കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?

ഒറീസ തീരത്ത് വലിയൊരു കൊടുംകാറ്റ് അടിച്ചു. ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. ധാരാളം നാശനഷ്ടങ്ങളും ഉണ്ടായി. സംഭവങ്ങളുടെ ലൈവ് കവറേജ് ദൃശ്യമാധ്യമങ്ങള്‍ നല്‍കി. എന്നാല്‍ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്ത മറച്ച് വെച്ചു. ഇവിടെ മാത്രമല്ല ലോകം മുഴുവനും മാധ്യമങ്ങളെന്ന സാമൂഹ്യ ദ്രോഹികള്‍ ഇത് തന്നെയാണ് ചെയ്യുന്നത്. അന്തരീക്ഷത്തില്‍ കൂടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിയുടെ ചൂട് പുറത്ത് പോകാതെ ഒരു പുതപ്പ് പോലെ പ്രവര്‍ത്തിച്ച് ഭൂമിയുടെ ചൂട് കൂട്ടുന്നു. ഇങ്ങനെ കൂടുന്ന ചൂട് ഭൂമിയിലെ കാലാവസ്ഥ അസ്ഥിരവും തീവൃവും … Continue reading കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?

ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല

പൊതുവെ അധികാരത്തിലുള്ളവര്‍ ശൈശവാവസ്ഥയിലുള്ള പുനരുത്പാദിതോര്‍ജ്ജത്തെ അവഗണിക്കുയാണ് പതിവ്. വൈദ്യുതി ബോര്‍ഡിലെ സിവില്‍ എഞ്ജിനീയര്‍മാരുടെ സ്വാധീനത്താലാവാം ഇടതു പക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജത്തെ അവജ്ഞയാണ്. വികേന്ദ്രീകൃത സ്വഭാവമുള്ളതിനാല്‍ അണക്കെട്ടുകള്‍, കല്‍ക്കരി, ആണവ നിലയങ്ങള്‍ പോലെ വമ്പന്‍ യൂണിയനുകള്‍ സൃഷ്ടിക്കാന്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിയാത്തതാവാം കാരണം. സമ്പത്തിന്റെ സമവാക്യത്തില്‍ ഇടപെടുന്നതിനാല്‍ വലതുപക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജം പ്രീയമല്ല. എന്നാല്‍ തെറ്റൊന്നും പറയാനില്ലാത്ത ഇടത് പക്ഷ സര്‍ക്കാരിനെ അട്ടിമറിച്ച്* അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ വലതു പക്ഷം തുടക്കം മുതലേ പുനരുത്പാദിതോര്‍ജ്ജത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നത് ശ്രദ്ധിക്കപ്പെട്ടു. … Continue reading ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല

എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായാണ് അമേരിക്കയുടെ ആഗോള ഇന്റര്‍നെറ്റ് പരിശോധന പ്രത്യക്ഷപ്പെട്ടത്. പ്രിസം പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് സ്‌നോഡന്‍ എന്ന NSA കരാര്‍ പണിക്കാരനും. പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക സ്‌നോഡന്‍ വേട്ട തുടങ്ങുകയും ചെയ്തു. ബ്രാഡ്‌ലി മാനിങ്ങ്, വിക്കീലീക്സ് - അമേരിക്ക ഇറാഖില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങളും എംബസികളില്‍ നിന്നുള്ള കേബിളുകളും പുറത്തുവിടുക വഴി ലോകത്തെ ഞെട്ടിച്ചു. അപ്പോഴും പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക ബ്രാഡ്‌ലി മാനിങ്ങിനെ … Continue reading എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു

താങ്കള്‍ക്കെത്ര ബോധമുണ്ട്?

നമ്മുടെ തലച്ചോറില്‍ 10000 കോടി ന്യൂറോണ്‍ എന്ന കോശങ്ങളുണ്ട്. കോശ മര്‍മ്മം അടങ്ങിയ ഒരു ഭാഗവും ഇതില്‍ നിന്ന് തുടങ്ങുന്ന വേരുകള്‍ പോലുള്ള ന്യൂറൈറ്റ് എന്ന് വിളിക്കുന്ന മറ്റൊരു ഭാഗവുമുള്ളവയാണ് ഈ കോശങ്ങള്‍. ന്യൂറൈറ്റ് രണ്ട് തരമുണ്ട്. ഡെന്ട്രൈറ്റും ആക്സോണും. ഓരോ കോശവും തൊട്ടടുത്തുള്ള 5000 മുതല്‍ 10000 വരെ തൊട്ടടുത്തുള്ള കോശങ്ങളുടെ ന്യൂറൈറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എങ്കിലും ഈ വേരുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നില്ല. ഇടക്ക് ഒരു വിടവുണ്ട്. ഇതാണ് സിനാപ്സ്. അതുകൊണ്ട് ഈ ബന്ധത്തെ സിനാപ്സ് ബന്ധം … Continue reading താങ്കള്‍ക്കെത്ര ബോധമുണ്ട്?

വൃത്തികെട്ട മലയാളികള്‍

മലയാളികള്‍ വൃത്തികെട്ടവന്‍മാരാണ്. പ്രേമരഹിത്യമാണ് അതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിന് കാരണം എന്നൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. സമ്മതിച്ചു. മലയാളികള്‍ ചീത്തയാണ്. അവര്‍ പ്രേമിക്കുന്നില്ല. പക്ഷേ, അമേരിക്ക എന്ന സ്വര്‍ഗ്ഗ രാജ്യത്തിലോ. അവിടെ ആരേയും പ്രേമിക്കുന്നതില്‍ നിന്ന് തടയുന്നില്ലല്ലോ. അവിടുത്തെ സ്ഥിതി എന്താണ്? ഒരു മിനിട്ടില്‍ 24 പേരാണ് അവിടെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. അഞ്ചിലൊന്ന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍. ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ അമേരിക്കയിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ കണ്ടെത്തി. National Intimate Partner and Sexual … Continue reading വൃത്തികെട്ട മലയാളികള്‍

പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?

ക്ഷമിക്കണം, ഇത് സംഗീതത്തെക്കുറിച്ചുള്ള ലേഖനമല്ല. National Institute for Health ലെ Pascual-Leone യും സംഘവും ഒരു പരീക്ഷണം നടത്തി. അവര്‍ പിയാനോ ഉപയോഗിക്കാനറിയാത്ത സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്തു. അവരെ മൂന്നു കൂട്ടമായി വിഭജിച്ചു. ദിവസം രണ്ട് മണിക്കൂര്‍ വീതം അഞ്ച് ദിവസത്തേക്ക് അവര്‍ക്ക് ഓരോ ജോലിയും കൊടുത്തു. ദിവസത്തെ ജോലിക്ക് ശേഷം ചെറു കാന്തശക്തി പുറപ്പെടുവിക്കുന്ന കമ്പിച്ചുരുളിന് താഴെ അവര്‍ ഇരിക്കണം. ഉച്ചിയില്‍ നിന്നും ഇരു ചെവികള്‍ വരെയുള്ള തകിടില്‍ ഘടിപ്പിച്ച കമ്പിച്ചുരുളാണ് അവരുടെ തലച്ചോറിലെ motor … Continue reading പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?

അദൃശ്യനായ സ്ത്രീപീഡകന്‍

കുറ്റകൃത്യങ്ങളുടെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാനും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും പൊതു സമൂഹത്തിന് അത്യധികം ഉത്സാഹമുണ്ട്. കുറ്റകൃത്യം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ താല്‍പ്പര്യം വീണ്ടും കൂടും. എന്നാല്‍ ഏതെങ്കിലും ഒരു കുറ്റവാളിയെകണ്ടെത്തി എല്ലാം അവനില്‍ ആരോപിച്ച് പ്രതികാരം വീട്ടുകയാണ് എല്ലായിപ്പോഴും സംഭവിക്കുന്നത്. (അല്ലെങ്കില്‍ കാലം മുന്നോട്ട് നീങ്ങുമ്പോള്‍ പഴയ കേസിലുള്ള താല്‍പ്പര്യം നശിച്ച് പുതിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധമാറാം.) എന്നാല്‍ കുറ്റകൃത്യം വലിയൊരു ചങ്ങലയുടെ അവസാനത്തെ അറ്റമാണ്. ധാരാളം സ്വാധീനങ്ങളുടെ ഫലമായാണ് കുറ്റവാളികളെ ആ കൃത്യത്തില്‍ എത്തിക്കുന്നത്. … Continue reading അദൃശ്യനായ സ്ത്രീപീഡകന്‍

ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

പാപ്പിലിയോ ബുദ്ധ എന്ന സിനിമയെക്കുറിച്ച് ടിടി ശ്രീകുമാര്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ചില ചിന്തകള്‍ - 1. ഭൂപരിഷ്കരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രധാന നയപരിപാടിയാണ്. സോവ്യേറ്റ് യൂണിയനിലെ സര്‍ക്കാര്‍ ആദ്യം ചെയ്തത് കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുകയായിരുന്നു. കേരളത്തില്‍ 57 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും അത് ആദ്യം ചെയ്തു. നെഹ്രുവിന്റെ സോവ്യേറ്റ് അടുപ്പം കാരണം അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ ഭൂപരിഷ്കരണം നടത്താനുള്ള നിയമം പാസാക്കുകയും ചെയ്തത് അന്നത്തെ ഇടത് സര്‍ക്കാരിന് അനുകൂലമായിരുന്നു. കേരളത്തില്‍ ജനാധിപത്യ ഭരണം തുടങ്ങിയത് … Continue reading ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

രോഗം അകറ്റാന്‍‌ മായാവാദമോ?

തലച്ചോറിന്റെ ജനിതക തകരാറാല്‍ മദ്ധ്യവയസ്സ് മുതലുണ്ടാകുന്ന രോഗമാണ് Huntington's disease. രോഗം കൂടും തോറും രോഗിയുടെ മാംസ പേശികള്‍ നിയന്ത്രണമില്ലാതെ നൃത്തം ചെയ്യുന്ന രീതിയില്‍ ചലിക്കും. അതുകൊണ്ട് ഈ രോഗത്തെ Huntington chorea എന്നും വിളിക്കുന്നു. (നൃത്തത്തിന്റെ ഗ്രീക്ക് വാക്കാണ് chorea). അതോടൊപ്പം cognitive decline ഉം സ്വാഭവത്തിലുള്ള വ്യത്യാസവും ഉണ്ടാകും. തലച്ചോറിനുണ്ടാകുന്ന മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഈ രോഗത്തിന് കാരണം ഒരേയൊരു ജീനാണ്.. അതുകൊണ്ട് ഗവേഷകര്‍ക്ക് എലിയുടെ ജീനില്‍ ഇതേ മാറ്റം ഉണ്ടാക്കി Huntington’s രോഗം … Continue reading രോഗം അകറ്റാന്‍‌ മായാവാദമോ?

ആണവ ത്യാഗം

ആണവ സാങ്കേതിക വിദ്യക്ക് തള്ളിക്കളയാന്‍ കഴിയാത്ത ഒരു വ്യക്തിയുണ്ട്. അവരുടെ പേര് മേരി ക്യൂറി എന്നാണ്. 1934 ല്‍ റേഡിയേഷന്‍ കാരണം അവര്‍ മരിച്ചു. 1890 മുതലുള്ള അവരുടെ പേപ്പറുകളും നോട്ട് പുസ്തകങ്ങളും മറ്റും അപകടകരമാണെന്നാണ് പറയുന്നത്. അവയെല്ലാം ഉയര്‍ന്നതോതിലുള്ള ആണവവികിരണം പുറപ്പെടുവിക്കുന്നു. അതുകൊണ്ട് അവ ലഡ്ഡ് പെട്ടികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംരക്ഷണ കവചങ്ങളൊക്കെ ധരിച്ച് വേണം ആ പുസ്തകത്തിന്റെ അടുത്ത് പോകാന്‍. ഒരു നോട്ടുപുസ്തകം പോലും ഇത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുവെങ്കില്‍ ഹിരോഷിമയിലേയും നാഗസാക്കിയിലേയും ജനത്തിന്റെ കാര്യം … Continue reading ആണവ ത്യാഗം