ടാഗ്: അമേരിക്ക സാമ്രാജ്യം
ഗ്രാന്‍ഡ് ജൂറിക്ക് മുമ്പില്‍ തെളിവുകൊടുക്കാത്തിനാല്‍ ഒറിഗണില്‍ സാമൂഹ്യപ്രവര്‍ത്തകയെ ജയിലിലടച്ചു
Pacific Northwest ലെ തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ച് തെളിവുകൊടുക്കാത്തിനാല്‍ പോര്‍ട്ട്‌ലാന്റിലെ ഒറിഗണില്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന സാമൂഹ്യപ്രവര്‍ത്തകയെ ജയിലിലടച്ചു. grand juryയോട് സഹകരിക്കാത്തതിനാല്‍ ജയിലില്‍ പോകുന്ന ആ പ്രദേശത്തെ മൂന്നാമത്തെ സാമൂഹ്യപ്രവര്‍ത്തകനാണ് Leah-Lynn Plante. നിശബ്ദയായി നിന്നതിന് 24 വയസുള്ള അവരെ 18 മാസത്തേക്ക് ശിക്ഷിച്ചു.
വെടിവെപ്പിന്റെ മൊത്തം വില
“ഭീകരതക്കെതിരായ യുദ്ധ”ത്തില്‍ കുറഞ്ഞത് 13 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്
Physicians for Social Responsibility, Physicians for Global Survival, നോബല്‍ സമ്മാനം കിട്ടിയ International Physicians for the Prevention of Nuclear War എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പഠനത്തിന്റെ റിപ്പോര്‍ട്ട് Body Count: Casualty Figures after 10 Years of the ‘War on Terror എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. അവരുടെ കണക്ക് പ്രകാരം 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തില്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലായി … Continue reading “ഭീകരതക്കെതിരായ യുദ്ധ”ത്തില്‍ കുറഞ്ഞത് 13 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്
ലോറന്‍സ് ലെസ്സിഗ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇറങ്ങി
ഹാര്‍വാര്‍ഡ് നിയമ സ്കൂള്‍ പ്രൊഫസറായ ലോറന്‍സ് ലെസ്സിഗ്(Lawrence Lessig) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. $10 ലക്ഷം ഡോളര്‍ സംഭാന ശേഖരിക്കാനാവുമെങ്കില്‍ മാത്രമേ മല്‍സരിക്കുകയുള്ളു എന്ന് അദ്ദേഹം മുമ്പ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയത്തെ പണത്തില്‍ നിന്ന് മുക്തമാക്കുക എന്ന ഓരേയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. വിജയിച്ചാല്‍ ആ ലക്ഷ്യം നേടിയശേഷം രാജിവെക്കും എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വ്യവസായികള്‍ പണമൊഴുക്കുന്നതിന്റെ നിയന്ത്രണം അടുത്തകാലത്ത് അമേരിക്ക എടുത്തുകളഞ്ഞിരുന്നു.
യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി
മുമ്പത്തെ മെക്സിക്കന്‍ പ്രസിഡന്റ് Ernesto Zedillo ന് യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തു എന്ന കേസ് കണെക്റ്റിക്കട്ട് സിവില്‍ കോടതിയില്‍ നടക്കുന്നു. 1997 ല്‍ Acteal ലെ Chiapas ഗ്രാമത്തില്‍ സപടിസ്റ്റ(Zapatista) മുന്നേറ്റത്തെ അടിച്ചമര്‍ത്താനായി സര്‍ക്കാരിന്റെ സൈനിക പോലീസ് 45 പേരെ കൊന്നു. അതില്‍ Zedillo ഉത്തരവാദിയാണെന്നതാണ് കേസ്. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ Zedillo ക്ക് സുരക്ഷ (immunity) നല്‍കികൊണ്ടുള്ള ഒരു സംഗ്രഹം കോടതിക്ക് നല്‍കി. Yale University ലെ അദ്ധ്യാപകനായി ജോലി ചെയ്യുന്ന Zedillo കണെക്റ്റിക്കട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. … Continue reading യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി
പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍
ബ്രോണ്‍സ്‌വിലിയിലെ (Bronzeville) അവശേഷിക്കുന്ന പൊതു വിദ്യാലയമായ Dyett High School സംരക്ഷിക്കാനായി ചിക്കാഗോയില്‍ ഒരു കൂട്ടം രക്ഷകര്‍ത്താക്കളും അമ്മുമ്മമാരും, വിദ്യാഭ്യാസ പ്രവര്‍ത്തകരും നിരാഹാര സമരം നടത്തുകയാണ്. സര്‍ക്കാര്‍ വര്‍ഷങ്ങളായി ഈ വിദ്യാലയത്തെ അവഗണിക്കുകയാണ്. അടച്ചുപൂട്ടാനാണ് അവരുടെ പദ്ധതി. ചിക്കാഗോ മേയറും ഒബാമയുടെ chief of staff ആയിരുന്ന Rahm Emanuel ന്റെ കീഴില്‍ 50 സ്കൂളുകള്‍ ഇതുവരെ അടച്ചുപൂട്ടി. സ്വകാര്യവല്‍ക്കരണമാണ് അവരുടെ ലക്ഷ്യം. ആ സ്കൂളുകളില്‍ അധികവും കറുത്തവരും ലാറ്റിന്‍കാരും ജീവിക്കുന്ന സ്ഥലത്താണ്. [പിന്നോക്കക്കാരനെ അധികാരത്തിലേറ്റിയാലും വ്യവസ്ഥ … Continue reading പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍
de Lozada നെ നാടുകടത്താന്‍ അമേരിക്ക വിസമ്മതിച്ചു
2003 ല്‍ പ്രതിഷേധ സമരം ചെയ്ത പൌരന്‍മാരെ കൂട്ടക്കൊലകള്‍ നടത്തിയത്തിന്റെ കുറ്റവിചാരണക്കായി മുമ്പത്തെ ബൊളീവിയന്‍ പ്രസിഡന്റ് Gonzalo Sánchez de Lozada നെ വിട്ടുകൊടുക്കില്ല എന്ന് വൈറ്റ്ഹൌസ് ബൊളീവിയയെ അറിയിച്ചു. de Lozada യുടെ സര്‍ക്കാരിനെതിരെ സമരം ചെയ്തതിനെതിരെ പട്ടാളം നടത്തിയ അടിച്ചമര്‍ത്തലില്‍ 64 പൌരന്‍മാര്‍ മരിക്കുകയും 400 ല്‍ അധികംപേര്‍ മുറിവേല്‍ക്കുകയും ചെയ്ത അമേരിക്കയില്‍ അഭയംപ്രാപിച്ചതിനാല്‍ ഇതവരെ Lozada നെ വിചാരണ ചെയ്യാനായിട്ടില്ല. [അസാഞ്ജിന്റേയും സ്നോഡന്റേയും കാര്യം വന്നപ്പോള്‍ അമേരിക്കയുടെ സ്വഭാവം മാറി.]
എമിറ്റ് ടില്ലിന്റെ മരണത്തിന്റെ 60ആം വാര്‍ഷികം ചിക്കാഗോ ആചരിച്ചു
14-വയസ് പ്രായമുള്ള എമിറ്റ് ടില്ലിനെ(Emmett Till) തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിന്റെ 60ആം വാര്‍ഷികം ചിക്കാഗോയില്‍ ആചരിച്ചു. മിസിസിപ്പിയില്‍ ബന്ധുവീട് സന്ദര്‍ശിച്ച കാലത്ത് വെള്ളക്കാരിയായ Carolyn Bryant നെ നോക്കി ചൂളമടിച്ചു എന്ന് ആരോപിച്ചാണ് ടില്ലിനെ തട്ടിക്കൊണ്ടുപോയി, ദേഹോപദ്രവമേല്‍പ്പിച്ച്, പിന്നീട് വെടിവെച്ച് കൊന്നത്. ടില്ല് ഒരു stutterer ആയിരുന്നു. stutter വരുന്ന സമയത്ത് ചൂളം അടിക്കാന്‍ പഠിപ്പിച്ചത് അവന്റെ അമ്മയായിരുന്നു. ആഗസ്റ്റ് 28, 1955 ല്‍ അമ്മാവന്റെ ഫാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ തലയില്‍ വെടിയേറ്റ അവന്റെ ശവശരീരം മൂന്ന് … Continue reading എമിറ്റ് ടില്ലിന്റെ മരണത്തിന്റെ 60ആം വാര്‍ഷികം ചിക്കാഗോ ആചരിച്ചു
ഗ്വാട്ടിമാലയിലെ ഉമ്മന്‍ചാണ്ടി
രാജിവെക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ അവഗണിച്ച് ഗ്വാട്ടിമാലയിലെ പ്രസിഡന്റ് Otto Pérez Molina കസേരയില്‍ കടിച്ചുതൂങ്ങുകയാണ്. ഡിസ്കൌണ്ട് കിട്ടാനായി ഇറക്കുമതിക്കാര്‍ Tax Authority ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തു എന്ന ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന അഴിമതിയെ തുടര്‍ന്ന് പ്രസിഡന്റ് മാസങ്ങളായ വലിയ പ്രതിഷേധത്തെ നേരിടുകയാണ്. ആഴ്ച്ചകള്‍ക്ക് മുമ്പ് Pérez Molina ന്റെ ക്യാബിനറ്റ് രാജി വെച്ചു. മുമ്പത്തെ വൈസ് പ്രസിഡന്റായ Roxana Baldetti ഉള്‍പ്പടെ ധാരാളം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. "ഉടന്‍ രാജിവെക്കു!" എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ജനക്കൂട്ടം … Continue reading ഗ്വാട്ടിമാലയിലെ ഉമ്മന്‍ചാണ്ടി

