വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു

ഉപഗ്രഹ ചിത്രത്തില്‍ പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ന് കുറുകെ നീളമുള്ള വിളളല്‍ പുതിയതായി കണ്ടുപിടിച്ചു. 30 കിലോമീറ്റര്‍ നീളമുള്ള വിള്ളല്‍ മഞ്ഞ്പാളിയുടെ നടുവിലാണ് തുടങ്ങിയത്. അവിടെ മഞ്ഞ്പാളിയുടെ അടിഭാഗം ചൂടായ സമുദ്രജലവുമായി സമ്പര്‍ക്കത്തിലായിരുന്നു. അത് അടിയില്‍ നിന്ന് ഉരുകുന്നതിന് കാരണമായി. നെതര്‍ലാന്‍ഡ്സിലെ Delft University of Technology യില്‍ പ്രവര്‍ത്തിക്കുന്ന Department of Geoscience and Remote Sensing പ്രൊഫസറായ Stef Lhermitte ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി 10 കിലോമീറ്റര്‍ കൂടി പൊട്ടിയാല്‍ … Continue reading വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു

പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു

Massachusetts തീരത്തിനടുത്ത് ഓഗസ്റ്റില്‍ പ്രായം കുറഞ്ഞ അറ്റലാന്റിക് റൈറ്റ് തിമിംഗലം ("right whale") ചത്തു. മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു. ഇന്ന് ലോകത്ത് 450 വടക്കേ അറ്റ്‌ലാന്റിക് right തിമിംഗലങ്ങളേയുള്ളു. അതിനാല്‍ ഇവയെ ഏറ്റവും വംശനാശം നേരിടുന്ന സമുദ്ര സസ്തനി സ്പീഷീസായി IUCN പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 2016 ന്റെ അവസാനം മുതല്‍ 2017 വരെ 17 എണ്ണം ആണ് ചത്തത്. അത് അസാധാരണമായ ഒരു മരണ സംഭവമായിരുന്നു എന്ന് NOAA പറഞ്ഞു. — സ്രോതസ്സ് news.mongabay.com | … Continue reading പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു

ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ മിക്ക ചെടികളും അസാധാരണമായ ചിലത് ചെയ്യുമെന്ന് സസ്യ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു: അവ അവയുടെ ഇലകളുടെ കട്ടി കൂട്ടും. കട്ടികൂടിയ ഇലകളുള്ള ചെടികള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങളെ വഷളാക്കുമെന്നും University of Washington കണ്ടുപിടിച്ചു. കട്ടി കൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ സ്വീകരിക്കാനുള്ള കഴിവ് ചെടികള്‍ക്ക് കുറഞ്ഞ് വരുന്നു. ഇതുവരെയുള്ള കാലാവസ്ഥാ മാതൃകകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കാര്യമാണിത്. Global Biogeochemical Cycles ജേണലില്‍ ഒക്റ്റോബര്‍ 1 ന് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് … Continue reading ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും

ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ

അടുത്തകാലത്ത് മഴ എപ്പോള്‍ പെയ്താലും പറയുന്ന ഒരു ന്യായീകരണമാണ് ന്യൂനമര്‍ദ്ദം. ഉഗാണ്ടയില്‍ ന്യൂനമര്‍ദ്ദമുണ്ടായി. അതിനാല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും. നമുക്ക് ഉത്തരമെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി സമാധാനപരമായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകാം. അല്ലേ? ന്യൂനമര്‍ദ്ദം എന്നത് ശരിക്കും ഒരു തട്ടിപ്പാണ്. നമ്മുടെ ശ്രദ്ധ മാറ്റാന്‍ പറയുന്ന കാര്യം. ന്യൂനമര്‍ദ്ദം പണ്ടും ഉണ്ടാകാറില്ലേ? ഇപ്പോഴെന്താണ് പ്രശ്നം. ഇവിടെ മാത്രമല്ലല്ലോ, ലോകം മൊത്തം എന്തേ ന്യൂനമര്‍ദ്ദം ഒരു വാര്‍ത്തയാവുന്നു? എന്തേ തീവൃകാലാവസ്ഥ എന്നത് ഒരു സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്നു? ഇത്തരം അനേകം ചോദ്യങ്ങള്‍. … Continue reading ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ

ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്

കാറുകള്‍, ഊര്‍ജ്ജ നിലയങ്ങള്‍, ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍, തുടങ്ങിയവയില്‍ നിന്ന് വായൂ മലിനീകരണമേല്‍ക്കുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഭാരം കുറഞ്ഞവരായിരിക്കും എന്ന് Environmental Health Perspectives എന്ന ജേണലലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. താഴ്ന്ന ജനന ഭാരം ആയ 2.4 ല്‍ കുറവായ ഭാരമുള്ള കുട്ടികള്‍ക്ക് കൂടിയ മരണനിരക്ക്, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍, മുരടിച്ച മാനസിക ശാരീരക വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. 9 രാജ്യങ്ങളിലെ 14 സ്ഥലത്തെ 30 ലക്ഷം കുട്ടികളുടെ ജനന ഭാരം പരിശോധിച്ചാണ് … Continue reading ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്

കൊടുംകാറ്റ് ഫ്ലോറന്‍സിന്റെ വഴിയിലെ കല്‍ക്കരി ചാരവും പന്നി മാലിന്യവും ദുര്‍ബല സമൂഹങ്ങളെ ബാധിക്കും

വടക്കന്‍ കരോലിനയില്‍ 31 കല്‍ക്കരി ചാരക്കുഴികളുണ്ട്. അവിടെയാണ് കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള 11.1 കോടി ടണ്‍ വിഷ മാലിന്യങ്ങള്‍ Duke Energy സംഭരിച്ചിരിക്കുന്നത്. കൂടാതെ ഈ സംസ്ഥാനത്ത് മയപ്പെടുത്തി “lagoons” എന്ന് വിളിക്കുന്ന ആയിരക്കണക്കിന് ചാണകക്കുഴികളുണ്ട്. അവിടെ പ്രതിവര്‍ഷം പന്നികള്‍, കോഴികള്‍, മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന 450 കോടി കിലോഗ്രാം നനഞ്ഞ മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നു. — സ്രോതസ്സ് grist.org | Sep 13, 2018