിക്കാം. പക്ഷേ എങ്ങനെയോ ഈ … Continue reading ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്
1,100 ചത്ത ഡോള്‍ഫിനുകള്‍ ഫ്രാന്‍സിന്റെ തീരത്ത് അടിഞ്ഞു
ആ ഡോള്‍ഫിന്‍ ശരീരങ്ങള്‍ ഭീകരമായി അംഗച്ഛേദം വരുത്തിയവയായിരുന്നു, ചിറകുകള്‍ അരിയപ്പെട്ടിരുന്നു. ഫ്രഞ്ച് ഗവേഷകരെ ഞെട്ടിച്ച കാര്യം ബുദ്ധിയുള്ള ഈ ജീവികളുടെ മരണത്തിന്റെ ഭീകര സ്വഭാവം മാത്രമല്ല, അതിന്റെ എണ്ണം കൂടിയാണ്. ജനുവരിക്ക് ശേഷം 1,100 എണ്ണമാണ് ഫ്രാന്‍സിന്റെ അറ്റ്‌ലാന്റിക് തീരത്ത് അടിഞ്ഞത്. വ്യാവസായിക മത്സ്യബന്ധനമാണ് ഇതിന്റെ കുറ്റവാളികള്‍. അവര്‍ക്കെതിരെ ദേശീയമായ പ്രക്ഷോഭത്തിന് മൃഗസംരക്ഷണ സംഘങ്ങള്‍ തയ്യാറെടുക്കുന്നു. ദീര്‍ഘകാലത്തെ നിരോധനത്തിന് ശേഷം മൂന്ന് വര്‍ഷം മുമ്പാണ് അക്രമാസക്തമായ hake മീന്‍പിടുത്തത്തിന് അനുമതി കൊടുത്തത്. അത് ഒരു പ്രധാന ഘടനകമാണ്. … Continue reading 1,100 ചത്ത ഡോള്‍ഫിനുകള്‍ ഫ്രാന്‍സിന്റെ തീരത്ത് അടിഞ്ഞു
ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന വായൂ മലിനീകരണം മരണ സംഖ്യ ഉയര്‍ത്തുന്നു
അമേരിക്കയില്‍ ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന പരിസ്ഥിതി നാശം കാരണം പ്രതിവര്‍ഷം 4,300 നേരത്തെയുള്ള മരണം സംഭവിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. പണത്തിന്റെ രൂപത്തില്‍ നഷ്ടത്തെ രേഖപ്പെടുത്തിയാല്‍ $3900 കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകുന്നു. നൈട്രജന്‍ വളങ്ങളില്‍ നിന്ന് വരുന്ന അമോണിയ സുഷ്മ കണികകളുടെ (fine particulate matter (PM2.5)) സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു. കുറയുന്ന വായൂ ഗുണമേന്മ കാരണമുണ്ടാകുന്ന ശരാശരി ആരോഗ്യ ദോഷം bushel (56.5 lbs.) ന് $3.07 ഡോളര്‍ എന്ന തോതിലാണ്. കഴിഞ്ഞ … Continue reading ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന വായൂ മലിനീകരണം മരണ സംഖ്യ ഉയര്‍ത്തുന്നു