മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

"2006 ലെ കണക്കനുസരിച്ച് സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. എന്‍.സി.ആര്‍.ബിയുടെ കണക്കുപ്രകാരം 1971 നും 2006 നും മധ്യേ മാനഭംഗക്കേസുകള്‍ക്ക് 678 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓരോ 30 മിനിറ്റിലും ഇന്ത്യയില്‍ പുതിയ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്." [പുതിയ കണക്ക് ] ഇത് നമ്മുടെ രാജ്യത്തിന്റെ മാത്രം കാര്യമല്ല. രണ്ട് ലക്ഷത്തിലധികം സ്ത്രീകളാണ് പ്രതിവര്‍ഷം അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്. അല്ലായിടവും … Continue reading മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും →

ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു

ബാംഗ്ലൂരിലെ കോറമംഗലക്കടുത്തുള്ള സുദാമാ സ്കൂട്ടര്‍സില്‍ നിന്ന് 2006 ല്‍ ആണ് ഞാന്‍ ആദ്യമായി വൈദ്യുത സ്കൂട്ടര്‍ വാങ്ങിയത്. Eko Vehicle ന്റെ Eko Cosmic ആയിരുന്നു അത്. അന്ന് ഇന്‍ഡ്യയില്‍ Eko Vehicle മാത്രമേ വൈദ്യുത സ്കൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നുള്ളു. ഒരു ചാര്‍ജ്ജിങ്ങില്‍ 50 കിലോമീറ്റര്‍ മൈലേജ് തരുന്ന അതിന് കൂടിയ വേഗത 45kmph ആണ്. ഒരു യൂണിറ്റ് കറന്റാണ് അതിന് ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടത്. 500 വാട്ടിന്റെ മോട്ടര്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ലൈസന്‍സ് … Continue reading ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു →

ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?

നമുക്കറിയാത്ത കാര്യങ്ങളേക്കുറിച്ച് പേടിയുണ്ടാവുക സ്വാഭാവികം. ഭൂമിയുടെ അരിലേക്ക് പോയാല്‍ അവിടെ നിന്ന് വഴുതി വീഴുമെന്ന് ഒരിക്കല്‍ നാം ഭയപ്പെട്ടു. പക്ഷേ നമ്മുടെ ശാസ്ത്രീയമായ അറിവ് വര്‍ദ്ധിച്ചതോടെ അത്തരം പേടികള്‍ നമുക്കില്ലാതായി. പക്ഷേ ചിലര്‍ ആ ശാസ്ത്രത്തേയും അടിസ്ഥാനമില്ലാതെ പേടിക്കുന്നു. കണികാ പരീക്ഷണം ലോകത്തിന് നാശമുണ്ടാക്കും എന്നൊക്കെ ആളുകള്‍ ഭയപ്പെട്ടു. എന്നാല്‍ അത്തരം ഭയത്തിനൊന്നും കാര്യമായ അടിസ്ഥാനമില്ല. ജനങ്ങള്‍ക്ക് ഭീതിയുളവാക്കുന്ന വേറൊരു കാര്യമുണ്ട്. അതിനേ ഇപ്പോള്‍ ആളുകള്‍ മുകളില്‍ പറഞ്ഞ തരം ഗവേഷണവുമായി കൂട്ടിക്കുഴച്ച് തെറ്റിധാരണ ഉണ്ടാക്കുകയാണ്. പരീക്ഷണവും … Continue reading ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ? →

ജനപക്ഷത്തുള്ളവര്‍ക്ക് സംഭവിച്ച ജനിതകമാറ്റം

പണ്ട് മതത്തിനും രാജാവിനും ആയിരുന്നു അധികാരം. അന്ന് മൂലധനശക്തികള്‍ അവരുടെയൊപ്പം കൂടി. മൂലധനം കൂട്ടുന്നതിന് വേണ്ടി രാജാവും മതങ്ങളും ജനങ്ങളുടെ മേല്‍ നിയമങ്ങള്‍ നടപ്പാക്കി അവരുടെ അധ്വാന ശക്തിയെ ചൂഷണം ചെയ്തു. അന്ന് ജനങ്ങളുടെയൊപ്പം പുരോഗമനകാരികളെന്നൊരു വര്‍ഗ്ഗം നിലകൊണ്ടു. അവര്‍ ജനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. അവരുടെ സമരങ്ങളില്‍ പങ്കുചേര്‍ന്നു. ജയിലില്‍ കിടന്നു, തൂക്കിലേറി. പിന്നീട് രാജാവ് പോയി. മതങ്ങളുടെ ശക്തി കുറഞ്ഞു. അധികാരം പുരോഗമനകാരികളുടെ കൈയ്യിലായി. മൂലധന ശക്തികള്‍ എന്തു ചെയ്യും? അവര്‍ പുരോഗമനകാരികളുടെ കൂടെയായി. … Continue reading ജനപക്ഷത്തുള്ളവര്‍ക്ക് സംഭവിച്ച ജനിതകമാറ്റം →

സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്

മനുഷ്യരുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ ദൈവങ്ങള്‍ മഫ്തിയില്‍ ഇറങ്ങുന്ന ധാരാളം കഥകള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്. വേഷം മാറി എത്തുന്ന ദൈവങ്ങളോട് മനുഷ്യര്‍ എങ്ങനെ പെരുമാറുന്നു എന്ന് അനുസരിച്ച് അവര്‍ക്ക് വരമോ ശാപമോ ദൈവങ്ങള്‍ നല്‍കുന്നു. സ്വതേ എല്ലാറ്റിനും അതീതരും സര്‍വ്വജ്ഞരും ആയ സിപിഎം നേതാക്കളും ദൈവത്തേ പോലെയാണ്. ജനങ്ങളേയും സാമൂഹ്യ സ്ഥാപനങ്ങളേയും പരീക്ഷിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും മാധ്യമങ്ങളാണ് സിപിഎമ്മിന്റെ പരീക്ഷണ മൃഗം. വിവാദപരമായ പ്രസ്ഥാവനകളും സങ്കീര്‍ണ്ണ ശാസ്ത്ര സിദ്ധാന്തങ്ങളും അവര്‍ അവതരിപ്പിക്കും. അതില്‍ മാധ്യമങ്ങള്‍ക്ക് എത്രമാത്രം അറിവുണ്ടെന്നാണ് പരീക്ഷണം. … Continue reading സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ് →

എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു

ജനിതക സാങ്കേതികവിദ്യാ ഗവേഷണം നടത്തണ്ട എന്ന് ആരും പറയില്ല. പറയുന്നുമില്ല. സിപിഎമ്മും ഗവേഷണം നടത്തണമെന്നേ പറയുന്നുമുള്ളു. പിന്നെ എന്തിനാണ് സിപിഎം നയത്തെ വിമര്‍ശിക്കുന്നു എന്നത് ചോദ്യമാണ്. എല്ലാ ഗവേഷണവും സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. താല്‍പ്പര്യമുള്ളവര്‍ സ്വകാര്യമായോ സ്റ്റേറ്റിന്റേയോ കമ്പനികളുടേയോ സഹായത്തോടെ നടത്തുന്ന ഗവേഷണമുണ്ട്. സ്റ്റേറ്റോ കമ്പനികളോ നേരിട്ട് നടത്തുന്ന ഗവേഷണമുണ്ട്. സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഗവേഷണവുമുണ്ട്. ലോബീയിങ്ങിന്റെ ഫലമായി ചിലമേഖലക്ക് സര്‍ക്കാര്‍ കൂടുതല്‍ ധനസഹായവും ചിലമേഖലക്ക് കുറവ് ധനസഹായവും നല്‍കുന്നു. രാജ്യം ഒരു വര്‍ഷം 1,300 കോടി … Continue reading എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു →

സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

ജനിതക സാങ്കേതികവിദ്യയെ അനുകൂലിച്ചുകൊണ്ട് സീപിഎം നടത്തിയ പ്രസ്ഥാവനകള്‍ കണ്ടിരിക്കും. അങ്ങനെ സീപിഎം മരത്തലയന്‍മാര്‍ വീണ്ടും ഒരു അനാവശ്യ വിവാദത്തിലേക്ക് എടുത്തു ചാടി. സിന്റിക്കേറ്റ്കാര്‍ക്ക് നല്ല കാലം. സംവാദങ്ങളിലൂടെയേ ആശയ വ്യക്തത വരുത്താന്‍ കഴിയൂ എന്നും ജനിതക വിത്തിന്റെ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നും ഇവ ആരുടെ നിയന്ത്രണത്തിലാണെന്നും നോക്കി മാത്രമേ അതിനെ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാവൂ എന്ന് ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തോമസ് ഐസക് സംസാരിച്ചു. എന്നാല്‍ കേരളത്തിന്റെ വളര്‍ച്ചാ സ്രോതസില്‍ ഒന്ന് ജനിതക സാങ്കേതിക ആണെന്ന് അദ്ദേഹം … Continue reading സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ →

കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച്

ശ്രീ. കെ. വേണു മാതൃഭൂമി പത്രത്തില്‍ ഡിസംബര്‍ 18 ആം തീയതി വിവരസാങ്കേതിക വിദ്യയും ജനാധിപത്യവുമെന്ന പേരില്‍ ഒരു ലേഖനം എഴുതി. അത് പ്രധാനമായി വിക്കീലീക്സിനേക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ സാമാന്യവത്കരണത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വയറിനേക്കുറിച്ച് പറയുന്നുണ്ട്. അതില്‍ കടന്നുകൂടിയ ചില അബധ ധാരണകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലിനസ് ടോര്‍വാള്‍ഡ്സ് താന്‍ വികസിപ്പിച്ചെടുത്ത തുറന്ന പ്രവര്‍ത്തന പ്രവര്‍ത്തന വ്യവസ്ഥ മനുഷ്യ സമൂഹത്തിന് അര്‍പ്പിച്ചുവെന്നും, ലിനസ് ടോര്‍വാള്‍ഡ്സ് മനുഷ്യ സമൂഹത്തിന് അന്തര്‍ലീനമായ സമൂഹവത്കരണ പ്രക്രിയയുടെ പ്രതിഫലനമാണെന്നും അതില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇത് … Continue reading കെ. വേണുവിന്റെ വിക്കീലീക്സ് ലേഖനത്തേക്കുറിച്ച് →

ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു

രാമന്റെ അമ്പലത്തിന് വേണ്ടി ഇന്‍ഡ്യ മുഴുവന്‍ ടയോട്ട തേരില്‍ കയറി തേരൊട്ടം നടത്തി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ബീജെപി. അതേ സമയത്ത് തന്നെ ഗുജറാത്തില്‍ ഭാരത ഹിറ്റ്‌ലര്‍ ആയ നരേന്ദ്രമോഡിയും അധികാരത്തില്‍ വന്നു. നാസികളേ പോലെ വംശീയ ഉന്‍മൂലനം വരെ നടത്താന്‍ കഴിഞ്ഞ മോഡിക്ക് വിജയകരമായി വര്‍ഗ്ഗീയ ധൃവീകരണത്തിലൂടെ ഫാസിസം ഗുജറാത്തില്‍ സ്ഥാപിക്കാനായി. എന്നാല്‍ അത് നടക്കാതിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ബീജെപിയുടെ നില പരിങ്ങലിലാണ്. കാരണം ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അത് ബീജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ … Continue reading ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു →

കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍

കിരണിന്റെ ബ്ലോഗില്‍ പണ്ട് വ്യവസായ സെക്രട്ടറി ശ്രീ ബാലകൃഷ്ണന്റെ പ്രസംഗത്തേക്കുറിച്ച് വന്നിരുന്നു. അന്ന് അതിന് മറുപടി എഴുതാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇപ്പോള്‍ സ്പെക്ട്രം അഴുമതിയില്‍ ടാറ്റയുടെ പേരും കണ്ടപ്പോള്‍ പണ്ട് ശ്രീ ബാലകൃഷ്ണന്‍ ടാറ്റയെകുറിച്ച് പറഞ്ഞ കമന്റ് ഓര്‍മ്മ വന്നു. അതുകൊണ്ട് ഈ ലേഖനം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നു. "തുടക്കം അഡിഡാസ്‌ ചെരുപ്പിലാണല്ലോ. അഡിഡാസ്‌ ഇവിടെ കമ്പനി തുടങ്ങാന്‍ വന്നുവെന്നും, സ്ഥലവും സൗകര്യവുമില്ലാത്ത കാരണം അവര്‍ ആന്ധ്രയിലേക്ക് പോയി എന്നും ആന്ധ്രപ്രദേശിലുള്ള വെല്ലൂരില്‍ അവര്‍ ഈ ഫാക്‌റ്ററി സ്ഥാപിച്ചു … Continue reading കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍ →