ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു

കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയുടെ Trans-Papua ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത് കരാറ് പണിക്കാരോ ഇന്‍ഡോനേഷ്യയുടെ പട്ടാളക്കാരോ ആണെന്നാണ്. ഇന്‍ഡോനേഷ്യയുടെ പാപ്വാ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശത്തിനും New Guinea ദ്വീപ് ആവസവ്യവസ്ഥക്കും ഒപ്പം അവിടുത്തെ ജനങ്ങള്‍ക്കും ഭീഷണിയാണ് പുതിയ ഹൈവേ എന്ന് ഗവേഷകര്‍ മുമ്പ് മുന്നറീപ്പ് കൊടുത്തിരുന്നു. വികസനമില്ലാത്ത പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനുള്ള പ്രധാന പദ്ധതിയായാണ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ കണക്കാക്കുന്നത്. എന്നാല്‍ ഇത് പട്ടാളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു

ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതായി ഹാലിബര്‍ടണ്‍ സമ്മതിച്ചു

എണ്ണ ഭീമനായ Halliburton ഒരു plea കരാറില്‍ 2010 ലെ മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചക്ക് ശേഷം തെളിവുകള്‍ നശിപ്പിച്ചതായി കുറ്റസമ്മതം നടത്തി. plea കരാര്‍ അനുസരിച്ച് ഹാലിബര്‍ടണ്‍ ഏറ്റവും കൂടിയ പിഴ അടക്കും. മൂന്ന് വര്‍ഷത്തെ നിരീക്ഷണഘട്ടത്തില്‍ തുടരുകയും ചെയ്യും. 2013

സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്

ചെറിയ തോതിലുള്ള ഓക്സിഡന്‍ നഷ്ടം പോലും zooplankton എന്ന് വിളിക്കുന്ന സൂഷ്മ ജീവികളില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നതെന്ന് University of Rhode Island ലെ സമുദ്രഗവേഷകര്‍ കണ്ടെത്തി. midwater എന്ന് വിളിക്കുന്ന സമുദ്രത്തിലെ ആഹാര ശൃംഘലയിലെ പ്രധാന ഘടകമാണ് zooplankton. ഉപരിതലത്തിന് താഴെയും കടല്‍ തട്ടിന് മുകളിലുമുള്ള ഈ ഭാഗം ഓക്സിഡന്‍ കുറ‍ഞ്ഞ പ്രദേശമാണ് (oxygen minimum zones (OMZs). ഓക്സിജന്‍ കുറവുള്ള വലിയ പ്രദേശം. തീരകടലിലെ ഓക്സിജന്‍ നില പെട്ടെന്ന് കുറഞ്ഞ് എല്ലാ ജീവികളേയും കൊല്ലുന്ന “മൃത … Continue reading സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്

എങ്ങനെയാണ് മനുഷ്യരുണ്ടാക്കുന്ന ശബ്ദം കടലിന്റെ ആവാസവ്യവസ്ഥകളെ ബാധിക്കുന്നത്

https://www.ted.com/talks/kate_stafford_how_human_noise_affects_ocean_habitats?language=en Kate Stafford — സ്രോതസ്സ് ted.com

സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു

കഴിഞ്ഞ ദിവസം Nature മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം സംഗ്രഹിക്കുന്നത് 1990കള്‍ക്ക് ശേഷം ആഗോള സമുദ്രങ്ങളെല്ലാം മുമ്പത്തെ കണക്കകളെക്കാള്‍ 60% കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നു എന്നാണ്. U.N. Intergovernmental Panel on Climate Change മുമ്പ് കണ്ടെത്തിയത് സമുദ്രങ്ങള്‍ പ്രതിവര്‍ഷം 8 zetajoules ഊര്‍ജ്ജം ആഗിരണം ചെയ്യുന്നു. അത് “8” കഴിഞ്ഞ് 21 പൂജ്യമുള്ള സംഖ്യയാണ്. പുതിയ പഠനം അനുസരിച്ച് അത് 13 zetajoules ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു താരതമ്യത്തിന് പറയുകയാണെങ്കില്‍, International Energy Agencyയുടെ കണക്കനുസരിച്ച് … Continue reading സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു

15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു

ഒരു മാസത്തിലധികമായി 15 വയസുള്ള ഗ്രറ്റ തുങ്ബര്‍ഗ്(Greta Thunberg) പ്രതിഷേധിക്കുകയാണ്. സെപ്റ്റംബര്‍ 9 ന് നടക്കുന്ന രാജ്യത്തെ പാര്‍ളമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അവള്‍ സമരം തുടങ്ങി. സ്റ്റോക്ഹോമിലെ പാര്‍ളമെന്റ് മന്ദിരത്തിന് മുമ്പില്‍ അവള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മൂന്ന് ആഴ്ചയായി സ്കൂള്‍ സമയത്ത് തന്നെയാണിത്. തെരഞ്ഞെടുപ്പിന് ശേഷം അവള്‍ ആഴ്ചയിലെ നാല് ദിവസം സ്ക്രൂളില്‍ പോകും വെള്ളിയാഴ്ച ദിവസം പാര്‍ളമെന്റ് പടിക്ക് മുമ്പില്‍ എത്തും. കാലാവസ്ഥാ മാറ്റത്തിനെതിരെ സര്‍ക്കാര്‍ റാഡിക്കലായ പ്രതികരണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് അവള്‍ ആവശ്യപ്പെടുന്നത്. … Continue reading 15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു

വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി

സ്കൂളില്‍ തന്നെ ഇരുന്നുകൊള്ളണമെന്ന, പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ വെല്ലുവിളിച്ചുകൊണ്ട് ആസ്ട്രേലിയയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ തലസ്ഥാനത്തും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ മാറ്റത്തിനോടുള്ള രാഷ്ട്രീയക്കാരുടെ തണുപ്പന്‍ പ്രതികരണത്തിനെതിരാണ് അവരുടെ സമരം. Morrison സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് Melbourne, Sydney, Brisbane, Perth, Coffs Harbour, Bendigo തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധ ജാഥകള്‍ നടന്നു. കുട്ടി സാമൂഹ്യപ്രവര്‍ത്തകര്‍ Canberraയിലും Hobartയിലും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ സമരങ്ങള്‍ നടന്നത്. Young Queenslanders gathered at Parliament House … Continue reading വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി