ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു

ലണ്ടനില്‍ നടന്ന കാലാവസ്ഥാ പ്രതിഷേധത്തില്‍ 100 ലധികം ആള്‍ക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ബ്രിട്ടണിന്റെ തലസ്ഥാന നഗരം നിശ്ഛലമായി എന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ റോഡുകളും പാലങ്ങളും ഉപരോധിച്ചു. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സമാധാനപരമായ സമരം നടന്നു. Extinction Rebellion എന്ന സംഘടനയാണ് ഈ സമരം ആസൃത്രണം ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ പണ്ഡിതര്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിസ്ഥിതി സംഘടന വളരെ വേഗം വികസിച്ച് വരുന്നു. സര്‍ക്കാര്‍ ഒരു കാലാവസ്ഥ, പരിസ്ഥിതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് … Continue reading ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു

ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

Marble Arch, Oxford Circus, Waterloo Bridge എന്നിവ തടഞ്ഞ് ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തര്‍ ലണ്ടന്‍ നഗര കേന്ദ്രത്തിന്റെ ഭാഗങ്ങള്‍ സ്തംഭിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാട്ട് പാടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തടിച്ചുകൂടി പ്രവര്‍ത്തകര്‍ “There is no Planet B”, “Extinction is Forever” തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോഡ് തടയല്‍ രാത്രി വരെ തുടര്‍ന്നു. സമരം ഒരാഴ്ച … Continue reading ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍

Greta Thunberg urges MEPs to ‘panic like the house is on fire’ My name is Greta Thunberg. I am 16 years old. I come from Sweden and I want you to panic. I want you to act as if the house was on fire. I have said those words before. And a lot of people … Continue reading നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍

ആര്‍ക്ടിക്കില്‍ ചൂട് കൂടുന്നത് വരള്‍ച്ചയുണ്ടാക്കും

ചൂട് കൂടിയ ആര്‍ക്ടിക് ഉഷ്ണമേഖലയുമായി താപനില വ്യത്യാസം കുറക്കും എന്ന് University of Wyoming ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ പറയുന്നു. അതുവഴി മഴയുടെ അളവ് കുറയും, ചുഴലിക്കാറ്റുകളേയും മദ്ധ്യ അക്ഷാംശത്തിലെ westerly വായൂ പ്രവാഹത്തെയും ദുര്‍ബലമാക്കും. ഇവ ദീര്‍ഘകാലത്ത് വരള്‍ച്ചയാകും സൃഷ്ടിക്കുക. ധാരാളം കാലാവസ്ഥകളെ നയിക്കുന്നത് ധ്രുവ പ്രദേശവും ഉഷ്ണമേഖലയും തമ്മിലുള്ള താപനില വ്യത്യാസമാണ്. ഇവതമ്മിലുള്ള വ്യത്യാസം കൂടുതലാണെങ്കില്‍ കൂടുതല്‍ മഴയും ശക്തമായ ചുഴലിക്കാറ്റും ശക്തമായ കാറ്റിന്റെ ഒഴുക്കും ഉണ്ടാകും. എന്നാല്‍ ആര്‍ക്ടിക്കില്‍ മഞ്ഞുരുകുന്നതും … Continue reading ആര്‍ക്ടിക്കില്‍ ചൂട് കൂടുന്നത് വരള്‍ച്ചയുണ്ടാക്കും

കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കാനായി കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ‘ജനന സമര’ പ്രസ്ഥാനം ആവശ്യപ്പെടുന്നു

ഗര്‍ഭം ധരിക്കുന്നത് പുനപരിഗണിക്കണമെന്നും കാലാവസ്ഥാമാറ്റത്തിന്റെ കാലത്ത് ജന്മം കൊടുക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും ഭാവിയിലെ രക്ഷാകര്‍ത്താക്കളോട് ആവശ്യപ്പെടുന്ന ഒരു പ്രസ്ഥാനം വളരുന്ന് വരുകയാണ്. ഭൂമിയിലെ വര്‍ദ്ധിക്കുന്ന ജനസംഖ്യ പ്രകൃതി വിഭവ ചൂഷണത്തിന്റേയും കാര്‍ബണ്‍ ഉദ്‌വമനത്തിന്റേയും പരിധിയെ വികസിപ്പിക്കുന്നു. ഈ പ്രതിജ്ഞയിലൂടെ ലോകത്തെ പരിസ്ഥിതി തകര്‍ച്ചയിലേക്ക് ജനശ്രദ്ധ കൊണ്ടുവരും എന്നാണ് ഈ സംഘടന പ്രതീക്ഷിക്കുന്നത്. ലോകം മൊത്തമായി 200 അംഗങ്ങളുള്ള ബ്രിട്ടണ്‍ ആസ്ഥാനമായ ഒരു സന്നദ്ധ സംഘടനയാണ് BirthStrike. "കാലാവസ്ഥാ തകര്‍ച്ചയോടും നാഗരികത തകര്‍ച്ചയോടും" ഉള്ള പ്രതികരണമായി കുട്ടികള്‍ക്ക് ജന്മം കൊടുക്കേണ്ട … Continue reading കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കാനായി കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ‘ജനന സമര’ പ്രസ്ഥാനം ആവശ്യപ്പെടുന്നു

ഹരിതഗ്രഹവാതക ഉദ്‌വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി

2018 ല്‍ ഹരിതഗ്രഹവാതക ഉദ്‌വമനം എക്കാലത്തേതിലും ഏറ്റവും കൂടുതലായി. ആ വര്‍ഷം ചൂടിനെ പിടിച്ച് നിര്‍ത്തുന്ന 3300 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്കെത്തിയത്. International Energy Agency നടത്തിയ പഠനത്തില്‍ പറയുന്നത് CO2 ന്റെ നില കഴിഞ്ഞ വര്‍ഷം 1.7% വര്‍ദ്ധിച്ചു. അമേരിക്കയുടെ ഉദ്‌വമനം 3% വര്‍ദ്ധിച്ചു. അതേ സമയം യൂറോപ്പിന്റേയും ജപ്പാന്റേയും ഉദ്‌വമനത്തില്‍ നേരിയ കുറവും സംഭവിച്ചിട്ടുണ്ട്. ചൈനയുടെ ഉദ്‌വമനം 2.5% ഉം ഇന്‍ഡ്യയുടെ ഉദ്‌വമനം 4.5% വും വര്‍ദ്ധിച്ചു. ആഗോള ശരാശരി … Continue reading ഹരിതഗ്രഹവാതക ഉദ്‌വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി

കടലിലെ താപ തരംഗം മീനുകളെ വടക്കോട്ടേക്ക് നീക്കുന്നു

കിഴക്കന്‍ പസഫിക്കിലെ ചൂടുകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കൂടുതല്‍ വടക്കോട്ട് നീങ്ങിയ 37 സ്പീഷീസുകളെ കാലിഫോര്‍ണിയയിലെ ഗവേഷകര്‍ കണ്ടെത്തി. 2014-2016 കാലത്ത് pelagic red crab Pleuroncodes planipes നെ ഒറിഗണിലെ Agate Beach ല്‍ കണ്ടു. ഇതുവരെ കാണപ്പെട്ടിരുന്ന സ്ഥലത്ത് നിന്ന് 595 കിലോമീറ്റര്‍ വടക്കാണിത്. black-tipped spiny dorid Acanthodoris rhodoceras എന്ന invertebrate ഉം ഒറിഗണിലെത്തി. മുമ്പ് കണ്ടിരുന്നതിനല്‍ നിന്ന് 620 കിലോമീറ്റര്‍ വടക്കാണിത്. ഇവയോടൊപ്പം ഒച്ചുകള്‍, കടല്‍ ചിത്രശലഭങ്ങള്‍, pteropods, nudibranchs, … Continue reading കടലിലെ താപ തരംഗം മീനുകളെ വടക്കോട്ടേക്ക് നീക്കുന്നു

ആഗോളതപനത്തിന്റെ ആദ്യത്തെ സസ്തനി ഉന്‍മൂലനം രേഖപ്പെടുത്തി

Bramble Cay melomys (Melomys rubicola) എന്ന ചെറിയ ഒരു rodent(കരണ്ടു തിന്നുന്ന ജീവി) ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് ഈ ആഴ്ച ആസ്ട്രേലിയയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വംശനാശം നേരിടുന്ന ജീവികള്‍ക്ക് കൂടുതല്‍ ശക്തമായ സംരക്ഷണം വേണമെന്ന് പറയുന്ന ഒരു പത്രപ്രസ്ഥാവനയില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു ഈ നിശബ്ദമായ പ്രഖ്യാപനം. Queensland ലെ സംസ്ഥാന സര്‍ക്കാര്‍ ഈ സ്പീഷീസിന്റെ സാന്നിദ്ധ്യത്തിന്റെ തെളിവ് പരിശോധിക്കാനുള്ള കൂടുതല്‍ വിശദമായ ഒരു പ്രഖ്യാപനം നടത്തി കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇപ്പോഴത്തെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. Bramble … Continue reading ആഗോളതപനത്തിന്റെ ആദ്യത്തെ സസ്തനി ഉന്‍മൂലനം രേഖപ്പെടുത്തി