മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രരാക്കാന്‍ മാധ്യമ സ്വാതന്ത്ര്യ സംഘം ആവശ്യപ്പെടുന്നു

ഭീകരവാദ പ്രചാരവേലയുടെ പേരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരേയും ഒരു academic പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തതിനെതിരെ തുര്‍ക്കിയില്‍ മാധ്യമ സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ Reporters Without Borders ന്റെ പ്രാദേശിക തലവനാണ്. ഇവര്‍ മൂന്ന് പേരും കുര്‍ദിഷ് അനുകൂല പത്രമായ Özgür Gündem നെ പിന്‍തുണച്ചിരുന്നു. — സ്രോതസ്സ് democracynow.org

സോമാലിയിലെ ഏകാധിപതി

ഫാമിലി നേതാക്കള്‍ അതിനെ ഒരു ആത്മീയ വിപ്ലവം എന്നാണ് വിളിച്ചത്. ജനപ്രതിനിധികള്‍, ഉന്നത എണ്ണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘങ്ങളെ അവര്‍ സുഹാര്‍തോയുടെ പക്കലേക്ക് അയച്ചു. പിന്നീട് സുഹാര്‍ത്തോയെ അമേരിക്കയുടെ സെനറ്റില്‍ അവതരിപ്പിച്ചു. അവരുടെ അംഗങ്ങളുമൊത്ത് അയാള്‍ പ്രാതല്‍ കഴിച്ചു. അന്നത്തെ പ്രതിരോധ സെക്രട്ടറിയായ Melvin Laird നേയും Joint Chiefs of Staff ചെയര്‍മാനേയുമൊക്കെ അതിലേക്ക് ക്ഷണിച്ചു വരുത്തി. ആ നിലയിലുള്ള ബന്ധങ്ങളാണ് അവര്‍ക്കുള്ളത്. സുഹാര്‍ത്തോയ്ക്ക് ഇത്തരത്തിലുള്ള അടുപ്പമുണ്ടാക്കിക്കൊടുക്കാന്‍ അവര്‍ സഹായിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ സ്വാധീനിച്ച് അയാളുടെ … Continue reading സോമാലിയിലെ ഏകാധിപതി

മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു

ചരിത്രപ്രധാനമായ ഒരു വിധിയില്‍ ചാഡിലെ(Chad) മുമ്പത്തെ മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ (Hissène Habré) മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ചെയ്തു. 1980കളിലെ 8 വര്‍ഷത്തെ ഭരണത്തില്‍ അയാള്‍ 40,000 കൊന്നു. രണ്ട് ദശാബ്ദങ്ങളായി അയാളുടെ ഇരകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആഫ്രിക്കന്‍ യൂണിന്റെ ഒരു പ്രത്യേക കോടതിയാണ് ഇയാളെ വിചാരണ ചെയ്തത്. ആഫ്രിയക്കയിലെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ മറ്റൊരു രാജ്യത്തെ കോടതി മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത് ഇതാദ്യമാണ്. — … Continue reading മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു

പിനോഷെയുടെ ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം ചെയ്യണമെന്ന് ചിലിയിലെ കോടതി ആവശ്യപ്പെട്ടു

സൈനിക ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ പണ്ടത്തെ മൂന്ന് ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം(Extradite) ചെയ്യണമെന്ന് ചിലിയിലെ സുപ്രീം കോടതി ആവശ്യപ്പെട്ടു. 1973 ല്‍ അമേരിക്കയുടെ പിന്‍തുണയോടുള്ള ഒരു സൈനിക അട്ടിമറിയിലൂടെ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയെ സ്ഥാനഭ്രഷ്ടനാക്കിയാണ് പിനോഷെ അധികാരത്തിലെത്തിയത്. 1976 ല്‍ ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രജ്ഞനായ Carmelo Soria നെ തടവില്‍ വയ്ക്കുകയും, പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്തതില്‍ ഈ മൂന്ന് ഏജന്റുമാരും പങ്കുണ്ട്. — സ്രോതസ്സ് democracynow.org

സിനിമ: ജനാധിപത്യത്തിന് മേലുള്ള യുദ്ധം

ഏകാധിപതികളേയും മരണസംഘങ്ങളേയും പരിശീലിപ്പിക്കുന്ന അമേരിക്കയുടെ സ്കൂള്‍

തുര്‍ക്കിയുടെ എര്‍ഡൊഗാണ്‍ പത്രക്കാരെ തല്ലുന്ന പരിപാടി അമേരിക്കയിലേക്കും കൊണ്ടുവന്നു

തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ഡൊഗാണ്‍(Erdogan) ആണവായുധങ്ങളേക്കുറിച്ചുള്ള ഒരു സമ്മേളനത്തിനായി കഴിഞ്ഞ ആഴ്ച അമേരിക്ക സന്ദര്‍ശിച്ചു. ചില ചീത്ത സ്വഭാവങ്ങളും സുരക്ഷാ സംഘത്തില്‍ ചീത്തയാളുകളേയും കൂട്ടിയാണ് അയാളവിടെയത്തിയത് എന്ന് WaPoയുടെ ilhan tanir പറയുന്നു. എര്‍ഡൊഗാണിന്റെ സന്ദര്‍ശനത്തിന് കുര്‍ദ്ദുകളായ ചിലര്‍ പ്രതിഷേധ പ്രകടനം നടത്തി. അപ്പോള്‍ എര്‍ഡൊഗാണ്‍ പ്രസംഗിക്കാന്‍ പോകുന്ന Brookings Institution ലേക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ Amberin Zaman സമീപിച്ചു. എന്നാല്‍ എര്‍ഡൊഗാണിന്റെ സുരക്ഷാ സൈനികര്‍ അവരെ മോശമായ രീതിയില്‍ തിരിച്ചയക്കുകയാണുണ്ടായത്. അവര്‍ Amberin Zaman നെ “PKK … Continue reading തുര്‍ക്കിയുടെ എര്‍ഡൊഗാണ്‍ പത്രക്കാരെ തല്ലുന്ന പരിപാടി അമേരിക്കയിലേക്കും കൊണ്ടുവന്നു

ഏകാധിപത്യ രേഖകള്‍ പുറത്തുവിടണമെന്ന് അമേരിക്കയോട് മനുഷ്യാവകാശ സംഘങ്ങള്‍

പ്രസിഡന്റ് ഒബാമ അടുത്തയാഴ്ച അര്‍ജന്റീന സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ച്, അര്‍ജന്റീനയിലെ ഏകാധിപത്യ സൈനിക ഭരണത്തെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ declassify ചെയ്യാന്‍ അമേരിക്കയോട് അര്‍ജന്റീനയിലെ മനുഷ്യാവകാശ സംഘങ്ങള്‍ ആവശ്യപ്പെട്ടു. ബ്യൂണസ് അയേഴ്സിലെ അമേരിക്കന്‍ എംബസിയില്‍ Grandmothers of the Plaza de Mayo ഉള്‍പ്പടെയുള്ള സംഘടനകള്‍ അതിനായി പരാതി കൊടുത്തിരിക്കുകയാണ്. കാണാതായ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ നിന്ന് ലഭിക്കുമെന്ന് അവര്‍ കരുതുന്നു. 40 വര്‍ഷം മുമ്പ് തുടങ്ങിയ dirty war ല്‍ അമേരിക്കയുടെ പങ്കിന് നഷ്ടപരിഹാരം കണ്ടെത്താനും ഈ രേഖകള്‍ … Continue reading ഏകാധിപത്യ രേഖകള്‍ പുറത്തുവിടണമെന്ന് അമേരിക്കയോട് മനുഷ്യാവകാശ സംഘങ്ങള്‍