വിഭാഗം: സാങ്കേതിക വിദ്യ
സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ദോഷമായി ബാധിക്കുന്നത്
എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ അറിയിപ്പ് : ഓരോ പൈറേറ്റ് പാര്‍ട്ടികള്‍ക്കും അവരുടേതായ തട്ടകമുണ്ട്. പകര്‍പ്പവകാശ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണ് അവര്‍ എല്ലാവരും പറയുന്നത്. എന്നാല്‍ അതിന് ഏറ്റക്കുറച്ചിലുകളുണ്ട്. ഈ പ്രശ്നം പാര്‍ട്ടികളുടെ മറ്റ് നയങ്ങളെ ബാധിക്കുന്നുമില്ല. സ്വീഡനില്‍ പകര്‍പ്പവകാശ വ്യവസായത്തിന്റെ മുഠാളത്തരം സഹിക്കാന്‍ വയ്യാതെ ആദ്യമായി പകര്‍പ്പവകാശത്തിന് നിയന്ത്രണം കൊണ്ടുവരായുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പൈറേറ്റ് പാര്‍ട്ടി. ഡിജിറ്റല്‍ നിയന്ത്രണ വ്യവസ്ഥയുടെ നിരോധനം, വാണിജ്യാവശ്യത്തിനല്ലാത്ത പങ്കു വെക്കലിന് നിയമ സാധുത, വാണിജ്യാവശ്യത്തിനായുള്ള പകര്‍പ്പവകാശത്തിന്റെ കാലാവധി … Continue reading സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ദോഷമായി ബാധിക്കുന്നത്
വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം
വിവര സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ വിപ്ലവം എന്നൊക്കെയാണ് ഇപ്പോള്‍ സമൂഹത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍. ഇന്റര്‍നെറ്റ് കമ്പനികള്‍ ഓരോ ഉത്പന്നങ്ങളും ഇറക്കുമ്പോള്‍ കണ്ടോ സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകള്‍ ആര്‍ത്തുവിളിക്കും. പത്രങ്ങളും ടെലിവിഷനുകളും ഈ പുതിയ ഉത്പന്നത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ് വാചാലരാവും. exceptionalism ത്തിന്റേയും പ്രചാരവേലയുടേയും ഈ കാലത്ത് എന്തും പ്രത്യേകമായ ഒന്നാണ്. കച്ചവടക്കാര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അതിനെ മഹത്വവത്കരിക്കും.. വിവര സാങ്കേതികവിദ്യ, വിപ്ലവം എന്നൊക്കെപ്പറയുന്നത് അതിനാണ്. അത് വഴി അവര്‍ക്ക് കൂടുതല്‍ … Continue reading വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം
ആന്‍ഡ്രോയിഡും ഉപയോക്താക്കളുടെ സ്വാതന്ത്ര്യവും
ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കാര്യത്തില്‍ ആന്‍ഡ്രോയിഡ് എത്രമാത്രം പോകും? സ്വാതന്ത്ര്യത്തിന് മൂല്യം കൊടുക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവിനെ സംബന്ധിച്ചടത്തോളം എത് സോഫ്റ്റ്‌വെയര്‍ സിസ്റ്റത്തെക്കുറിച്ചാണെങ്കിലും ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് വികസിപ്പിക്കുന്നത്. അങ്ങനെ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും അങ്ങനെ ചെയ്യാത്ത സോഫ്റ്റ്‌വെയറില്‍ നിന്ന് രക്ഷനേടാനാവും. ഇതിന് വിപരീതമായ ആശയമായ “തുറന്ന സ്രോതസ്സ്” സ്രോതസ്സ് കോഡ് എങ്ങനെ വികസിപ്പിക്കണം എന്നതിനെ മാത്രം അടിസ്ഥാനമായുള്ളതാണ്. സ്വാതന്ത്ര്യത്തേക്കാളേറെ കോഡിന്റെ ഗുണമേന്മയെ അടിസ്ഥാന ഗുണമായി കണക്കാക്കുന്ന … Continue reading ആന്‍ഡ്രോയിഡും ഉപയോക്താക്കളുടെ സ്വാതന്ത്ര്യവും
ഹോ.. കമ്പ്യൂട്ടര്‍ നിറയെ അറിവാണ്
കമ്പ്യൂട്ടര്‍ എന്ന ഉപകരണം വളരെ വലിയ വിപ്ലവമാണ് മനുഷ്യ സമൂഹത്തില്‍ സൃഷ്ടിച്ചത്. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടുള്ള ഉപകരണങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം അതിനുണ്ട്. വിവരങ്ങള്‍ ശേഖരിച്ച് വെക്കുക, വീണ്ടും അവ ലഭ്യമാക്കുക, അനായാസേനയും ചിലവ് ഇല്ലാതെയും എഴുതുകയും വായിക്കുകയും വരക്കുകയും പ്രസിദ്ധീകരിക്കുകയും തുടങ്ങി എല്ലാ രംഗങ്ങളിലും കമ്പ്യൂട്ടറും അതിനെ പരസ്പരം ബന്ധിപ്പിക്കുന്ന വിനിമയ ശൃംഖലയും ഇന്ന് ഒഴുവാക്കാന്‍ പറ്റാത്ത ഒന്നാക്കി മാറ്റി. ഇതിന്റെ ബഹുമുഖ പ്രതിഭ കാരണം ജനം ഈ ഉപദകരണത്തെ എല്ലാറ്റിനുമുള്ള പരിഹാരമായി കാണാനും തുടങ്ങി. … Continue reading ഹോ.. കമ്പ്യൂട്ടര്‍ നിറയെ അറിവാണ്
FLOSS ഉം FOSS ഉം
റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ എഴുതിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തില്‍ രണ്ട് സംഘങ്ങളുണ്ട്. ഒന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം, മറ്റൊന്ന് ഓപ്പണ്‍ സോഴ്സും. കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ സ്വതന്ത്രമാക്കാനുള്ള പ്രവര്‍ത്തനമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ചെയ്യുന്നത്. അസ്വതന്ത്ര പ്രോഗ്രാമുകള്‍ അതിന്റെ ഉപയോക്താക്കളോട് അനീതിയാണെന്ന് ചെയ്യുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഓപ്പണ്‍ സോഴ്സ് കൂട്ടം ഉപയോക്താക്കള്‍ക്ക് നീതി വേണം എന്ന പ്രശ്നത്തെ അവഗണിക്കുന്നു. പ്രായോഗിക ഗുണങ്ങളില്‍ മാത്രം അടിസ്ഥാനമായതാണ് അവരുടെ പ്രവര്‍ത്തനം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിന് പ്രാധാന്യം കിട്ടാന്‍ വിലയെക്കാളേറെ സ്വാതന്ത്ര്യത്തിനാണ് മുന്‍തൂക്കം നല്കേണ്ടത്. … Continue reading FLOSS ഉം FOSS ഉം
ഗ്നൂ-ലിനക്സ് KDE desktop ല്‍ BSNL മൊബൈല്‍ ബ്രോഡ്ബാന്റ്
BSNL ഇപ്പോഴ്‍ പുതിയ ലാന്റ് ലൈന്‍ കണക്ഷന്‍ കൊടുക്കുന്നില്ല. അതുകൊണ്ട് പുതിയ വാടക വീട്ടിലേക്ക് മൊബൈല്‍ ബ്രോഡ്ബാന്റിനെ ആശ്രയിക്കേണ്ടതായി വന്നു. ഒരു ഫോട്ടോും ID proof ഉം കൊടുത്ത് ഒരു prepaid 3G SIM എടുത്തു. അതിന് 59/- രൂപയാണ് വില. 1680/-രൂപക്ക് 3.6 Mbps വരെ വേഗത നല്‍കുന്ന ZTE ഡോംഗിളും വാങ്ങി. വൈകുന്നതിനകം സിം ആക്റ്റീവാകുമെന്നാണ് അവര്‍ പറഞ്ഞത്. സിമ്മിന്റെ നമ്പര്‍ അറിയാന്‍ അത് മൊബാലില്‍ ഇട്ട് *123# അടിച്ചാല്‍ മതി. വൈകുന്നേരമായപ്പോഴേക്കും സിം … Continue reading ഗ്നൂ-ലിനക്സ് KDE desktop ല്‍ BSNL മൊബൈല്‍ ബ്രോഡ്ബാന്റ്
ഒഴുവാക്കേണ്ട (അല്ലെങ്കില്‍ ശ്രദ്ധയോടുപോയോഗിക്കേണ്ട) വാക്കുകള്‍
ചില വാക്കുകകളും ഉപവാക്യങ്ങളും(phrases) ഒഴുവാക്കുകയോ അവയുടെ ചില പ്രത്യേക പ്രയോഗം ഒഴുവാക്കുകയോ ചെയ്യണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ചിലവ ദ്വയാര്‍ത്ഥമുള്ളവയോ തെറ്റിധരിപ്പിക്കുന്നതോ ആണ്. ചിലവ നിങ്ങള്‍ അംഗീകരിക്കില്ല എന്ന് ഞങ്ങള്‍ക്ക് തോന്നുന്ന വീക്ഷണകോണം മുന്നോട്ട് വെക്കുന്നതോ ആണ്. കാണുക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിഭാഗങ്ങള്‍. “ബദല്‍ (Alternative)” സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഒരു “ബദലായി” ഞങ്ങള്‍ കരുതുന്നില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ അത് പ്രതിനിധാനം ചെയ്യുന്ന ലക്ഷ്യം, കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറും നിലനില്‍ക്കുന്നു എന്നായിവരും. അതായത് കുത്തക സോഫ്റ്റ്‌വെയറുകള്‍കൊണ്ട് … Continue reading ഒഴുവാക്കേണ്ട (അല്ലെങ്കില്‍ ശ്രദ്ധയോടുപോയോഗിക്കേണ്ട) വാക്കുകള്‍
പൊതു കമ്പ്യൂട്ടിങിനെതിരെയുള്ള യുദ്ധം
ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ : എന്തുചെയ്യും?
by Richard Stallman ദുഷിച്ച സോഫ്റ്റ്‌വെയറില്‍ (malicious software) നിന്ന് ഉപയോക്താക്കളെ സമൂഹം സംരക്ഷിക്കുമെന്നുള്ളത് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വലിയ ഗുണമാണ്. ഇപ്പോള്‍ ഉബണ്ടു ഗ്നൂ/ലിനക്സ് ഇതിന്റെ വിപരീത ഉദാഹരണമായി മാറുകയിരിക്കുന്നു. നാം ഇനി എന്തുചെയ്യും? ഉപയോക്താക്കളോട് അധാര്‍മ്മികമായി പെരുമാറുന്ന ഒന്നാണ് കുത്തക സോഫ്റ്റ് വെയറുകള്: ചാര പ്രോഗ്രാമുകള്‍, ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ കൈവിലങ്ങ് (DRM or Digital Restrictions Management), വിദൂരത്തിരുന്ന് നമ്മുടെ കമ്പ്യൂട്ടറില്‍ എന്തും ചെയ്യാന്‍ അവസരം നല്കുന്ന പിന്‍വാതില്‍. ഇതൊക്കെ ചെയ്യുന്ന ഏത് പ്രോഗ്രാമുകളേയും … Continue reading ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ : എന്തുചെയ്യും?