Wisdom ഒരു Laysan albatross ആണ്. അതിന് 68 വയസ് പ്രായമുണ്ടെന്ന് കരുതുന്നു. വടക്കന്‍ പസഫിക്കിലെ Papahānaumokuākea Marine National Monument ലെ Midway Atoll National Wildlife Refuge ലെ സ്ഥിരം കൂടുവെക്കുന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം നവംബറില്‍ അവള്‍ എത്തിച്ചേര്‍ന്നു. ഈ മാസം അവളുടെ പുതിയ കുഞ്ഞ് വിരിഞ്ഞു. തൂവലുകള്‍ക്കായി ദശലക്ഷക്കണക്കിന് Layson ആല്‍ബട്രോസുകളെ 1900കളുടെ തുടക്കത്തില്‍ കൊന്നിരുന്നു. യൂറോപ്പിലെ ആളുകള്‍ക്ക് തൊപ്പിയില്‍ വെക്കാനായിരുന്നു അത്. വന്‍തോതിലുള്ള വേട്ടയാടലലില്‍ നിന്ന് രക്ഷപെട്ട് വരുന്ന ഈ … Continue reading ലോകത്തെ ഏറ്റവും പ്രായംകൂടിയ വന്യ പക്ഷിയായ വിസ്ഡം 68 ആമത്തെ വയസിലും അമ്മയായി
വിഭാഗം: പരിസ്ഥിതി
AC ചൂടാക്കുന്നത് എങ്ങനെയാണ്
ചൂടുകാലമായിരിക്കുകയാണല്ലോ. AC കമ്പനികളുടെ കൊയ്ത്തുകാലമാണത്. എല്ലാവരും ഒരു പച്ച സ്റ്റിക്കറും ഒട്ടിച്ച് ഗ്രീന്‍വാഷ്(പച്ചയടി) ചെയ്ത് നമുക്ക് സുഖ ശീത അവസ്ഥ നല്‍കാനായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിലിറക്കിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ AC തണുപ്പിക്കുകയല്ല ചെയ്യുന്നത്. ശരിക്കും അത് ചൂടാക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. സംശയമുണ്ടോ? എങ്കില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കേണ്ടിവരും. സാധാരണ ചൂട് കൂടിയ സ്ഥലത്ത് നിന്നും കുറഞ്ഞ സ്ഥലത്തേക്കാണ് താപം ഒഴുകുന്നത്. ACയുടെ കാര്യത്തില്‍ അതിന് വിപരീത ദിശയില്‍ താപത്തിന് ഒഴുകണം. അതായത് മുറിക്കകത്ത് നിന്ന് പുറത്തേക്ക് … Continue reading AC ചൂടാക്കുന്നത് എങ്ങനെയാണ്
ഞങ്ങളാണ് ഇത് ബാധിക്കപ്പെടുന്ന ആള്‍ക്കാര്‍
Teen Climate Activist to Sen. Dianne Feinstein Recall Dianne Feinstein and Join the Youth Climate Strike https://www.youthclimatestrikeus.org/
പ്രകൃതി സംരക്ഷണത്തിന് ഉഗാണ്ട കുട്ടികളെ ലക്ഷ്യം വെക്കുന്നു
ചിമ്പാന്‍സി, മല ഗൊറില്ല എന്നിവ ഉള്‍പ്പടെ വിവിധ തരത്തിലുള്ള ആള്‍ക്കുരുങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് ഉഗാണ്ട. വനനശീകരണം, വേട്ടയാടല്‍, അതിവേഗ വികസനം എന്നിവ രാജ്യത്തെ വന്യജീവികള്‍ക്ക് ഭീഷണിയാണ്. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതില്‍ ഭാവി തലമുറയെ പ്രചോദിപ്പിക്കാന്‍ ഉഗാണ്ട സംരക്ഷണ വിദ്യാഭ്യാസം ദേശീയ കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ചമ്പാന്‍സികള്‍ മറ്റ് വന്യ ജീവികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആദ്യത്തെ മുഖവുര നല്‍കാനുള്ള സംരക്ഷണ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ ഒരു പ്രധാന ഘടനകമാണ്. — സ്രോതസ്സ് news.mongabay.com | 9 Jan 2019
അന്റാര്‍ക്ടിക് ഹിമനദിയിലെ വലിയ ദ്വാരം കാണിക്കുന്നത് അതിവേഗത്തിലെ നാശമാണ്
പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Thwaites Glacier ന്റെ അടിയിലെ ഒരു ഭീമാകാരമായ ദ്വാരം, നശിക്കുന്ന ഹിമനദികളെക്കുറിച്ച് NASA നേതൃത്വം നല്‍കിയ പഠനം കാണിക്കുന്ന അസ്വസ്ഥമാക്കുന്ന കണ്ടുപിടുത്തമാണ്. ആഗോളതപനത്താല്‍ എത്ര വേഗത്തിലാണ് കടല്‍ നിരപ്പുയരുന്നതിനെക്കുറിച്ചുള്ള കണക്കുകൂട്ടലില്‍ അന്റാര്‍ക്ടിക്കയിലെ ഹിമനദികളെക്കുറിച്ച് ഇനി വിശദമായ പഠനം വേണ്ടിവരും. Thwaites ന്റെ അടിയില്‍ മഞ്ഞും പാറകളും തമ്മില്‍ കുറച്ച് വിടവുണ്ടെന്ന് ഗവേഷകര്‍ പ്രതീക്ഷിച്ചതാണ്. അവിടെ കല്‍ജലം അകത്തേക്ക് കടന്ന് ഹിമനദിയുടെ അടിയില്‍ കുറച്ച് ഉരുകല്‍ ഉണ്ടാക്കിയേക്കാം എന്ന് കരുതി. പുതിയതായി കണ്ടെത്തിയ ദ്വാരത്തിന്റെ വലിപ്പവും … Continue reading അന്റാര്‍ക്ടിക് ഹിമനദിയിലെ വലിയ ദ്വാരം കാണിക്കുന്നത് അതിവേഗത്തിലെ നാശമാണ്
കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി
ഇന്ന് ആദ്യമായി ബ്രിട്ടണിലുടനീളം Youth Strike for Climate പ്രതിഷേധം നടക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ച് ആഗോളതപനത്തിനോട് കാണിക്കുന്ന നിസംഗതക്കെതിരെ പ്രതിഷേധിക്കും. ഒറ്റപ്പെട്ട കുറച്ച് സമരങ്ങളാണിത്. എന്നാല്‍ ആസൂത്രിതവും അതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുമുണ്ട്. ഗ്രറ്റ തങ്ബര്‍ഗ് (Greta Thunberg) കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച റാഡിക്കല്‍ ആശയമാണ് ഇത്. സ്വീഡനിലെ പാര്‍ളമെന്റിന്റെ മുന്നില്‍ അവള്‍ ഒറ്റക്ക് സമരം നടത്തി. അതിന് ശേഷം സ്ക്രൂള്‍ സമരവും ‘വെള്ളിയാഴ്ച ഭാവിക്ക് വേണ്ടി‘ എന്നതും അന്തര്‍ദേശീയമാകുകയായിരുന്നു. മാര്‍ച്ച് 15 അന്താരാഷ്ട്ര സമരം … Continue reading കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി
ചക്രവര്‍ത്തി ചിത്രശലഭങ്ങളെ നമുക്ക് അതിവേഗം നഷ്ടപ്പെടുന്നു
4800 കിലോമീറ്റര്‍ ദൂരത്തെ ചക്രവര്‍ത്തി ചിത്രശലഭങ്ങളുടെ ദേശാടനം ഭൂതകാലത്തിലെ ഒരു സംഭവമായി മാറിയേക്കാം. ഓരോ ശരല്‍ക്കാലത്തും ചക്രവര്‍ത്തിമാര്‍ അവരുടെ വേനല്‍ക്കാല വീടുകളിലേക്ക് യാത്ര ചെയ്യുന്നു. അമേരിക്കയുടെ വടക്കും ക്യാനഡയില്‍ നിന്നും ശീതകാല വസതിയായ കാലിഫോര്‍ണിയയിലേക്കും മെക്സിക്കോയിലേക്കും. എന്നാല്‍ 2018 ല്‍ കാലിഫോര്‍ണിയയില്‍ എത്തിയ ചിത്രശലഭങ്ങളുടെ എണ്ണം വെറും 20,456 മാത്രമായി ചുരുങ്ങി എന്ന് Western Monarch Thanksgiving Count കണ്ടെത്തി. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 86% കുറവ്. മെക്സിക്കോയിലെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 15% കുറവുണ്ടായി. കഴിഞ്ഞ … Continue reading ചക്രവര്‍ത്തി ചിത്രശലഭങ്ങളെ നമുക്ക് അതിവേഗം നഷ്ടപ്പെടുന്നു
അന്റാര്‍ക്ടിക്കയില്‍ നിന്ന് കൂടുതല്‍ മഞ്ഞ് നഷ്ടമാകുന്നു
1980കളില്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് പ്രതിവര്‍ഷം 40 ഗിഗാ ടണ്‍ എന്ന തോതിലായിരുന്നു മഞ്ഞ് ഉരുകിക്കൊണ്ടിരുന്നത്. അത് കഴിഞ്ഞ ദശാബ്ദമായപ്പോഴേക്കും പ്രതിവര്‍ഷം 252 ഗിഗാ ടണ്‍ എന്ന തോതിലേക്ക് വര്‍ദ്ധിച്ചു. (ഒരു ഗിഗാ ടണ്‍ എന്നത് 100 കോടി ടണ്‍ ആണ്.) 1979 ന് ശേഷം സമുദ്രനിരപ്പ് 14 മില്ലീ മീറ്റര്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമായി. പടിഞ്ഞാറെ അന്റാര്‍ക്ടിക്ക എറ്റവും വേഗത്തിലൊഴുകുന്നതും ഏറ്റവും വേഗത്തില്‍ ഉരുകുന്നതുമായ ഹിമനദികളുടെ കേന്ദ്രമായിരിക്കുകയാണ്. — സ്രോതസ്സ് scientificamerican.com | Jan 30, 2019
വ്യാപകമായി പ്രചരിക്കുന്ന വീഡിയോകള്‍ വംശനാശം നേരിടുന്ന മൃഗങ്ങളുടെ നിയമവിരുദ്ധ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നു
ഏപ്രില്‍ 2016 ന് ഒരു വന്യ ജീവിയുടെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചു. ഫേസ്‌ബുക്കില്‍ അത് പ്രസിദ്ധപ്പെടുത്തി ഒരാഴ്ചക്കകം ആ വീഡിയോ 2 കോടി പ്രാവശ്യം ആളുകള്‍ കാണ്ടു. മറ്റ് സാമൂഹ്യമാധ്യമങ്ങളിലും അത് വ്യാപകമായി പ്രചരിക്കപ്പെട്ടു. അതിന് ശേഷം ആ മൃഗത്തെ വളര്‍ത്തുമൃഗമായി സ്വന്തമാക്കുന്നതിനെക്കുറിച്ച് നൂറുകണക്കിന് ആളുകള്‍ സംസാരിക്കുകയും തെരയുകയും ചെയ്തു. ഇത്തരത്തിലുള്ള വീഡിയോകള്‍ വന്യമൃഗങ്ങളെ ഉപയോഗിക്കുന്ന നിയമവിരുദ്ധമായ വളര്‍ത്തുമൃഗ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇപ്പോള്‍ തന്നെ വംശനാശം നേരിടുന്ന ജീവികളുടെ നിയമവിരുദ്ധവ്യാപാരമാകും ഫലം എന്ന് PLOS One … Continue reading വ്യാപകമായി പ്രചരിക്കുന്ന വീഡിയോകള്‍ വംശനാശം നേരിടുന്ന മൃഗങ്ങളുടെ നിയമവിരുദ്ധ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നു
പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനില്‍ കാലാവസ്ഥാ സമരത്തിന് തുടക്കം കുറിച്ചു
കഴിഞ്ഞ ദിവസം തണുപ്പിനെ വകവെക്കാതെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനിലെ തെരുവുകളില്‍ ഒത്തുചേര്‍ന്നു. ലോകത്തെ കാലാവസ്ഥാ പ്രശ്നത്തിന് പരിഹാരം കാണാനായി അടിയന്തിരമായി ശക്തമായ പ്രവര്‍ത്തികള്‍ ചെയ്യണം എന്നാണ് അവരുടെ ആവശ്യം. സ്വീഡനിലെ 16 വയസുകാരിയായ Greta Thunberg തുടങ്ങിയ #ClimateStrike കാലാവസ്ഥാ സമരത്തില്‍ നിന്ന് പ്രചോദനം നേടിയാണ് ഇവരും #FridaysforFuture എന്ന സമരത്തിലേക്കെത്തിയത്. സ്വിറ്റ്സര്‍ലാന്റിലും സമാനമായ സമരങ്ങള്‍ നടന്നു. 35,000 കുട്ടികള്‍ ആണ് ബ്രസല്‍സിലെ പ്രകടനത്തില്‍ പങ്കെടുത്തത്. — സ്രോതസ്സ് commondreams.org | Jan 25, 2019