അമേരിക്കയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി

Block Island Wind Farm ന്റെ പണി പൂര്‍ത്തിയായതായും വാണിജ്യപരമായ വൈദ്യുതോല്‍പ്പാദനം തുടങ്ങിയതായും Deepwater Wind പ്രഖ്യാപിച്ചു. Block Island Wind Farm ഉത്പാദിപ്പിക്കുന്ന വൈദ്യുതി New England ഗ്രിഡ്ഡിലേക്കാണ് National Grid ന്റെ sea2shore കേബിള്‍ ഉപയോഗിച്ച് കൊടുക്കുന്നത്. Block Island Wind Farm ല്‍ GE യുടെ അഞ്ച് 6-MW "Haliade" കാറ്റാടികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദ്വീപിന് വേണ്ട വൈദ്യുതിയുടെ 90% വും നല്‍കാന്‍ ഈ കാറ്റാടിപ്പാടത്തിന് കഴിയും. ഇപ്പോള്‍ ഉപയോഗിക്കുന്ന ഡീസല്‍ ജനറേറ്ററുകളെ ഒഴുവാക്കാന്‍ … Continue reading അമേരിക്കയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി

അമേരിക്കയിലെ സാമൂഹ്യ കോളേജുകളിലെ പകുതി കുട്ടികളും പട്ടിണിക്കാരാണ്

10 സാമൂഹ്യ കോളേജുകളിലെ (community colleges) 4,000 കുട്ടികളില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം പകുതിയിലധികം കുട്ടികളും ഭക്ഷ്യ സുരക്ഷാ ഭീഷണി നേരിടുന്നു എന്ന് കണ്ടെത്തി. മറ്റ് സ്ഥാപനങ്ങളിലും ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അവിടെ 20% കുട്ടികളാണ് പ്രശ്നബാധിതര്‍. സര്‍വ്വേയില്‍ പങ്കെടുത്ത 46% കുട്ടികളും ജോലി ചെയ്യുന്നവരാണ്. അതില്‍ 38% പേരും ആഴ്ചയില്‍ 20 മണിക്കൂര്‍ പണിയെടുക്കുന്നു. പകുതിയിലധികം കുട്ടികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഗ്രാന്റ് കിട്ടുന്നുണ്ട്. 18% പേര്‍ക്ക് സ്വകാര്യ സ്കോളര്‍ഷിപ്പുകള്‍ കിട്ടുന്നു. ഇതൊക്കെയുണ്ടായിട്ടും അവര്‍ക്ക് … Continue reading അമേരിക്കയിലെ സാമൂഹ്യ കോളേജുകളിലെ പകുതി കുട്ടികളും പട്ടിണിക്കാരാണ്

സാമ്പത്തിക പിരിമുറുക്കം അമേരിക്കയിലെ മരണനിരക്ക് വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു

ഒരു ദശാബ്ദത്തില്‍ ആദ്യമായി അമേരിക്കയിലെ മരണനിരക്ക് ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ ഡിസംബര്‍ 8 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നുള്ള വര്‍ദ്ധിച്ച പിരിമുറുക്കവും(stress) ആകാംഷയും ആണ് ഈ മരണങ്ങളുടെ പ്രധാന കാരണം എന്ന് ദാരിദ്ര്യത്തേയും അസമത്വത്തേയും കുറിച്ച് പഠിക്കുന്ന Washington University(St. Louis) യിലെ ഗവേഷകര്‍ പറയുന്നു. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 ന് ശേഷം ആദ്യമായി അമേരിക്കയിലെ ആയുര്‍ദൈര്‍ഖ്യം കുറഞ്ഞു. സാമ്പത്തിക അസ്ഥിരത കാരണം … Continue reading സാമ്പത്തിക പിരിമുറുക്കം അമേരിക്കയിലെ മരണനിരക്ക് വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു

വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു

അമേരിക്കന്‍ ആദിവാസി പ്രദേശത്ത് കൂടി പോകുന്ന ശതകോടി ഡോളറിന്റെ പൈപ്പ് ലൈനെതിരെ അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടന്‍മാരും ആദിവാസി നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 3,500 ഓളം സൈനികരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. Veterans Stand for Standing Rock എന്ന സംഘത്തിന്റെ അംഗങ്ങള്‍ പോലീസിന് മുമ്പില്‍ ഒരു മനുഷ്യ മതില്‍ തീര്‍ത്തു. Standing Rock Sioux Reservation ലെ ഒരു തടാകത്തിന് അരികില്‍ Dakota Access Pipeline ന്റെ വഴിയിലാണ് അവര്‍ അത് … Continue reading വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു