കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി കഴിഞ്ഞ മാസം ബ്രിട്ടണില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു. മെയില്‍ പല ദിവസങ്ങളിലും കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം പൂജ്യമായിരുന്നു. വൈദ്യുതിവല്‍ക്കരണം തുടങ്ങിയ 1800കള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് U.K. യിലെ ഊര്‍ജ്ജ നിരീക്ഷണ സംഘമായ Carbon Brief പറഞ്ഞു. ഫോസില്‍ ഇന്ധനത്തെക്കാള്‍ 50% കൂടുതല്‍ വൈദ്യുതിയാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചത്. മെയില്‍ സൌരോര്‍ജ്ജത്തില്‍ നിന്ന് 1,336 gigawatt hours (GWh) ഗിഗായൂണിറ്റും കല്‍ക്കരിയില്‍ നിന്ന് 893GWh ഉം ആണ് ഉത്പാദിപ്പിച്ചത്. … Continue reading മഴ പെയ്യുന്ന ബ്രിട്ടണില്‍ ആദ്യമായി കല്‍ക്കരിയെക്കാള്‍ കൂടുതല്‍ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചു
ടാഗ്: ഊര്‍ജ്ജം
2015 ല്‍ പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 80 ലക്ഷം കവിഞ്ഞു
ജര്‍മ്മനിയുടേയും പോര്‍ട്ടുഗലിന്റേയും ശുദ്ധ ഊര്‍ജ്ജ ലക്ഷ്യങ്ങളുടെ പിന്‍തുണയോടെ 2015 ല്‍ ലോകം മൊത്തം പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 81 ലക്ഷം കവിഞ്ഞു എന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. International Renewable Energy Agency's (IRENA) ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഈ സംഖ്യ അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 5% വര്‍ദ്ധിച്ചു. ചൈനയാണ് ഒന്നാമന്‍. 35 ലക്ഷം പേര്‍ അവിടെ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്നു. രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് അമേരിക്കയും ആണ്. സോളാര്‍ photovoltaic (PV) രംഗം … Continue reading 2015 ല്‍ പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 80 ലക്ഷം കവിഞ്ഞു
എണ്ണ, കല്‍ക്കരി, പ്രകൃതി വാതകം എന്നിവേക്കാള്‍ കൂടുതല്‍ തൊഴില്‍ പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നു
2015 ല്‍ ലോകം മൊത്തം ഹരിത ഊര്‍ജ്ജം 5% വളര്‍ന്ന് 81 ലക്ഷം തൊഴില്‍ നല്‍കി. 2015 ശരല്‍ക്കാലത്ത് തുടങ്ങിയ എണ്ണ വിലയിലെ ഇടിവ് ലോകം മൊത്തം 3.5 തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായി. സൌരോര്‍ജ്ജമാണ് ലോകം മൊത്തം ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്. 2014 നെക്കാള്‍ 2015 ല്‍ 11% വര്‍ദ്ധനവ് രേഖപ്പെടുത്തിയ സൌരോര്‍ജ്ജം മൊത്തം 28 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. ഇതില്‍ കൂടുതലും, ഏകദേശം 17 ലക്ഷം, ചൈനയിലാണ്. സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നത് ചൈനയിലായതിനാണ് ഇത്. … Continue reading എണ്ണ, കല്‍ക്കരി, പ്രകൃതി വാതകം എന്നിവേക്കാള്‍ കൂടുതല്‍ തൊഴില്‍ പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നു
മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക
അതിരപ്പള്ളിയില്‍ അണക്കെട്ട് വേണോ വേണ്ടയോ എന്ന തര്‍ക്കം പരിസ്ഥിതി സ്നേഹികളായ ജനങ്ങളും വൈദ്യുതി വകുപ്പിലെ ഉന്നതരും തമ്മില്‍ വീണ്ടും തുടങ്ങി. കേരളത്തിലെ വൈദ്യുതി വകുപ്പിനെ സംബന്ധിച്ചടത്തോളം വൈദ്യുതി എന്നാല്‍ ജലവൈദ്യുതി മാത്രമേയുള്ളു. ദശാബ്ദങ്ങളായി അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ നിന്ന് അത് വ്യക്തമാണ്. മഴയെ ആശ്രയിച്ചാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ കാരണമായി ആഗോളതപനവും അതിനാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും ലോക കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ടാക്കി. ഇനി ഭാവിയില്‍ എന്തൊക്കെ മാറ്റം വരും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. … Continue reading മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക
പോര്‍ട്ടുഗല്‍ നാല് ദിവസം തുടര്‍ച്ചയായി പുനരുത്പാദിതോര്‍ജ്ജത്താല്‍ ഓടി
കഴിഞ്ഞ ശനിയാഴ്ച 6.45am മുതല്‍ ബുധനാഴ്ച 5.45pm വരെ സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ജലവൈദ്യുതി എന്നിവയില്‍ നിന്ന് മാത്രം 107 മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച് പോര്‍ട്ടുഗലില്‍ പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ ഓടി. കഴിഞ്ഞ വര്‍ഷം പവനോര്‍ജ്ജം 22% വൈദ്യുതിയും എല്ലാ പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളും കൂടി 48% വൈദ്യുതി പോര്‍ട്ടുഗലിന് നല്‍കി. 2015 ല്‍ കാറ്റാടികള്‍ ഡന്‍മാര്‍ക്കില്‍ 42% വും സ്പെയിനില്‍ 20% ജര്‍മ്മനിയില്‍ 13% ഉം UK യില്‍ 11% വും വൈദ്യുതി ഉത്പാദിപ്പിച്ചു. — സ്രോതസ്സ് theguardian.com
പുനരുത്പാദിതോര്‍ജ്ജ ഉപകരണങ്ങള്‍ അതിന്റെ കമ്പോളത്തിനടുത്ത് നിര്‍മ്മിക്കണം
115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി
വൈദ്യുതിക്കായി സ്കോട്‌ലാന്റ് കല്‍ക്കരി കത്തിക്കാന്‍ തുടങ്ങിയിട്ട് 115 വര്‍ഷങ്ങളായി. എന്നാല്‍ അവസാനത്തെ കല്‍ക്കരി നിലയമായ Longannet വൈദ്യുതി നിലയം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിയതോടെ അവര്‍ കല്‍ക്കരി വൈദ്യുതിയോട് വിടപറഞ്ഞിരിക്കുകയാണ്. പ്രതിവര്‍ഷം 45 ലക്ഷം കല്‍ക്കരി കത്തിക്കുന്ന Longannet സ്കോട്‌ലാന്റിന്റെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ അഞ്ചിലൊന്നായിരുന്നു സംഭാവന ചെയ്തിരുന്നത്. ഒരിക്കല്‍ യൂറോപ്പിലെ ഏറ്റവും വലിയ കല്‍ക്കരിനിലയമായ അത് 46 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, പ്രധാന control room ല്‍ ഒത്തുചേര്‍ന്ന തൊഴിലാളികളുടേയും മാധ്യമപ്രവര്‍ത്തകരേയും സാക്ഷിനിര്‍ത്തി shut down ചെയ്തു. … Continue reading 115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി



