ഏകാധിപത്യത്തിലേക്കുള്ള നീക്കത്തിനെതിരെ ഫ്രാന്‍സില്‍ ആയിരങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു

വിവാദപരമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചചില്‍ പാരീസിലും ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഏകാധിപത്യത്തിലേക്കുള്ള നീക്കമാണിത് എന്ന് ഒരു സംഘാടനകന്‍ അഭിപ്രായപ്പെട്ടു. നവംബറില്‍ നടന്ന പാരീസ് ആക്രമണത്തിന്റെ പേരില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയുടെ കാലാവധി ഫെബ്രുവരി 26 ന് തീരും. പ്രകടനത്തില്‍ 5,000 ആളുകള്‍ പങ്കെടുത്തെന്ന് പോലീസ് പറഞ്ഞെങ്കിലും സംഘാടകരുടെ അഭിപ്രായത്തില്‍ 20,000 പേരെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. ഡസന്‍ കണക്കിന് ഇത്തരം പ്രകടനങ്ങള്‍ ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും നടന്നു. — സ്രോതസ്സ് commondreams.org

മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി

അമേരിക്കയുടെ പിന്‍തുണയോടെ ആദിവാസികള്‍ക്കെതിര ദശാബ്ദങ്ങളോളം നിഷ്ടൂര ആക്രമണം നടത്തിയ 18 വിരമിച്ച സൈനിക നേതാക്കളെ മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തു എന്ന കുറ്റത്തിന് ഗ്വാട്ടിമാലയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടക്കൊലക്ക് ഉത്തരവ് കൊടുത്തത്, ആളുകളെ തട്ടിക്കൊണ്ട് പോകുന്നത്, രണ്ടര ലക്ഷം ആളുകളെ കൊന്നൊടുക്കയതിന് ഇവര്‍ ഇത്തരവാദികളാണ്. മിക്ക സൈനിക നേതാക്കളേയും അമേരിക്ക പിന്‍തുണച്ചിരുന്നു. മുമ്പത്തെ പ്രസിഡന്റ് Romeo Lucas ന്റെ army chief of staff ആയിരുന്ന Manuel Benedicto Lucas García അതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈനിക … Continue reading മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി

പ്രതിപക്ഷത്തിന്റെ റാലിക്ക് മുന്നേ മാലിദ്വീപില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു

സൈന്യത്തിന് പൂര്‍ണ്ണ അധികാരം നല്‍കികൊണ്ട് മാലിദ്വീപിന്റെ പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു. ജയില്‍ കഴിയുന്ന മുമ്പത്തെ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പാര്‍ട്ടി പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട അവസരത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഈ നീക്കം നടന്നത്. മാലിയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു നഷീദ്. കാലാവസ്ഥാ മാറ്റത്തിനെതിരായ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ലോക ശ്രദ്ധ നേടിയിരുന്നു. മുമ്പത്തെ ഏകാധിപതിയായ Maumoon Abdul Gayoom ന്റെ അനുയായികള്‍ 2012 ല്‍ അദ്ദേഹത്തെ പട്ടാള അട്ടിമറിയുടെ ഫലമായി പുറത്താക്കി. Gayoom നിയേഗിച്ച ഒരു … Continue reading പ്രതിപക്ഷത്തിന്റെ റാലിക്ക് മുന്നേ മാലിദ്വീപില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു

ചിലിയിലെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് പിനോഷെ അധികാരത്തിലേക്ക് കയറുന്നതിന്റെ ഓര്‍മ്മ

2001 ന്യൂയോര്‍ക്കിലെ World Trade Center Twin Towers നെ അല്‍ഖൈദ തകര്‍ത്തതിന്റെ വാര്‍ഷികമായ ദിനമാണ് സെപ്റ്റംബര്‍ 11. അത് 3,000 പേരുടെ ജീവന്‍ അപഹരിക്കുകയും ധാരാളം യുദ്ധത്തിന് കാരണമാകുകയും ചെയ്തു. എന്നാല്‍ 1973ല്‍ ജീവിച്ചിരുന്ന ലാറ്റിനമേരിക്കയിലെ ധാരാളം ആളുകള്‍ 9/11 നെ വേറൊരു കാരണത്താലാണ് ഓര്‍ക്കുന്നത്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ വലതുപക്ഷ ഏകാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെ പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്ത് അധികാരത്തിലേക്ക് കയറി. സോഷ്യലിസത്തിന്റെ പ്രചാരകനായ അലന്റെ പിന്നീട് സംശയാസ്പദമായ … Continue reading ചിലിയിലെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് പിനോഷെ അധികാരത്തിലേക്ക് കയറുന്നതിന്റെ ഓര്‍മ്മ

യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി

മുമ്പത്തെ മെക്സിക്കന്‍ പ്രസിഡന്റ് Ernesto Zedillo ന് യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തു എന്ന കേസ് കണെക്റ്റിക്കട്ട് സിവില്‍ കോടതിയില്‍ നടക്കുന്നു. 1997 ല്‍ Acteal ലെ Chiapas ഗ്രാമത്തില്‍ സപടിസ്റ്റ(Zapatista) മുന്നേറ്റത്തെ അടിച്ചമര്‍ത്താനായി സര്‍ക്കാരിന്റെ സൈനിക പോലീസ് 45 പേരെ കൊന്നു. അതില്‍ Zedillo ഉത്തരവാദിയാണെന്നതാണ് കേസ്. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ Zedillo ക്ക് സുരക്ഷ (immunity) നല്‍കികൊണ്ടുള്ള ഒരു സംഗ്രഹം കോടതിക്ക് നല്‍കി. Yale University ലെ അദ്ധ്യാപകനായി ജോലി ചെയ്യുന്ന Zedillo കണെക്റ്റിക്കട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. … Continue reading യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി

de Lozada നെ നാടുകടത്താന്‍ അമേരിക്ക വിസമ്മതിച്ചു

2003 ല്‍ പ്രതിഷേധ സമരം ചെയ്ത പൌരന്‍മാരെ കൂട്ടക്കൊലകള്‍ നടത്തിയത്തിന്റെ കുറ്റവിചാരണക്കായി മുമ്പത്തെ ബൊളീവിയന്‍ പ്രസിഡന്റ് Gonzalo Sánchez de Lozada നെ വിട്ടുകൊടുക്കില്ല എന്ന് വൈറ്റ്ഹൌസ് ബൊളീവിയയെ അറിയിച്ചു. de Lozada യുടെ സര്‍ക്കാരിനെതിരെ സമരം ചെയ്തതിനെതിരെ പട്ടാളം നടത്തിയ അടിച്ചമര്‍ത്തലില്‍ 64 പൌരന്‍മാര്‍ മരിക്കുകയും 400 ല്‍ അധികംപേര്‍ മുറിവേല്‍ക്കുകയും ചെയ്ത അമേരിക്കയില്‍ അഭയംപ്രാപിച്ചതിനാല്‍ ഇതവരെ Lozada നെ വിചാരണ ചെയ്യാനായിട്ടില്ല. [അസാഞ്ജിന്റേയും സ്നോഡന്റേയും കാര്യം വന്നപ്പോള്‍ അമേരിക്കയുടെ സ്വഭാവം മാറി.]

ഗ്വാട്ടിമാലയിലെ ഉമ്മന്‍ചാണ്ടി

രാജിവെക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ അവഗണിച്ച് ഗ്വാട്ടിമാലയിലെ പ്രസിഡന്റ് Otto Pérez Molina കസേരയില്‍ കടിച്ചുതൂങ്ങുകയാണ്. ഡിസ്കൌണ്ട് കിട്ടാനായി ഇറക്കുമതിക്കാര്‍ Tax Authority ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തു എന്ന ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന അഴിമതിയെ തുടര്‍ന്ന് പ്രസിഡന്റ് മാസങ്ങളായ വലിയ പ്രതിഷേധത്തെ നേരിടുകയാണ്. ആഴ്ച്ചകള്‍ക്ക് മുമ്പ് Pérez Molina ന്റെ ക്യാബിനറ്റ് രാജി വെച്ചു. മുമ്പത്തെ വൈസ് പ്രസിഡന്റായ Roxana Baldetti ഉള്‍പ്പടെ ധാരാളം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. "ഉടന്‍ രാജിവെക്കു!" എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ജനക്കൂട്ടം … Continue reading ഗ്വാട്ടിമാലയിലെ ഉമ്മന്‍ചാണ്ടി

വിക്റ്റര്‍ ഹാറയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

ചിലിയിലെ പ്രീയപ്പെട്ട പാട്ടുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിക്റ്റര്‍ ഹാറയുടെ(Víctor Jara) 1973 ലെ കൊലപാതകത്തിനുത്തരവാദിയായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന അമേരിക്കയുടെ പിന്‍തുണയോടെ ഏകാധിപതി അഗസ്റ്റോ പിനോഷെ നടത്തിയ പട്ടാള അട്ടിമറിക്ക് ശേഷമാണ് ഹാറയെ മൃഗീയമായി കൊലപ്പെടുത്തിയത്. പട്ടാളക്കാര്‍ അദ്ദേഹത്തിന്റെ വിരലുകള്‍ മുറിച്ചുമാറ്റി. കൈകാലുകള്‍ തല്ലിയൊടിച്ചു. അവസാനം 40 ല്‍ അധികം പ്രാവശ്യം വെടിവെച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ നീതിക്കായി കുടുംബാങ്ങള്‍ വളരെക്കാലമായി നിയമ യുദ്ധത്തിലായിരുന്നു. ജഡ്ജിയുടെ വിധിയെ തുടര്‍ന്ന് 10 … Continue reading വിക്റ്റര്‍ ഹാറയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

“ആഫ്രിക്കയുടെ പിനെഷോ”യെ സെനെഗലില്‍ കുറ്റവിചാരണ ചെയ്യുന്നു

ചാഡിലെ (Chad) ഏകാധിപതിയെ സെനഗലില്‍ കുറ്റവിചാരണ ചെയ്യുന്നു. അമേരിക്കയുടെ പങ്കാളിയായിരുന്ന Hissène Habré നെ "ആഫ്രിക്കയുടെ പിനെഷോ" എന്നാണ് അറിയപ്പെടുന്നത്. 1980 കളിലെ അയാളുടെ എട്ട് വര്‍ഷത്തെ ഭരണം 40,000 പേരെ കൊന്നു. ഇരകളുടെ രണ്ട് ദശാബ്ദത്തെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ പ്രത്യേക കോടതി Habré യെ കുറ്റവിചാരണ ചെയ്യുന്നത്. 1999 മുതല്‍ Habré യുടെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന Human Rights Watch ന്റെ Attorney Reed Brody വിചാരണയെ പ്രശംസിച്ചു. എന്നാല്‍ Habré യുടെ … Continue reading “ആഫ്രിക്കയുടെ പിനെഷോ”യെ സെനെഗലില്‍ കുറ്റവിചാരണ ചെയ്യുന്നു

മരണത്തിന്റെ പനന്തോട്ടമുടമ എന്ന് വിളിച്ചിരുന്ന Miguel Facussé മരിച്ചു

ഹൊണ്ടൂറസിലെ ഏറ്റവും പണക്കാരില്‍ ഒരാളും ഏറ്റവും ശക്തനുമായിരുന്ന Miguel Facusséയെ "മരണത്തിന്റെ പനന്തോട്ടം ഉടമ" എന്നായിരുന്നു വിളിച്ചിരുന്നത്. അയാള്‍ 90ആമത്തെ വയസില്‍ മരിച്ചു. Facussé യും അയാളുടെ കമ്പനി Dinant യുടെ സ്വകാര്യ സുരക്ഷാ സേനയും കൂടി അക്രമാസക്തമായ ഭൂമി കൈയ്യേറ്റവും ഡസന്‍ കണക്കിന് campesino ഭൂമി സന്നദ്ധപ്രവര്‍കരുടെ കൊലപാതകവും നടത്തിയതായി ആരോപണമുണ്ട്. ഹൊണ്ടൂറസിലെ Aguán Valley യില്‍ അയാളുടെ പനന്തോട്ടം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനഫലമായാണ് ഈ അക്രമങ്ങള്‍ നടന്നത്. മയക്കുമരുന്ന കള്ളക്കടത്തില്‍ Facussé ന്റെ പങ്കിനെക്കുറിച്ച് അമേരിക്കക്ക് … Continue reading മരണത്തിന്റെ പനന്തോട്ടമുടമ എന്ന് വിളിച്ചിരുന്ന Miguel Facussé മരിച്ചു