ടാഗ്: കാര്‍
കാറ്
ബ്രോഡ്‌വേയിലെ കാല്‍നടക്കാരുടെ പൊതു സ്ഥലം
മാന്‍ഹാറ്റന്റെ ഹൃദയഭാഗത്ത് ബ്രോഡ്‌വേയുടെ രണ്ട് swaths ല്‍ കാറുകള്‍ നിരോധിച്ചിരിക്കുകയാണ്. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും വേണ്ടിയുള്ള പൊതു സ്ഥലം (plazas) ആയി മാറ്റുകയാണ് ലക്ഷ്യം എന്ന് മേയര്‍ Michael Bloomberg പറഞ്ഞു. Times Square, Herald Square എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ഈ സംവിധാനത്തെ കാല്‍നടക്കാരും സമീപപ്രദേശത്ത് ജോലിചെയ്യുന്ന ആളുകളും സ്വാഗതം ചെയ്തു. എന്നാല്‍ ഡ്രൈവര്‍മാര്‍ ഇതിനെ ശപിക്കുകയാണ്. കഴിഞ്ഞ മേയ് മുതല്‍ ടൈംസ് സ്ക്വയറിലെ 42 മുതല്‍ 47 വരെയുള്ള റോഡുകളിലും ഹെറാള്‍ഡ് സ്ക്വയറിലെ 33 മുതല്‍ … Continue reading ബ്രോഡ്‌വേയിലെ കാല്‍നടക്കാരുടെ പൊതു സ്ഥലം
ഓഫീസില്‍ നിന്ന് രണ്ട് മണിക്കൂര്‍ നേരത്തെ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവോ?
അമേരിക്കക്കാര്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ വീതം അവരുടെ ജോലി സമയത്തില്‍ ചിലവാക്കുന്നത് കാറിന് വേണ്ടിയാണ് എന്ന് The Urban Country യുടെ James D. Schwartz കണക്കാക്കി. അതേ സമയം സൈക്കിള്‍ ഉപയോഗിക്കുകയാണെങ്കില്‍ വെറും 3.84 മിനിറ്റ് മാത്രം ജോലി ചെയ്താല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ അനാവശ്യ ഉപകരണത്തെ ഒഴുവാക്കിയാല്‍ ജീവിതത്തില്‍ വളരേറെ സമയം ലാഭിക്കാനാവും. - source grist.org
വാഹന പുക ഹൃദയസ്‌തംഭനം സമ്മാനിക്കും
വാഹനത്തില്‍ നിന്നുള്ള പുക അമിതമായി ശ്വസിക്കുന്നത് ആറുമണിക്കൂറിനകം ഹൃദയസ്‌തംഭനത്തിന് കാരണമാകുന്നു. പുതിയ ഗവേഷണം ഹൃദയത്തിന്റെ ആരോഗ്യവും മലിനീകരണവുമായുള്ള ബന്ധം ഒന്നുകൂടി ഉറപ്പിക്കുകയാണ്. ഉയര്‍ന്ന മലിനീകണം ഹൃദയസ്‌തംഭനത്തിന്റെ സാദ്ധ്യത ഉയര്‍ത്തുന്നു എന്ന് British Medical Journal ല്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി. കാറില്‍ നിന്ന് പുറത്തുവരുന്ന സൂഷ്മകണികള്‍, നൈട്രജന്‍ ഡൈ ഓക്സൈഡ് ആണ് നഗരത്തിലെ പ്രധാന കുറ്റവാളി. ഹൃദയസ്‌തംഭന സാദ്ധ്യത 1.3% കൂടുന്നതു മുതല്‍ പുക ശ്വസിച്ചതിന് ആറുമണിക്കൂറിനകം ഹൃദയസ്‌തംഭനം നടക്കുന്നത് വരെയാകാം അപകടസാദ്ധ്യത എന്ന് ഗവേഷകര്‍ പറയുന്നു. … Continue reading വാഹന പുക ഹൃദയസ്‌തംഭനം സമ്മാനിക്കും
ഭൗമസൗഹൃദമായ കാര്‍
കുറവ് നാശമെന്നോ, മെച്ചപ്പെട്ടതെന്നോ പറയുന്നതാണ് കൂടുതല്‍ ശരി. അല്ലാതെ ഭൗമസൗഹൃദമായ എന്ന് പറയുന്നത് തമാശയാണ്. നിങ്ങളുടെ കാര്‍ പൂര്‍ണ്ണമായും ഭൗമസൗഹൃദമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡ്രൈവിങ്ങ് എന്ന പണി നിര്‍ത്തിയാല്‍ മതി. — സ്രോതസ്സ് joemohrtoons.com
ലോകത്ത് മൊത്തം വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു
2010 ല്‍ ലോകത്ത് ഓടുന്ന വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു. സര്‍ക്കാര്‍ രജിസ്റ്റ്രേഷന്‍ അനുസരിച്ച് Ward’s research കണക്കാക്കിയതാണ് ഈ സംഖ്യം. 2009 ല്‍ 98 കോടി വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2010 ആയപ്പോള്‍ അത് 101.5 കോടിയായി ഉയര്‍ന്നു. ഈ 3.6% വളര്‍ച്ച 2000 ന് ശേഷമുള്ള ഏറ്റവും കൂടിയ വളര്‍ച്ചയാണ്. 2010 ലെ വാഹന വര്‍ദ്ധനവില്‍ ചൈനയാണ് പ്രധാന പങ്ക് വഹിച്ചത്. അവിടെ രജിസ്റ്റ്രേഷന്‍ 27.5% ആണ് വര്‍ദ്ധിച്ചത്. 1.68 കോടി എണ്ണമാണ് പുതിതായി … Continue reading ലോകത്ത് മൊത്തം വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു
ഞാന്‍ എന്റെ കാറിന് വേണ്ടി പണിയെടുക്കുന്നു
നിങ്ങള്‍ പ്രതി വര്‍ഷം 500 മണിക്കൂര്‍ കുറവ് പണിഎടുത്താല്‍ മതി എന്ന് കരുതുക. അതായത് അത് നിങ്ങള്‍ക്ക് 12.5 ആഴ്ച്ചയുടെ അവധിയായിരിക്കും. അല്ലെങ്കില്‍ പ്രതി വര്‍ഷം നിങ്ങള്‍ക്ക് 500 മണിക്കൂര്‍ അധിക ശമ്പളം ലഭിക്കുന്നു എന്ന് കരുതുക. നിങ്ങള്‍ക്ക് $11,000 അധികം ലഭിക്കും. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് $22 ഡോളര്‍ ആണ്. പ്രതി വര്‍ഷം 500 മണിക്കൂര്‍ - അധവാ പ്രതി ദിനം രണ്ട് മണിക്കൂര്‍ - ജോലിയാണ് ശരാശരി അമേരിക്കക്കാരന്‍ അവന്റെ കാറിന്റെ ചിലവിനായി … Continue reading ഞാന്‍ എന്റെ കാറിന് വേണ്ടി പണിയെടുക്കുന്നു
സൗജന്യ കാര്‍ പാര്‍ക്കിങ്ങ്
ന്യൂയോര്‍ക്ക് 10,800 എക്കര്‍ സ്ഥലമാണ് പാര്‍ക്കിങ്ങിനായി റോഡില്‍ ഉപയോഗിക്കുന്നത്.
വാഹനങ്ങള്‍ക്കതീതമായി സഞ്ചരിക്കുന്നതിനെക്കുറിച്ച്
ഒരു ലിറ്റര്‍ പാല്‍ വാങ്ങാന്‍ വേണ്ടി ഒരു ലിറ്റര്‍ പെട്രോള്‍ നാം കത്തിക്കരുത്. അമേരിക്കയിലെ യാത്രകളില്‍ പകുതി 20 മിനിട്ട് സൈക്കിളില്‍ എത്തിച്ചേരാവുന്നതാണ്. യാത്രകളില്‍ കാല്‍ഭാഗം 20 മിനിട്ട് കാല്‍നടയായി എത്താവുന്നതാണ്. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മാത്രം ന്യൂയോര്‍ക് 400 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മ്മിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സൈക്കിള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 66% വളര്‍ച്ചയുണ്ടായി.