ഒരു സാമ്പത്തിക പദ്ധതിക്ക് കുറഞ്ഞത് രണ്ട് ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടാകണം

Michael Hudson — സ്രോതസ്സ് therealnews.com | Aug 4, 2017

ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും ആമസോണും മറ്റ് 60 കമ്പനികളും 2018 ല്‍ ഒരു നികുതിയും കൊടുത്തില്ല

നികുതി ഒന്നും കൊടുക്കാത്ത അമേരിക്കയിലെ ധാരാളം വലിയ കമ്പനികളുടെ എണ്ണം അടുത്ത കാലത്ത് ഇരട്ടിയായിരിക്കുകയാണെന്ന് Institute on Taxation and Economic Policy കണ്ടെത്തി. ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും 2018 ല്‍ ഒരു നികുതിയും അടക്കാത്ത അത്തരം 60 കമ്പനികളുടെ വിവരങ്ങള്‍ ഇവര്‍ പ്രസിദ്ധപ്പെടുത്തി. അതില്‍ Amazon, Netflix, General Motors, IBM, Chevron, Eli Lilly, Delta, Occidental Petroleum, Honeywell, Prudential, Halliburton, Whirlpool, Goodyear തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. — സ്രോതസ്സ് democracynow.org | … Continue reading ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും ആമസോണും മറ്റ് 60 കമ്പനികളും 2018 ല്‍ ഒരു നികുതിയും കൊടുത്തില്ല

സഹോദര വരുമാന നഷ്ടം

ഇളയ സഹോദരനുള്ള പെണ്‍കുട്ടികള്‍ വളരുന്ന അന്തരീക്ഷം ഭാവിയിലെ അവരുടെ വരുമാനത്തെ ബാധിക്കും. പ്രായപൂര്‍ത്തിയായ കാലത്ത് ആ പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന വരുമാനത്തില്‍ 7% കുറവാണ് സംഭവിക്കുക. ഇളയ സഹോദരനുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവരുടെ പഠന പ്രതീക്ഷയില്‍ കുറവ് സംഭവിക്കും. ഇളയ സഹോദരനുള്ള പെണ്‍കുട്ടികള്‍ കൂടുതല്‍ പരമ്പരാഗതമായ ജെന്‍ഡര്‍ റോളുകളും സ്വഭാവങ്ങളും സ്വീകരിക്കുന്നു. — സ്രോതസ്സ് sciencedirect.com | 7 Mar 2019

ആഗോളതപനം തടയാന്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനേക്കാള്‍ നല്ലത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപിക്കുന്നതാണ്

ആഗോളതപനം തടയാന്‍ ഫോസിലിന്ധന ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള കാര്‍ബണിനെ സംഭരിക്കുന്നതിനേക്കാള്‍ നല്ല നിക്ഷേപം സോളാര്‍ പാനലുകളും കാറ്റാടികളും ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളിലും നിക്ഷേപിക്കുകയാണ് എന്ന് Nature Energy ല്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കാര്‍ബണ്‍ സംഭരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനും ചിലവാക്കുന്ന വിഭവങ്ങള്‍ അതിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സോളാര്‍ പാനലുകളിലും കാറ്റാടികളിലും ഊര്‍ജ്ജ സംഭരണത്തിലും നിക്ഷേപിക്കാം. പുനരുത്പാദിതോര്‍ജ്ജത്തില്‍ നടത്തുന്ന നിക്ഷേപം കൂടുതല്‍ net energy return തരുന്നു. അത് വഴി ഊര്‍ജ്ജ ലഭ്യത കുറക്കാതെ … Continue reading ആഗോളതപനം തടയാന്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനേക്കാള്‍ നല്ലത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപിക്കുന്നതാണ്

ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും

മനുഷ്യന്റെ ആരോഗ്യവും രോഗങ്ങളും തീരുമാനിക്കുന്നതില്‍ സാമൂഹ്യ സാമ്പത്തിക സ്ഥിതി (SES) ഒരു ശക്തമായ പ്രഭാവമുണ്ടെന്നും സാമൂഹ്യ അസമത്വം ലോകം മൊത്തമുള്ള മനുഷ്യ ജനസംഖ്യയിലെ സര്‍വ്വവ്യാപിയായ സമ്മര്‍ദ്ദമാണെന്നും മുമ്പ് നടത്തിയ പഠനങ്ങള്‍ കാണിച്ചിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും കുറവ് നേട്ടം ഹൃദയ രോഗങ്ങള്‍, പ്രമേഹം, ധാരാളം ക്യാന്‍സര്‍ തുടങ്ങിയവയുടെ അപകടസാദ്ധ്യത വര്‍ദ്ധിക്കുന്നതായി കാണുന്നു. അതുപോലെ വിട്ടുമാറാത്ത കത്തുന്ന നോവ്(inflammation), ഇന്‍സുലിന്‍ പ്രതിരോധം, cortisol dysregulation തുടങ്ങിയ രോഗങ്ങളുടെ വികാസത്തിലേക്ക് നയിക്കുന്ന physiological പ്രക്രിയകളുമായി താഴ്ന്ന SES ബന്ധപ്പെട്ടരിക്കുന്നു. ജിനോമിന്റെ വലിയ … Continue reading ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും

2018 ല്‍ ആമസോണ്‍ $1120 കോടി ഡോളര്‍ ലാഭമുണ്ടാക്കി, പക്ഷെ നികുതി ഒന്നും കൊടുത്തില്ല

ആമസോണിന് മോശം ആഴ്ചയാണിത്. പക്ഷേ സാങ്കേതികവിദ്യാഭീമന് സുഖം തരുന്ന ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം നേടി $1120 കോടി ഡോളര്‍ ലാഭത്തില്‍ നിന്ന് ഒരു ചില്ലി പൈസ പോലും നികുതിയായി കൊടുക്കേണ്ടി വന്നില്ല. 2018 ല്‍ ആമസോണ്‍ $560 കോടി ഡോളറില്‍ നിന്ന് $1120 കോടി ഡോളറിലേക്ക് അവരുടെ ലാഭം ഇരട്ടിപ്പിച്ചു. എന്നാല്‍ നിയമപരമായി കൊടുക്കേണ്ട 21% വരുമാന നികുതി കൊടുത്തില്ല. അതേ സമയം -1% വരുമാന നികുതി റിബേറ്റ് നേടുകയും ചെയ്തു. ആമസോണ്‍ ഒറ്റക്കല്ല ഇതില്‍. … Continue reading 2018 ല്‍ ആമസോണ്‍ $1120 കോടി ഡോളര്‍ ലാഭമുണ്ടാക്കി, പക്ഷെ നികുതി ഒന്നും കൊടുത്തില്ല