ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ : എന്തുചെയ്യും?

by Richard Stallman ദുഷിച്ച സോഫ്റ്റ്‌വെയറില്‍ (malicious software) നിന്ന് ഉപയോക്താക്കളെ സമൂഹം സംരക്ഷിക്കുമെന്നുള്ളത് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വലിയ ഗുണമാണ്. ഇപ്പോള്‍ ഉബണ്ടു ഗ്നൂ/ലിനക്സ് ഇതിന്റെ വിപരീത ഉദാഹരണമായി മാറുകയിരിക്കുന്നു. നാം ഇനി എന്തുചെയ്യും? ഉപയോക്താക്കളോട് അധാര്‍മ്മികമായി പെരുമാറുന്ന ഒന്നാണ് കുത്തക സോഫ്റ്റ് വെയറുകള്: ചാര പ്രോഗ്രാമുകള്‍, ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ കൈവിലങ്ങ് (DRM or Digital Restrictions Management), വിദൂരത്തിരുന്ന് നമ്മുടെ കമ്പ്യൂട്ടറില്‍ എന്തും ചെയ്യാന്‍ അവസരം നല്കുന്ന പിന്‍വാതില്‍. ഇതൊക്കെ ചെയ്യുന്ന ഏത് പ്രോഗ്രാമുകളേയും … Continue reading ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ : എന്തുചെയ്യും?

എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായാണ് അമേരിക്കയുടെ ആഗോള ഇന്റര്‍നെറ്റ് പരിശോധന പ്രത്യക്ഷപ്പെട്ടത്. പ്രിസം പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് സ്‌നോഡന്‍ എന്ന NSA കരാര്‍ പണിക്കാരനും. പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക സ്‌നോഡന്‍ വേട്ട തുടങ്ങുകയും ചെയ്തു. ബ്രാഡ്‌ലി മാനിങ്ങ്, വിക്കീലീക്സ് - അമേരിക്ക ഇറാഖില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങളും എംബസികളില്‍ നിന്നുള്ള കേബിളുകളും പുറത്തുവിടുക വഴി ലോകത്തെ ഞെട്ടിച്ചു. അപ്പോഴും പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക ബ്രാഡ്‌ലി മാനിങ്ങിനെ … Continue reading എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു

ഞങ്ങളുള്ളതുകൊണ്ടാണ് ഞാനുള്ളത്

"ഒരു നരവംശ ശാസ്ത്രജ്ഞന്‍ ആഫ്രിക്കയിലെ ഒരു ഗോത്രത്തിലെ കുട്ടികള്‍ക്ക് ഒരു പന്തയം കൊടുത്തു. അദ്ദേഹം ഒരു പാത്രം പഴങ്ങള്‍ ദൂരെ ഒരുടത്ത് വെച്ചു. ആദ്യം ആരാണോ ഓടി എത്തുന്നത് അവര്‍ക്കായിരിക്കും ആ മധുരമുള്ള പഴങ്ങള്‍. കുട്ടികളോട് ഓടാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പരസ്പരം കൈകോര്‍ത്തുകൊണ്ട് ഒന്നിച്ച് ഓടി. അവര്‍ എല്ലാവരും ചേര്‍ന്ന് പഴങ്ങള്‍ സ്വാദോടെ കഴിക്കുകയും ചെയ്തു. ഒരാള്‍ക്ക് ആ പഴങ്ങള്‍ മൊത്തത്തില്‍ തിന്നായിരുന്നില്ലെ, പിന്നെ എന്തുകൊണ്ട് അങ്ങനെ ഓടി എന്ന് ചോദിച്ചപ്പോള്‍ ആ കുട്ടികള്‍ പറഞ്ഞു … Continue reading ഞങ്ങളുള്ളതുകൊണ്ടാണ് ഞാനുള്ളത്

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നതിനെക്കുറിച്ച്

GNU GPL പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളില്‍ വില്‍പ്പനയെക്കുറിച്ച് അപവാദ ആശയങ്ങളെക്കുറിച്ചുള്ള ചില വീക്ഷണകോണുകള്‍ ലഭ്യമാണ്. ഗ്നൂ പ്രോജക്റ്റിന്റെ ആത്മാവ് എന്നാല്‍, നിങ്ങള്‍ വിതരണം ചെയ്യുന്ന സോഫ്റ്റ് വെയറുകളുടെ കോപ്പികള്‍ക്ക് വില ഈടാക്കരുതെന്നോ അല്ലെങ്കില്‍ ചിലവ് ഉള്‍ക്കൊള്ളത്ര വളരെ കുറവ് വിലയേ ഈടാക്കാവൂ എന്നോ ആണ് മിക്ക ആളുകളുടേയും വിശ്വാസം. യഥാര്‍ത്ഥത്തില്‍, ജനങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യമുള്ള വിലക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിതരണം ചെയ്യുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നുവെങ്കില്‍ തുടര്‍ന്ന് വായിക്കുക. - http://gnujagadees.wordpress.com/2013/04/27/selling/

എന്താണ് പകര്‍പ്പുപേക്ഷ

ഒരു പ്രോഗ്രാം സ്വതന്ത്രമാക്കാനുള്ള മാര്‍ഗ്ഗമാണ് പകര്‍പ്പുപേക്ഷ. ആ പ്രോഗ്രാമിന്റെ എല്ലാ പരിഷ്കാരവും വികസിത വെര്‍ഷനുകളും പകര്‍പ്പുപേക്ഷ സ്വതന്ത്രമാക്കുന്നു. പ്രോഗ്രാം സ്വതന്ത്രമാക്കാനുള്ള എളുപ്പ വഴി പൊതു മണ്ഡലത്തിലേക്ക് പകര്‍പ്പവകാശം ഇല്ലാതെ പ്രസിദ്ധപ്പെടുത്തുകയാണ്. ഇത് വഴി പ്രോഗ്രാമും അതിന്റെ പരിഷ്കാരങ്ങളും പങ്കുവെക്കാന്‍ ആളുകള്‍ക്ക് കഴിയുന്നു. എല്ലാവരും ഒരേ സ്വഭാവക്കാരാണെങ്കിലേ ഇത് നടക്കൂ. പരസ്പര സഹകരമില്ലാത്ത ആളുകള്‍ ഈ പ്രോഗ്രാം കുത്തക സോഫ്റ്റ്‌വെയറായി മാറ്റാനുള്ള അവസരം നല്‍കുന്നു എന്ന കുഴപ്പം ഈ രീതിക്കുണ്ട്. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും, അതില്‍ നിന്നുള്ള … Continue reading എന്താണ് പകര്‍പ്പുപേക്ഷ

കമ്പ്യൂട്ടറിന്റെ സാമൂഹ്യ ഉത്തരവാദിത്വം

Aaron Swartz സംസാരിക്കുന്നു: സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ പീഡനം സഹിക്കാനാവാതെ അദ്ദേഹം ആത്മഹത്യ ചെയ്തു.

ലിനക്സും ഗ്നൂ സിസ്റ്റവും

ലിനക്സും ഗ്നൂ സിസ്റ്റവും - റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ കൂടുത വിവരങ്ങള്‍ക്ക് ഗ്നൂ/ലിനക്സ് FAQ, ഉം എന്തുകൊണ്ട് ഗ്നൂ/ലിനക്സ്? ഉം കാണുക. പ്രതിദിനം ധാരാളം കമ്പ്യൂട്ട൪ ഉപയോക്താക്കള്‍ തിരിച്ചറിയാതെ പരിഷ്കരിച്ച ഗ്നൂ സിസ്റ്റം വെര്‍ഷന്‍ ഉപയോഗിക്കുന്നുണ്ട്. ഒരു പ്രത്യേക സംഭവ പരമ്പരകളുടെ ഫലമായി, ഇന്ന് ഉപയോഗിക്കുന്ന ഗ്നൂ വെ൪ഷനുകളെ “ലിനക്സ്” എന്നാണ് അറിയപ്പെടുന്നത്. GNU Project വികസിപ്പിച്ചെടുത്ത ഗ്നൂ സിസ്റ്റമാണ് അത് എന്ന് മിക്ക ഉപയോക്താക്കള്‍ക്കും അറിയില്ല. - കൂടുതല്‍ ഇവിടെ gnujagadees.wordpress.com

എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍വ്വചനം ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണോ അല്ലയോ എന്ന് വ്യക്തമാക്കുന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍വ്വചനം. കൂടുതല്‍ വ്യക്തത വരുത്താനും സംശയങ്ങള്‍ ദൂരീകരിക്കാനും കാലാകാലം ഞങ്ങള്‍ ഈ നിര്‍വ്വചനം പരിഷ്കരിക്കുന്നു. ചരിത്രം എന്ന ഭാഗം നോക്കിയാല്‍ നിര്‍വ്വചനത്തിലെ മാറ്റങ്ങളുടെ ലിസ്റ്റ് കിട്ടും. ഉപയോഗിക്കുന്നവരുടെ സ്വാതന്ത്ര്യത്തേയും സമൂഹത്തേയും ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയറാണ് “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍”. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കാനും, കോപ്പി ചെയ്യാനും, വിതരണം നടത്താനും, പഠിക്കാനും, മാറ്റം വരുത്താനും, പരിഷ്കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യങ്ങളുപയോഗിച്ച് … Continue reading എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍