ആണവായുധ പരീക്ഷണവും ഖനനവും കാരണം കഷ്ടപ്പെടുന്ന സമൂഹങ്ങൾക്ക് നീതി വേണം

Radiation Exposure Compensation Act (RECA) ന്റെ കാലാവധി വർദ്ധിപ്പിക്കണമെന്ന് അമേരിക്കയുടെ കോൺഗ്രസിന് അയച്ച ഒരു കത്തിൽ ഒരു സംഘം ആവശ്യപ്പെടുന്നു. ആണവായുധങ്ങളുടെ നിർമ്മാണവും പരീക്ഷണവും കാരണമായ വികിരണം ഏൽക്കുന്നത് വഴി ക്യാൻസറും മറ്റ് രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ആളുകൾക്ക് സാമ്പത്തിക സഹായം നൽകാനായിരുന്നു ഈ നിയമം കൊണ്ടുവന്നത്. എന്നാൽ അതിൽ ന്യൂമെക്സികോയിലെ ട്രിനിറ്റി ടെസ്റ്റ് സൈറ്റിന് താഴെയും മറ്റ് സ്ഥലങ്ങളിലും ജീവിക്കുന്ന സമൂഹങ്ങളെ ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്. ആദ്യത്തെ അണുബോംബ് പരീക്ഷത്തിന്റെ ആഘാതം അനുഭവിച്ച ന്യൂമെക്സികോയിലേയും Colorado, … Continue reading ആണവായുധ പരീക്ഷണവും ഖനനവും കാരണം കഷ്ടപ്പെടുന്ന സമൂഹങ്ങൾക്ക് നീതി വേണം

ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്

ഇൻഡ്യൻ പോയിന്റ് ആണവ നിലയം പൊളിക്കുന്നതിന്റെ ഭാഗമായി ആണവവികിരണമുള്ള വെള്ളം ഹഡ്സൺ നദിയിലേക്ക് ഒഴുക്കുന്നത് തടയാനുള്ള ഒരു നീക്കം ഒരു നിയമമായി ന്യൂയോർക്ക് ഗവർണർ Kathy Hochul ഒപ്പുവെച്ചു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ നദിക്കരയിലുള്ള വിരമിച്ച നിലയത്തിൽ നിന്ന് ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയ 50 ലക്ഷം ലിറ്റർ ജലം ഒഴുക്കിക്കളയാനുണ്ടായിരുന്ന പദ്ധതിയെ തടയുന്നതാണ് ഈ നിയമം. നദിക്കരയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വലിയ പ്രതിഷേധമായിരുന്നു ഇതിനെക്കുറിച്ച് ഉണ്ടായിരുന്നത്. ഹഡ്സൺ നദി ശുദ്ധിയാക്കിയ ദശാബ്ദങ്ങളായുള്ള … Continue reading ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്

ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു

2011 ൽ ആണവ ദുരന്തം സംഭവിക്കുന്ന സമയത്ത് കുട്ടികളായിരുന്ന, പിന്നീട് തൈറോയ്ഡ് ക്യാൻസർ വന്ന ആറുപേർ കഴിഞ്ഞ ദിവസം വൈദ്യുതി കമ്പനിക്ക് എതിരെ കേസ് കൊടുത്തു. വലിയ റേഡിയേഷൻ ഏറ്റതിനാലാണ് തങ്ങൾക്ക് രോഗം വന്നത് എന്നും ആയതിനാൽ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും അവർ പറയുന്നു. പരാതിക്കാ‍ർക്ക് ഇപ്പോൾ 17 - 27 വയത് പ്രായമുണ്ട്. $54 ലക്ഷം ഡോളർ നഷ്ടപരിഹാരമാണ് അവർ ഫുകുഷിമ ആണവനിലയത്തിന്റെ ഉടമകളായ Tokyo Electric Power Company Holdings ൽ നിന്ന് ആവശ്യപ്പെടുന്നത്. … Continue reading ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു

ആണവവികിരണമുള്ള ട്രിഷിയം രണ്ടാമതും ചോര്‍ന്നതിനെത്തുടര്‍ന്ന് മിനസോട്ടയിലെ ആണവ നിലയം അടച്ചിട്ടു

മിസിസിപ്പി നദിയുടെ സമീപത്തെ ഭൂഗർഭജലത്തിലേക്ക് ആണവവികിരണമുള്ള ട്രിഷിയം ചോർന്നതിനെത്തുടർന്ന് മിനസോട്ടയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനി Monticello ആണവനിലയം താൽക്കാലികമായി അടച്ചിട്ടു. നവംബറിന് ശേഷം Xcel Energy റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ചോർച്ചയാണിത്. നിലയം പെട്ടെന്ന് അടച്ചിട്ടതിന്റെ ഫലമായി മിസിസിപ്പി നദിയൽ പെട്ടെന്നുണ്ടായ താപനിലാവ്യത്യാസം കാരണം മീനുകൾ കൂട്ടത്തോടെ ചത്തു എന്ന് മിനസോട്ടയിലെ മലിനീകരണ നിയന്ത്രണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. — സ്രോതസ്സ് democracynow.org | Mar 28, 2023

താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി

ഫ്രാന്‍സിലെ ആണവോര്‍ജ്ജ നിയന്ത്രണാധികാരി, 5 ആണവനിലയങ്ങള്‍ തുടര്‍ന്നും ചൂടുവെള്ളം നദികളിലേക്ക് ഒഴുക്കുന്നത് അനുവദിക്കുന്ന താല്‍ക്കാലികമായ ഇളവ് നീട്ടി. ഇത് നാലാമത്തെ താപ തരംഗമാണ് ഫ്രാന്‍സില്‍ ഈ വേനല്‍ക്കാലത്തുണ്ടായത്. ഒപ്പം ഊര്‍ജ്ജ പ്രതിസന്ധിയും. അടുത്ത ആഴ്ചകളിലുണ്ടായ നദിയിലെ ഉയര്‍ന്ന താപനില, ഫ്രാന്‍സില്‍ അപ്പോള്‍ തന്നെ താഴ്ന്ന ആണവോര്‍ജ്ജോത്പാദനത്തിന് ഭീഷണിയായി. ദ്രവിക്കുന്ന പ്രശ്നത്താലും പരിപാലനത്തിനുമായി പകുതിയോളം ആണവനിലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. Bugey, Saint Alban, Tricastin, Blayais, Golfech നിലയങ്ങളില്‍ ജൂലൈ പകുതി കൊണ്ടുവന്ന ഇളവുകള്‍ തുടരണം എന്ന സര്‍ക്കാരിന്റെ അപേക്ഷ … Continue reading താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി