ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി

അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭരണഘടനയും ചര്‍ച്ച ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ Independence Hall ന് മുമ്പില്‍ വെച്ച് പ്രസിഡന്റ് ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍, ഡൊണാള്‍ഡ് ട്രമ്പും അയാളുടെ MAGA പിന്‍തുണക്കാരും അമേരിക്കയുടെ അടിത്തറക്ക് ഭീഷണിയാണെന്ന് പറഞ്ഞു. MAGA Republicans ഭരണഘടനയെ ബഹുമാനിക്കുന്നില്ല. rule of law യില്‍ അവര്‍ക്ക് വിശ്വാസമില്ല. ജനങ്ങളുടെ ഇച്ഛയെ അവര്‍ തിരിച്ചറിയുന്നില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തെരഞ്ഞെടുപ്പിനെ വിസമ്മതിക്കുന്നവര്‍ക്ക് ശക്തിപകരുന്ന അവരുടെ പ്രവര്‍ത്തി ജനാധിപത്യത്തെ തന്നെ തകര്‍ക്കും എന്ന് … Continue reading ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി

അമേരിക്കയുടെ സമ്പത്തിന്റെ 1/3 ഉം ഏറ്റവും സമ്പന്നരായ 1% ന്റെ കൈയ്യിലാണ്

Trends in the Distribution of Family Wealth, 1989 to 2019 എന്നൊരു റിപ്പോര്‍ട്ട് Congressional Budget Office (CBO) പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ കുടുംബങ്ങളുടെ മൊത്തം സമ്പത്ത് ഈ 30 വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായെങ്കിലും ആ വളര്‍ച്ച നാടകീയമായി അസമമായാണുണ്ടായത് എന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണത്തിലെ ഏറ്റവും മുകളിലെ 10% ക്കാരുടേയും കുടുംബങ്ങളുടെ, 1% ക്കാരുടെ പ്രത്യേകിച്ചും, സമ്പത്തില്‍ ഈ കാലത്ത് വര്‍ദ്ധനവുണ്ടായി. 2019 ല്‍ വിതരണത്തിലെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന 10% മൊത്തം സമ്പത്തിന്റെ … Continue reading അമേരിക്കയുടെ സമ്പത്തിന്റെ 1/3 ഉം ഏറ്റവും സമ്പന്നരായ 1% ന്റെ കൈയ്യിലാണ്

ജലം അന്തസാണ്

സെപ്റ്റംബര്‍ 2 ഓടെ ജാക്സണ്‍, മിസിസിപ്പിയിലെ ഒന്നര ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ഇല്ലാതായി. ഓഗസ്റ്റ് 30 ന് വെള്ളപ്പൊക്കം കാരണം O.B. Curtis ലെ ജലശുദ്ധീകരണ നിലയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടങ്ങിയതാണ് ഈ പ്രശ്നം. അതോടെ താമസക്കാരില്‍ വലിയൊരു ഭാഗത്തിന് ശുദ്ധ ജലം കിട്ടാതെയായി. ജല മര്‍ദ്ദം കുറവായതിനാല്‍ ചിലര്‍ക്ക് വെള്ളമേ കിട്ടുന്നില്ല. “പൈപ്പില്‍ നിന്ന് വരുന്ന വെള്ളം കഴിയുമെങ്കില്‍ കുടിക്കരുത്,” എന്ന് മിസിസിപ്പി ഗവര്‍ണര്‍ Tate Reeves ഓഗസ്റ്റ് 31 ന് മുന്നറീപ്പ് നല്‍കി. ജാക്സണിലെ … Continue reading ജലം അന്തസാണ്

കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കത്ത് വഴി വോട്ട് ചെയ്യുന്നത് എളുപ്പമാക്കണം എന്ന് കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ Gavin Newsom നോട് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് കര്‍ഷക തൊഴിലാളികള്‍ Sacramento യിലേക്ക് 536 കിലോമീറ്റര്‍ സഞ്ചരിച്ച് 24 ദിവസത്തെ ജാഥ നടത്തി. തൊഴിലുടമയുടെ പകവീട്ടലില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതരാക്കുന്ന ഈ നിയമത്തെ റദ്ദാക്കുമെന്ന് Newsom ഭീഷണിപ്പെടുത്തുകയാണ്. United Farm Workers എന്ന യൂണിയനാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ കര്‍ഷക തൊഴിലാളികളും മറ്റുള്ളവരും അനുഭവിക്കുന്ന ലൈംഗിക പീഡനം, ശമ്പള മോഷണം, വിഷപദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കും … Continue reading കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു