വൃക്ക ദാനം മഹാദാനമാണോ?

കുറച്ച് ദിവസം മുമ്പ് ഓഫീസലെ ഒരു സുഹൃത്ത് ആശുപത്രിയില്‍ പോയി. ഒരു അപകടത്തില്‍പെട്ട അയാളുടെ മറ്റൊരു സുഹൃത്തിന്റെ തുണയായാണ് അയാള്‍ പോയത്. കുറച്ച് ദിവസം അയാള്‍ക്ക് ആശുപത്രിയില്‍ തങ്ങേണ്ടതായും വന്നു. ഒരാഴ്ച്ച കഴിഞ്ഞ് ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ കാര്യങ്ങളന്വേഷിച്ചു. ആശുപത്രി വിഷേഷങ്ങള്‍ വിശദീകരിച്ച അയാളില്‍ നിന്ന് എന്നെ ഞെട്ടിച്ച ഒരു വിവരവും ഞാന്‍ അറിഞ്ഞു. ആശുപത്രി ഒരു ഉത്സവപ്പറമ്പ് പോലെയല്ലേ. ഒരു വൃക്കരോഗിയുടെ തുണയായി വന്ന മറ്റൊരാളെ നമ്മുടെ സുഹൃത്ത് പരിചയപ്പെട്ടു. ആ രോഗിക്ക് ഡോക്റ്റര്‍ വിധിച്ചത് … Continue reading വൃക്ക ദാനം മഹാദാനമാണോ? →

സിറിയയിലെ കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നവരോട്

ആഭ്യന്തര കലാപവും ഭീകര ആക്രമണവും വിദേശി ആക്രമണവും എല്ലാം സഹിക്കുന്ന സിറിയയിലെ കുട്ടികളുടെ അവസ്ഥ നമ്മേ വളരേറെ വേദനപ്പിക്കുന്നു. ആ വേദനയുടെ ഫലമായി നാം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്ക് വെച്ച് ആശ്വാസം കണ്ടെത്തുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങള്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമല്ല. Resource Curse എന്നാണതിനെ പറയുന്നത്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യങ്ങളില്‍ നിന്ന് ചുളുവ് വിലക്ക് അവ അടിച്ചുകൊണ്ടുപോകാന്‍ ലോക സാമ്പത്തിക ശക്തികള്‍ ശ്രമിക്കും. അതിനുള്ള മാര്‍ഗ്ഗമാണ് ആ രാജ്യങ്ങളിലേ അരക്ഷിതാവസ്ഥ. ഇത് മദ്ധ്യ പൂര്‍വ്വേഷ്യയിലും, … Continue reading സിറിയയിലെ കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നവരോട് →

നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷിനെ നികുതി അടക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. ഞാന്‍ ടെലിവിഷന്‍ കാണുന്ന ആളല്ല. സീരിയലായാലും വാര്‍ത്തയായാലും അത് ജനദ്രോഹമാണ് ചെയ്യന്നതെന്നാണ് എന്റെ അഭിപ്രായം പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം തെറ്റെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കുക എളുപ്പമല്ലാത്തനിനാലും ഈ ലേഖനത്തിന്റെ ലക്ഷ്യം വേറൊന്നാകയാലും അതിന് മുതിരുന്നില്ല. ഇപ്പോഴുള്ള പ്രശ്നം നികേഷിന്റെ അറസ്റ്റാണ്. ഈ സംഭവത്തെ പല frame ലൂടെ കാണാം. നികുതിയുടെ സാങ്കേതികത, നികേഷിന്റെ വ്യക്തിപരമായ ചരിത്രം, നികേഷ് ചെയ്യുന്ന തെറ്റും ശരിയും, റിപ്പോര്‍ട്ടര്‍ … Continue reading നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ →

വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

ആശുപത്രിയില്‍ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന brainwash(മസ്തികക്ഷാളനം) യന്ത്രത്തില്‍ ശ്രീ വിജയരാഘവന്റെ സംസാരിക്കുന്ന തല പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെ അരുളിച്ചെയ്തു, "നിലം നികത്തുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവില്ല. [അയ്യോ പാവം!] കാരണം നിലം നികത്തി അവിടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തവനാണ് ഞാന്‍." (ഞാനും ആ നികത്തിയ നിലത്തെ ഒരു കുന്നില്‍ 7 കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വളരെ നന്ദി സാര്‍...) എന്നാല്‍ ആ നികത്തിയ നിലത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നോ എനിക്കും മറ്റ് ഒരു … Continue reading വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു →

സദാചാരം എങ്ങനെയുണ്ടായി

നാല് കാലില്‍ ഇഴയുന്നതാണോ അതോ രണ്ട് കാലില്‍ നടക്കുന്നതാണോ നല്ലത്? പഴകിയ ആഹാരം കഴിക്കുന്നതാണോ അതോ പരിശുദ്ധമായ ആഹാരം കഴിക്കുന്നതാണോ നല്ലത്? നാല് കാലില്‍ ഇഴയുന്നതിനേക്കാള്‍ നല്ലത് രണ്ട് കാലില്‍ നടക്കുന്നതാണെന്ന് ഒരു വയസുള്ള കുട്ടിക്ക് പോലും അറിയാം. അതുകൊണ്ട് സദാചാരം എന്ന് പറയുന്നത് നേരേ നില്‍ക്കുന്നതിനെയാണ്. പഴകിയ ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് രോഗം വരും എന്നാല്‍ പരിശുദ്ധമായ ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യം കിട്ടും. അതുകൊണ്ട് പരിശുദ്ധിയാണ് സദാചാരം. നിങ്ങള്‍ക്കില്ലാത്ത കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിഞ്ഞാല്‍ … Continue reading സദാചാരം എങ്ങനെയുണ്ടായി →

മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക്

മിശ്രവിവാഹത്തെക്കുച്ച് ഒരു സംവാദം ടെലിവിഷനില്‍ വന്നതായി അതില്‍ പങ്കെടുത്ത ഒരു സുഹൃത്ത് പറഞ്ഞു. വ്യത്യസ്ഥ ജാതിയിലോ മതത്തിലോപെട്ടവര്‍ അവക്ക് അതീതമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും തന്റെ പങ്കാളിയുടെ വിശ്വാസ, ആചാരങ്ങള്‍ പഴയത് പോലെ പിന്‍തുടരാന്‍ സമ്മതിക്കുന്ന തരത്തിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹം എന്ന് സാധാരണ വിളിക്കുന്നത്. എന്നാല്‍ മിശ്രവിവാഹിതര്‍ക്ക് പുറമെ വേറൊരു തരം വിവാഹത്തിലേര്‍പ്പെട്ട താരദമ്പദികളും ആ പരിപാടിയിലുണ്ടാരുന്നു. അവരില്‍ പുരുഷന് അന്യമതത്തിലെ സ്ത്രീയോട് പ്രണയം തോന്നുകയും വിവാഹ ശേഷം അവളെ സ്വന്തം മതത്തിലേക്ക് മതം മാറ്റുകയും ചെയ്തയാളാണ്. കുട്ടികളേയും പുരുഷന്റെ … Continue reading മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക് →

ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു

"ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് സര്‍ക്കാറിന്റെ നേട്ടമെന്ന് നരേന്ദ്രമോദി. ബാങ്കുകളിലേക്ക് പാവപ്പെട്ടവരെ കൊണ്ടുവന്നതാണ് ഏഴുമാസത്തിനകം സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണക്കാര്‍ക്കായി പ്രവര്‍ത്തിക്കുകയും പാവങ്ങളെ ആട്ടിയകറ്റുകയും ചെയ്യുകയായിരുന്നു ബാങ്കുകള്‍. ബി.ജെ.പി. അധികാരത്തില്‍വന്നശേഷം 11 കോടി പേര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി." അമേരിക്കയിലെ ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് കറുത്തവര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് അമേരിക്കയില്‍ അടുത്തകാലം വരെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമായിരുന്നുല്ല. (സ്ത്രീകള്‍ക്ക് എന്തിനും സ്വാതന്ത്ര്യമുള്ള രാജ്യമായിട്ടും ബാങ്കിങ് സേവനങ്ങള്‍ക്ക് സ്വാതന്ത്ര്യം പറഞ്ഞാല്‍ ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്ക് അത്ഭുതം … Continue reading ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു →

ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?

'വിപ്ലവകാരികള്‍' വമ്പന്‍ സമരങ്ങള്‍ ഇതേച്ചൊല്ലി ആസൂത്രണം ചെയ്യുന്ന അവസരത്തില്‍ ഇങ്ങനെയൊരു ചോദ്യമാണ് എന്റെ മനസില്‍ ആദ്യം തോന്നിയത്. ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? ആയിരം പേരോട് നിങ്ങള്‍ക്ക് ഒരു സമയം സംസാരിക്കാനാവും, എന്നാല്‍ ആയിരം പേരെ ഒരു സമയം ചുംബിക്കാന്‍ നിങ്ങള്‍ക്കാവുമോ? ഇല്ല. ഈ പ്രവര്‍ത്തി തികച്ചും സ്വകാര്യമായ ഒന്നാണ്. എന്നിരുന്നാലും അതിനൊരു സാമൂഹ്യ വശം കൂടിയുണ്ട്. അത് കാഴ്ചക്കാരന്റെ പക്ഷമാണ്. അതാണല്ലോ ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നതും. നിങ്ങളുടെ ചുംബനം കാണുന്നവര്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കണം … Continue reading ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? →

ചുംബന സമരത്തിന്റെ രാഷ്ട്രീയം

എന്താണ് രാഷ്ട്രീയ സമരം സമൂഹവും രാഷ്ട്രവും ഒക്കെ രൂപീകൃതമാകാന്‍ കാരണം എന്താണ്? അങ്ങനെയൊരു ചോദ്യം ഒരു പക്ഷേ മിക്കവരും ആ ചോദ്യം ഇതുവരെ ചോദിച്ചിട്ടുണ്ടാവില്ല. പ്രകൃതിയെക്കുറിച്ച് ആളുകള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഭൌതികവാദികളും യുക്തിവാദിക്കളും ശാസ്ത്രജ്ഞരുമൊക്കെ ആ കൂട്ടത്തില്‍ പെടും. എന്നാല്‍ സമൂഹത്തെക്കുറിച്ച് അങ്ങനെയൊരു ചോദ്യമില്ല. ഇപ്പോഴുള്ളതെല്ലാം നാം അതുപോലെ സ്വീകരിക്കുന്നു. സത്യത്തില്‍ കുടുംബം, സമൂഹവും, രാഷ്ട്രം തുടങ്ങിയവയെല്ലാം മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചതാണ്. പ്രകൃതിദത്തമായതല്ല. അതുകൊണ്ട് അവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും … Continue reading ചുംബന സമരത്തിന്റെ രാഷ്ട്രീയം →

വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം

വിവര സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ വിപ്ലവം എന്നൊക്കെയാണ് ഇപ്പോള്‍ സമൂഹത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍. ഇന്റര്‍നെറ്റ് കമ്പനികള്‍ ഓരോ ഉത്പന്നങ്ങളും ഇറക്കുമ്പോള്‍ കണ്ടോ സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകള്‍ ആര്‍ത്തുവിളിക്കും. പത്രങ്ങളും ടെലിവിഷനുകളും ഈ പുതിയ ഉത്പന്നത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ് വാചാലരാവും. exceptionalism ത്തിന്റേയും പ്രചാരവേലയുടേയും ഈ കാലത്ത് എന്തും പ്രത്യേകമായ ഒന്നാണ്. കച്ചവടക്കാര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അതിനെ മഹത്വവത്കരിക്കും.. വിവര സാങ്കേതികവിദ്യ, വിപ്ലവം എന്നൊക്കെപ്പറയുന്നത് അതിനാണ്. അത് വഴി അവര്‍ക്ക് കൂടുതല്‍ … Continue reading വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം →