കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമില്ലായ്മ കാരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ ലണ്ടനിലെ 5 പാലങ്ങള്‍ കൈയ്യേറി. Blackfriars, Waterloo, Westminster, Lambeth, Southwark എന്നിവിടങ്ങളിലെ പാലങ്ങളില്‍ 6,000 ആളുകള്‍ രാവിലെ 10 മണിക്ക് ഉപരോധം സൃഷ്ടിച്ചു എന്ന് Extinction Rebellion സംഘം പറഞ്ഞു. 85 ഓളം സാമൂഹ്യപ്രവര്‍ത്തകരെ ഹൈവേ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. കേന്ദ്ര ലണ്ടനിലില്‍ സമരം “വലിയ ഗതാഗത തടസം” ഉണ്ടാക്കി എന്ന് Metropolitan Police പറഞ്ഞു. വൈകുന്നേരം 4 മണിയോടെ എല്ലാ പാലങ്ങളും തുറന്ന് … Continue reading ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു
വിഭാഗം: പരിസ്ഥിതി
രണ്ട് ലക്ഷം പേര് കാലാവസ്ഥാ നീതിക്കായി പ്രകടനം നടത്തി
എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു
കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കുന്നത് ഭൂമിയിലെ ജീവന് ഭീഷണിയായി വളരും എന്ന് അമേരിക്കന്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന് 1954 മുതല്‍ക്കേ അറിയാമായിരുന്നു. എന്നാല്‍ ആ മുന്നറീപ്പ് പൊതുജനത്തിന് കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. Stanford ചരിത്രകാരന്‍ Nature Climate Change ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. Caltech ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ 1950കളില്‍ American Petroleum Institute ഒരു പഠനം നടത്തി. ഒരു ശതാബ്ദം കൊണ്ട് CO2 ന്റെ അളവ് 5% വര്‍ദ്ധിച്ചു എന്ന് അതില്‍ കണ്ടെത്തി. … Continue reading എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു
ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു
ഒരു വലിയ ഖനന കമ്പനി അവരുടെ മാലിന്യങ്ങള്‍ ചിലിയിലെ നഗരമായ Huasco ന് സമീപമുള്ള കടലിലേക്ക് പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെ തള്ളുന്നു. ഈ മാലിന്യം കടല്‍ ജീവിതത്തെ ശ്വാസംമുട്ടിക്കുകയും ആവാസവ്യവസ്ഥയെ തകര്‍ക്കുകയും, വിഷ ഖന ലോഹങ്ങളാല്‍ ജലത്തെ മലിനപ്പെടുത്തുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെതിരെ കമ്പനിക്കെതിരെ ഉപരോധമുണ്ടെങ്കിലും അവര്‍ തുടര്‍ന്നും മാലിന്യങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി കടലിലേക്ക് തള്ളുന്നു. 1978 മുതല്‍ CAP (Compañía de Acero del Pacífico) എന്ന ഖനന ഉരുക്ക് കമ്പനിയുടെ ഒരു അംഗമായ … Continue reading ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു
പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു
ബ്രസീലിലെ പരിസ്ഥിതി വകുപ്പിനെ (MMA) ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ജെയര്‍ ബോള്‍സനാരോ പ്രതിജ്ഞയെടുത്തിരുന്നു. പകരം അവരുടെ ജോലി കാര്‍ഷിക വകുപ്പിനെ(MAPA) ഏല്‍പ്പിക്കും. ഒരു വിവാദപരമായ നയമായിരുന്നു അത്. വിജയിച്ച് കഴിഞ്ഞ വെറും രണ്ട് ദിവസത്തില്‍ മുമ്പത്തെ സൈനിക ക്യാപ്റ്റന്‍ കൂടിയായ അയാള്‍ രണ്ട് വകുപ്പുകളേയും ഒന്നിപ്പിച്ചു. ബ്രസീലിലെ 29 പേരുടെ ക്യാബിനെറ്റ് സ്ഥാനങ്ങള്‍ പകുതിയാക്കാനാണ് അയാളുടെ ലക്ഷ്യം. — സ്രോതസ്സ് news.mongabay.com | 12 Nov 2018 പരിസ്ഥിതി വേണ്ട കൃഷി മതി. കുറുക്കനെ കൂട് നിര്‍മ്മിക്കാന്‍ … Continue reading പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു
ബാള്‍ട്ടിമൂറിലെ ഈയ വിഷം കലര്‍ത്തല്‍
ആമസോണിലെ അവസാനത്തെ മരങ്ങള്‍
തടി മോഷ്ടാക്കള്‍ എങ്ങനെ ആമസോണില്‍ നിന്ന് തടി മോഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് ലാറ്റിനമേരിക്കയിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം നടത്തി. പെറു, ബൊളീവിയ, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ കള്ളരേഖകളുമായി നിയമവിരുദ്ധ തടി ഒരു പരിശോധനയുമില്ലാതെ അന്തര്‍ ദേശീയ കമ്പോളത്തില്‍ എത്തുന്നു. തടി കള്ളക്കടത്തുകാര്‍ ഇപ്പോള്‍ പുതിയ തരം വൃക്ഷ സ്പീഷീസുകളാണ് ലക്ഷ്യം വെക്കുന്നത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മരങ്ങളെ സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല. ആഗോളതലത്തില്‍ നിയമവിരുദ്ധ തടി കള്ളക്കടത്ത് $5000 കോടി ഡോളറില്‍ അധികം … Continue reading ആമസോണിലെ അവസാനത്തെ മരങ്ങള്‍
കുറുമാലിപ്പുഴയിൽ മുതലമീൻ
പ്രളയാനന്തരം നമ്മുടെ പുഴകളിലും കോൾപ്പാടങ്ങളിലുമൊക്കെ ആമസോൺ നദികളിലും മറ്റും കണ്ടുവരുന്ന അറാപൈമയും റെഡ് ബെലിഡ് പിരാനയും അടക്കം വിദേശയിനം മീനുകളുടെ ചാകരയാണ്. നിലവിൽ തന്നെ പല സ്പീഷ്യസ്സുകളും ആവാസവ്യസ്ഥയേയും തദ്ദേശജാതിയിനങ്ങൾക്ക് ഭീഷണിയാകും വിധം പെരുകി അധിനിവേശവിഭാഗമായിക്കഴിഞ്ഞു. [കൂടുതൽ വായനയ്ക്ക് കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍ – Greeshma Paleri] അശാസ്ത്രീയവും നിയന്ത്രണവുമില്ലാത്ത അലങ്കാരമത്സ്യവിപണിയും കൂടെ നിനച്ചിരിക്കാതെയെത്തിയ മഹാപ്രളയവും ഇതിന്റെ ആഘാതം കൂടുതലാക്കുന്നു. നന്തിക്കര പള്ളത്തു സിദ്ധാർത്ഥൻ ചേട്ടൻ, കുറുമാലി പുഴയിൽ നിന്ന് (09/11/2018)ന് പിടിച്ച അലിഗേറ്റർ ഗർ (Alligator gar) … Continue reading കുറുമാലിപ്പുഴയിൽ മുതലമീൻ
ആര്‍ക്ടിക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതിനാല്‍ സമുദ്ര ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതല്‍ വടക്കോട്ട് പോകുന്നു
കടലിലെ ആഹാര ശൃംഖലയുടെ അടിസ്ഥാനമായ Phytoplankton വളര്‍ച്ച മുണ്ടായിരുന്നില്ലാത്ത വടക്കുള്ള മഞ്ഞില്ലാത്ത ജലത്തിലേക്ക് വ്യാപിക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. ഉപഗ്രഹ ചിത്രങ്ങളില്‍ സമുദ്രത്തിന്റെ നിറത്തിലെ വ്യതിയാനങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ആര്‍ക്ടിക് കടലിലേക്ക് phytoplankton വളര്‍ച്ച വ്യാപിക്കുന്നതായാണ് കണ്ടെത്തിയത്. മുമ്പ് അങ്ങനെ സംഭവിച്ചിരുന്നില്ല. ഒരു ദശാബ്ദത്തില്‍ ഒരു ഡിഗ്രി അക്ഷാംശം എന്ന തോതിലാണ് ഈ മാറ്റം. ദ്രുത വളര്‍ച്ച ഈ സ്ഥലങ്ങളിലുണ്ടായിട്ടില്ല. ചെറിയ അളവില്‍ ആര്‍ക്ടിക്കിന്റെ മദ്ധ്യ basin ല്‍ ഉണ്ടായിരുന്നു. phytoplankton സൌരോര്‍ജ്ജത്തെ രാസോര്‍ജ്ജമായി മാറ്റുന്നതിന്റെ … Continue reading ആര്‍ക്ടിക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതിനാല്‍ സമുദ്ര ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതല്‍ വടക്കോട്ട് പോകുന്നു
കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ മനുഷ്യര്‍ 60% ജൈവവൈവിദ്ധ്യം നശിപ്പിച്ചു
കഴിഞ്ഞ അര ശതാബ്ദത്തില്‍ മനുഷ്യര്‍ വന്യജീവിതത്തെ ഉന്മൂലനം ചെയ്യുകയും ഭൂമിയിലെ ജീവിതത്തിന് ഭീഷണിയും ആയിരിക്കുകയാണ്. World Wildlife Fund (WWF) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 1970 മുതലുള്ള മനുഷ്യന്റെ പ്രവര്‍ത്തനം സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ എന്നിവയുടെ 60% ത്തെ തുടച്ചുനീക്കി. ശേഷിക്കുന്നവയും മോശമായ, അമിതമായി ചൂഷണം ചെയ്യപ്പെട്ട പരിസ്ഥിതിയാലും കാലാവസ്ഥാ മാറ്റത്താലും വലിയ ഭീഷണിയെയാണ് നേരിടുന്നത്. — സ്രോതസ്സ് worldwildlife.org | 2018/10/29