ആമസോണ്‍ മലിനീകരണത്തെക്കുറിച്ചുള്ള കേസില്‍ ഷെവ്രോണ്‍ സാക്ഷി കളവ് പറയുകയാണെന്ന് സമ്മതിച്ചു

ഇക്വഡോര്‍ ആമസോണില്‍ പരിസര മലിനീകരണം നടത്തിയതിന്റെ നഷ്ടപരിഹാരം നല്‍കാതിരിക്കാനായി ഷെവ്രോണിന്റെ(Chevron) പക്ഷത്ത് നിന്ന ഒരു പ്രധാന സാക്ഷി, താന്‍ ഇതുവരെ കള്ളം പറയുകയായിരുന്നു എന്ന് സമ്മതിച്ചു. Texaco കമ്പനി നടത്തിയ വിപുലമായ മലിനീകരണത്തിന് 2011 ല്‍ ആദിവാസികളായ പരാതിക്കാര്‍ $900 കോടി ഡോളറിന്റെ വിധി നേടിയതായിരുന്നു. ടെക്സകോയെ പിന്നീട് ഷെവ്രോണ്‍ വിലക്ക് വാങ്ങി. എന്നാല്‍ പരാതിക്കാര്‍ "അഴിമതി"യുള്ള മാര്‍ഗ്ഗങ്ങളിലൂടെയാണ് വിജയിച്ചതെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒരു ജഡ്ജി വിധിച്ചു. ഇക്വഡോറിലെ ജഡ്ജി Alberto Guerra ക്ക് മൂന്ന് … Continue reading ആമസോണ്‍ മലിനീകരണത്തെക്കുറിച്ചുള്ള കേസില്‍ ഷെവ്രോണ്‍ സാക്ഷി കളവ് പറയുകയാണെന്ന് സമ്മതിച്ചു

ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് ഒബാമ സര്‍ക്കാര്‍ നിരോധിച്ചു

ഒബാമ സര്‍ക്കാരിന്റെ ഇനിയുള്ള കാലത്തേക്ക് ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് നിരോധിച്ചു. കുഴിക്കാനുള്ള പാട്ടക്കരാറുകള്‍ റദ്ദാക്കുകയും പുതിയ വേണ്ടെന്നും വെച്ചു. ആര്‍ക്ടിക്കിലെ $700 കോടി ഡോളറിന്റെ പദ്ധതി ഷെല്‍ വേണ്ടെന്ന് വെച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. [അവര്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍, അതാ നമ്മുടെ ഹീറോ ഇറങ്ങിയിരിക്കുന്നു. കഷ്ടം.]

എണ്ണ പൈപ്പ് ലൈനിന് auto shut-off വാല്‍വില്ല

auto shut-off വാല്‍വില്ലാത്ത, ജില്ലയിലെ ഏക പൈപ്പ് ലൈന്‍ ആണ് നാല് ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയുടെ തീരത്ത് ഒഴുക്കിയ എണ്ണ ചോര്‍ച്ചക്ക് കാരണമായ പൈപ്പ് ലൈന്‍ എന്ന് അധികൃതര്‍ പറഞ്ഞു. 30 വര്‍ഷം മുമ്പത്തെ ഒരു കോടതി വിധിയാണ് അതിന് കാരണം 1980കളുടെ അവസാനം പൈപ്പ് ലൈനിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ Santa Barbara Countyയുടെ നിബന്ധനയെ മറികടന്ന് കോടതില്‍ വിജയപ്രദമായി വാദിച്ച് തന്റെ പൈപ്പ് ലൈന്‍ ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നു. അന്തര്‍ സംസ്ഥാന പൈപ്പ് … Continue reading എണ്ണ പൈപ്പ് ലൈനിന് auto shut-off വാല്‍വില്ല

കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു

ആഗോളതപനത്തെ മറച്ച് വെക്കാന്‍ എക്സോണ്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാലാവസ്ഥാമാറ്റം മൂലം ആര്‍ക്ടിക്ക് ഉരുകുമെന്നും അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ചിലവ് 50% കുറയുമെന്നും 1980കളുടേയും 1990കളുടേയും തുടക്കത്തില്‍ എക്സോണ്‍ പ്രവചിച്ചതായി Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. 1992 ല്‍ പണ്‌ഡിതരുടേയും സര്‍ക്കാര്‍ ഗവേഷകരുടേയും ഒരു സദസിന് മുമ്പായി എക്സോണിന്റെ ക്യാനഡയിലെ subsidiary യിലെ മുതിര്‍ന്ന മഞ്ഞ് ഗവേഷകന്‍ "ആഗോളതപനത്തിന്റെ സംഭാവന പര്യവേഷണത്തിന്റേയും വികസനത്തിന്റേയും ചിലവ് കുറക്കുകയേ ചെയ്യു" എന്ന് … Continue reading കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു

എണ്ണ വ്യവസായത്തിനുള്ള കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു

North Sea എണ്ണ വ്യവസായത്തിന് മേല്‍ ചുമത്തുന്ന കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു. അതില്‍ നിന്നും £1 ബല്യണ്‍ പൌണ്ട് ശേഖരിച്ച് വികസിത രാജ്യങ്ങളിലെ കാലാവസ്ഥാമാറ്റത്തിന്റെ നാശങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കും. എണ്ണ ഉത്പാദന രാജ്യം കൊണ്ടുവരുന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയാണിത്. ഒരു ടണ്‍ CO2 ന് എണ്ണ കമ്പനികളില്‍ നിന്ന് ഇപ്പോള്‍ ചുമത്തുന്ന £21 പൌണ്ട് നികുതി എന്നതില്‍നിന്നും £45 പൌണ്ടായി (Nkr410) ഉയര്‍ത്തും. മീന്‍പിടുത്ത വ്യവസായത്തിനും CO2ടണ്ണിന് £5.50 പൌണ്ടാകും (Nkr50) ചുമത്തുക. അങ്ങനെ … Continue reading എണ്ണ വ്യവസായത്തിനുള്ള കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു

ആര്‍ക്ടിക്കില്‍ കുഴിക്കുന്ന പദ്ധതി ഷെല്‍ ഉപേക്ഷിച്ചു

കുഴിക്കാന്‍ പറ്റിയ സീസണ്‍ അവസാനിക്കാന്‍ പോകുന്ന അവസരത്തില്‍ ചക്ചി കടലില്‍ (Chukchi) എണ്ണ കണ്ടെത്താനുള്ള ഷെല്ലിന്റെ വിശ്വാസം ഇല്ലാതെയായി. അലാസ്കയില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയ ആ പരിസ്ഥിതി ലോല പ്രദേശത്തെ എണ്ണ പര്യവേഷണം നിര്‍ത്തുന്നതായി കഴിഞ്ഞ ദിവസം Royal Dutch Shell പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വര്‍ഷമാണ് ഒബാമ സര്‍ക്കാരില്‍ നിന്ന് എണ്ണ പര്യവേഷണത്തിനുള്ള പെര്‍മിറ്റ് അവര്‍ക്ക് കിട്ടിയത്. എന്നാല്‍ കമ്പനിയുടെ ഇപ്പോഴത്തെ അഭിപ്രായത്തില്‍ പര്യവേഷണം പരാജയമായിരുന്നു. ആ പ്രദേശം … Continue reading ആര്‍ക്ടിക്കില്‍ കുഴിക്കുന്ന പദ്ധതി ഷെല്‍ ഉപേക്ഷിച്ചു

26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു #ShellNo

ഷെല്ലിന്റെ ആര്‍ക്ടിക്കിലെ ഖനനത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുകയാണ് കഴിഞ്ഞ ദിവസം രാത്രിയുടെ ഇരുളില്‍ 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പോര്‍ട്ട്‌ലാന്റിലെ St. Johns Bridge ല്‍ കയറി. ആര്‍ക്ടിക്കിന് വേണ്ടി അവര്‍ അവരുടെ ജീവനെ പണയപ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്ക് താഴെ നദിയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് ചെറു വള്ളങ്ങളില്‍ kayakavists ഉണ്ട്. പാലത്തിന് താഴെ കരയില്‍ ധാരാളം ആളുകള്‍ ആളുകളും തടിച്ചുകൂടിയിരിക്കുന്നു. ഷെല്ലിന്റെ മഞ്ഞ് പൊളിക്കുന്ന കപ്പലായ MSV Fennica യെ ഈ പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കായാണ് Fennica പോര്‍ട്ട്‌ലാന്റ് … Continue reading 26 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറഞ്ഞു #ShellNo

റൊമേനിയയിലെ ഷെവ്രോണിന്റെ ഖനന സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം സൃഷ്ടിച്ചു

റൊമേനിയയില്‍ fracking നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഴക്കന്‍ റൊമേനിയയിലെ ഷെവ്രോണിന്റെ പ്രകൃതിവാതക പര്യവേഷണ സ്ഥലത്ത് 7 രാജ്യങ്ങളില്‍ നിന്നുള്ള 25 സന്നദ്ധ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി ഉപരോധം നടത്തി. Romania, Hungary, Austria, Czech Republic, Poland, Slovakia, Germany തുടങ്ങിയ രാജ്യങ്ങളിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകാണ് അമേരിക്കന്‍ ഊര്‍ജ്ജ ഭീമനായ ഷെവ്രോണിനെതിരായ ഈ സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഷെവ്രോണ്‍ Bucharest ന്റെ വടക്ക് കിഴക്ക് Pungesti ല്‍ പര്യവേഷണം തുടങ്ങിയത്. പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് പല പ്രാവശ്യം … Continue reading റൊമേനിയയിലെ ഷെവ്രോണിന്റെ ഖനന സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം സൃഷ്ടിച്ചു

എണ്ണ ഖനനത്തെ എതിര്‍ക്കുന്ന ആദിവാസികള്‍ പട്ടാളക്കാരെ ഓടിച്ചു

ഇക്വഡോറില്‍ നൂറുകണക്കിന് ആദിവാസി പ്രക്ഷോപകര്‍ എണ്ണ ഖനനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പോലീസിനേയും പട്ടാളക്കാരേയും ആമസോണ്‍ നഗരമായ Macas ല്‍ നിന്ന് ഓടിച്ചു. ആദിവാസി വര്‍ഗ്ഗങ്ങളായ Shuar ഉം Achuar ഉം അവരുടെ ഭൂമിയില്‍ നിന്ന് എണ്ണ ഖനനം ചെയ്യുന്നതിനെ എതിര്‍ക്കുന്നു. പ്രസിഡന്റ് റാഫേല്‍ കൊറേയ(Rafael Correa) തങ്ങളെ എണ്ണ ഖനനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ക്ഷണിച്ചില്ല എന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം 200 ഓളം പ്രതിഷേധക്കാര്‍ പോലീസിനേയും പട്ടാളക്കാരേയും നഗരത്തില്‍ നിന്ന് ഓടിച്ചു.