മാക് OS X ന്റെ തെറ്റുകളും കുഴപ്പങ്ങളും

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മൈക്രോ സോഫ്റ്റിന്റെ വിന്‍ഡോസ് പോലെ Mac OS X ല്‍ നിര്‍ബന്ധിതമായി സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ വരുത്താന്‍ ആപ്പിളിന് കഴിയും എന്ന് പ്രസംഗങ്ങളില്‍ ഞാന്‍ പറഞ്ഞിരുന്നു. Mac സമൂഹത്തില്‍ നിന്നാണ് ഇത് ഞാന്‍ ആദ്യം കേട്ടത്. എന്നാല്‍ അതിനെക്കുറിച്ച് ആധികാരികമായി രേഖകളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഞാന്‍ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിന് ഒരു തെളിവുമില്ല. Mac OS X ല്‍ പുറം വാതിലുണ്ടെന്ന് പരിശോധിക്കാന്‍ ഒരു … Continue reading മാക് OS X ന്റെ തെറ്റുകളും കുഴപ്പങ്ങളും

Shutter: സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള പ്രോഗ്രാം

ഇന്‍സ്റ്റലേഷന്‍ "Shutter" എന്ന് ഗ്നൂവിന്റെ സോഫ്റ്റ്‌വെയര്‍ മാനേജ്മന്റ് ടൂളില്‍ ടൈപ്പ് ചെയ്യുക. പുതിയ വെര്‍ഷന്‍ തെരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ടെര്‍മില്‍ ഉപയോഗിച്ചാണെങ്കില്‍, apt-get install shutter എന്നോ yum install shutter എന്നോ ഉള്ള കമാന്‍ഡ് ടൈപ്പ് ചെയ്യുക. ആദ്യത്തെ കമാന്‍ഡ് ഡെബിയനിലും രണ്ടാമത്തേത് ഫെഡോറയിലും പ്രവര്‍ത്തിക്കും. ശക്തിയുള്ള സ്ക്രീന്‍ഷോട്ട് പ്രോഗ്രാം അല്‍പ്പസമയത്തിനനുള്ളില്‍ ഉപയോഗയോഗ്യമാകും. കൂടുതല്‍ വിവരങ്ങള്‍ http://shutter-project.org ല്‍ ലഭ്യമാണ്. ഓര്‍ക്കുക. ഈ പ്രോഗ്രാം GPL ലൈസന്‍സ്  ഉപയോഗിച്ച് പ്രസിദ്ധപ്പെടുത്തിയതിനാല്‍ ഇത് കോപ്പിചെയ്യുന്നതും, source code … Continue reading Shutter: സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള പ്രോഗ്രാം

SFLC പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു

Best Buy, Samsung, Westinghouse, JVC തുടങ്ങി 14 കമ്പനികള്‍ക്കെതിരെ Software Freedom Law Center (SFLC) പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു. സ്വതന്ത്ര-തുറന്ന സ്രോതസ്സ് സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ക്ക് നിയമ സേവനം ചെയ്യാന്‍ വേണ്ടി 2005 ല്‍ സ്ഥാപിതമായ ലാഭത്തിനല്ലാത്ത സ്ഥാപനമാണ് SFLC. Software Freedom Conservancy (Conservancy), BusyBox, Erik Andersen, മറ്റ് ധാരാളം FOSS പ്രോജക്റ്റുകള്‍ എന്നിവക്ക് വേണ്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്. Erik Andersen ആണ് പ്രോഗ്രാമിന്റെ എഴുത്തുകാരനും പകര്‍പ്പവകാശ ഉടമയും. കുറ്റാരോപിതരായ കമ്പനികള്‍ … Continue reading SFLC പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു

വെബ് പേജ് എങ്ങനെയാണ് ഒരു ഫയലില്‍ സേവ് ചെയ്യുന്നത്

FireFox ല്‍ ആവശ്യമുള്ള സൈറ്റിലേക്ക് പോകുക. Print ക്ലിക്ക് ചെയ്യുക. Print to File തെരഞ്ഞെടുക്കുക. ഔട്പുട്ട് ഫോര്‍മാറ്റ് pdf ഓ ps ഓ ആയി തെരഞ്ഞെടുക്കുക. Print ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് വെബ് പേജ് “Save In Folder” കോംബോ ബോക്സില്‍ കൊടുത്ത ഫോള്‍ഡറില്‍ ഒരു pdf ഓ ps ഓ ഫയല്‍ ആയി ലഭിക്കും എന്നാലും സുരേഷ് പറഞ്ഞതുപോലെ maff format ആണ് കൂടുതല്‍ അഭികാമ്യം

ലൈബ്രറി മാനേജ്മന്റിനുള്ള സോഫ്റ്റ്‌വെയര്‍

കോഹ എന്ന പേരിലുള്ള സോഫ്റ്റ്‌വെയര്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്. അതിന്റെ സോര്‍സ്‌കോഡ് ഈ സൈറ്റില്‍ നിന്നും ലഭിക്കും. http://koha.org/. അത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് GPL എന്ന ലൈസന്‍സോടുകൂടിയാണ്. അതുകൊണ്ട് സ്വതന്ത്രമായി ഉപയോഗിക്കാം. Apache, MySql, Perl തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഇതിന് ആവശ്യമാണ്. അവയും താഴെപ്പറയുന്ന മറ്റ് പാക്കേജുകളും ആവശ്യമാണ്. അവ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കമാന്‍ഡ് താഴെ കൊടുക്കുന്നു. $ apt-get install libmime-lite-perl libclass-factory-util-perl libmarc-perl libnet-z3950-zoom-perl libyaz-dev $ apt-get install liblingua-stem-perl libxml-sax-machines-perl libmarc-record-perl libcgi-session-perl … Continue reading ലൈബ്രറി മാനേജ്മന്റിനുള്ള സോഫ്റ്റ്‌വെയര്‍

KDE യുടെ ഡസ്ക്ടോപ് വിഡ്ജറ്റ്

ഞാന്‍ എന്തോ ചെയ്തപ്പോള്‍ സുതാര്യമായ desktop item നഷ്ടപ്പെട്ടു. എങ്ങനെ അത് തിരികെ എടുക്കും? അതിനെ Folder View വിഡ്ജറ്റ് എന്നാണ് വിളിക്കുന്നത്. desktop ന്റെ വലത് മുകളിലത്തെ മൂലക്ക് മൗസ് കുത്തി ‍Add Widget തെരഞ്ഞെടുക്കുക അതില്‍ Folder View വിഡ്ജറ്റ് തെരഞ്ഞെടുക്കുക. Add Widget ബട്ടണില്‍ കുത്തുക. desktop ല്‍ Right click ചെയ്ത് Appearance Settings എടുക്കുക. Desktop Activity Type നെ Desktop എന്ന് തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് വീണ്ടും ആ സുതാര്യമായ … Continue reading KDE യുടെ ഡസ്ക്ടോപ് വിഡ്ജറ്റ്

ഗ്നൂവില്‍ ഹൈബര്‍നേറ്റ് ചെയ്യുന്നതെങ്ങനെ

സ്വാപ് പാര്‍ട്ടിഷന്‍ എനേബിള്‍ ചെയ്തിതിതിട്ടുണ്ടോ എന്ന് നോക്കുക. Run swapon -s. ഇത് സ്വാപ് പാര്‍ട്ടിഷന്‍ ഉണ്ടെങ്കില്‍ ലിസ്റ്റ് ചെയ്യും. then run blkid, ഇത് പാര്‍ട്ടിഷന്റെ ഗുണങ്ങള്‍ കാണിക്കും. സ്വാപ് പാര്‍ട്ടിഷന്‍ പേര് കോപ്പി ചെയ്യുക. Open /etc/fstab. സ്വാപ് പാര്‍ട്ടിഷന്‍ ന്റെ വരി UUID അടിസ്ഥാനത്തിലുള്ളതാണെങ്കില്‍ അതിന് പകരം blkid വഴി കിട്ടിയ പേര് പേസ്റ്റ് ചെയ്യുക. Eg: /dev/sda7 none swap sw 0 0 സേവ് ചെയ്യുക. ഹൈബര്‍നേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. … Continue reading ഗ്നൂവില്‍ ഹൈബര്‍നേറ്റ് ചെയ്യുന്നതെങ്ങനെ

ലാപ്‌ടോപ്പിന്റെ കീബോര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല

/boot/grub/menu.lst എഡിറ്റ് ചെയ്യുക. കേണല്‍ ലൈനില്‍ i8042.reset എന്നുകൂടി കൂട്ടിച്ചേര്‍ക്കുക ഉദാ: kernel /boot/vmlinuz-2.6.22-14-generic root=UUID=2946bc29-bb7c-466c-823e-86394c27eed3 ro quiet splash i8042.reset സേവ് ചെയ്ത ശേഷം റീബൂട്ട് ചെയ്യുക.

ചില ഉപകാരപ്രദമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍

ചില ഉപകാരപ്രദമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അവ ഡെബിയന്‍, ഉബണ്ടു, കുബണ്ടു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കമാന്‍ഡുകളും ചുവടെ കൊടുക്കുന്നു. Install ചെയ്തതിന് ശേഷം /var/cache/apt/archives എന്ന ഫോള്‍ഡറില്‍ ഉള്ള deb ഫയലുകള്‍ വേറൊരു ഫോള്‍ഡറിലേക്ക് മാറ്റുക. അത് ഇന്റര്‍നെറ്റ് ഇല്ലാതെ മറ്റ് കമ്പ്യൂട്ടറുകളില്‍ ഈ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപകരിക്കും. ഈ രീതി ശരിയാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട്. Fedora ല്‍ ഇത് /var/cache/yum ഫോള്‍ഡറിലാണ്. Application Program Command Description Usage Development C++ compiler … Continue reading ചില ഉപകാരപ്രദമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍

ഗ്നൂ OS നെ അങ്ങനെ വിളിക്കേണ്ടതുണ്ടൊ?

അങ്ങനെ തന്നെ വിളിക്കണം. ഗ്നൂ/ലിനക്സ് എന്ന് വിളിക്കേണ്ട. ഡെബിയന്‍ ഗ്നൂ വില്‍ ആയിരക്കണക്കിന് പ്രോഗ്രാമുകള്‍ ഉണ്ട്. അതില്‍ 10-15 പ്രോഗ്രാമുകള്‍ നാം ദൈനം ദിനം ഉപയോഗിക്കുന്നു. GNU/Linux/Abiword/gnumeric/mysql/gtkmm/…. എന്ന് വിളിക്കുക അസൗകര്യമാണ്. അതുകൊണ്ട് ഗ്നൂ എന്ന് വിളിക്കുകയാണ് നല്ലത്. ലിനക്സ് കേര്‍ണല്‍ ഒരു പ്രധാന പ്രോഗ്രാമാണ്. എന്നാല്‍ അത് ഗ്നോം, kde, Abiword,  Iceweasel പോലുള്ള ഒരു പ്രോഗ്രാം മാത്രമാണ്. എലാ പ്രോഗ്രാമുകള്‍ക്കും തുല്ല്യ പ്രാധാന്യം കിട്ടണം. POSIX complaint ആയ ഒരു കേര്‍ണലാണ് ലിനക്സ്. ഇന്ന് … Continue reading ഗ്നൂ OS നെ അങ്ങനെ വിളിക്കേണ്ടതുണ്ടൊ?