വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു

കഴിഞ്ഞ ആഴ്ച ചരിത്രപരമായ തണുപ്പിനിടക്ക് മരിച്ച 11-വയസുകാരന്റെ കുടുംബം രണ്ട് വൈദ്യുതി കമ്പനികള്‍ക്കെതിരെ കുട്ടിയുടെ മരണം തടയാവുന്നതായിരുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്തു. Conroe, Texas ലെ കുടുംബത്തിന്റെ മൊബൈല്‍ വീട്ടില്‍ വെച്ച് Maria Pineda യുടെ മകന്‍ Cristian ചൊവ്വാഴ്ച മരിച്ചു. $10 കോടി ഡോളറിന്റെ നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് Electric Reliability Council of Texas നും Entergy Corp. നും എതിരെയാണ് കേസ് കൊടുത്തത്. ഊര്‍ജ്ജ വിതരണക്കാരുടെ അശ്രദ്ധ കാരണമാണ് ഈ മരണം ഉണ്ടായത്. … Continue reading വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു

ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി

തീവൃശീതകാല സമയത്ത് ടെക്സാസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. വൈദ്യുതി പോകാത്ത ചില ഭാഗ്യവാന്‍മാര്‍ക്ക് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലും കിട്ടി. ഏതാനും ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിന് ആയിരക്കണക്കിന് ഡോളര്‍ ആണ് ഈടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ കമ്പോളത്തെ deregulate ചെയ്തതിന്റെ ഫലമായാണ് ഈ ആകാശം മുട്ടെ വരുന്ന വൈദ്യുതി ബില്ല് എന്ന് Public Citizen’s Energy Program ന്റെ തലവനായ Tyson Slocum പറഞ്ഞു. ചിലര്‍ക്ക് $11,000 ഡോളറിന് മേലെയാണ് വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. — സ്രോതസ്സ് democracynow.org | … Continue reading ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി

ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം

1984 ല്‍ പണി തീര്‍ന്നപ്പോള്‍ Dinorwig Power Station നെ ലോകത്തെ ഒന്നാമത്തെ ഭാവനാസമ്പന്നമായ എഞ്ജിനീയറിങ്, പരിസ്ഥിതി പദ്ധതിയായി കരുതപ്പെട്ടു. Elidir മലയുടെ ആഴത്തിലെ 16km ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ ചേര്‍ന്നതാണ് Dinorwig. ഇത് നിര്‍മ്മിക്കാന്‍ 10 ലക്ഷം ടണ്‍ കോണ്‍ക്രീറ്റ്, 2 ലക്ഷം ടണ്‍ സിമന്റ്, 4,500 ടണ്‍ ഉരുക്ക് എന്നിവ വേണ്ടിവന്നു. Dinorwig ന്റെ reversible pump/turbines ന് അതിന്റെ ഏറ്റവും കൂടിയ ശേഷിയിലെത്താന്‍ വെറും 16 സെക്കന്റുകളേ എടുക്കുകയുള്ളു. വൈദ്യുതി ആവശ്യം കുറഞ്ഞ സമയങ്ങളില്‍ … Continue reading ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം

ഊര്‍ജ്ജ അനീതി

വരുമാനം കുറഞ്ഞ സമൂഹങ്ങളിലെ വീടുകള്‍ കാലാവസ്ഥക്കനുകൂലമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിവര്‍ഷം ചിലവാക്കുന്നു. കറുത്തവരുടേയും, ഏ‍ഷ്യക്കാരുടേയും, ലാറ്റിനോകളുടേയും വീടുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വെള്ളക്കാരുടെ വീടുകളാണ് ഉപയോഗിക്കുന്നത്. അത് കാരണം അവരാണ് ഊര്‍ജ്ജ ദക്ഷതാ ശ്രമങ്ങളുടെ ഗുണഭോക്താക്കളാകുന്നത്. കറുത്തവരുടെ വീടുകള്‍ അവരുടെ വരുമാനത്തിന്റെ 7.6% ഊര്‍ജ്ജത്തിന് വേണ്ടി ചിലവാക്കുമ്പോള്‍ വെള്ളക്കാര്‍ 5% മാത്രമാണ് ഊര്‍ജ്ജത്തിന് ചിലവാക്കുന്നത്. കറുത്തവരുടേയും ലാറ്റിനോകളുടേയും വീടുകള്‍ ചൂടാക്കാനും തണുപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജം ചിലവാക്കുന്നതില്‍ നിന്ന് അവര്‍ താമസിക്കുന്നത് ഊര്‍ജ്ജ ദക്ഷത കുറഞ്ഞ വീടുകളിലാണെന്ന് … Continue reading ഊര്‍ജ്ജ അനീതി

ബിറ്റ്കോയിന്‍ ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു

ക്രിപ്റ്റോ കറന്‍സിയുടെ മൂല്യത്തിന്റെ വ്യതിയാനങ്ങള്‍ക്ക് വലിയ ശ്രദ്ധ കിട്ടുന്നതോടൊപ്പം Bitcoin ന്റെ വലുതാകുന്ന വൈദ്യുതോര്‍ജ്ജ ആവശ്യകതയിലേക്കും ശ്രദ്ധ വരുന്നുണ്ട്. അതിന്റെ ആഘാതം പഠിക്കാനും നയങ്ങള്‍ രൂപീകരിക്കാനുമായി ബിറ്റ്കോയിന്‍ ശൃംഖല ഉപയോഗിക്കുന്ന വൈദ്യുതിയുടെ കൃത്യം കണക്കെടുക്കുക ഒരു വെല്ലുവിളിയാണ്. ബിറ്റ്കോയിന്റെ ഊര്‍ജ്ജ ആവശ്യകതയെ അളക്കുന്ന ആദ്യത്തെ പ്രബന്ധം Joule ജേണലില്‍ വന്നിരുന്നു. ബിറ്റ്കോയിന്‍ ശൃംഖലയുടെ വൈദ്യുതോപയോഗം ഏകദേശം 2.55 ഗിഗാവാട്ടാണ്. ഒരു ഒറ്റ ഇടപാട് എടുക്കുന്ന വൈദ്യുതി ശരാശരി വീട് ഒരു മാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുല്യമാണ്. — … Continue reading ബിറ്റ്കോയിന്‍ ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു

ഫ്രാന്‍സില്‍ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി പമ്പുകള്‍ തുടങ്ങി

ഫ്രാന്‍സിലെ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി നിര്‍മ്മിച്ച ഹൈഡ്രജന്‍ നിറക്കല്‍ പമ്പുകള്‍ Artois-Gohelle ഗതാഗത വകുപ്പ് ഉദ്ഘാടനം ചെയ്തു. ഹൈഡ്രജന്‍ ശുദ്ധമായ രീതിയില്‍ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ശൃംഘല McPhy technologies ആണ് ഉപയോഗിക്കുന്നത് Bruay-La-Buissière നേയും Auchel നേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വഴിയില്‍ ഒരേ സമയം ആറ് പുതിയ BHNS ഹൈഡ്രജന്‍ ബസ്സുകളില്‍ ഇന്ധനം നിറക്കാനാകും. ഇപ്പോഴത്തെ ഘടന അനുസരിച്ച് McPhy പമ്പിന് പ്രതിദിനം 200 kg ശുദ്ധ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. — … Continue reading ഫ്രാന്‍സില്‍ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി പമ്പുകള്‍ തുടങ്ങി

ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

വീഡിയോ ഗെയിമുകള്‍ 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു

ലോകം മൊത്തം കമ്പ്യൂട്ടര്‍ ഗെയിം കളിക്കാര്‍ 7500 കോടി യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉപയോഗിക്കുന്നു. അത് 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ ആണ്. (console ഗെയിമുകളെ ഉള്‍പ്പെടുത്താതെയാണിത്.) അമേരിക്കയില്‍ ഗെയിം കളിക്ക് $600 കോടി ഡോളറാണ് ചിലവാക്കുന്നത്. അത് മൊത്തം വൈദ്യുതി ജല താപിനി, പാചക ഉപകരണങ്ങള്‍, തുണി ചൂടാക്കുന്ന ഉപകരങ്ങള്‍, പാത്രം കഴുകുന്ന ഉപകരണങ്ങള്‍, ശീതീകരണി എല്ലാം ഉപയോഗിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതലാണ്. കൂടുതല്‍ ഊര്‍ജ്ജം എന്നാല്‍ കൂടുതല്‍ ഹരിതഗ്രഹ വാതകങ്ങള്‍ എന്നര്‍ത്ഥം. അമേരിക്കയിലെ കമ്പ്യൂട്ടര്‍ … Continue reading വീഡിയോ ഗെയിമുകള്‍ 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു

1.75 ലക്ഷം കോടി രൂപയുടെ മോശം വായ്പകളാണ് ബാങ്കുകള്‍ക്കുള്ളത്

ഊര്‍ജ്ജ കമ്പനികള്‍ക്ക് വായ്പ കൊടുത്തിട്ടുള്ള ബാങ്കുകള്‍ക്ക് മോശക്കാലം തുടങ്ങുന്നു. Bloomberg പ്രസിദ്ധീകരിച്ച അടുത്ത കാലത്തെ റിപ്പോര്‍ട്ട് പ്രകാരം 40,000MW ശേഷി മൊത്തം വരുന്ന (അതില്‍ 20,405 MW മാത്രമാണ് പ്രവര്‍‍ത്തിച്ച് തുടങ്ങിയത്. ബാക്കി പണിനടക്കുകയാണ്.) 34 സ്വകാര്യ ഊര്‍ജ്ജ കമ്പിനികളുടെ ആസ്തികള്‍ മോശമാകുകയാണ്. ഇന്‍ഡ്യയുടെ മൊത്തം ഊര്‍ജ്ജോത്പാദനമായ 344,000MW ന്റെ 10% ആണിത്. — സ്രോതസ്സ് downtoearth.org.in