ഗർഭിണികളായ സ്ത്രീകളും ശിശുക്കളും പുകവലിയും രണ്ടാം ഘട്ട പുകയുടേയും സമ്പർക്കം ഏൽക്കുന്നത് ശിശുമരണ നിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ അപകട സാദ്ധ്യതയുള്ളതാണെന്ന് അറിയാവുന്ന കാര്യമാണ്. പുകയില ഉപയോഗവും അതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാദ്ധ്യതയും കുറക്കാനുള്ള ഒരു ഫലപ്രദമായ വഴിയാണ് പുകയിലയുടെ നികുതി വർദ്ധിപ്പിക്കുന്നത്. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള സമൂഹങ്ങളിൽ. പുകയില നികുതി 75% മോ അതിൽ കൂടുതലോ ആയി വർദ്ധിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. — സ്രോതസ്സ് sciencedaily.com | Mar 16, 2022
ടാഗ്: ആരോഗ്യം
5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു
തങ്ങൾക്ക് ഗർഭഛിദ്രം അനുവദിക്കാത്തതിന് 5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു. അവരുടെ ആരോഗ്യത്തിന് ഭീഷണി തന്നെ ആകാവുന്ന ഗർഭം പോലും അലസിപ്പിക്കാൻ അനുമതി കിട്ടിയില്ല. ഈ സ്ത്രീകൾക്കും രണ്ട് ഡോക്റ്റർമാർക്കും വേണ്ടി Center for Reproductive Rights ആണ് കേസ് കൊടുത്തിരിക്കുന്നത്. Austin ൽ അവർ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി. Center for Reproductive Rights ന്റെ നേതൃത്വമായ Nancy Northup ആണ് ആദ്യം സംസാരിച്ചത്. — സ്രോതസ്സ് democracynow.org | Mar 10, 2023
രണ്ടാം തരം പ്രമേഹം തലച്ചോറിന്റെ പ്രായം കൂട്ടുകയും ബുദ്ധി കുറക്കുകയും ചെയ്യും
തലച്ചോറിന്റെ പ്രായം കൂടൽ 26% അധികം വേഗത്തിൽ ആണ് type 2 diabetes ഉള്ള ആളുകളിൽ സംഭവിക്കുന്നത്. ഔദ്യോഗികമായി type 2 diabetes കണ്ടെത്തുമ്പോഴേക്കും അതിനകം തന്നെ തലച്ചോറിന്റെ ഘടനയിൽ വലിയ നാശം അത് ഉണ്ടാക്കുന്നു. working memory, പഠനം, flexible ചിന്ത പോലുള്ള executive functions ന് പ്രായം കൂടലും type 2 diabetes ഉം മാറ്റമുണ്ടാക്കുന്നു. ഒരേ പ്രായമുള്ള ഒരേ വിദ്യാഭ്യാസമുള്ള ആരോഗ്യമുള്ള വ്യക്തികൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ type 2 diabetes ഉള്ള … Continue reading രണ്ടാം തരം പ്രമേഹം തലച്ചോറിന്റെ പ്രായം കൂട്ടുകയും ബുദ്ധി കുറക്കുകയും ചെയ്യും
പിങ്കിൽ
— സ്രോതസ്സ് scheerpost.com | mr. fish | May 5, 2022
സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും
ഒരാഴ്ചത്തേക്ക് പോലും ആളുകളോട് സാമൂഹ്യ മാധ്യമങ്ങളുപയോഗിക്കുന്നത് നിർത്താൻ പറയുന്നത് അവരുടെ സൗഖ്യത്തേയും വിഷാദരോഗത്തേയും ആകാംഷയേയും മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കും. ആളുകളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യാനായി സഹായിക്കുന്ന വഴിയായി ഇതിനെ കാണാം എന്ന് പുതിയ പഠനം നടത്തിയ ഗവേഷകർ പറയുന്നു. ഒരാഴ്ചത്തെ സാമൂഹ്യമാധ്യമ അവധിയുടെ ഫലത്തെക്കുറിച്ച് University of Bath (UK) യിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർക്ക് Instagram, Facebook, Twitter, TikTok തുടങ്ങിയവയിൽ പരതി നടക്കാതിരുന്നതിനാൽ അവരുടെ ആഴ്ചയിലെ 9 മണിക്കൂർ സ്വതന്ത്രമാക്കാൻ കഴിഞ്ഞു. പഠനത്തിന്റെ … Continue reading സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും
വിശാലമായ ഏകാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഗർഭഛിദ്ര നിരോധന നീക്കം
വെള്ളിയാഴ്ച രാത്രി രണ്ട് ഫെഡറൽ ജഡ്ജിമാർ ഗർഭഛിദ്ര ഗുളികയായ mifespristone നെക്കുറിച്ച് വ്യത്യസ്ഥമായ രണ്ട് തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ടെക്സാസിലെ ട്രമ്പ് നിയോഗിച്ച ഗർഭഛിദ്ര വിരുദ്ധ ജഡ്ജി 23-വർഷമായി FDA യുടെ അംഗീകാരമുള്ള മരുന്ന് നിരോധിച്ചപ്പോൾ, വാഷിങ്ടൺ സംസ്ഥാനത്തെ ജഡ്ജി ഗർഭഛിദ്ര ഗുളികയുടെ തൽസ്ഥിതി തുടരണമെന്ന് പ്രഖ്യാപിച്ചു. — സ്രോതസ്സ് democracynow.org | Apr 10, 2023
ഗർഭഛിദ്ര ഗുളികയെക്കുറിച്ചുള്ള ടെക്സാസിന്റെ നിയമത്തെ Planned Parenthood അപലപിച്ചു
ട്രമ്പ് നിയോഗിച്ച ടെക്സാസിലെ ഗർഭഛിദ്ര വിരുദ്ധനായ ഫെഡറൽ ജഡ്ജി ഗർഭഛിദ്ര ഗുളികയായ mifepristone ന്റെ Food and Drug Administration അംഗീകാരം എടുത്തുകളഞ്ഞു. അമേരിക്കയിലെ ഏറ്റവും സാധാരണമായ ഗർഭഛിദ്ര രീതിയായിരുന്നു അത്. തൊട്ട് പിന്നാലെ mifepristone കമ്പോളത്തിൽ നിലനിർത്തണമെന്നും തൽസ്ഥിതി തുടരണമെന്നും വാഷിങ്ടണിലെ ഫെഡറൽ ജഡ്ജി FDA യോട് ഉത്തരവിട്ടു. 23 വർഷം മുമ്പാണ് ഈ മരുന്നിന് FDA അംഗീകാരം കൊടുത്തത്. ഈ മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് നൂറുകണക്കിന് പഠനങ്ങൾ പറഞ്ഞിട്ടുണ്ട്. “അശ്ലീല ഉള്ളടക്കങ്ങൾ” അയച്ചുകൊടുക്കുന്നതിനെ തടയാനുള്ള … Continue reading ഗർഭഛിദ്ര ഗുളികയെക്കുറിച്ചുള്ള ടെക്സാസിന്റെ നിയമത്തെ Planned Parenthood അപലപിച്ചു
1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു
പ്രമുഖ ഗർഭനിരോധന ഗുളിക ആയ mifepristone ന്റെ 23 വർഷമായ Food and Drug Administration ന്റെ അംഗീകാരം 1873 ലെ Comstock Act ലംഘിക്കുന്നു എന്ന് അമേരിക്കയിലെ ജഡ്ജി Matthew Kacsmaryk ടെക്സാസിൽ വിധിച്ചു. അര നൂറ്റാണ്ടായി നിർജ്ജീവമായിരുന്ന “അശ്ലീല വസ്തുക്കൾ” അയച്ചുകൊടുക്കുന്നതും വിതരണം ചെയ്യുന്നതും ദുശീലവിരുദ്ധ നിയമം എന്ന് വിളിക്കുന്ന ഈ നിയമം തടയുന്നു. സുപ്രീം കോടതി Roe v. Wade വിധിയും 50 വർഷമായ ഗർഭഛിദ്ര അവകാശവും റദ്ദാക്കിയതിന് ശേഷം നീതി വകുപ്പ് … Continue reading 1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു
ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു
2011 ൽ ആണവ ദുരന്തം സംഭവിക്കുന്ന സമയത്ത് കുട്ടികളായിരുന്ന, പിന്നീട് തൈറോയ്ഡ് ക്യാൻസർ വന്ന ആറുപേർ കഴിഞ്ഞ ദിവസം വൈദ്യുതി കമ്പനിക്ക് എതിരെ കേസ് കൊടുത്തു. വലിയ റേഡിയേഷൻ ഏറ്റതിനാലാണ് തങ്ങൾക്ക് രോഗം വന്നത് എന്നും ആയതിനാൽ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും അവർ പറയുന്നു. പരാതിക്കാർക്ക് ഇപ്പോൾ 17 - 27 വയത് പ്രായമുണ്ട്. $54 ലക്ഷം ഡോളർ നഷ്ടപരിഹാരമാണ് അവർ ഫുകുഷിമ ആണവനിലയത്തിന്റെ ഉടമകളായ Tokyo Electric Power Company Holdings ൽ നിന്ന് ആവശ്യപ്പെടുന്നത്. … Continue reading ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു
അമേരിക്കയിലെ മാതൃമരണ നിരക്ക് 2021 ല്‍ കുതിച്ചുയര്‍ന്നു
ഗര്ഭത്താലോ പ്രസവത്താലോ അമേരിക്കയില്‍ ഓരോ വര്‍ഷവും സ്ത്രീകള്‍ മരിക്കുന്നതിനിടക്ക് 2021 ല്‍ മാതൃ മരണ നിരക്ക് കുതിച്ചുയര്‍ന്നു എന്ന് സര്‍ക്കാരിന്റെ പുതിയ രേഖകൾ കാണിക്കുന്നു. വെള്ളക്കാരായ സ്ത്രീകളെക്കാള്‍ ഇരട്ടിയായിരുന്നു കറുത്ത സ്ത്രീകളുടെ മരണ നിരക്ക്. അമേരിക്കയിലെ തുടരുന്ന മാതൃമരണ നിരക്ക് പ്രതിസന്ധിയെ കോവിഡ്-19 വർദ്ധിപ്പിച്ചു എന്ന് വിദഗദ്ധർ പറയുന്നു. അത് കാരണം മരണത്തില്‍ നാടകീയമായ വര്‍ദ്ധനവ് ഉണ്ടായി. National Center for Health Statistics ന്റെ ഡാറ്റ പ്രകാരം അമേരിക്കയിൽ പ്രസവ സംബന്ധമായി മരിച്ച സ്ത്രീകളുടെ എണ്ണം … Continue reading അമേരിക്കയിലെ മാതൃമരണ നിരക്ക് 2021 ല്‍ കുതിച്ചുയര്‍ന്നു