അമേരിക്കര്‍ സര്‍ക്കാരിന്റെ പുതിയ രേഖകള്‍ പ്രകാരം പെന്റഗണ്‍ ജോലിക്കെടുക്കുന്ന സ്വാകാര്യ കരാറുകാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 8 മടങ്ങായി വര്‍ദ്ധിച്ചു. ഇപ്പോള്‍ ഇറാഖില്‍ പെന്റഗണ്‍ നിയോഗിച്ചിട്ടുള്ള സ്വകാര്യ കരാറുകാരുടെ എണ്ണം 2,000 ല്‍ അധികമാണ്. കഴിഞ്ഞ വര്‍ഷം അത് 250 ആയിരുന്നു. ഇറാഖില്‍ പെന്റഗണ്‍ നിയോഗിച്ചിട്ടുള്ള സൈനികരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അത് 3,700 ആയി വര്‍ദ്ധിച്ചു.
ടാഗ്: അമേരിക്ക സാമ്രാജ്യം
ISIS വരുന്നത് അമേരിക്ക കണ്ടു, പക്ഷേ ഒന്നും ചെയ്തില്ല
പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു
18 വയസുള്ളപ്പോള്‍ വലിച്ചിഴക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്ത പ്രൊഡ്യൂസറുമായുള്ള കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറായ Keshaയോട് ഒരു ജഡ്ജി ഉത്തരവിട്ടു. ജഡ്ജിയുടെ ഈ വിധികേട്ടപ്പോള്‍ അവള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. "വാണിജ്യപരമായി യുക്തിസഹമായ കാര്യം ചെയ്യാനാണ് എന്റെ അന്തര്‍ജ്ഞാനം ആവശ്യപ്പെട്ടത്" എന്ന് മാന്‍ഹാറ്റന്‍ സുപ്രീം കോടതി ജഡ്ജിയായ Shirley Kornreich പറഞ്ഞു. പ്രൊഡ്യൂസര്‍ Luke Gottwald പീഡിപ്പിച്ചെങ്കിലും കരാര്‍ പ്രകാരം Kesha ഇനി ആറ് ആല്‍ബം കൂടി Sony ക്ക് വേണ്ടി ചെയ്യണം. [ഒരുപാട് സ്വാതന്ത്ര്യങ്ങളുള്ള അമേരിക്കയിലെ … Continue reading പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു
വഞ്ചകനായ ജോണ്‍ ലൂയിസ്
ജയില്‍-വ്യവസായ സംഘം, പുതിയ അടിമത്തം
ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ബൊട്രോസ് ഗാലി അന്തരിച്ചു
ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറലും അവസാനത്തെ അറബിയുമായിരുന്ന ബൊട്രോസ് ബൊട്രോസ് ഗാലി (Boutros Boutros-Ghali) 93 ആമത്തെ വയസില്‍ ഈജിപ്റ്റില്‍ അന്തരിച്ചു. റ്വാണ്ട, ബോസ്നിയ, സോമാലിയ, മുമ്പത്തെ യൂഗോസ്ലാവിയ തുടങ്ങിയ സ്ഥലങ്ങളിലെ അക്രമം നടക്കുന്ന സമയത്ത് ബൊട്രോസ് ഗാലി ആയിരുന്നു സഭയെ നയിച്ചത്. ബോസ്നിയയില്‍ NATO നടത്തിയ ബോംബാക്രമണത്തെ അദ്ദേഹം എതിര്‍ത്തതിനാല്‍ അമേരിക്കയുടെ അപ്രീതി ഏറ്റുവാങ്ങി. 1996 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും, ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ അംഗവുമായ മാഡെലിന്‍ ആള്‍ബ്രൈറ്റും അദ്ദേഹത്തിന്റെ സെക്രട്ടറി … Continue reading ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ബൊട്രോസ് ഗാലി അന്തരിച്ചു
ചരിത്രത്തിലെ ഏറ്റവും വലിയ ജയില്‍ സംവിധാനം
ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി
അംഗോള 3 ലെ അവസാനത്തെ ആളായ ആല്‍ബര്‍ട്ട് വുഡ്‌ഫോക്സ് ലൂസിയാനയിലെ ജയിലില്‍ നിന്ന് മോചിതനായി. "അംഗോള" എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധമായ Louisiana State Penitentiary ല്‍ അദ്ദേഹം 40 വര്‍ഷമാണ് ഏകാന്ത തടവില്‍ കിടന്നത്. 1972ല്‍ ജയില്‍ പോലീസിന്റെ മനപ്പൂര്‍വ്വമല്ലാത്ത കൊലപാതകത്തിന്റേയും പ്രകോപനപരമായ മോഷണത്തിന്റേയും കുറ്റാരോപണത്തിന് എതിരെ കേസിന് പോകില്ല എന്ന ഉറപ്പ് നല്‍കിയതിനാലാണ് 69 ആമത്തെ ജന്‍മദിനത്തില്‍ അദ്ദേഹത്തിന് മോചനം കിട്ടിയത്. അദ്ദേഹത്തിനെതിരായ മുമ്പത്തെ കൊലപാതകകുറ്റാരോപണം മുമ്പ് തന്നെ തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാനം വുഡ്‌ഫോക്സിനെ പുറത്തുവിടാതിരിക്കുകയായിരുന്നു. … Continue reading ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി
പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ
മൂന്ന് ലക്ഷം പടിഞ്ഞാറെ വര്‍ജീനിയക്കാരുടെ കുടിവെള്ളത്തില്‍ വിഷവസ്തു കലര്‍ത്തിയ കമ്പനിയുടെ മുമ്പത്തെ പ്രസിഡന്റിന് ഒരു മാസം തടവ് ശിക്ഷ. Freedom Industries ന്റെ മുമ്പത്തെ പ്രസിഡന്റായ Gary Southern ന് ആണ് ശിക്ഷ. 2014 ജനുവരിയില്‍ നടന്ന ചോര്‍ച്ചക്ക് അതിനോടൊപ്പം $20,000 ഡോളറിന്റെ പിഴയും Southern അടക്കാന്‍ ജഡ്ജി വിധിച്ചു. സര്‍ക്കാരിന്റെ നിയമമനുസരിച്ച് കുറഞ്ഞത് 24 - 30 മാസം തടവും മൂന്ന് ലക്ഷം ഡോളര്‍ പിഴയും അടക്കേണ്ട കുറ്റമായിരുന്നു അത്. “പ്രതി ഒരു കുറ്റവാളിയൊന്നുമല്ല” എന്ന് … Continue reading പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ




