സ്രാവിന്റെ ചിറകിലും ഇറച്ചിയിലും ഉയര്‍ന്ന തോതില്‍ തലച്ചോറിന് ദോഷമുണ്ടാക്കുന്ന വിഷവസ്തുക്കളുണ്ട്

ഉയര്‍ന്ന സാന്ദ്രതയില്‍ neurodegenerative രോഗങ്ങളുണ്ടാക്കുന്ന വിഷ വസ്തുക്കള്‍ സ്രാവുകളുടെ 10 തരം സ്പീഷീസുകളില്‍ University of Miami (UM) നടത്തിയ പഠനത്തില്‍ കണ്ടെത്തി. സ്രാവിന്റെ ഇറച്ചി കഴിക്കുന്നത് നിയന്ത്രിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്രാവിനും അത് നല്ലതാണ്. കാരണം അമിത മത്സ്യബന്ധനത്താല്‍ വംശനാശ ഭീഷണി നേരിടുകയാണ് അവ. അറ്റ്‌ലാന്റിക്കിലേയും പസഫിക്കിലേയും 10 തരം സ്രാവ് സ്പീഷീസുകളുടെ ചിറകുകളും പേശികളും രസം, β-N-methylamino-L-alanine (BMAA) എന്നീ രണ്ട് വിഷവസ്തുക്കളാണ് കണ്ടെത്തിയത്. — സ്രോതസ്സ് rsmas.miami.edu

കാലാവസ്ഥാ മാറ്റത്തില്‍ ഭക്ഷ്യ അവശിഷ്ടങ്ങളുടെ പങ്കെന്താണ്?

എല്ലാവരും മോശമായ കാര്യം എന്ന് പറയുന്ന ഭക്ഷ്യ അവശിഷ്ടങ്ങളെന്നത് ഏറ്റവും എളുപ്പമുള്ള പരിസ്ഥിതി പ്രശ്നമാണ്. ഒന്നുമില്ലെങ്കില്‍ അത് പണം നഷ്ടപ്പെടുത്തതല്ലേ. ഇത്തിരി മിച്ചം പിടിക്കാന്‍ അത് വീട്ടുകാരാണ് താല്‍പ്പര്യം കാണിക്കാതിരിക്കുക. ഒരു വ്യത്യാസമുണ്ടാക്കുന്നതില്‍ ഒരു നല്ല രംഗവുമാണ് അത്. കാരണം ധാരാളം ഗുണമാണ് ആ നഷ്ടം ഇല്ലാതാക്കിയാല്‍ നമുക്ക് ലഭിക്കുക. ഭൂമി, ജലം എന്നിവയുടം മെച്ചപ്പെട്ട ഉപയോഗം, ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഉദ്‌വമനങ്ങള്‍ കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭക്ഷ്യ അവശിഷ്ടങ്ങള്‍ കുറച്ചാല്‍ നമുക്ക് കിട്ടും. വലിയ തോതില്‍ … Continue reading കാലാവസ്ഥാ മാറ്റത്തില്‍ ഭക്ഷ്യ അവശിഷ്ടങ്ങളുടെ പങ്കെന്താണ്?

അരി, ഗോതമ്പ്, കടുക്… ഇന്‍ഡ്യ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം തുടങ്ങുന്നു

ഒരു പുതിയ തരം ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്കായുള്ള അനുമതി രഹസ്യമായി ചോദിച്ചുകൊണ്ടുള്ള അപേക്ഷ ഇന്‍ഡ്യയുടെ GEAC (Genetic Engineering Appraisal Committee)ക്ക് ലഭിച്ചു. അത് അംഗീകരിക്കുകയാണെങ്കില്‍ കടുകിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ GMO വകഭേദം ആയിരിക്കും അത്. അതോടെ മറ്റ് പ്രധാന വിളകളായ അരി, ഗോതമ്പ്, വെള്ളക്കടല തുടങ്ങിയവക്കും കൂടുതല്‍ ഇത്തരം അപേക്ഷകള്‍ വരുകയും ചെയ്യും. Business Standard മാസികയുടെ അഭിപ്രായത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ Deepak Pental വികസിപ്പിച്ച ‘Dhara Mustard Hybrid 11′ (DMH11) എന്ന … Continue reading അരി, ഗോതമ്പ്, കടുക്… ഇന്‍ഡ്യ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം തുടങ്ങുന്നു

ചെടികളുടെ വിത്തില്‍ അഴ്സെനിക് എങ്ങനെയാണ് എത്തുന്നത്

inositol എന്ന ഒരു തരം പഞ്ചസാരയില്‍ arsenite എന്ന arsenic ന്റെ വിഷരൂപത്തെ നിറച്ച് അതിനെ ഒരു കടത്ത് സംവിധാനം ഉപയോഗിച്ച് ചെടി വിത്തുകളിലേക്ക് എത്തിക്കുന്നു എന്ന് നെല്ല് പോലുള്ള ആഹാര സസ്യങ്ങളുടെ മാതൃകയായി ഉപയോഗിക്കുന്ന Arabidopsis thaliana യില്‍ നടത്തിയ പഠനത്തില്‍ നിന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അവരുടെ പഠന റിപ്പോര്‍ട്ട് Nature Plants പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഴ്സനിക് ഒരു വിഷവും ക്യാന്‍സര്‍കാരിയുമാണ്. ധാതുക്കളില്‍ നിന്നാണ് അത് വരുന്നത്. ചില കളനാശിനികളിലും, മൃഗ വളര്‍ച്ചാ ഉല്‍പ്പന്നങ്ങളിലും, … Continue reading ചെടികളുടെ വിത്തില്‍ അഴ്സെനിക് എങ്ങനെയാണ് എത്തുന്നത്

കൊഴുപ്പ് കൂടിയ ആഹാരം കഴിച്ചാല്‍ പകല്‍ ഉറക്കം വരുകയും രാത്രി ഉറക്കം പോകുകയും ചെയ്യും

University of Adelaide ലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൊഴുപ്പ് കൂടിയ ആഹാരം കഴിച്ച പുരുഷന്‍മാര്‍ക്ക് പകല്‍ ഉറക്കം വരുകയും രാത്രി ഉറക്കം പോകുകയും ചെയ്യും എന്ന് കണ്ടെത്തി. 35-80 വയസ് വരെ പ്രായമുള്ള 1800 ആസ്ട്രേലിയക്കാരായ പുരുഷന്‍മാരിലാണ് 12 മാസത്തെ പഠനം നടത്തിയത്. Nutrients എന്ന ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് adelaide.edu.au

GMO മലിനീകരണം കാരണം അമേരിക്കയില്‍ നിന്നുള്ള ചോളത്തിന്റെ ഇറക്കുമതി റഷ്യ നിരോധിച്ചു

ഫെബ്രുവരി 15 മുതല്‍ അമേരിക്കയില്‍ നിന്നുള്ള ചോളത്തിന്റേയും സോയയുടേയും ഇറക്കുമതി പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് റഷ്യയുടെ ഭക്ഷ്യ സുരക്ഷാ നിയന്ത്രണാധികാരിയായ Rosselkhoznadzor ഇറക്കി. ജൈവകൃഷിക്കാരേയും GM കൃഷിക്കാരേയും ഒരേ പോലെ ബാധിക്കുന്ന വലിയ ഒരടിയാണ്. റഷ്യയിലേക്കുള്ള അമേരിക്കയുടെ സോയ കയറ്റുമതി വളരെ കുറവാണ്. പ്രതിവര്‍ഷം $15.6 കോടി ഡോളര്‍ മാത്രം. 4,742 ടണ്‍ ചോളമാണ് റഷ്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാലും നിരോധനം അമേരിക്കയിലെ കര്‍ഷകരെ ബാധിക്കും. GM മലിനീകരണം കാരണം ചൈനയും മുമ്പ് ഇതുപോലെ … Continue reading GMO മലിനീകരണം കാരണം അമേരിക്കയില്‍ നിന്നുള്ള ചോളത്തിന്റെ ഇറക്കുമതി റഷ്യ നിരോധിച്ചു

വിശപ്പിനെ വെച്ച് ചൂതുകളിക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കരുത്

സാമ്പത്തിക കമ്പോളത്തില്‍ ആഹാരത്തെ ഉപയോഗിച്ച് പന്തയം കളിക്കന്നത് ആഹാരത്തിന്റെ വില റോക്കറ്റ് വെച്ച അവസ്ഥയിലെത്തിച്ചു. അതിനാല്‍ ലോകം മൊത്തം പട്ടിണിയും ദാരിദ്ര്യവും വര്‍ദ്ധിക്കാന്‍ കാരണമായി. സാമ്പത്തിക കമ്പോളത്തില്‍ ആഹാരത്തെ വെച്ച് ഊഹക്കച്ചവടം നടത്തുന്നത് നിയന്ത്രിക്കാനുള്ള ഒരു നിയമം EU ല്‍ കൊണ്ടുവരാന്‍ 2014 ജനുവരിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ആ നിയമം നടപ്പാക്കണോ വേണ്ടയോ എന്നതിന് ഒരു തീരുമാനമെടുക്കാന്‍ European Commission ന് സമയമായിരിക്കുകയാണ്. വീണ്ടുവിചാരമില്ലാത്ത ഊഹക്കച്ചവടം തുടരാന്‍ വേണ്ടി, നാം സമരം ചെയ്ത് നേടിയെടുത്ത … Continue reading വിശപ്പിനെ വെച്ച് ചൂതുകളിക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കരുത്