ഗാസയുടെ പേരിൽ പോപ് ഫ്രാൻസിസ് ഇസ്രായേലിനെ അപലപിച്ചു

യുദ്ധത്തെക്കുറിച്ച് Cardinal Re സംസാരിച്ചു. വാഗ്ദാനം ചെയ്തിരുന്നതായിട്ടുകൂടി ഇന്നലെ ഗാസയിലേക്ക് [Latin] Patriarch [of Jerusalem] നെ അനുവദിച്ചില്ല. ഇന്നലെ കുട്ടികളെ ബോംബിട്ടു. ഇത് ക്രൂരതയാണ്. ഇത് യുദ്ധമല്ല. അത് എന്റെ ഹൃദയത്തെ സ്പർശിച്ചതിനാൽ എനിക്ക് ഇത് നിങ്ങളോട് പറയണം എന്നുണ്ടായിരുന്നു. — സ്രോതസ്സ് vatican.va | 2024/12/21

ഇസ്രേലികളായ കുടിയേറ്റക്കാർ പടിഞ്ഞാറെക്കരയിലെ പള്ളിക്ക് തീവെച്ചു

കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ പള്ളിക്ക് ഇസ്രയേലിലെ കുടിയേറ്റക്കാർ തീവെച്ചു. "പ്രതികാരം", "അറബികൾക്ക് മരണം" എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഹീബ്രുവിൽ കെട്ടിടത്തിന്റെ കവാടത്തിൽ എഴുതിവെച്ചതായി വീഡിയോയിൽ കാണാം. പടിഞ്ഞാറെ കരയിലെ Marda ഗ്രാമത്തിലെ മുസ്ലീങ്ങളുടെ വിശുദ്ധ സ്ഥലത്തിന്റെ കവാടത്തിൽ തീ പിടിച്ചതിന്റെ അടയാളങ്ങൾ കാണാം. തീ വ്യാപിക്കുന്നതിന് മുമ്പ് അത് അണച്ചു. "Bir al-Walideen പള്ളിക്ക് ഒരുകൂട്ടം കൈയ്യേറ്റക്കാർ തീവെച്ചതിന്റെ വ്യവസ്ഥാപിതമായ ഭീകര ആക്രമണം കണ്ടാണ് വെള്ളിയാഴ്ച മാർഡ ഉണർന്നത്," എന്ന് മുസ്ലീം ഗ്രാമ തലവനായ Nasfat al-Khufash പറഞ്ഞു. … Continue reading ഇസ്രേലികളായ കുടിയേറ്റക്കാർ പടിഞ്ഞാറെക്കരയിലെ പള്ളിക്ക് തീവെച്ചു

ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി

അമേരിക്കയിലെ കറുത്ത ജനപ്രതിനിധികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ (വിരുദ്ധ) മാധ്യമ അകൗണ്ടുകളുൾപ്പടെയുള്ള ഒരു പ്രചരണ പരിപാടി ഇസ്രായേൽ സർക്കാർ 2023ൽ തുടങ്ങി. ഇസ്രായേൽ അനുകൂല ഉള്ളടക്കം സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ Marketing സ്ഥാപനമായ Stoic ന് $20 ലക്ഷം ഡോളർ ഇസ്രായേലിന്റെ Ministry of Diaspora Affairs നൽകി എന്ന് ഒക്ടോബർ 2023 ന് New York Times റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധ സമയത്ത് പാലസ്തീനിലെ പൗരൻമാരെക്കുറിച്ച് ധാരാളം … Continue reading ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി

ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി

“അമേരിക്കയിലെ ഏറ്റവും വംശനാശം നേരിടുന്ന ഡമോക്രാറ്റ്” എന്ന് പത്രങ്ങൾ വിളിക്കുന്ന Jamaal Bowman ന്യൂയോർക്കിന്റെ 16th Congressional District നെ പ്രതിനിധാനം ചെയ്യുന്നു. ഡമോക്രാറ്റുകളുടെ രാഷ്ട്രീയത്തിൽ American Israel Public Affairs Committee(AIPAC) ന്റെ ശക്തമായ പങ്ക് പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ രണ്ടാം തെരഞ്ഞെടുപ്പ്. Bowman നെ തോൽപ്പിക്കാനായി $2.5 കോടി ഡോളറിന്റെ പരിപാടി ഈ ഇസ്രായേൽ അനുകൂല സ്വാധീനിക്കൽ സംഘം പദ്ധതിയിടുന്നു. ഒക്ടോബർ 7 ന് ശേഷം സ്ഥിരമായ വെടിനിർത്തൽ ആവശ്യപ്പെട്ട ആദ്യത്തെ ജനപ്രതിനിധിയാണ് ഇദ്ദേഹം. — … Continue reading ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി

ICC എതിരായ ഇസ്രായേലിന്റെ രഹസ്യമായ യുദ്ധം പുറത്തായി

യുദ്ധക്കുറ്റാരോപണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണം മുടക്കാനായി ICCയുടെ മുതിർന്ന ഉദ്യോഗസ്ഥരേയും പാലസ്തീൻ മനുഷ്യാവകാശ പ്രവർത്തകരേയും ഒരു ദശാബ്ദമായി ഇസ്രായേൽ രഹസ്യാന്വേഷണം നടത്തുകയാണ് എന്ന് +972 Magazine, Local Call, Guardian ഉം സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കോടതിയുടെ ഇപ്പോഴത്തെ പ്രധാന പ്രോസിക്യൂട്ടറായ Karim Khan, അദ്ദേഹത്തിന്റെ മുൻഗാമിയായ Fatou Bensouda, ഒരു ഡസൻ മറ്റ് ICC, UN ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ സമൂഹം 2015 മുതലുള്ള പല ഏജൻസികളുടെ പ്രവർത്തനത്തിൽ രഹസ്യാന്വേഷണം നടത്തി … Continue reading ICC എതിരായ ഇസ്രായേലിന്റെ രഹസ്യമായ യുദ്ധം പുറത്തായി

കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു

ഇസ്രായേൽ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ വിദൂര പ്രദേശങ്ങളിലുള്ള തങ്ങളുടെ വീടുകൾ 30 പാലസ്തീൻ കുടുംബങ്ങൾ ഉപേക്ഷിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ വർഷങ്ങളായുള്ള പീഡനങ്ങളും, അക്രമവും സഹിക്കാൻ വയ്യാതെ ബലം പ്രയോഗിച്ചാണ് അവരെ പുറത്താക്കുന്നത്. കൂടുതൽ ആക്രമണങ്ങളെ ഭയപ്പെടുന്ന ജോർദാൻ താഴ്‍വരയിലെ കാലിമേയിക്കുന്ന Bedouin Mleihat വംശത്തിലെ അംഗങ്ങൾ ഇരുമ്പ് ഷീറ്റുകളും, മരത്തിന്റെ പലകകളും കൊണ്ട് നിർമ്മിച്ച അവരുടെ വീടുകൾ പൊളിച്ചുമാറ്റി. "കുടിയേറ്റക്കാർ ആയുധധാരികളാണ്. അവർ ഞങ്ങളെ ആക്രമിക്കുന്നു. ഇസ്രായേലി സൈന്യം അവരെ സംരക്ഷിക്കുന്നു. അവരെ നിർത്താനായി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. … Continue reading കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു

പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെറീൻ അബു അഖ്ലഖിന്റെ കൊലപാതകത്തെ ഇസ്രായേൽ മറച്ച് വെക്കുന്നത്

മെയ് 11 ന് കൈയ്യേറിയ പടിഞ്ഞാറെ കരയിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് മുമ്പിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടക്ക് ഇസ്രായേൽ പട്ടാളക്കാർ അവളുടെ തലക്ക് വെടിവെച്ചു. വ്യക്തമായി “press” എന്ന് എഴുതിയിട്ടുണ്ടായിരുന്ന നീല ഹെൽമറ്റും നീല flak ജാക്കറ്റും ഷെറീനും മറ്റ് റിപ്പോർട്ടർമാരും ധരിച്ചിട്ടുണ്ടായിരുന്നു. അറബ് ലോകത്തെ പ്രധാനപ്പെട്ട ടിവി മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ഷെറീൻ. അൽ ജസീറയോടൊത്ത് അവർ കാൽ ശതാബ്ദമായി പ്രവർത്തിച്ചിരുന്നു. അവർ അമേരിക്കൻ പൗരയും ആയിരുന്നു. അവരുടെ മരണത്തിന് ആറ് മാസങ്ങൾക്ക് ശേഷവും ആരേയും ഉത്തരവാദിത്തത്തിൽ … Continue reading പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെറീൻ അബു അഖ്ലഖിന്റെ കൊലപാതകത്തെ ഇസ്രായേൽ മറച്ച് വെക്കുന്നത്

സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ

ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം നെതന്യാഹു തുടരുന്നതിന്റെ ഇടക്ക്, മൂന്ന് മാസം മുമ്പ് തുടങ്ങിയ ഇസ്രായേലക്രമണത്തിന് ശേഷം നിർബന്ധിതമായ സൈനിക സേവനം നിരസിച്ച ആദ്യത്തെ ഇസ്രായേലുകാരൻ. 18 വയസുള്ള Tal Mitnick ഇസ്രായേലിലെ conscientious objector ആണ്. താൻ സൈനിക സേവനം നിരസിക്കുന്നു എന്ന് കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചു. “പ്രതികാരത്തിന്റെ യുദ്ധത്തിൽ പങ്കെടുക്കാൻ ഞാൻ വിസമ്മതിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ 30 ദിവസത്തേക്ക് സൈനിക തടവറയിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org | Jan 19, … Continue reading സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ

ഞായറാഴ്ച ആരാധന നടക്കുന്നതിനിടക്ക് ജറുസലേമിലെ Gethsemane പള്ളി തീവൃവാദി യഹൂദർ ആക്രമിച്ചു

ഞായറാഴ്ച [19 മാർച്ച്], രണ്ട് ഇസ്രായേലി തീവൃവാദികൾ ജറുസലേമിലെ Gethsemane ന്റെ ഗ്രീക്ക് ഓർത്തഡോക്സ് സഭ പള്ളിയിൽ പ്രവേശിച്ച് സ്വത്തുക്കൾ നശിപ്പിക്കുകയും പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന ആർച്ച് ബിഷപ്പ് Joachim നെ പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോയിൽ രേഖപ്പെടുത്തി. ആക്രമകാരികളെ അറസ്റ്റ് ചെയ്തു. പള്ളികളേയും, സെമിനാരികളേയും, കൃസ്ത്യാനികളുടെ സ്വത്തിനും ലക്ഷ്യം വെച്ച് തീവൃവാദി ഇസ്രായേൽ സംഘങ്ങൾ നടത്തുന്ന ഭീകര ആക്രമണങ്ങൾ ഒരു ദൈനംദിന സംഭവമായി മാറിയിരിക്കുകയാണെന്ന് ജറുസലേമിലെ പാത്രിയാർക്കേറ്റ് പ്രതിനിധാനം ചെയ്യുന്ന Patriarch Theophilis III ഞായറാഴ്ച പത്രപ്രസ്ഥാവനയിൽ … Continue reading ഞായറാഴ്ച ആരാധന നടക്കുന്നതിനിടക്ക് ജറുസലേമിലെ Gethsemane പള്ളി തീവൃവാദി യഹൂദർ ആക്രമിച്ചു

പെൻസിൽവാനിയ സർവ്വകലാശാല പ്രസിഡന്റ് രാജിവെച്ചു

University of Pennsylvania യുടെ പ്രസിഡന്റായ Elizabeth Magill രാജിവെച്ചു. കഴിഞ്ഞ ദിവസത്തെ ജനപ്രതിനിധിസഭ വിദ്യാഭ്യാസ കമ്മറ്റിയിലെ വാദത്തിൽ എടുത്ത നിലപാട് കാരണമാണിത്. UPenn ബോർഡ് ചെയർമാൻ Scott Bok ആണ് ഈ വിവരം അറിയിച്ചത്. അദ്ദേഹവും ഉടൻ രാജിവെക്കും. വലതുപക്ഷ റിപ്പബ്ലിക്കനും ട്രമ്പ് അനുകൂലിയുമായ ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി Elise Stefanik ആണ് Magill നേയും ഒപ്പം Harvard പ്രസിഡന്റ് Claudine Gay നേയും MIT പ്രസിഡന്റിന്റ് Sally Kornbluth നേയും ചോദ്യം ചെയ്തത്. Stefanik … Continue reading പെൻസിൽവാനിയ സർവ്വകലാശാല പ്രസിഡന്റ് രാജിവെച്ചു