റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും

ഭാവിയില്‍ പ്രതിരോധമാകും റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് എന്ന് അവരുടെ ചെയര്‍മാനായ അനില്‍ അംബാനി പറഞ്ഞു. ഇന്‍ഡ്യയുടെ പ്രതിരോധ കമ്പോളത്തില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാദ്ധ്യതകള്‍ Reliance Defence മുതലാക്കാന്‍ തുടങ്ങുന്നതിന്റെ ഒരു വിശകലനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. “സ്വകാര്യ മേഖലക്ക് പ്രതിരോധ വ്യവസായത്തില്‍ വലിയ സാദ്ധ്യതകളാണുള്ളത്. ഇന്ന് ഇന്‍ഡ്യയുടെ പ്രതിരോധ ആവശ്യകതയുടെ 70% വും ഇറക്കുമതിയാണ് ചെയ്യുന്നത്. 2016 ല്‍ അത് ലോകത്തെ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 14% … Continue reading റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും

കരള്‍വീക്കം Cയുടെ ജീവന്‍ രക്ഷാ പൊതു മരുന്നിനായി രോഗികളുടെ വക്താക്കള്‍

ഇന്‍ഡ്യയിലും അര്‍ജന്റീനയിലും കരള്‍വീക്കം(hepatitis) C മരുന്നിന് മേലുള്ള പേറ്റന്റുകള്‍ക്കെതിരെ രോഗികളുടെ വക്താക്കള്‍ നിയമയുദ്ധം തുടങ്ങി. ഈ മരുന്നിന്റെ കുത്തക വിലയില്‍ നിന്ന് ഇപ്പോള്‍ മരുന്ന് കമ്പനികള്‍ കൊള്ളലാഭം നേടുകയാണ്. അതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ രക്ഷാ മരുന്ന് ലഭ്യമാകുന്നില്ല. "8 കോടിയാളുകള്‍ ഇന്ന് ലോകത്ത് കരള്‍വീക്കം C ബാധിതരാണ്. അവര്‍ക്കായി താങ്ങാവുന്ന വിലയിലുള്ള ചികില്‍സ നമുക്ക് വേണം. പേറ്റന്റുകള്‍ കാരണം generic മരുന്നുണ്ടാക്കാനാവാത്തത് മിക്ക രാജ്യങ്ങളിലും ചികില്‍സ വളരെ ചിലവേറിയതാക്കിയിരിക്കുന്നു" എന്ന് Médecins Sans Frontières, അതിരുകളില്ലാത്ത … Continue reading കരള്‍വീക്കം Cയുടെ ജീവന്‍ രക്ഷാ പൊതു മരുന്നിനായി രോഗികളുടെ വക്താക്കള്‍

സ്പെയിനിലെ രാജകുമാരി ക്രിസ്റ്റീനയെ നികുതി തട്ടിപ്പ് കേസില്‍ നിന്ന് മോചിപ്പിച്ചു

ഭര്‍ത്താവിനെ നികുതി തട്ടിപ്പ് നടത്താന്‍ സഹായിച്ചു എന്ന ഒരു വര്‍ഷമായി നടന്നവരുന്ന കേസില്‍ നിന്ന് ഫിലിപ്പ് രാജാവ് നാലാമന്റെ(Felipe VI) സഹോദരി ക്രിസ്റ്റീന രാജകുമാരിയെ കുറ്റവിമുക്തയാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ കൂടുതല്‍ കളങ്കപ്പെടുകയും സ്പെയിനിലെ ഏറ്റവും ഉന്നത തല സമൂഹത്തിന്റെ അഴിമതിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വ്യാകുലതയെ ശമിപ്പിക്കുകയോ ചെയ്തില്ല. തട്ടിപ്പും നികുതിവെട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് Iñaki Urdangarin നെ ആറ് വര്‍ഷത്തേക്ക് ജയിലിലടക്കുകയും €500,000 യൂറോ പിഴയിടുകയും ചെയ്തു. — സ്രോതസ്സ് theguardian.com

നികുതി തട്ടിപ്പുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത്

സ്വിസ് വക്കീല്‍ യൂട്യൂബില്‍ ഒരു പരസ്യമിട്ടു. “കിടിലന്‍ നികുതി പഴുതുകള്‍” ഉപയോഗിച്ച് നിങ്ങള്‍ക്ക് “കള്ളപ്പണം എങ്ങനെ സ്വറ്റ്സര്‍ലാന്റില്‍ കൊണ്ടുവന്ന് വെളുപ്പിക്കാം”. സുതാര്യതയും നിയമ നടപടിയും വര്‍ദ്ധിക്കുന്ന ഈ കാലത്ത് പോലും തങ്ങളുടെ ഇടപാടുകാരുടെ ആസ്തികള്‍ സംരക്ഷിക്കാന്‍ വക്കീലന്‍മാരേ പൊലുള്ള ഇടനിലക്കാര്‍ എത്രമാത്രം പോകുന്നു എന്നതിന്റെ ഉത്തരമാണിത്. പഴുതുകള്‍ “100% legal” ആണെന്ന് ആ വീഡിയോയില്‍ Enzo Caputo പറയുന്നു. സ്വര്‍ണ്ണം, റിയലെസ്റ്റേറ്റ് ട്രസ്റ്റ്, ക്ലാസിക് കാറുകള്‍ സാധനങ്ങള്‍, ഉദാഹരണത്തിന് ഐന്‍സ്റ്റീന്റെ ഒപ്പ് പോലെ ബാങ്കിങ് സംവിധാനത്തിന് പുറത്ത് … Continue reading നികുതി തട്ടിപ്പുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത്

2016ലെ ആയുധക്കച്ചിലവില്‍ അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്

ആഗോള ആയുധച്ചിലവ് US$1.57 ട്രില്യണ്‍ ആയി. അതിന്റെ 40% വും ചിലവാക്കിയിരിക്കുന്നത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് വെറും US$19200 കോടി ഡോളര്‍ ചിലവാക്കിക്കൊണ്ട് ചൈന നില്‍ക്കുന്നു. മൂന്നാം സ്ഥാനത്ത് ബ്രിട്ടണ്‍, US$5380 കോടി ഡോളര്‍. 2016 Janeന്റെ Defence Budgets Report ല്‍ ആണ് സാമ്പത്തിക കമ്പനിയായ IHS Markit ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഇന്‍ഡ്യ ആദ്യമായി ആയുധച്ചിലവില്‍ ഏറ്റവും മുകളിലുള്ള രാജ്യങ്ങളുടെ കൂട്ടല്‍ കയറി. US$5070 കോടി ഡോളര്‍ ആണ് ഇന്‍ഡ്യ ചിലവാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ … Continue reading 2016ലെ ആയുധക്കച്ചിലവില്‍ അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്

വിശ്വസിക്കാന്‍ പറ്റാത്തത് ഇതാ സ്പെയിനില്‍ സംഭവച്ചു

സ്പെയിനിലെ ചത്ത ബാങ്ക് Bankia യുടെ IPO യെക്കുറിച്ച് പല വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ അന്വേഷണത്തിന്റെ ഫലമായി സ്പെയിനിലെ ദേശീയ കോടതി Bank of Spain ന്റെ ഇപ്പോഴത്തേയും മുമ്പത്തേയുമായ ആറ് ഡയറക്റ്റര്‍മാരേയും മുമ്പത്തെ ഗവര്‍ണര്‍ ആയ Miguel Ángel Fernández Ordóñez യേയും മുമ്പത്തെ ഡപ്യൂട്ടി ഗവര്‍ണര്‍ Fernando Restoy യേയും testify നല്‍കാന്‍ വിളിപ്പിച്ചു. സ്പെയിനിലെ സാമ്പത്തിക കമ്പോള നിയന്ത്രണ ഏജന്‍സിയായ CNMV ന്റെ മുമ്പത്തെ പ്രസിഡന്റ് Julio Segura നേയും ചോദ്യം ചെയ്യാന്‍ … Continue reading വിശ്വസിക്കാന്‍ പറ്റാത്തത് ഇതാ സ്പെയിനില്‍ സംഭവച്ചു

ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായത്തിനതീതമായി വേറെ ചിലതുകൂടി വേണം

സഹായത്തിന് അതീതമായി നികുതി, സുതാര്യത, സമ്പദ്‌വ്യവസ്ഥയോടുള്ള സമഗ്ര കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുമെന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് Department for International Development ന്റെ പുതിയ നയത്തെക്കുറിച്ച് അഭിപ്രായം പറയവേ Christian Aid പറഞ്ഞു. മറ്റ് സര്‍ക്കാരുകളോടും സുസ്ഥിരമായ വികസനത്തിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാനും അവര്‍ ആവശ്യപ്പെട്ടു. “നികുതി സ്വര്‍ഗ്ഗങ്ങളുപയോഗിച്ച് ശതകോടിക്കണക്കിന് പണം വലിച്ചെടുക്കുന്ന ബഹുരാഷ്ട്ര കമ്പനികളേയും അഴിമതിക്കാരായ ഉന്നതരേയും എല്ലാ ശക്തിയുമുപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ദരിദ്ര രാജ്യങ്ങളെ … Continue reading ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായത്തിനതീതമായി വേറെ ചിലതുകൂടി വേണം

തെറ്റായ കാര്യങ്ങള്‍ ചെയ്തതിന് മോര്‍ഗന്‍ സ്റ്റാന്‍ലി $80 ലക്ഷം ഡോളര്‍ നല്‍കി SEC ETF കുറ്റങ്ങള്‍ ഒത്തുതീര്‍പ്പാക്കും

Morgan Stanley Smith Barney $80 ലക്ഷം ഡോളര്‍ പിഴയടക്കും. ഉപഭോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്ത single inverse exchange traded funds (ETF) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ ചെയ്തു എന്നാണ് കുറ്റം. inverse ETFs വാങ്ങുന്നതിലെ അപകട സാധ്യതകള്‍ ഉപഭോക്താക്കളോട് പറഞ്ഞ് കൊടുക്കുന്നതില്‍ Morgan Stanley അവരുടെ നയങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കിയില്ല എന്ന് Securities and Exchange Commission (SEC) ന്റെ ഉത്തരവില്‍ പറയുന്നു. — സ്രോതസ്സ് corporatecrimereporter.com